"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം /എന്റെ ഓർമ്മക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ ഓർമ്മക്കുറിപ്പ് | color= 4...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color= 3     
| color= 3     
}}
}}
{{Verified|name=Sheelukumards| തരം=ലേഖനം  }}

17:38, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഓർമ്മക്കുറിപ്പ്

എന്റെ ഒരുവർഷത്തെ പരീക്ഷകൾ അവസാനിക്കാറായി. ഇനി എനിക്ക് രണ്ട് വിഷയം മാത്രം ബാക്കി അവശേഷിക്കുകയായിരുന്നു. എന്റെ മനസ്സിൽ അവധിക്കാലത്ത് യാത്ര പോകാനും, കളിക്കാനും എന്റെ മനസ്സ് ഒരു പൂമ്പാറ്റയെപോലെ പാറി നടന്നു. അതെല്ലാം നശിപ്പിച്ചുകൊണ്ട് അത് വന്നു . ലോകത്തെ ഒന്നടങ്കം വിറപ്പിച്ച മഹാമാരി കൊറോണ. ചൈനയിൽ ‌ജനിച്ച കൊറോണ പടർന്നു പടർന്നു നമ്മുടെ കൊച്ച് കേരളത്തിൽ എത്തി. കേരളത്തിൽ ജനങ്ങൾ വളരെ രസ്കരമായി ആദ്യം കേട്ട വാർത്ത. പിന്നീട് അതിന്റെ ഭീകരത എല്ലാവരെയും പേടിപ്പിച്ചു. പ്രക്രതിയും ജനങ്ങളും ഒരുപോലെ പേടിച്ച അവസ്ഥ. ആരും ആരെയും കാണുന്നില്ല, മിണ്ടുന്നില്ല ലോകം മുഴുവൻ മരണ ഭീതിയുടെ നിഴലിൽ. എങ്ങും നിശബ്ദത. പക്ഷികളും മ്രഗങ്ങളും പരസ്പരം നോക്കിയിരിക്കുന്നു. അവയും ബഹളം വയ്ക്കാൻ മറന്നുപോയിരിക്കുന്നു. റോഡുകളിൽ വാഹനമില്ല, ശബ്ദമില്ല , മലിനീകരണമില്ല , പുകയില്ല. എല്ലാം നിലച്ച തെരുവുകൾ . പരസ്പരം യുദ്ധം ചെയ്ത രാജ്യങ്ങൾക്കോ , മനുഷ്യനോ , ഒന്നും വേണ്ടാത്ത അവസ്ഥ. അമ്പലങ്ങളിലും , പള്ളികളിലും ആർക്കും പ്രാർഥിക്കാൻ സമയമില്ല. പോലീസുകാർ വിശ്രമമില്ലാതെ ജോലിക്ക് ഇറങ്ങി. ഡോക്ടർമാരും നഴ്സുമാരും ജോലിക്ക് ഇറങ്ങി.

ശ്രീദിത്യലാൽ എ എം
VIII A ഗവൺമെന്റ് എച്ച് .എസ്.എസ് നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം