"ഗവ. എൽ .പി. എസ്. കടയ്കാട്/അക്ഷരവൃക്ഷംശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Manu Mathew}}
{{Verified|name=Manu Mathew| തരം= ലേഖനം }}

20:01, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം


പ്രിയപ്പെട്ട കൂട്ടുകാരേ, നമ്മുടെ നാടും നമ്മുടെ രാജ്യവും ലോകം മുഴുവനും കൊറോണ എന്ന മഹാമാരിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാനുള്ള കഠിനമായ പരിശ്രമത്തിലാണല്ലോ. ആരോഗ്യവകുപ്പും നമ്മുടെ ഭരണാധികാരികളും ഉണർന്നു പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം നാമും ഈ മഹാമാരിയെ തുരത്താൻ അവരോടൊപ്പം നിൽക്കേണ്ടതുണ്ട് . നമ്മുടെ നന്മക്കായി അവരേർപ്പെടുത്തിയ വിലക്കുക‍‍‍‍ൾ നമുക്ക് പ്രയാസമുണ്ടാക്കുന്നതാണെങ്കിലും നല്ലൊരു നാളേക്കായി അവയെ നമുക്ക് ഉൾക്കൊള്ളാം . അവയിൽ ഒന്ന് ശുചിത്വമാണ് .ഈ ശുചിത്വം എന്നത് കൊറോണ കാലത്ത് മാത്രം വേണ്ടതല്ല എപ്പോഴും നാം പാലിക്കേണ്ടതാണ്.ശുചിത്വം എന്നാൽ വൃത്തി ആണ് .വ്യക്തിശുചിത്വം,പരിസര ശുചിത്വം എന്നിങ്ങനെ രണ്ടായി തിരിക്കാം . നമ്മുടെ ദൈനംദിന ജിവിതത്തിൽ ഇത് രണ്ടും അത്യാവശ്യം ആണ്. വ്യക്തിശുചിത്വം എന്നത് നിത്യം കുളിക്കണം ,രണ്ടു നേരം പല്ലുതേക്കണം,നഖം വെട്ടണം,മലമൂത്ര വിസർജ്ജനം കഴിഞ്ഞു വരുമ്പോൾ കൈകൾ സോപ്പിട്ടു കഴുകണം ,മുതലായ കാര്യങ്ങളാണ് .ഇവ പാലിച്ചാൽ ശുചിത്വമില്ലായ്മ മൂലമുണ്ടാകുന്ന രോഗങ്ങളെ നമുക്ക് തടയാം.പരിസര ശുചിത്വം എന്നാൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. നമ്മുടെ ശരീരവും വീടും പരിസരവും എല്ലാം നമ്മൾ വൃത്തിയായി സൂക്ഷിച്ചാൽ കോളറ,സാർസ്,കൊറോണ പോലുള്ള പകർച്ച വ്യാധികളിൽ നിന്നും നമുക്ക് രക്ഷനേടാം. ഈ മഹാവിപത്തിൽ നിന്ന് എത്രയും വേഗം സുഖപ്പെടാൻ നമ്മുടെ നാടിനുംലോകർക്ക് മുഴുവനും കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നതോ‍ടൊപ്പം ആരോഗ്യമേഖലയിലുള്ളവർക്കും അവരെ പിന്തുണക്കുന്നവർക്കും എല്ലാവിധ ആശംസകളും നേരുകയും ചെയ്യുന്നു.........

മുഹമ്മദ് നിബ്രാസ്
5 A ഗവ.എൽ.പി.സ്കൂൾ കടയ്ക്കാട്
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം