"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 32: | വരി 32: | ||
| സ്കൂൾ കോഡ്= 28022 | | സ്കൂൾ കോഡ്= 28022 | ||
| ഉപജില്ല= കൂത്താട്ടുകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കൂത്താട്ടുകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= എറണാകുളം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name= Anilkb}} | {{Verified|name= Anilkb}} |
21:36, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നമ്മൾ അതിജീവിക്കും
അതിഭയങ്കരമായ ദിവസങ്ങളിലൂടെ ആണ് നാം ഇപ്പോൾ കടന്നു പോകുന്നത്. ലോകം മുഴുവൻ ഒരു ചെറു വൈറസിനു മുമ്പിൽ പകച്ചുനിൽക്കുന്ന കാഴ്ച ആണ് ഓരോ ദിവസവും പത്ര മാധ്യമങ്ങളിലൂടെയും മറ്റും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. Covid-19 എന്ന് ശാസ്ത്രലോകം പേരിട്ടിരിക്കുന്ന കൊറോണ വൈറസ് ആണ് ഇപ്പോൾ എല്ലാവരുടേയും സ്വപ്നം. ദിവസവും ലക്ഷങ്ങൾക്കാണ് ഈ രോഗം പിടിപെടുന്നത്. ആയിരങ്ങൾക്കാണ് ഈ വൈറസ് കാരണം ദിവസേന ജീവൻ നഷ്ടപെടുന്നത്. കൊറോണ വൈറസ് -ഒരു ചെറുവിവരണം സാർസിനും എബോളായ്‌ക്കും ശേഷം ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ വൈറസ് ആണ് Covid-19എന്ന കൊറോണ വൈറസ്. ചൈനയിലെ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വൂഹാനിലാണ് ഇതിന്റെ ഉത്ഭവം. 2019 ഡിസംബർ അവസാനത്തോടെ ആണ് ഇത് ശക്തി പ്രാപിച്ചത്. 1960ൽ ആണ് ഈ വൈറസ് ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. Covid-19 ഉൾപ്പെടെ ഏഴു തരം കൊറോണ വൈറസുകളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെ ആണ് ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്. കേരളം-ലോകത്തിന് മാതൃക നിപ്പ വൈറസിനും പ്രളയത്തിനും ശേഷം കേരളം നേരിട്ട ഒരു വലിയ പ്രതിസന്ധി ആണ് covid-19. എന്നാൽ വളരെ ഊർജിതമായി തന്നെ കേരളം അതിനെ നേരിടുന്നു. ലോകത്ത് പതിനായിരങ്ങൾ മരിച്ചപ്പോൾ കേരളത്തിൽ 2 പേരാണ് covid-19ബാധിച്ചു മരിച്ചത്. ഇന്ത്യയിലെ മരണ സംഖ്യയും മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ കുറവാണ്. കാരണം ഇന്ത്യയിലെ ഓരോ ജനങ്ങളും സർക്കാരിനോട് സഹകരിച്ചാണ് കഴിയുന്നത്. വൈറസിനെ പ്രതിരോധിക്കാൻ സർക്കാർ നിർദ്ദേശിക്കുന്ന മാർഗനിർദ്ദേശങ്ങൾ അവർ അനുസരിക്കുന്നു. അതിലൊന്നാണ് ലോക്ഡൗൺ. നമ്മുടെ രാജ്യത്ത് ഇപ്പോൾ മെയ് മാസം മൂന്നാം തീയതി വരെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണിനോട് സഹകരിച്ച് ജനങ്ങൾ വീടിനുള്ളിൽ കഴിയുന്നു. കേരളമാണ് അതിൽ ഏറ്റവും നല്ല മാതൃക. ചില സംസ്ഥാനങ്ങളിൽ ജനങ്ങൾ നിർദ്ദേശങ്ങൾ ലംഘിക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ സർക്കാരിനോട് പൂർണമായി സഹകരിക്കുന്നു. അതിനാൽ കേരളം മരണസംഖ്യയിൽ പിന്നിൽ നിൽക്കുന്നു. ചില പ്രതിരോധ പ്രവർത്തനങ്ങൾ • അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രം വീടിന് പുറത്തിറങ്ങുക. • പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. • സോപ്പ് സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുക. 70% ത്തിൽ കൂടുതൽആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ വേണം ഉപയോഗിക്കാൻ. • സാമൂഹിക അകലം പാലിക്കുക. • വൈറസിന്റെ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പിനെ അറിയിക്കാനും ചികിത്സ തേടാനും വൈകരുത്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. രോഗം വന്നിട്ട് ചികിത്സ തേടുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. വീടുകളിൽ തന്നെ കഴിയുക. വൈറസിനെ അകറ്റി നിർത്തുക. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 14/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ