Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 7: |
വരി 7: |
| {{BoxBottom1 | | {{BoxBottom1 |
| | പേര്= ശ്രീലക്ഷ്മി എസ് . ആർ | | | പേര്= ശ്രീലക്ഷ്മി എസ് . ആർ |
| | ക്ലാസ്സ്=7 C | | | ക്ലാസ്സ്=7 D |
| | പദ്ധതി= അക്ഷരവൃക്ഷം | | | പദ്ധതി= അക്ഷരവൃക്ഷം |
| | വർഷം=2020 | | | വർഷം=2020 |
22:01, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
മനുഷ്യന് ചുറ്റും കാണുന്നതും പ്രകൃതി ദത്തവുമായ അവസ്ഥ ആണ് പ്രകൃതി എന്ന് പറയുന്നത്. എല്ലാ വിധത്തിലുള്ള ജൈവികവും അജൈവിക ഘടകങ്ങളും കൂടി ചേർന്നുണ്ടാകുന്നതാണ് പരിസ്ഥിതി. ജീവനുള്ളവയിൽ പക്ഷിമൃഗാദികളും, ജീവനില്ലാത്തവയിൽ പഞ്ചഭൂതങ്ങളും അടങ്ങിയിരിക്കുന്നു. പാരസ്പര്യസ്നേഹമാണ് പരിസ്ഥിതിയുടെആണിക്കല്ല്. എല്ലാ ജീവജാലങ്ങളും അവരവരുടെ നിലനിൽപ്പിന് പരസ്പരം ആശ്രയിക്കുന്നു. ഉദാഹരണത്തിനു തേനീച്ചകൾ സസ്യങ്ങളുടെ വളർച്ചക്കും നിലനിൽപിനും ഫലങ്ങളുടെ നിർമാണത്തിനും അതുപോലെ മനുഷ്യന്റെ നിലനിൽപ്പിനും വളരേയേറെ സഹായിക്കുന്നു.മനുഷ്യരാണ് പരിസ്ഥിതിയെ കൂടുതൽ ആശ്രയിക്കുന്നത്. എന്നാൽ നാം മനുഷ്യർ തന്നെ പ്ര കൃതിയെ ചൂഷണം ചെയ്ത് അതിന്റെ നിലനിൽപിന് തന്നെ ഭീഷണിയാകുന്നു. ഈ ചൂഷണം കാരണം ജീവജാലങ്ങൾക്ക് വംശനാശം സംഭവിച്ചു. ഉദാഹരണത്തിന് ഡോഡോ പക്ഷികൾ,പുള്ളിപുലികൾ, മല മുഴക്കി വേഴാമ്പൽ തുടങ്ങിയവ . ഇതു പോലെ വനങ്ങളും മനുഷ്യർ വെട്ടിനശിപ്പിച്ചു .അവിടെ വീടുകളും അപ്പാർട്ട്മെന്റുകളും പണിയുന്നു. 'സസ്യങ്ങൾ നിലനിന്നാലേ മനുഷ്യർക്ക് നിലനില്പുള്ളൂ ' എന്ന തത്വം നാം ഓരോരുത്തരും മറന്നുപോകുന്നു. പരിസ്ഥിതി ചൂഷണം ചെയുന്നത് മൂലം പരിസ്ഥിതിയുടെ സന്തുലിത അവസ്ഥക്ക് തന്നെ മാറ്റം സംഭവിക്കുന്നു. ഇതു മൂലമാണ് പ്രളയം, സുനാമി, ഭൂമിക്കുലുക്കം തുടങ്ങിയവ സംഭവിയ്ക്കുന്നത് . ഇതു മൂലം മനുഷ്യർക്കു വലിയ വലിയ നഷ്ടങ്ങൾ സംഭവിക്കുന്നു. വനനശീകരണം, ജലമലിനീകരണം, അന്തരീക്ഷ മലിനീകരണം തുടങ്ങിയവ പരിസ്ഥിതി ചൂചൂഷണത്തിന്റെ പ്രധാന ഘടകങ്ങളാണ്. നമുക്ക് കാണാം സമുദ്രങ്ങളിൽ കിലോമീറ്ററോളം അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ. ഇതു സമുദ്രത്തിലെ ആവാസവ്യവസ്ഥയെ വളരേയേറെ ബാധിക്കുന്നു. ഇതു മൂലം മത്സ്യ സമ്പത്ത് വൻ തോതിൽ നഷ്ടമാകുന്നു. ഇന്ന് നമ്മുടെ പ്രകൃതി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആഗോള പ്രശ്നമാണ് അന്തരീക്ഷ മലിനീകരണം അഥവാ വായൂമലിനീകരണം. ഇത് കാരണം അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുകയും കാർബൺഡയോക്സൈഡിൻെറ അളവ് കൂടുകയും ചെയുന്നു. എ/സി, ഫ്രിഡ്ജ്, തുടങ്ങിയവയുടെ ദുരുപയോഗം കാരണം അന്തരീക്ഷത്തിൾ ഒരുപാട് ക്ലോറോഫ്ലൂറോ കാർബണുകൾ അമിതമായി കലരുന്നു. ഇതു മൂലം ഓസോൺ പാളികൾക്കു വിള്ളൽ വീഴുകയും സൂര്യ രശ്‌മികൾ നേരിട്ടു ഭൂമിയിൽ പതിക്കുകയും ജീവജാലങ്ങൾക്കും മനുഷ്യർക്കും സ്കിൻകാൻസർ, സൂര്യാഘാതം തുടങ്ങിയ രോഗം ബാധിക്കുകയും ചെയുന്നു.വനനശീകരണം മൂലം അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡിൻെറ അളവ് ക്രമാതീതമായി കൂടുകയും ഇത് ആഗോള താപനത്തിനു കാരണമാകുകയും ചെയ്യുന്നു. ഇതു മൂലം ധ്രുവ പ്രദേശങ്ങളിലെ മഞ്ഞു പാളികൾ ഉരുകുകയും അവിടുത്തെ ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുകയും ചെയുന്നു.മനുഷ്യൻ കാരണമാണ് ഈ ഭൂമി തന്നെ നശിക്കുന്നത്. മനുഷ്യന്റെ ബുദ്ധിഹീനമായ ഈ പ്രവൃത്തികൾ അവന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി മാറുന്നു. അതുകൊണ്ട് അവനവന്റെ പരിസ്ഥിതി സംരക്ഷിക്കുക.
|