"സെന്റ് ഗൊരേറ്റീസ് എൽ പി എസ് നാലാഞ്ചിറ/അക്ഷരവൃക്ഷം/മുയലിന്റെ മോഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മുയലിന്റെ മോഹം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=sheebasunilraj| തരം= കഥ}} |
18:19, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മുയലിന്റെ മോഹം
ഒരിടത്ത് ഒരു മുയൽ ഉണ്ടായിരുന്നു. ആ മുയലിന്റെ പേര് മിട്ടു എന്നായിരുന്നു. ഒരു ദിവസം മിട്ടു മുയലിന് തടി വയ്ക്കാൻ കൊതി തോന്നി. വെറുതെയങ്ങു തടിച്ചാൽ പോര ആനയെപ്പോലെ തടിക്കണം. അങ്ങനെ നടക്കുമ്പോൾ അകലെയൊരു ആന ചക്കപ്പഴം തിന്നുന്നത് കണ്ടു. അതുകണ്ടപ്പോൾ മിട്ടുമുയലിന് ചക്കപ്പഴം തിന്നാൻ കൊതിയായി. മിട്ടു മുയൽ വിചാരിച്ചു ആനകൾ തടിവയ്ക്കുന്നത് ചക്കപ്പഴം തിന്നിട്ടാണെന്ന്. ഒട്ടും വൈകാതെ മിട്ടു അടുത്ത് നിന്ന പ്ലാവിൽ വലിഞ്ഞിഴഞ്ഞു കയറി അതിൽ നിന്ന് ഒരു വലിയ ചക്ക പറിച്ചു താഴേക്കിട്ടു. 'ധിം ' എന്ന ശബ്ദത്തിൽ താഴേക്ക് വീണു. പെട്ടെന്ന് 'അയ്യോ' എന്ന് നിലവിളി കേട്ടു. മിട്ടു നോക്കുമ്പോൾ ചക്ക വീണത് കാട്ടിലെ രാജാവായ സിംഹത്തിന്റെ തലയിലായിരുന്നു. വേദന കൊണ്ട് അലറിയ സിംഹം മിട്ടുവിനെ കണ്ടു. ദേഷ്യം വന്ന സിംഹം മിട്ടുവിനെ പിടികൂടി. എന്നിട്ട് ഒറ്റയേറു കൊടുത്തു. പാവം മിട്ടു പോയി വീണത് ഒരു പൊട്ടക്കുളത്തിൽ ആയിരുന്നു. മിട്ടു മുയലിന്റെ ദേഹം മുഴുവൻ ചെളി പറ്റി. അതിമോഹത്താൽ തനിക്ക് പറ്റിയ പറ്റ് ഓർത്ത് മിട്ടു മുയൽ നാണിച്ചു. ആനയെപ്പോലെ ആയതുമില്ല ചെളിയിൽ കുളിക്കുകയും ചെയ്തു ഗുണപാഠം: അതിമോഹം ആപത്ത്
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ