"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണവും വികസനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam}} |
16:09, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി സംരക്ഷണവും വികസനവും
ഈ ആധുനിക യുഗത്തിൽ ഏറെ പ്രാധാന്യം നൽകി ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ് പരിസ്ഥിതി. ഒാരോ ദിനവും മുന്നോട്ട് കുതിക്കുമ്പോഴും പരിസ്ഥിതിയുടെ നില അതീവ ഗുരുതരമായ അവസ്ഥയിലാണ് കഴിഞ്ഞുപോയി കൊണ്ടിരിക്കുന്നത് .ഇതിനൊക്കെ കാരണം മനുഷ്യന്റെ പ്രവർത്തനങ്ങൾ തന്നെയാണ് .പല കാരണങ്ങളാൽ പല തരത്തിൽ പ്രക്യതിയെ നശിപ്പിച്ചു .എന്നാൽ ഇതിന്റെ യൊക്കെ പ്രതിഫലം എന്ന നിലയിൽ ഒരുപാട് ദുരന്തങ്ങൾ നാം ഇപ്പോഴും നേരിടുന്നു .പ്രകൃതി ദുരന്തങ്ങളെ പരാമർശിക്കുന്ന ഒരുപാട് വാർത്തകൾ ആണ് ദിവസേന ലോകമാധ്യമങ്ങളിൽ വരുന്നത് .എന്നാലും പരിസ്ഥിതിക്ക് എതിരായ മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് അന്ത്യമില്ല .വാസ്തവത്തിൽ പരിസ്ഥിതിയുടെ കൂടെ മനുഷ്യരും നശിക്കുകയാണ് .നാം തന്നെ നാശകാരിയായി തീരുന്നത് സ്വന്തം അസ്ഥിത്വത്തെ നിരാകരിക്കലാണ് .ശാസ്ത്രലോകത്ത് ഒരുപാട് നേട്ടങ്ങൾ നാം കൈവരിച്ചിട്ടുണ്ടെങ്കിലും ബുദ്ധിപൂർവും ചിന്തിച്ച് തന്ത്രപൂർവ്വം കാര്യങ്ങൾ നടപ്പിലാക്കാൻ ശേഷിയുള്ള മനുഷ്യവർഗത്തിന്റെ ചെയ്തികൾ മൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾക്കുമുന്നിൽ നാം തോൽക്കുകയാണ് .വികസനത്തിന്റെ പേരിൽ നാം പരിസ്ഥിതിയെ ഒരുപാട് നശിപ്പിച്ചു .ഏറ്റവും കൂടുതൽ വികസനത്തിന്റെ പേരിലാണ്പരിസ്ഥിതിയെ നശിപ്പിക്കുന്നത് .എന്നാൽ ഇതു നാം പരിസ്ഥിതിയോട്കാണിക്കുന്ന ക്രൂരതയാണ് .പരിസ്ഥിതിയെയും മറ്റ് ജീവജാലങ്ങളെയും നശിപ്പിച്ച് മനുഷ്യൻ മാത്രം സുഖിച്ച് ജീവിക്കുന്ന ഒരു കാര്യത്തെയാണോ വികസനം വികസനം എന്നു വിളിക്കുന്നത് .വികസനം വേണം എന്നാൽ അതു പ്രകൃതിയോട്കാണിക്കുന്ന ക്രൂരതയാവരുത് .മനുഷ്യരെയും പരിസ്ഥിതിയെയും മറ്റ് ജീവജാലങ്ങളെയും പരിഗണിച്ച് വേണം നാം വികസനം നടപ്പാക്കേണ്ടത് .പരിസ്ഥിതിയുടെ സംരക്ഷണത്തിന് എപ്പോഴും ഒരു കരുതൽ ആവശ്യമാണ് .ഒരു സമൂഹത്തിന്റെയും അവരുടെ നിലനിൽപ്പിന്റെയും ഗുണഫലങ്ങൾ ഉയർത്തുന്നതാകണം വികസനം.പ്രപ ഞ്ചത്തിലെ മുഴുവൻ ജീവജാലങ്ങൾക്കും ഇവിടെ വസിക്കാനുളള അവകാശത്തിനായിരിക്കണം ആദ്യ പരിഗണന നൽകേണ്ടത് .പരിസ്ഥിതിക്ക് പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രവർത്തനങ്ങൾ വികസനത്തിന്റെ ഭാഗമാകുകയില്ല . എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽമാത്രമേ പരിസ്ഥിതിയെ നമ്മുക്ക് സംരക്ഷിക്കാനാവു .ഇതു കൊണ്ടു തന്നെ പരിസ്ഥിതിയുടെയും അതിനെ സംരക്ഷിക്കുന്നതിന്റെയും ആവശ്യകതയെക്കുറിച്ച് ഒാർമ്മപ്പെടുത്താനും വേണ്ടി ഐക്യരാഷ്ട്രസഭ തന്നെ 1977 ജൂൺ 5ന് പരിസ്ഥിതി ദിനാചരണം കൊണ്ട് വന്നിട്ടുണ്ട് .എല്ലാവർഷവും ഈ ദിവസമെങ്കിലും എല്ലാവരും ഒത്തൊരുമ്മിച്ച് പ്രകൃതിക്കായി കൈക്കോർക്കാം .വരും തലമുറയ്ക്ക് പ്രകൃതി സുന്ദരമായ ഒരു നാടിനെ സമ്മാനിക്കാം .
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ