"വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/കാഞ്ചനയാം പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 37: വരി 37:
{{BoxBottom1
{{BoxBottom1
| പേര്= അനുശ്രീ എ എച്ച്
| പേര്= അനുശ്രീ എ എച്ച്
| ക്ലാസ്സ്=9 എ
| ക്ലാസ്സ്=9 എ,
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

23:57, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാഞ്ചനയാം പ്രകൃതി


കസ്തൂരി കുറി പൂശും വയമ്പിൻ വക്കിൽ
കാഞ്ചനയായ് നിൽക്കുന്നു പ്രകൃതി
ഒരു കുടം തേനിൽ നിന്ന് ഇറ്റിറ്റു വീഴുന്ന
സിന്ദൂരശാഖയാം പ്രകൃതി
പൂമണം തൂകുന്ന പുതുപുലരി പാടുന്നു
പുതുമഞ്ഞിൻ കുളിരിളം പ്രകൃതി
കാർമേഘ കരിമുകിൽ ഉറഞ്ഞുതുള്ളും
മഴതൻ മുകിലാം പ്രകൃതി
താമരയിതളിനെ തഴുകിയുണർത്തുന്ന
പ്രകൃതി ഗീതമാം കാറ്റ്
പുഴയാം ദേവി തൻ കൊലുസണിയിച്ച്
ഒഴുകി തുളുമ്പുന്ന പ്രകൃതി
ഏഴുനിറങ്ങളും ചാലിച്ചെഴുതിയ
പുഷ്പിണി പൂക്കളാം പ്രകൃതി
പൗർണമി രാവിൽ ചന്ദ്രൻ തൻ രശ്മിയിൽ
പ്രകാശമാകുന്ന പ്രകൃതി
ശിശിരമാം ചൂടിനെ ചുംബിച്ചുണ‍ർത്തും
വേനലിൻ രൗദ്രമാം പ്രകൃതി
കുങ്കുമരൂപത്തിൽ ആകാശ ലാവണ്യം
സായാഹ്നസന്ധ്യയാം പ്രകൃതി
പക്ഷികളും പൂങ്കാറ്റുുകളും നീരുറവ-
യുമുള്ളൊരു പ്രകൃതി
കുന്നും മലയും കാടും പുഴയും
രുചിച്ചിരുന്നു പ്രകൃതി
ചങ്ങമ്പുഴ ഇടശ്ശേരി ഒ.എൻ.വി
തൂലികയിൽ ഉയർത്തിയ പ്രകൃതി
അമ്മിഞ്ഞപ്പാലിൻ മാധുര്യം തൂകിയ
മാതാവിൻ തുല്യമാം പ്രകൃതി

അനുശ്രീ എ എച്ച്
9 എ, വി.എച്ച്.എസ്.എസ്.ഫോ‍ർ ഗേൾസ്,തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത