"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/ലോകത്തെ ഇരുട്ടിലാക്കിയ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ഗവ. ഹയർ സെക്കന്ററിസ്കൂൾ കോയിക്കൽ | | സ്കൂൾ= ഗവ.ഹയർ സെക്കന്ററിസ്കൂൾ കോയിക്കൽ | ||
| സ്കൂൾ കോഡ്= 41030 | | സ്കൂൾ കോഡ്= 41030 | ||
| ഉപജില്ല= കൊല്ലം | | ഉപജില്ല= കൊല്ലം | ||
വരി 18: | വരി 18: | ||
| color= 2 | | color= 2 | ||
}} | }} | ||
{{verified|name=Kannankollam}} | {{verified|name=Kannankollam|തരം=ലേഖനം}} |
19:42, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോകത്തെ ഇരുട്ടിലാക്കിയ കോവിഡ് 19
2020 പുതുവർഷം പുലർന്നപ്പോൾ ഒരുപാട് പ്രതീക്ഷകളായിരുന്നു ലോകജനതയ്ക്ക്. പക്ഷേ ആ പുതുപുലരിയുടെ പൂമണം മാറും മുമ്പ്, ലോകത്തിൽ ശാപമായി, ഫെബ്രുവരിയിൽ പെയ്ത് ഒഴുകുന്ന പേമാരി പോലെ ആദ്യമായി ചൈനയിൽ കാൽ കുത്തിയ കോവിഡ് 19. ജനങ്ങളെയെല്ലാം ഭീതിയിൽ ആഴ്ത്തി കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു. കേരളത്തെയും ഇത് കാർന്നുതിന്നുന്നു. ഇനിയും ഇത് കൂടുതൽ പടർന്നുപിടിക്കാതിരിക്കാൻ നമ്മുടെ സർക്കാർ ഒരു പ്രഖ്യാപനം ചെയ്തു - Lock Down. കുട്ടികളായ ഞങ്ങൾ പരീക്ഷ എഴുതാനായി തയ്യാറെടുപ്പുകൾ നടത്തുന്ന സമയം. അതിനെയെല്ലാം മാറ്റി മറിച്ചു കോവിഡ് 19 വന്നതോടെ പരീക്ഷകൾ എല്ലാം നിശ്ചലമായി. സ്കൂളുകളും കോളേജുകളും അടച്ചു. അവരവരുടെ സുരക്ഷ ഉറപ്പു വരുത്താൻ വേണ്ടി വീടുകളുടെ ഉള്ളിൽ ഒതുങ്ങിക്കൂടിയ ഒരു അവധിക്കാലം. കഴിഞ്ഞമാസം ഒരു ഹർത്താൽ പോലെ ട്രെയിൻ, വിമാനം, വാഹനങ്ങൾ, വലിയ സ്ഥാപനങ്ങൾ, വലിയ മാർക്കറ്റുകൾ എന്നിവ അടച്ചുപൂട്ടി. ക്ഷേത്രത്തിലെ ഉത്സവങ്ങൾ, പൂജകൾ എല്ലാം തടസ്സപ്പെട്ടു. എല്ലാവരും ഒതുങ്ങി കൂടി. കൊറോണയെ തുരത്താൻ ഇതുവരെ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. സർക്കാർ കണ്ടുപിടിച്ച ഒരു മരുന്നേ ഉള്ളൂ - അകലം പാലിക്കുക; ഇനി മറ്റാർക്കും പടരാതിരിക്കാൻ. പുറത്തുപോയി വരുമ്പോൾ കൈകൾ സോപ്പിട്ട് 20 സെക്കൻഡ് കഴുകുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക. ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് മറക്കുക. വീട്ടിലിരിക്കുക സുരക്ഷിതരാവുക. എന്നാൽ പേടി അല്ല വേണ്ടത് ജാഗ്രതയാണ്. "Break the Chain". ആഘോഷങ്ങളെല്ലാം ഒഴിവാക്കുക. വീടിനുള്ളിൽ ഒതുങ്ങിക്കൂടുക. ദൈവത്തിനു സമമായി നിൽക്കുന്ന ഡോക്ടർ, നെഴ്സ്, മറ്റ് ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, മറ്റു സന്നദ്ധ പ്രവർത്തകർ – ഇവർ പറയുന്നതു കേൾക്കുക. ഒരേസമയം കർശനവും മനുഷ്യത്വപരമായ നടപടികൾ കൊണ്ടാണ് കേരളം കോവിഡിനെ നേരിടുന്നത്. ഇപ്പോൾ ഒന്നും തന്നെ ഇല്ല. റോഡുകളിൽ ബ്ലോക്ക് ഇല്ല. സിനിമ ഇല്ല. ഹോട്ടൽ ഫുഡ് ഇല്ല. പാർക്കില്ല. വിരുന്നില്ല.സമരമില്ല. കല്യാണങ്ങളില്ല. ഒരു ചടങ്ങുകളുമില്ല. എന്തിനു്, ഒരു കപ്പലണ്ടി പൊതി പോലും ഇല്ല. എന്നിട്ടും നമ്മൾ ജീവിക്കുന്ന...! ഇങ്ങനെയും ജീവിക്കാൻ കഴിയുമെന്ന് പഠിപ്പിച്ച കാലമേ, നിനക്ക് നന്ദി...! ഇനി ഈ കൊറോണ ആർക്കും പടരില്ലെന്നും, ഇത് എത്രയും പെട്ടെന്ന് നശിച്ചു പോകണം എന്നും നമുക്ക് ദൈവത്തോട് പ്രാർഥിക്കാം... എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം