"ജി എച് എസ് പാഞ്ഞാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 128: വരി 128:
|-
|-
|2004- 06
|2004- 06
|ഹേമ
|ഹേമലത വി.എം 
|-
|-
|2007 - 08
|2007 - 08

16:07, 8 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച് എസ് പാഞ്ഞാൾ
വിലാസം
പാഞ്ഞാള്‍, തൃശൂര്‍

തൃശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലിഷ്‌
അവസാനം തിരുത്തിയത്
08-01-2010Ratnakumarmv





ചരിത്രം

പാഞ്ഞാള്‍ തൃശൂര്‍ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഗ്രാമം തലപ്പിള്ളി താലൂക്കിലാണ്. 1975 ല്‍ ഇവിടെ നടത്തിയ അതിരാത്രം ഈ ഗ്രാമത്തിന് ആഗോള പ്രശസ്തി നേടികൊടുത്തിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ള ചെറുതുരുത്തി ഗ്രാമത്തിലാണ് കേരളത്തിന്റെ കലാകേന്ദ്രമായ കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്. ചെറുതുരുത്തി പാഞ്ഞാളിന്റെ ഒരു അതിര്‍ത്തിഗ്രാമമാണ്. നമ്പൂതിരി സമുദായത്തിലെ ബാലികമാര്‍ക്കായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ ഗവ. ഹയര്‍ സെക്കന്ററി സ്കൂളായി മാറിയത്.
ഈ വിദ്യാലയം ആരംഭിച്ചത് തലപ്പിള്ളി നമ്പൂതിരി യോഗക്ഷേമ സഭയാണ്. 1930 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ ഇന്നത്തെ പ്രീ പ്രൈമറി വിദ്യാഭ്യാസത്തോട് സാദൃശ്യമുള്ള ശിശു ക്ലാസ്സായിട്ടാണ് അധ്യയനം ആരംഭിച്ചത്. ഇവിടെ രണ്ട് അധ്യാപകര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഹെഡ് മാസ്റ്റര്‍ ഉണ്ടായിരുന്നില്ല. പ്രീ പ്രൈമറി ക്ലാസ്സായി അധ്യയനം ആരംഭിച്ച വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സുമുതല്‍ നാലാം ക്ലാസ്സു വരെ വിദ്യാലയം ആരംഭിച്ചു.ആദ്യം രണ്ട് അധ്യാപകര്‍ മാത്രമുണ്ടായിരുന്ന ഇവിടെ ആദ്യമായി ഹെഡ് മാസ്റ്ററായി വന്നത് പൂ‌‌‌‌ഞ്ഞാര്‍ സ്വദേശി കേരള വര്‍മ്മ തമ്പാന്‍ ആയിരുന്നു. ഈ വിദ്യാലയത്തെ ഇപ്പോള്‍ സ്കൂള്‍ കെട്ടിടം സ്ഥിതിചെയ്യുന്ന സ്ഥാനത്തേക്ക് മാറ്റിയത് 1934 ല്‍ ആണ്.കൊച്ചി രാജാവിന്റെ ദിവാനായിരുന്ന ശ്രീ. രാമ മേനോനാണ് തറക്കല്ലിടല്‍ നടത്തിയത്.കൊച്ചി മഹാരാജാവിന്റെ സംഭാവനയായി 1000 രൂപയും നമ്പൂതിരി ഇല്ലങ്ങളില്‍ നിന്നും ദേവസ്വത്തില്‍ നിന്നും ലഭിച്ച ബാക്കി തുകയും ചേര്‍ത്താണ് ആദ്യത്തെ കെട്ടിടം പണിതത്. സ്കൂളിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഇപ്പോള്‍ ഒമ്പതാം ക്ലാസ്സ് പ്രവര്‍ത്തിക്കുന്ന കെട്ടിടമാണത്. ശ്രീ. രാമവര്‍മ്മയാണ് സ്കൂള്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന സ്ഥാനത്തേക്ക് മാറ്റിയപ്പോള്‍ നിയമിതനായ ആദ്യത്തെ ഹെഡ് മാസ്റ്റര്‍. അദ്ദേഹത്തിനു ശേഷം ഹെഡ് മാസ്റ്ററായി നിയമിതനായ ശ്രീ.പരമേശ്വരയ്യരുടെ കാലത്താണ് പുതിയ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്കൂളില്‍ ആദ്യമായി വിദ്യാര്‍ത്ഥികളുടെ രജിസ്റ്റര്‍, ടൈംടേബിള്‍ അനുസരിച്ചുള്ള അധ്യയനം എന്നിവ അദ്ദേഹത്തിന്റെ സംഭാവനകളാണ്. പുതിയ കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ സ്കൂളിന്റെ പേര് ഇംഗ്ലീഷ് നമ്പൂതിരി ബാലികാ വിദ്യാലയം ( ഇ.​​എന്‍.ബി വിദ്യാലയം) എന്നതയി പുനര്‍ നാമകരണം ചെയ്തു. പിന്നീട് 1975 ല്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുന്നതുവരെ ഈ പേരില്‍ തുടര്‍ന്നു. 1944 ല്‍ ഈ സ്കൂള്‍ പൊതു ആയി മാറി ഇതോടെ ഏല്ലാ സമുദായങ്ങളിലേയും കുട്ടീകള്‍ക്കും പ്രവേശനം ലഭിച്ചു തുടങ്ങി. തുടര്‍ന്ന് വിദ്യാലയത്തീന്റെ ഭരണം ദേവസ്വം സ്റ്റാഫിനെ ഏല്‍പ്പിച്ചു. ഈ കാലഘട്ടത്തില്‍ മാത്തൂര്‍ മനക്കല്‍ വാസുദേവന്‍ നമ്പൂതിരി ആയിരുന്നു സ്കൂള്‍ മാനേജര്‍.1964 ല്‍ അദ്ദേഹം നിര്യാതനായി. 1964 മുതല്‍ 1975 ല്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുന്നതുവരെ അദ്ദേഹത്തിന്റെ സഹോദരന്‍ മാത്തൂര്‍ അളര്‍ക്കന്‍ നമ്പൂതിരിയായിരുന്നു മാനേജര്‍. മാത്തൂര്‍ മനക്കല്‍ വാസുദേവന്‍ നമ്പൂതിരി സ്കൂള്‍ മാനേജര്‍ ആയിരിക്കുമ്പോഴാണ് 3 പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ഇതിനാവശ്യമായ പണം കണ്ടത്തേണ്ടത് വലിയ പ്രശ്നമായിരുന്നു. അധ്യാപകര്‍ ചേര്‍ന്ന് ഒരു മാസക്കുറി ആരംഭിച്ചു. ഈ കുറികളില്‍ നിന്നും ലഭിച്ച പണവും ഉദാരമതികളും ഉല്‍പതിഷ്ണുക്കളുമായ പലരുടേയും സംഭാവനകളില്‍ നിന്നും ലഭിച്ച പണവും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. ഇതിനു പുറമെ സ്കൂളിന്റെ കൈവശം ഉണ്ടായിരുന്ന 3 ​​ഏക്കര്‍ ഭൂമിക്കു പുറമേ 3 ​​ഏക്കര്‍ ഭൂമി കൂടി വാങ്ങിച്ചു നിരപ്പാക്കി കളിസ്ഥലം നിര്‍മ്മിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിട നിര്‍മ്മാണത്തിനായി നല്‍കിയ തുകയും ഗവണ്‍മെന്റില്‍ നിന്നും ലഭിച്ച ഗ്രാന്റും ഉപയോഗിച്ചാണ് ദീര്‍ഘകാലം ഓഫീസ് മുറിയായി പ്രവര്‍ത്തിച്ച സ്കൂളിന്റെ തെക്കുഭാഗത്തുള്ള കെട്ടിടം നിര്‍മ്മിച്ചത്.
പാഞ്ഞാള്‍ സ്കൂളിന്റെ വളര്‍ച്ചയിലെ ഒരു സുപ്രധാനമായ വഴിത്തിരിവായിരുന്നു ഇവിടെ 1975 ല്‍ ഹൈസ്കൂള്‍ ആരംഭിച്ചതും ഈ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതും. അന്നത്തെ അഭ്യന്തരമന്ത്രിയും പിന്നീട് പല പ്രാവശ്യം മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. കെ. കരുണാകരനാണ് ആദ്യ ഹൈസ്കൂള്‍ ബാച്ച് ഉദ്ഘാടനം ചെയ്തത്.
2004-2005 വര്‍ഷം സ്കൂളിന്റെ പുരോഗതിയില്‍ ഒരു പുതിയ അധ്യായം എഴുതിച്ചേര്‍ത്തു. പാഞ്ഞാള്‍ ഹൈസ്കൂള്‍ അപ് ഗ്രേഡ് ചെയ്ത് ഹയര്‍ സെക്കന്ററി ക്ലാസ്സുകള്‍ ആരംഭിച്ചു. സ്ഥലം എം.എല്‍.എ യും പിന്നീട് മന്ത്രിയും, നിയമസഭാ സ്പീക്കറുമായ ശ്രീ. കെ. രാധാകൃഷ്ണന്റെ ശ്രമഫലമായി അനുവദിക്കപ്പെട്ട ഹയര്‍ സെക്കന്ററി ക്ലാസ്സുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ് വിഭാഗത്തിലായി 100 സീറ്റുകളുള്ള രണ്ടു ബാച്ചുകള്‍ ആണ് ഉള്ളത്.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ ഒരു സ്മാര്‍ട്ട് ക്ലാസ്സ് റൂം പഠനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്‍മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02 ശോഭന
2002- 04 ഇന്ദിരാ ദേവി
2004- 06 ഹേമലത വി.എം
2007 - 08 ഗിരിജ. ഐ
2009- രമണി. എ.എസ്

പ്രശസ്തരായ പൂര്‍വ്വ അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും

ഈ വിദ്യാലയത്തിലെ പൂര്‍വ്വ അധ്യാപകനായിരുന്നു മികച്ച വാഗ്മിയും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന ശ്രീ. എം.പി. ഭട്ടതിരിപ്പാട്. അദ്ദേഹം അന്തരിച്ച നടന്‍ പ്രേംജിയുടെ സഹോദരനാണ്.
പ്രശസ്ത നാടകകൃത്തായ ശ്രീ. എം.എസ്. നമ്പൂതിരി (തുപ്പേട്ടന്‍) ഈ വിദ്യാലയത്തിലെ പൂര്‍വ്വ അധ്യാപകനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ്
പില്‍ക്കാലത്ത് പ്രശസ്തരായിതീര്‍ന്ന ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പ്രമുഖരാണ്
ഡോ. കേശവന്‍ ( റിട്ട.പ്രിന്‍സിപ്പാള്‍, പാലക്കാട് ഗവണ്‍മെന്റ് എഞ്ചിനീറിംഗ് കോളേജ്.)
ശ്രീ. രാജരാജവര്‍മ്മ (പ്രമുഖ മനശാസ്ത്രജ്ഞന്‍)
ശ്രീ. കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരി (മുന്‍ സൂപ്രണ്ട്, കേരള കലാമണ്ഢലം, ചെറുതുരുത്തി.)
ശ്രീ. ശ്രീകുമാരന്‍ നായര്‍ ( വിദേശകാര്യ വകുപ്പ്)

വഴികാട്ടി

<googlemap version="0.9" lat="10.912876" lon="76.328888" zoom="10" width="350" height="350" controls="none"> 11.071469, 76.077017, MMET HS Melmuri 10.679502, 76.284943 panjal GHSS </googlemap>

"https://schoolwiki.in/index.php?title=ജി_എച്_എസ്_പാഞ്ഞാൾ&oldid=66373" എന്ന താളിൽനിന്ന് ശേഖരിച്ചത്