"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതൽ | color=4 }} <font size=5><p style="text-align:justify"> ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
| സ്കൂൾ=സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
| സ്കൂൾ കോഡ്=43065
| സ്കൂൾ കോഡ്=43065
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

19:19, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കരുതൽ

ഒരു കുഞ്ഞ് ഈ ലോകത്തേക്ക് ജനിച്ചു വീഴുമ്പോൾ ആ കുഞ്ഞ് തന്റെ കരങ്ങൾ മുറുക്കിപ്പിടിക്കുന്നു. എന്തെന്നാൽ അവൻ ഈ ലോകം കീഴടക്കും എന്ന വിധത്തിൽ, പക്ഷേ ആ കുഞ്ഞു വളർന്നു മനുഷ്യനായി പിന്നെ മരിക്കുമ്പോൾ അവൻ ഒന്നും കൊണ്ടുപോകുന്നില്ല. അവരുടെ കൈകൾ ശൂന്യമായിരിക്കും. ഒരു കുഞ്ഞു മോഹൻലാൽ അവന്റെ അമ്മയുടെ കരുതലും, വാത്സല്യവും, സ്നേഹവും, ലാളനയും മറ്റും അത്യാവശ്യമാണ്. അമ്മേ അത് കരുതൽ നമ്മൾ നമ്മുടെ ഈ ലോകത്തിലെ ഇപ്പോൾ ആവശ്യമാണ്. ഒരാളുടെ ജീവന് വളരെയേറെ വിലയുണ്ട്. ജീവൻ ദൈവം നമുക്ക് നൽകുന്നു അതുപോലെ അവന് തിരിച്ചെടുക്കുകയും ചെയ്യുന്നു. ഇപ്പോൾ ഈ ലോകം മുഴുവനും പിടിപെട്ട് ഇരിക്കുന്ന ഒരു അസുഖമാണ് കൊറോണ. അതിന് ഇതുവരെ ആരും മരുന്നു കണ്ടുപിടിച്ചിട്ടില്ല, പക്ഷേ ഇനി കണ്ടുപിടിക്കാം. ഈ അസുഖം വ്യാപകമായി വരാതിരിക്കാൻ വേണ്ടി നമ്മുടെ സർക്കാർ ലോകമെമ്പാടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അങ്ങനെ എല്ലാവരും വീട്ടിൽ ആയി. ആർക്കും ജോലിക്ക് പോകാൻ സാധിക്കില്ല. അന്നുള്ള പൈസ കൊണ്ട് ഭക്ഷണം കഴിക്കുന്ന ഒരുപാട് പേർ ഈ ലോകത്ത് ഉണ്ട്, അങ്ങനെ അവർക്ക് ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് ഈ സമയത്ത്. അപ്പോൾ ഈ ലോകത്തുള്ള ഒരുപാടുപേർ അവർക്ക് ഭക്ഷണവും ആയി മാലാഖമാരുടെ രൂപത്തിൽ അവരുടെ മുന്നിലെത്തി. ആരോ ഒരാൾ ആണോ മറ്റുള്ളവരുടെ ജീവന് വിലമതിക്കുന്നവൻ അവൻ ദൈവത്തിന് തുല്യനാണ് എന്നാണല്ലോ. ഇപ്പോൾ ഈ അസുഖവുമായി നിരീക്ഷണത്തിൽ ജീവിക്കുന്ന ഒരുപാടു പേരുണ്ട് അവർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നത് പോലീസുകാരും മറ്റും പ്രവർത്തകരുമാണ്. ഇപ്പോൾ കൊറോണ അസുഖം ഉള്ളവരെ ചികിത്സിക്കുന്നത് ഒരുപാട് നേഴ്സുമാരും ഡോക്ടർമാരും ആണ് അവർക്ക് ഇപ്പോൾ മാലാഖമാരുടെ സ്ഥാനമാണ്. ഈ കൊറോണ സമയത്തും നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന നമ്മളെ നിർബന്ധപൂർവ്വം വീട്ടിലെത്തിക്കുന്ന കുറെ ആൾക്കാരുണ്ട് അവരാണ് നമ്മുടെ കേരളപോലീസ്. അവർ രാവെന്നോ പകലെന്നോ ഇല്ലാതെ നമ്മളുടെ ജീവന് സുരക്ഷ നൽകുന്നു. അവരാണ് നമ്മുടെ real heroes. നമ്മുടെ ഈ കൊറോണ കാലത്തും ചിലർ പലചരക്ക് സാധനങ്ങൾ വില കൂട്ടി വിൽക്കുക, പൂഴ്ത്തി വയ്ക്കുക മുതലായവ ചെയ്യുകയാണ്. അവർക്ക് അതിന് അനുസരിച്ച് ശിക്ഷയും ലഭിച്ചു. നമുക്ക് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് എന്തു ചെയ്താലും അത് നല്ലതോ ചീത്തയോ ആകട്ടെ അതിനു തക്കതായ പ്രതിഫലം ലഭിക്കുന്നതാണ്. ഈ വെക്കേഷൻ കാലത്ത് നമുക്ക് അറിയാം എല്ലാവരും ബന്ധുക്കളുടെ വീട്ടിൽ പോയി നിൽക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ വിനോദമല്ല ആവശ്യം കരുതലും ജാഗ്രതയും ആണ്. പക്ഷേ ഇപ്പോൾ പല വീടുകളിലും ഭക്ഷണം ലഭിക്കാൻ പ്രയാസം ആണ്. മറ്റുള്ളവരോട് ഭക്ഷണം ആവശ്യപ്പെടുമ്പോൾ മതവും ജാതിയും പറയുന്നു. ജാതി ഏതായാലും മതമേതായാലും മനുഷ്യനും ജീവനും ഒന്നുതന്നെ അതാണ് സത്യം. പരമാവധി ആരും ആരുമായും സമ്പർക്കം പുലർത്താതിരിക്കുക. അത് മൊബൈൽ ഫോണിലൂടെ ആവാം. കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭീതിയല്ല ജാഗ്രതയും കരുതലും ആണ് വേണ്ടത്. ഇപ്പോൾ കൊറോണ മൂലം ഒരു ഗർഭിണി മരിക്കാനിടയായി. ആ ജനിക്കാനിരുന്ന കുഞ്ഞ് എന്ത് ചെയ്തു. അത് നമ്മുടെ അശ്രദ്ധ മൂലമാണ് ഇതൊക്കെ സംഭവിച്ചത്. അതിനി സംഭവിക്കാതിരിക്കാൻ നാമോരോരുത്തരുംപരിശ്രമിക്കണം.അതിന് ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ. നമ്മൾ ഇപ്പോൾ നേരിടുന്ന വിപത്തിനെ തടയാൻ നമുക്ക് ഓരോരുത്തർക്കും കഴിയും കഴിയണം. അതിലാണ് നമ്മുടെ വിജയം. വിജയവും പരാജയവും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും, പക്ഷേ ഈ വൈറസിനെ നമ്മൾ നശിപ്പിച്ചാൽ ഈ ലോകം മുഴുവൻ വിജയത്തിന് പുഷ്പം വിരിയും. അതിനുവേണ്ടി നാമെല്ലാവരും ഒരുമയോടെ ഒറ്റക്കെട്ടായി ജീവിക്കണം. നമുക്ക് നമ്മുടെ രാജ്യത്തിന് ഇപ്പോൾ ഒരു സ്വപ്നമേ ഉള്ളൂ ഈ വലിയ മഹാമാരി നശിക്കണം. ഈ ലോകത്ത് നിന്നും അതിനെ തിരുത്തണമെന്ന് എന്നാണ് ഈ ലോകത്തിലെ എല്ലാവരുടെയും സ്വപ്നം. ഈ ലോകത്ത് എല്ലാവർക്കും എല്ലാവരോടും സ്നേഹം ഉണ്ട് പക്ഷേ അവർക്ക് ആർക്കും അത് പ്രകടിപ്പിക്കാൻ അറിയില്ല. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരുന്നതിനു മുമ്പ് കരുതലോടെ ജീവിക്കുന്നതിൽ ആണ് കാര്യം. കരുതലോടെ നമുക്ക് മുന്നേറാം അതാണ് നമ്മുടെ ലക്ഷ്യം അതായിരിക്കണം. കേരളം ഇതുവരെ ഒരു പ്രളയത്തിലും വൈറസിലും തളർന്നു പോയിട്ടില്ല, ഇപ്പോഴും തളർന്നു പോവുകയില്ല. മുന്നേറണം എന്ന ചിന്തയോടെ കരുതലോടെ ഈ ലോകത്തിൽ നിന്ന് നമുക്ക് ആ മഹാമാരി നശിപ്പിക്കാം. ഈ കൊറോണ വരാതിരിക്കാനും പകരാതിരിക്കാനും നാം എപ്പോഴും ശുചിത്വം പാലിക്കണം.ഓരോ ഡോക്ടർമാരും നമുക്കിപ്പോൾ മാലാഖമാരാണ്. മാതാപിതാക്കന്മാർ മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നു. അവർ അവരുടെ ആരോഗ്യം പോലും നോക്കാതെ ഇനി ഈ രോഗം പടരാതിരിക്കാൻ കരുതലോടെ മറ്റുള്ളവർ ശുശ്രൂഷിക്കുക യാണ്. നമ്മളുടെ ചുറ്റുവട്ടം നാം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നമ്മളെക്കൊണ്ട് കഴിയുന്നത് നമ്മുടെ ചുറ്റുവട്ടം വൃത്തിയായും ശുചിത്വം ആയി സൂക്ഷിക്കുക എന്നതാണ്. അതാണ് ഈ രോഗത്തെ നശിപ്പിക്കാൻ നമ്മളെക്കൊണ്ട് കഴിയുന്നത്. നമ്മളുടെ ഈ കൊച്ചു കേരളം എല്ലാ പ്രതിസന്ധികളും നേരിട്ടു, അതുപോലെ ഈ മഹാമാരിയും നേരിടും. കാർമേഘ കൂട്ടങ്ങളിൽ നിന്നും സൂര്യൻ പ്രകാശം ഭൂമിയിൽ എത്തിക്കുന്നത് പോലെ നമ്മൾ മുന്നേറും ഈ മഹാമാരിയെ. നമ്മളുടെ മിന്നും താരങ്ങളായ ശാസ്ത്രജ്ഞന്മാർ ഈ വൈറസിന് മരുന്ന് കണ്ടുപിടിക്കും തീർച്ച. ആ വിശ്വാസം ഈ കോടാനുകോടി ജനങ്ങളുടെ മനസ്സിൽ ഉള്ളടത്തോളം കാലം ഈ ലോകം ഒരു വൈറസിനും കീഴ്പ്പെടുത്താൻ സാധിക്കുകയില്ല. കാറ്റടിക്കുമ്പോൾ ഇലകൾ കൊഴിഞ്ഞു വീഴുന്നത് പോലെ ബില്ല് നമ്മുടെ ഈ കൊച്ചു കേരളം. വാക്കിലല്ല കാര്യം പ്രവർത്തിയിലാണ് കാര്യം. തളരാത്ത മനസ്സും പതറാത്ത നെഞ്ചുറപ്പോടെ കൂടി ഈ ലോകത്ത് അതിജീവിക്കും. പണമല്ല വലുതെന്നും മനുഷ്യന്റെ ജീവൻ ആണ് വലുത് എന്ന് മുതിർന്നവർ പഠിപ്പിച്ചത് നമ്മൾ ചെവിക്കൊണ്ടില്ല, പിന്നീട് ഒരു ദുരന്തത്തിൽ നമ്മൾ അത് മനസ്സിലാക്കി. ഇപ്പോൾ ഈ സാഹചര്യത്തിൽ പണമല്ല വലുത് മനുഷ്യത്വമാണ്. പട്ടിണി കിടക്കുന്ന വരെ സഹായിക്കുക നമ്മൾ ഉറങ്ങുന്നതിനു മുമ്പ് അയൽവാസി ഉണ്ടോ എന്ന് അന്വേഷിക്കുക ഇതു മാത്രമേ ഈ ലോക്ക് ഡൗൺ കാലത്ത് നമ്മളെ കൊണ്ട് ചെയ്യാൻ സാധിക്കു. ഈ ലോകത്തുള്ള മുഴുവൻ പോലീസും, ആർമി, ഡോക്ട, ർ സർക്കാറും മറ്റും ജനങ്ങളും എല്ലാവർക്കും വേണ്ടി എന്റെ വക ഒരു ബിഗ് സല്യൂട്ട്. ഈ സല്യൂട്ട് അവർ അർഹിക്കുന്നതാണ്. കാരണം ഇവർ എല്ലാം അവരുടെ ജീവനും ആരോഗ്യവും നോക്കാതെ മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രയത്നിക്കുന്നു. ഈ ലോകത്തുള്ള എല്ലാ പൗരന്മാരും ഒരു hero ആണ്. കാരണം ഇവർ കഴിയുന്നത്ര കാര്യങ്ങൾ വീട്ടിലിരുന്ന് ചെയ്യുന്നു. സർക്കാറിന്റെ നിയമത്തെ അനുസരിക്കുന്നു അതാണ് വലിയ കാര്യം. ഒരു മനുഷ്യൻ അയാളുടെ മനസ്സിൽ കാരുണ്യം ഉണ്ടെങ്കിൽ അയാൾ പുറത്തിറങ്ങിയില്ല മറ്റുള്ളവർക്ക് രോഗം പകരാൻ ഇട വരുത്തില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഈ വൈറസ് എപ്പോഴേ നശിച്ചുപോയി കഴിഞ്ഞേനെ. ഒരാളുടെ അസുഖത്തെക്കുറിച്ച് മറ്റൊരാൾ അറിയുന്നില്ല. പക്ഷേ അവരുടെ പരാജയത്തെ കുറിച്ച് എല്ലാവരും അറിയുന്നുണ്ട്. ഈ ലോകം വലുതാണ്. ഒരാളുടെ ദുഃഖങ്ങൾ അറിയാനുള്ള കഴിവ് നമുക്ക് ഉണ്ട് പക്ഷേ നമ്മൾ അത് അറിയാൻ ശ്രമിക്കുന്നില്ല. ഒരാളുടെ അസുഖം മറ്റൊരു തിരിച്ചറിയുന്നില്ല, അങ്ങനെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഈ വൈറസ് ഇങ്ങനെ വ്യാപിക്കുകയായിരുന്നു, മരണം വർദ്ധിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ നമ്മുടെ ബാങ്കുകൾ എല്ലാവരുടെയും ലോണുകൾ ഇളവ് തന്നിരിക്കുന്നു പക്ഷേ ഈ ലോക്ക് ഡൗൺ തീരുമ്പോൾ പലിശ വർദ്ധിക്കും, അപ്പോൾ പാവപ്പെട്ടവരുടെ കഷ്ടത വർദ്ധിക്കും. എല്ലാവരുടെയും വേദനകളിൽ പങ്കുചേരുന്ന ആളാണ് ദൈവം. അതുപോലെ ഈ വേദനയും ദൈവം മാറ്റും എന്ന് നമുക്ക് വിശ്വസിക്കാം. ദൈവം തൂണിലും തുരുമ്പിലും ഉണ്ട് എന്ന് പറയുന്നത് പോലെ ദൈവം എപ്പോഴും എല്ലാവരുടെയും അടുത്തുണ്ട്. നമ്മുടെ ചരിത്രം പറയുന്നത് എല്ലാ നൂറാം നൂറ്റാണ്ടിലും ഓരോ അസുഖങ്ങൾ ഈ ലോകത്തേക്ക് വരുമെന്നാണ് സത്യത്തിൽ നാം ഒരിക്കലും ദൈവത്തെ അറിയാൻ ശ്രമിച്ചിട്ടില്ല ഈ ലോകത്ത് ആർക്കും എന്തും പറയാം പക്ഷേ അത് പ്രവർത്തിച്ചു കാണിക്കാൻ കഴിയില്ല, കാരണം എന്തെങ്കിലും സംഭവിച്ചു പോയാലോ എന്ന പേടിയാണ്. ഈ കൊറോണ കാലത്ത് നമുക്ക് ഒത്തൊരുമയോടെ കരുതലോടെ അതിജീവിക്കാം. അതിനു നമുക്ക് കഴിയും കഴിയണം. ഓരോ ജീവനും ഈ ലോകത്തേക്ക് എത്തിക്കുമ്പോൾ അവരിൽനിന്ന് നേടാൻ നേടിയെടുക്കാൻ ദൈവത്തിന് ഓരോ ലക്ഷ്യമുണ്ട് അതുപോലെ ഇപ്പോഴത്തെ നമ്മുടെ ലക്ഷ്യം അതിജീവനമാണ്. കൊറോണക്ക് മതം എന്നോ ജാതി എന്നോ വേർതിരിവില്ല എല്ലാം മനുഷ്യനാണ്, പക്ഷേ നമ്മൾ മനുഷ്യന് ജാതി എന്നും കുലം എന്നും മതം എന്നും വേർതിരിവ് ഉണ്ട്, ആ വേർതിരിവിനും നമുക്ക് വേരോടെ പറിച്ചു കളയാം എന്നിട്ട് നമുക്ക് ഒത്തൊരുമ ഒത്തൊരുമയോടെ മുന്നേറാം. ഇനി ഈ അസുഖം പകരാതിരിക്കാൻ കൂടുതൽ ജാഗ്രതയോടെ കരുതലോടെ ഒത്തൊരുമയോടെ നമുക്ക് മുന്നേറാം. കരുതലോടെ ഒരുമയോടെ നമുക്ക് മുന്നേറാം അതായിരിക്കും നമ്മുടെ ജീവിത ലക്ഷ്യം.

സോഫിയ
9 സി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം