"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/ജനനി, ജന്മഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജനനി, ജന്മഭൂമി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 25: വരി 25:
ഇന്നസ്തിത്വ ദുഃഖത്തിൽ നീറിടുന്നു.  
ഇന്നസ്തിത്വ ദുഃഖത്തിൽ നീറിടുന്നു.  
</poem> </center>
</poem> </center>
{{BoxBottom1
| പേര്= തബീഥ R S
| ക്ലാസ്സ്=  6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ :UPS മഞ്ചവിളാകം  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44547
| ഉപജില്ല= പാറശാല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത  <!-- കവിത / കഥ  / ലേഖനം --> 
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:56, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജനനി, ജന്മഭൂമി

അമ്മയാം വിശ്വപ്രകൃതി
തന്ന സൗഭാഗ്യങ്ങളൊക്കെയും
നന്ദിയില്ലാതെ തിരസ്കരിച്ചൂ നാം
ഓർമകൾ മാത്രം ബാക്കിയാക്കി
       എത്ര കുളങ്ങളെ മണ്ണിട്ടുമൂടി
       എത്ര നെൽപ്പാടങ്ങൾ വെട്ടീനികത്തി
       എത്ര കിട്ടിയാലും മതിവരാത്ത
       അത്യാഗ്രഹികളെ പോലെ
കുന്നുകൾക്കിപ്പുറം പുഴകൾക്കുമപ്പുറം
അവിടൊരു നെൽപാടമുണ്ടായിരുന്നു
അവിടൊരു കുളമുണ്ടായിരുന്നു
അവിടൊരു കാവുണ്ടായിരുന്നു
        മണ്ണിൽ നികന്നോരു സൗഭാഗ്യങ്ങളിലൊക്കെയും
        അമ്മതൻ സ്നേഹമുണ്ടായിരുന്നു
        വിണ്ണിൽ ചുരന്നൊരു, മണ്ണിൽ കനിഞ്ഞൊരു
        മഴത്തുള്ളിതൻ വാത്സല്യമായിരുന്നു
അറിയാതെ ജനനിയെ വെട്ടി നോവിച്ചോരാ
മനിതൻ വ്യഥാ നിന്നു കേണിടുന്നു
ഉയരെ പറക്കാൻ കൊതിച്ചൊരാ മർത്യൻ
ഇന്നസ്തിത്വ ദുഃഖത്തിൽ നീറിടുന്നു.

തബീഥ R S
6 B ഗവ :UPS മഞ്ചവിളാകം
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത