"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |

വരി 12: | വരി 12: | ||
'''പഞ്ചായത്ത് ആഫീസ് '''
| '''പഞ്ചായത്ത് ആഫീസ് '''

സംസ്ഥാന കാര്യ നിർവ്വഹണ വിഭാഗത്തിലെ ഗ്രാമങ്ങളെ കൂട്ടിയിണക്കി പ്രവർത്തിക്കുന്ന ഭരണ ഘടകമാണ് പഞ്ചായത്ത്. ഗ്രാമതലത്തിലെ വിദ്യാഭ്യാസ സാമൂഹ്യ ഭരണ പ്രവർത്തനങ്ങൾ പഞ്ചായത്തുകളുടെ പരിധിയിലാണ്. ജനാധിപധ്യ വ്യവസ്ഥയനുസരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്നത് തിഞ്ഞെടുക്കപെട്ട പഞ്ചായത്ത് പ്രസിഡണ്ടാണ്. ഇന്നത്തെ സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ട്.
| സംസ്ഥാന കാര്യ നിർവ്വഹണ വിഭാഗത്തിലെ ഗ്രാമങ്ങളെ കൂട്ടിയിണക്കി പ്രവർത്തിക്കുന്ന ഭരണ ഘടകമാണ് പഞ്ചായത്ത്. ഗ്രാമതലത്തിലെ വിദ്യാഭ്യാസ സാമൂഹ്യ ഭരണ പ്രവർത്തനങ്ങൾ പഞ്ചായത്തുകളുടെ പരിധിയിലാണ്. ജനാധിപധ്യ വ്യവസ്ഥയനുസരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്നത് തിഞ്ഞെടുക്കപെട്ട പഞ്ചായത്ത് പ്രസിഡണ്ടാണ്. ഇന്നത്തെ സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ട്.

ജനന മരണ വിവാഹ രജിസ്ട്രേഷനുകൾ പഞ്ചായത്ത് ആഫീസുകളിലാണ് നടത്തുന്നത്. സാധാരണക്കാരന്റെ പ്രശ്‍നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന താഴെക്കിടയിലുള്ള ഭരണ നിർവ്വഹണ ഘടകം കൂടിയാണ് പഞ്ചായത്ത്. നമ്മുടെ സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.ഒ.അബ്ദുൽഖാദർ കൊളച്ചേരി പഞ്ചായത്തിന്റെ മുൻ പ്രെസിഡണ്ടായിരുന്നു. ഇപ്പോൾ ശ്രീമതി.കെ.പി.താഹിറാണ് പഞ്ചായത്ത് പ്രെസിഡണ്ട്. | ജനന മരണ വിവാഹ രജിസ്ട്രേഷനുകൾ പഞ്ചായത്ത് ആഫീസുകളിലാണ് നടത്തുന്നത്. സാധാരണക്കാരന്റെ പ്രശ്‍നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന താഴെക്കിടയിലുള്ള ഭരണ നിർവ്വഹണ ഘടകം കൂടിയാണ് പഞ്ചായത്ത്. നമ്മുടെ സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.ഒ.അബ്ദുൽഖാദർ കൊളച്ചേരി പഞ്ചായത്തിന്റെ മുൻ പ്രെസിഡണ്ടായിരുന്നു. ഇപ്പോൾ ശ്രീമതി.കെ.പി.താഹിറാണ് പഞ്ചായത്ത് പ്രെസിഡണ്ട്.

<font=ker'''വില്ലേജ് ആഫീസ് '''

06:15, 27 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
പേരിനു പിന്നിൽ
കമ്പിൽ എന്ന സ്ഥലം "കേമ്പ്"എന്ന വാക്കിൽ നിന്ന് രൂപാന്തരപ്പെട്ടതായിരിക്കാം.മംഗലാപുരം വഴി മലബാറിലേക്ക് കോലത്തിരിയെ ആക്രമിക്കാൻ ലക്‌ഷ്യം വച്ച് നീങ്ങിയ സൈനികർ ധർമ്മ ശാല വഴി പറശ്ശിനി പുഴ കടന്ന് കമ്പിൽ എത്തി ചിറക്കൽ കോവിലകത്ത് എത്തുന്നതിന് മുമ്പുള്ള തന്ത്ര പരമായ സ്ഥലം എന്ന നിലയിൽ കമ്പിൽ കേമ്പ് ചെയ്തിരുന്നു എന്ന അനുമാനിക്കുന്നു. അങ്ങനെയായിരിക്കാം ഈ സ്ഥലത്തിന് കമ്പിൽ എന്ന പേര് വന്നത്.
സ്വാതത്ര്യ സമര കാലത്ത് കമ്പിൽ ഒരു അവികസിത പ്രദേശമായിരുന്നു. റോഡുകളും ഗതാഗത സൗകര്യങ്ങളും ഉണ്ടാരുന്നില്ല. പ്രധാന വ്യാപാര കേന്ദ്രമായിരുന്ന വളപട്ടണത്ത് നിന്നും തോണിയിലാണ് അവശ്യ സാധനങ്ങൾ കമ്പിൽ എത്തിച്ചത്. ആടുമാടുകളെ വളർത്തലും നെയ്ത്തുമായിരുന്നു കമ്പിൽ നിവാസികളുടെ പ്രധാന തൊഴിൽ. സ്വാതത്ര്യ സമരത്തിന്റെ ഭാഗമായി ഒട്ടേറെ സമരങ്ങൾ കമ്പിലും മറ്റു പരിസര പ്രദേശങ്ങളിലും നടന്നിട്ടുണ്ട്. പ്രമുഖരായ സ്വാതത്ര്യ സമര സേനാനികളും ഈ പ്രദേശത്ത് ഉണ്ടായിരുന്നു.
തപാൽ ആഫീസ്
ഈ പ്രദേശം ആദ്യ കാലത്ത് വളപട്ടണം പോസ്റ്റ് ഓഫീസിന്റെ കീഴിലായിരുന്നു. 1958 ൽ കൊളച്ചേരി പഞ്ചയത്തിൽ കമ്പിൽ എന്നപ്രദേശത്ത് ബ്രാഞ്ച് പോസ്റ്റ് ഓഫീസ് ആരംഭിച്ചു.ഒരു വാടക കെട്ടിടത്തിന്റെ മുകളിലായിരുന്നു ആദ്യം പോസ്റ്റ് ഓഫീസ് സ്ഥിതിചെയ്തിരുന്നത്. അന്ന് ഒരു പോസ്റ്റ് മാസ്റ്റർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനു ശേഷം കൂടുതൽ ആളുകൾ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുകയും തപ്പാലും മണിയോർഡറും വർദ്ധിച്ചപ്പോൾ ഒരു പോസ്റ്റ് മാസ്റ്റർ കൂടി വർദ്ധിച്ചു. പിന്നീട് ഈ പോസ്റ്റ് ഓഫീസിൽ സബ്ബ് പോസ്റ്റ് ഓഫീസായി ഉയർത്തി. കൂടുതൽ ജീവനക്കാരെ നിയമിച്ചു. കമ്പിൽ ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിലുള്ള വാടക കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. അതിനു ശേഷം ഇപ്പോൾ പ്രവർത്തിക്കുന്ന സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി.
ടെലഫോൺ എക്സ്ചേഞ്ച്
1977 മാർച്ചിലാണ് കൊളച്ചേരിയിൽ വാർത്താ വിനിമയ രംഗത്ത് ഒരു കൊച്ചു ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിതമായത്. ആ കാലഘട്ടത്തിൽ കമ്പിതപ്പാലാപ്പീസ് ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. നമ്മുടെ സ്കൂളിന്റെ മുൻ വശത്തുള്ള ഒരു കടയുടെ മുകളിലാണ് സ്ഥാപനം പ്രവർത്തിച്ചു വന്നിരുന്നത്.സാങ്കേതിക വിദ്യ പുരോഗമിച്ചിട്ടില്ലാത്ത ആ കാലഘട്ടത്തിൽ കുറച്ച് സമ്പന്നരായ ആളുകൾക്ക് മാത്രമാണ് ടെലിഫോൺ ഉണ്ടായിരുന്നത്. രണ്ടക്കമുള്ള ടെലിഫോൺ നമ്പറായിരുന്നു ഉണ്ടായിരുന്നത്. ഉദാ:-10, 11, 12, ------97, 98, 99. അന്ന് കണ്ണൂർ കഴിഞ്ഞാൽ വളപട്ടണം, കൊളച്ചേരി, തളിപ്പറമ്പ, ഇരിക്കൂർ എന്നിങ്ങനെയുള്ള പട്ടണങ്ങളിൽ മാത്രമാണ് ടെലിഫോൺ എക്സ്ചേഞ്ച് ഉണ്ടായിരുന്നത്.
1984 ൽ അന്നത്തെ കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രി ശ്രീമാർ-C.M സ്റ്റീഫൻ ഇതിനെ പോസ്റ്റൽ എന്നും ടെലികോം എന്നും രണ്ടു വകുപ്പായി വിഭജിച്ചു. ഒരു ജൂനിയർ എഞ്ചിനീയറുടെ കീഴിൽ രണ്ടോ മൂന്നോ എക്സ്ചേഞ്ച് ഉണ്ടായിരിക്കും.
1992 ൽ ആണ് രണ്ട് 128 ലൈൻ ശേഷിയുള്ള ഇലെക്ട്രോണിൿ എക്സ്ചേഞ്ച് നിലവിൽ വന്നത്. പൂഴിക്കടവിലേക്ക് പോകുന്ന പുതിയ കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചു വന്നത്. ഇതോടെനിലവിൽ ഉണ്ടായിരുന്ന രണ്ടക്ക നമ്പർ മൂന്നക്ക നമ്പറായി മാറി. 201,202,203......298,299,300. 1995 ൽ സ്ഥാപനം വീണ്ടും 1200 ലൈൻ ശേഷിയുള്ള e-dot എക്സ്ചേഞ്ച് ആയി മാറി. ഇതോടെ ആറക്ക നമ്പറായി മാറി. ഉദാ:-240768,240787,240788
ഇന്ന് ആധുനിക സൗകര്യങ്ങളൊക്കെയുള്ള 5000 ലൈൻ ശേഷിയുള്ള എക്സ്ചേഞ്ച് ആയി മാറി. 2000 ഒക്ടോബറിൽ ടെലികോം വകുപ്പിനെ BSNL എന്ന പേരിൽ പൊതുമേഖലാ സ്ഥാപനമായി മാറ്റി. നിലവിൽ ഏഴക്ക നമ്പറാണ്. ഉദാ:-2240786, 2240787....കണ്ണൂർ കാസർഗോഡ് ജില്ലകൾ ഉൾക്കൊള്ളുന്നതാണ് കണ്ണൂർ SSA(സെക്കന്ററി സ്വിച്ചിങ് ഏരിയ)
ജീവനക്കാരായി ഒരു SDE(സബ്ബ് ഡിവിഷണൽ എൻജിനീയർ) ഒരു JTO (ജൂനിയർ ടെലികോം ഓഫീസർ) എട്ട് ടെലികോം മെക്കാനിക് ഉൾപ്പെടെ പത്ത് ജീവനക്കാരുണ്ട് SSA യുടെ തലവൻ ജനറൽ മാനേജർ ആണ്.
പഞ്ചായത്ത് ആഫീസ്
സംസ്ഥാന കാര്യ നിർവ്വഹണ വിഭാഗത്തിലെ ഗ്രാമങ്ങളെ കൂട്ടിയിണക്കി പ്രവർത്തിക്കുന്ന ഭരണ ഘടകമാണ് പഞ്ചായത്ത്. ഗ്രാമതലത്തിലെ വിദ്യാഭ്യാസ സാമൂഹ്യ ഭരണ പ്രവർത്തനങ്ങൾ പഞ്ചായത്തുകളുടെ പരിധിയിലാണ്. ജനാധിപധ്യ വ്യവസ്ഥയനുസരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്നത് തിഞ്ഞെടുക്കപെട്ട പഞ്ചായത്ത് പ്രസിഡണ്ടാണ്. ഇന്നത്തെ സാഹചര്യത്തിൽ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് കൂടുതൽ ഉത്തരവാദിത്വമുണ്ട്.
ജനന മരണ വിവാഹ രജിസ്ട്രേഷനുകൾ പഞ്ചായത്ത് ആഫീസുകളിലാണ് നടത്തുന്നത്. സാധാരണക്കാരന്റെ പ്രശ്‍നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന താഴെക്കിടയിലുള്ള ഭരണ നിർവ്വഹണ ഘടകം കൂടിയാണ് പഞ്ചായത്ത്. നമ്മുടെ സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.ഒ.അബ്ദുൽഖാദർ കൊളച്ചേരി പഞ്ചായത്തിന്റെ മുൻ പ്രെസിഡണ്ടായിരുന്നു. ഇപ്പോൾ ശ്രീമതി.കെ.പി.താഹിറാണ് പഞ്ചായത്ത് പ്രെസിഡണ്ട്.
<font=kerവില്ലേജ് ആഫീസ്