"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 13: വരി 13:
| ഉപജില്ല=മട്ടാഞ്ചേരി
| ഉപജില്ല=മട്ടാഞ്ചേരി
| ജില്ല=എറണാകുളം
| ജില്ല=എറണാകുളം
| തരം= കഥ
| തരം=കഥ
| color=1
| color=1
}}
}}

13:29, 13 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാക്കുളങ്ങരയിൽ വന്ന വിപത്ത്

അങ്ങ് ദൂരെ ഒരു ഗ്രാമത്തിൽ കാക്കുളങ്ങര എന്ന അതിമനോഹരമായ ഒരു ദേശം ഉണ്ട്. അവിടെയുള്ള മനുഷ്യരെല്ലാം പരസ്‍പര സ്‍നേഹത്തിലും ഒത്തൊരുമയിലുമാണ് ജീവിച്ചിരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് ഒരു കുടുംബം ഈ ഗ്രാമത്തിലേക്ക് താമസത്തിനായി വന്നത്. സർക്കാർ ഓഫീസറായിരുന്ന ദാമോദരനാണ് കുടുംബനാഥൻ. ഭാര്യ ശാന്തമ്മ. അവർക്ക് ഒരു കുഞ്ഞും.. ആ പെൺകുഞ്ഞാണ് അവരുടെ എല്ലാം. അവർ അങ്ങനെ സന്തോഷത്തോടും സമാധാനത്തോടും കൂടി കാക്കുളങ്ങരയിൽ ജീവിച്ചു. കാക്കുളങ്ങര അതിമനോഹരമായ ഗ്രാമമായിരുന്നെങ്കിലും ഒരുകാര്യത്തിൽ ഗ്രാമവാസികൾ ആ മനോഹാരിത തകർത്തുകളഞ്ഞു. വൃത്തിയില്ലായ്‍മയായിരുന്നു അവരുടെ മോശം ശീലം. ഈ ഗ്രാമത്തിൽ ദാമോദരന്റെ കുടുംബത്തിനു മാത്രമെ വൃത്തിയുടെ ശീലം ഉണ്ടായിരുന്നുള്ളു അങ്ങനെയിരിക്കെ വിനാശകാരിയായ ഒരു രോഗാണു ഗ്രാമത്തിൽ പ്രവേശിച്ചു. ഗ്രാമവാസികളുടെ വൃത്തിയില്ലായ്‍മയാണ് ഇതിന്റെ ആദ്യകാരണം. ഈ രോഗാണു ബാധിച്ച് ഒരുപാടുപേർ കിടപ്പിലായി. കിടപ്പിലായവർ പതിയെ മരണത്തിലേക്കു വഴുതിവീണു. പതിയെ പതിയെ കുറച്ചു പേർ മരിച്ചു തുടങ്ങി. ദിവസം തോറും മരിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. രോഗാണു ഗ്രാമത്തിൽ പടർന്നപ്പോഴും ഒരു നിയന്ത്രണവും ഗ്രാമവാസികൾ എടുത്തില്ല. അങ്ങനെ ഗ്രാമത്തിൽ ആളുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. രോഗാണു പടർന്നപ്പോൾത്തന്നെ നിയന്ത്രണങ്ങൾ തുടങ്ങിയ ദാമോദരന്റെ വീട്ടിലേക്ക് മാത്രം രോഗാണു പ്രവേശിച്ചിട്ടില്ലായിരുന്നു. ബാക്കിയുള്ള മിക്ക കുടുംബങ്ങളിലും രോഗാണു വളരെ വേഗം കടന്നുകയറി. ദാമോദരന്റെ കുടുംബം പുറത്തിറങ്ങാതെ എല്ലാവർക്കും വേണ്ടി പ്രാർഥിക്കുകയും ആപോഘ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്‍തു. കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ രോഗാണുവിനെ പ്രതിരോധിക്കുവാനുള്ള മരുന്നുകൾ ശാസ്‍ത്രജ്ഞൻമാർ കണ്ടുപിടിച്ചു. രോഗം ബാധിച്ച ആളുകൾ അങ്ങനെ രക്ഷപെട്ടു.

ഫിലമിൻ മരിയറ്റ എം. ജെ.
ഒമ്പത്-എ ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ