"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam}} | {{Verified|name=Sai K shanmugam|തരം=ലേഖനം}} |
20:39, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി മലിനീകരണം
പരിസ്ഥിതിയും മനുഷ്യനും ചേർന്നുകിടക്കുന്ന ചങ്ങലക്കണ്ണികൾ ആണ്. പ്രകൃതിയുടെ സഹായമില്ലാതെ ജീവിതം നയിക്കുന്നത് അസാധ്യമാണ്. വെറുമൊരു കാട്ടാളനിൽ നിന്നും ആധുനികതയുടെയും ശാസ്ത്ര സാങ്കേതിക വിദ്യയുടെയും കുലപതിയായ മനുഷ്യൻ വളർന്നിരിക്കുന്നു. എന്നാൽ ദൗർഭാഗ്യം എന്ന് തന്നെ പറയാം. അറിവിന്റെയും ജ്ഞാനത്തിന്റെയും അവകാശികൾ ആയ മനുഷ്യർ പ്രകൃതിയെ നശിപ്പിക്കാൻ ഒരുങ്ങിയിരിക്കുന്നു. സ്വന്തം മാതാവിനെയാണ് , നിലനിൽപ്പിനെ യാണ് അവർ ഇല്ലാതാക്കുന്നത് എന്ന് മനസ്സിലാക്കാതെയാണ് പ്രകൃതിയെ മനുഷ്യൻ മലിനമാക്കുന്നത്. വർത്തമാനകാലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും പ്രകൃതികെ തിരെയുള്ള മലിനീകരണ പ്രവർത്തനങ്ങൾ തന്നെ യാണ്. പ്രകൃതിക്കെതിരെ അതിന്റെ ആവാസവ്യവസ്ഥയെയും നിലനിൽപ്പിനെ ചൂഷണം ചെയ്യുന്ന തരത്തിലുള്ളതും മലിനമാക്കുന്നതും, നശിപ്പിക്കുന്നതും മലിനീകരണം തന്നെയാണ് പരിസ്ഥിതി മലിനീകരണം മൂന്നാം തിരിക്കാം. ജലമലിനീകരണം വായു മലിനീകരണം ശബ്ദമലിനീകരണം. വായുമലിനീകരണം കാരണം ശുദ്ധവായു നമുക്ക് നഷ്ടപ്പെടുന്നു. ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനമാക്കുന്നു. വായിനോളം നിലനിൽക്കുന്ന ജലത്തിനും പ്രാധാന്യമുണ്ട്. വൻകിട വ്യവസായങ്ങളിലും നിന്നും വരുന്ന മയിൽ മലിനജലം സമുദ്രങ്ങളെ യും നദീതടങ്ങളും നശിപ്പിക്കുന്നു. അതിനാൽ ശുദ്ധജലം സങ്കല്പമായി മാറുന്നു. അപകടകാരികളായ ധാരാളം രാസവസ്തുക്കൾ കാരണം ഗംഗയും യമുനയും ഇവിടെയുള്ള എല്ലാ നദികളും വറ്റി വരണ്ടു തുടങ്ങി. രാസ വസ്തുക്കളുടെ അംശം ശരീരത്തിന് പല അസുഖങ്ങൾ വരുത്തും. മലിനജലം പല അസുഖങ്ങൾ വരുത്തും. വനനശീകരണം മറ്റൊരു വിപത്താണ്. ഇത് മണ്ണൊലിപ്പും മറ്റു പ്രശ്നങ്ങളും സൃഷ്ടിക്കാം. ശബ്ദമലിനീകരണവും പരിസര മലിനീകരണത്തിന്റെ ഭീകരത കൂട്ടുന്നു. ഉച്ചഭാഷണിക്കും വാഹനങ്ങളും യന്ത്രങ്ങളും ശബ്ദമലിനീകരണത്തിന് കാരണങ്ങളാണ്. അതി ശബ്ദം തലച്ചോറിനെ ബാധിക്കുന്നു. ഇത് കേൾവി ഇല്ലാതാക്കുകയും ചെയ്യുന്നു. അമിതമായ മലിനീകരണം പ്രകൃതിയുടെ സന്തുലിതാവസ്ഥയെയും ആവാസവ്യവസ്ഥയെ യും തകർക്കുന്നു. മനുഷ്യർ പ്രകൃതിയിൽ ഇടപെട്ടുകൊണ്ട് മാത്രമേ വികസന സാധ്യമാവുകയുള്ളൂ, എങ്കിലും, അതൊരിക്കലും പ്രകൃതിയെ തകർത്തുകൊണ്ടാകരുത്. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് യഥാർത്ഥ വികസനം വലിയ വലിയ കെട്ടിടങ്ങളും റിസോർട്ടുകളും ഒഴിവാക്കി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിച്ചുള്ള പദ്ധതിയിലൂടെ വേണം വികസനം യഥാർത്ഥം ആകേണ്ടത്. പ്രകൃതിയുടെ ഹൃദയം വലിച്ചുകീറി മലിനമാക്കരുത്. നാം മനുഷ്യരുടെ ചുവടുവെപ്പും പ്രകൃതി സൗഹാർദങ്ങളോടെ മനുഷ്യനും പരിസ്ഥിതിയും ഒന്നിക്കുമ്പോൾ മാത്രമേ ഭൂമിയിൽ നന്മയും ആരോഗ്യവും ശാശ്വതമാ വുകയുള്ളൂ.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം