Schoolwiki സംരംഭത്തിൽ നിന്ന്

വരി 15: |
വരി 15: |

ലെയ്കിന്റെ ആരോഗ്യസ്ഥിതിയറിയാൻ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച അതിദയനീയമായിരുന്നു. അഴുകിത്തുടങ്ങിയ മകന്റെമൃതശരീരത്തിനരികിൽ മരണാസന്നയായി ലെയ്ക്. പെട്ടെന്നു തന്നെ അവളെ ആശുപത്രിയിലാക്കി. പക്ഷേ വിധി അവളെ കൊണ്ടുപോകുന്നതിനുള്ള മാലാഖയെ അയച്ചു കഴിഞ്ഞിരുന്നു. മാലാഖ ലെയ്കിനെ അവളുടെ മകന്റെയടുത്തേക്ക് കൊണ്ടു പോയി.

| രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്. | | രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്.

അതിനായി സാമൂഹിക അകലം സൂക്ഷിക്കാം. | | അതിനായി സാമൂഹിക അകലം സൂക്ഷിക്കാം.

രോഗവ്യാപന കണ്ണികളെ ഭേദിക്കാം. | | രോഗവ്യാപന കണ്ണികളെ ഭേദിക്കാം. |
09:17, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നഷ്ടജീവിതം
പ്രകൃതി സുന്ദരമായ സ്ഥലം. പലതരത്തിലുള്ള വൃക്ഷങ്ങൾ, ചെടികൾ, പൂക്കൾ, പക്ഷികൾ, പ്രാണികൾ എന്നിവ ആ ദേശത്തെ സുന്ദരവും സുരഭിലവുമാക്കി. ഈ സ്ഥലം അങ്ങ് ദൂരെ ചൈനയിലെ വുഹാനിലാണ്. അവിടെ ഒരു കുടിൽ. ആ കുടിലിൽ താമസിക്കുന്നത് രണ്ടു പേരാണ് - 7 വയസ്സുകാരൻ ഹാക്കും അവന്റെ അമ്മ ലെയ്കും. അടുത്തുള്ള വീടുകളിൽ പണി ചെയ്ത് കിട്ടുന്ന ചെറിയ തുകയും സാധനങ്ങളും കൊണ്ടാണ് അവർ തന്റെ കുടുംബം പോറ്റിയിരുന്നത്.
ജീവിതത്തിന്റെ പടുതികളിൽ വീണു പോയ അവർക്ക് സഹായത്തിന് ആരും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും കഠിനമായ ജീവിത സാഹചര്യങളെയെല്ലാം അവർ അതിജീവിച്ചു.
ഒരു ദിവസം പണിക്കു പോയ ലെയ്ക് അറിയുന്നത് തന്റെ നാട്ടിൽ ഭീതിപരത്തി പടർന്നു പിടിക്കുന്ന ഒരു തരം വൈറസിനെപ്പറ്റിയായിരുന്നു.നാളെ മുതൽ പണിക്ക് വരേണ്ട - അവർ ജോലിക്ക് നിൽക്കുന്ന വീട്ടുകാർ പറഞ്ഞു.
ദുഃഖിച്ചിരിക്കുന്ന അമ്മയോട് ഹാക്ക് കാര്യം തിരക്കി. നമ്മുടെ നാട് മുഴുവൻ ഒരു രോഗം പടർന്നു പിടിക്കുന്നത്രേ! കൊറോണയെന്ന സൂക്ഷ്മ ജീവിയാണത്രേ കാരണക്കാരൻ! കോവിഡ് -19 എന്നാത്രേ രോഗത്തിന് പേരിട്ടിരികുന്നത്! ഇത് ശരീരത്തിൽ കയറിക്കൂടിയാൽ പിന്നെ രക്ഷയില്ലത്രെ! സൂക്ഷിക്കണേ, മകനേ. വെളിയിലിറങ്ങരുതെന്നാ സർക്കാർ പറയുന്നത്. പക്ഷെ നമുക്കെങ്ങനെ.....?
വൈകാതെ ചൈനയിലാകമാനം കേവിഡ്-19 പടർന്നു പിടിച്ചു. രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചു. 7 വയസ്സുകാരൻ ഹാക്കിന് ഇതെപ്പറ്റി വലുതായൊന്നും മനസ്സിലായിട്ടില്ല. ദിനം പ്രതി ഒത്തിരി ആളുകൾ മരിക്കുന്നെന്ന വാർത്ത വന്നു കൊണ്ടേയിരുന്നു.
ലോക് ഡൗൺ സമയത്ത് ഭക്ഷണമെങ്ങനെ കിട്ടാനാണ്? സർക്കാർ നൽകുന്ന ഭക്ഷണപ്പൊതി കിട്ടിയാലായി.
തന്റെ കുഞ്ഞിന് ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയതാണ് ലെയ്ക്. ആരാ? എന്താ ഇവിടെ? ശബ്ദം കേട്ട് ലെയ്ക് തിരിഞ്ഞു നോക്കി. പൊലീസാണ്. കാര്യം പറഞ്ഞു. പക്ഷേ അവർ കാര്യമാക്കിയില്ല. പൊലീസ് അവളെ ആശുപത്രിയിലെത്തിച്ച് ഐസൊലേഷൻ ചികിത്സയിലാക്കി. അവിടത്തെ സാഹചര്യം വ്യത്യസ്തമായിരുന്നു. എന്തുമാത്രം ആളുകളാണിവിടെ! എല്ലാം കേവിഡ് -19 രോഗികൾ!! ദിവസവും അനേകർ പോയി.മരിച്ചതോ? സുഖമായതോ? ആരോടും ചോദിക്കാനൊത്തില്ല. പുതിയ ആൾക്കാർ വന്നുകൊണ്ടേയിരുന്നു.
തന്റെ മകൻ ഹാക്കിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സു നിറയെ. കരഞ്ഞു പറഞ്ഞിട്ടും അവർ ലെയ്കിനെ വിട്ടയച്ചില്ല. 14 ദിവസങ്ങൾ കടന്നുപോയി.അവസാനം പരിശോധനാ ഫലം വന്നു - നെഗറ്റീവ് . നിങ്ങൾക്ക് പോകാം - ഡോക്ടർ പറഞ്ഞു.
എങ്ങനെ വീടെത്തിയെന്നറിയില്ല. തന്റെ മകനെക്കുറിച്ചുള്ള ചിന്തയിൽ വീട്ടിലേക്ക് ഓടുകയായിരുന്നോ? അല്ല, ശരിക്കും പറക്കുകയായിരുന്നു.
വീട് പൂട്ടിക്കിടക്കുന്നു. ഹാക്ക് , ഹാക്ക് .... ലെയ്ക് വിളിച്ചു. പക്ഷേ മറുപടിയില്ല. കതക് പതുക്കെ തള്ളി നോക്കി. ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ. കതക് തുറന്നു. പക്ഷേ അകത്ത് ... ആ കാഴ്ച ... അത് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഹാക്ക് ! എന്റെ മകനേ! ഞാനില്ലാത്തപ്പോൾത്തന്നെ നീ പോയല്ലോ എന്റെ മകനേ... അവർ മകന്റെ മൃതശരീരത്തിൽ കെട്ടിപ്പിടിച്ചു കരഞ്ഞു. ലെയ്ക് ബോധമറ്റു വീണു.
ലെയ്കിന്റെ ആരോഗ്യസ്ഥിതിയറിയാൻ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച അതിദയനീയമായിരുന്നു. അഴുകിത്തുടങ്ങിയ മകന്റെമൃതശരീരത്തിനരികിൽ മരണാസന്നയായി ലെയ്ക്. പെട്ടെന്നു തന്നെ അവളെ ആശുപത്രിയിലാക്കി. പക്ഷേ വിധി അവളെ കൊണ്ടുപോകുന്നതിനുള്ള മാലാഖയെ അയച്ചു കഴിഞ്ഞിരുന്നു. മാലാഖ ലെയ്കിനെ അവളുടെ മകന്റെയടുത്തേക്ക് കൊണ്ടു പോയി.

രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്.
അതിനായി സാമൂഹിക അകലം സൂക്ഷിക്കാം.
രോഗവ്യാപന കണ്ണികളെ ഭേദിക്കാം.