"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Anilkb}} |
11:47, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധം
ആരോഗ്യം എന്നത് രോഗമില്ലാത്ത അവസ്ഥ മാത്രമല്ല. അത് സമ്പൂർണ ശാരീരിക മാനസിക സാമൂഹിക സുസ്ഥിതി കൂടിയാണ്. പാരമ്പര്യവും പരിതസ്ഥിതിയും ആണ് പ്രധാനമായും ആരോഗ്യത്തിന് നിദാനമായ കാര്യങ്ങൾ. പോഷണക്കുറവും അമിതപോഷണവും അമിതാഹാരവും മാനസികസമ്മർദ്ദവും കൂടുതൽ അധ്വാനവും ഭക്ഷണക്കുറവും ശുചിത്വമില്ലാത്ത ജീവിതസാഹചര്യങ്ങളും എല്ലാം രോഗം വിളിച്ചുവരുത്തുന്നവയാണ്. മരുന്നിന്റെ കുറവും അമിത മരുന്നിന്റെ ഉപയോഗവും രോഗം വിളിച്ചു വരുത്താം. പ്രതിരോധമാണ് പ്രതിവിധിയെക്കാൾ ഉത്തമം എന്ന് കേട്ടിട്ടില്ലേ? എന്നാൽ ചില രോഗങ്ങൾ നമ്മളിൽ വന്നു കൂടുന്നവയും ഉണ്ട്. എന്നാൽ ചിലതിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും. ചില കാര്യങ്ങൾ പാലിച്ചാൽ ഒരു പരിധിവരെ രോഗങ്ങൾ തടയാം. (1) ശുചിത്വം പാലിക്കുക - ഭക്ഷണം കഴിക്കും മുന്നേ കൈ കഴുകുക, പാത്രങ്ങൾ നന്നായി കഴുകുക, വീട് വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക. ഇതുമൂലം പകർച്ചവ്യാധികൾ വരുന്നത് കുറെ തടയാൻ സാധിക്കും. (2) ശുദ്ധജലം ഉപയോഗിക്കുക - നല്ല വെള്ളം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക. വെള്ളം തിളപ്പിച്ച് ഉപയോഗിക്കുക. ഇതുമൂലം ജലത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ സാധിക്കും. (3) നല്ല പോഷക ഭക്ഷണം ഉറപ്പുവരുത്തുക - അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. കഴിക്കുന്ന ഭക്ഷണം പോഷക സമൃദ്ധമാണ് എന്ന് ഉറപ്പുവരുത്തുക. കൊഴുപ്പുള്ള ആഹാരങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക. കൂടുതൽ മധുരം ശരീരത്തിന് ആവശ്യമില്ല . (4) വ്യായാമം ചെയ്യാൻ ശീലിക്കുക - രോഗം വന്നാൽ മാത്രമല്ല രോഗം വരാതിരിക്കാനും വ്യായാമം അത്യാവശ്യമാണ്. ഹൃദയമിടിപ്പ് കൂട്ടുക എന്നതാണ് വ്യായാമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. (5) നന്നായി ഉറങ്ങുക - തലച്ചോറിനും മനസ്സിനും ഉറക്കം അത്യാവശ്യമാണ്. ഓരോ പ്രായത്തിനനുസരിച്ച് നമ്മൾ നന്നായി ഉറങ്ങണം. (6) ധാരാളം വെള്ളം കുടിക്കുക - വെള്ളം ധാരാളം കുടിച്ചാൽ തന്നെ ആരോഗ്യം വീണ്ടെടുക്കാൻ ആവുന്നതാണ്. (7) മാനസിക സമ്മർദ്ദം കുറയ്ക്കുക - ആരോഗ്യത്തിൽ മാനസിക ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. വളരെ സമ്മർദ്ദം ഉള്ള ലോകത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. അതിനാൽ എപ്പോഴും സന്തോഷവാൻമാരായി ഇരിക്കുക. (8) നല്ല സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കുക -മാനസിക സന്തോഷത്തിന് അത്യാവശ്യമാണ് . (9)കൃത്യമായ വൈദ്യപരിശോധന നടത്തുക - ഡോക്ടറുടെ നിർദ്ദേശാനുസരണം ഇടയ്ക്കിടയ്ക്ക് രക്ത പരിശോധനകൾ നടത്താവുന്നതാണ്. ഇതെല്ലാമാണ് ചില പ്രതിരോധ മുറകൾ. ഇവയെല്ലാം ശീലിച്ചാൽ നമ്മുടെ ശാരീരിക മാനസിക സാമൂഹിക ആരോഗ്യത്തെ നമുക്ക് നിലനിർത്താം. ലോക ആരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം ആചരിക്കുന്ന യജ്ഞങ്ങളിൽ ഒന്നാണ് രോഗപ്രതിരോധ വാരം. വാക്സിനേഷനെ കുറിച്ചും അവ മൂലം തടയാവുന്ന രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും പ്രതിരോധന മുറകൾ സാർവത്രികമാക്കാനും ഉദ്ദേശിച്ചാണ് ഈ വാരാചരണം. ഏപ്രിൽ മാസത്തെ അവസാനവാരം ആണ് രോഗപ്രതിരോധ വാരം. പ്രതിരോധത്തിൽ വാക്സിനേഷൻ ആണ് ഏറ്റവും മുഖ്യം. പോളിയോ, അഞ്ചാംപനി പോലെയുള്ള രോഗങ്ങളെ നമ്മുടെ നാട്ടിൽ നിന്ന് അപ്രത്യക്ഷമാകാൻ കഴിഞ്ഞത് വാക്സിനേഷൻ വ്യാപകമായതോടെയാണ്. രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനായി കുട്ടികൾക്ക് നൽകുന്ന പ്രത്യേകതരം ഔഷധങ്ങളാണ് പ്രതിരോധ വാക്സിനുകൾ. കുഞ്ഞിന്റെ സമ്പൂർണ്ണ ആരോഗ്യത്തിന് പ്രതിരോധ വാക്സിനുകൾ നിർബന്ധമായും നൽകണം. അതിനാൽ നവജാതശിശുക്കൾ മുതൽ പ്രായമായ കുട്ടികൾക്ക് വരെ ഡോക്ടർ നിർദേശിക്കുന്ന കാലയളവിൽ വാക്സിനുകൾ നൽകേണ്ടതാണ്. നമ്മളെല്ലാം ഒറ്റക്കെട്ടായി എങ്ങനെ നിപ്പ എന്ന രോഗത്തെ നമ്മുടെ നാട്ടിൽ നിന്ന് അകറ്റിയ താണ്. അതുപോലെ ഇന്ന് നമ്മൾ കൊറോണ എന്ന മഹാവിപത്തിനെ നേരിടുകയാണ്. അതിനെ നമ്മൾ തീർച്ചയായും ഒറ്റക്കെട്ടായി നിന്നു തന്നെ തോൽപ്പിക്കും. കൊറോണ എന്ന മഹാവിപത്ത് നമ്മുടെ ലോകം മൊത്തം വ്യാപിച്ചിരിക്കുന്നു. ഇപ്പോൾ നമുക്ക് ആശങ്ക അല്ല വേണ്ടത് ജാഗ്രതയാണ്. ഓരോരുത്തരും ജാഗ്രതയോടെ ഇരിക്കുക. നമുക്ക് തീർച്ചയായിട്ടും അതിനെ തോൽപ്പിക്കാം. അത് തടയാനുളള പ്രതിരോധ മരുന്ന് എത്രയും വേഗം നിർമ്മിക്കാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ