"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
==<big><big>'''എസ് എസ് എൽ സി റിസൽട്ട് 2019'''</big></big>== | ==<big><big>'''എസ് എസ് എൽ സി റിസൽട്ട് 2019'''</big></big>== | ||
<font size=6><font color=green>എസ്സ് എസ്സ് എൽ സി ക്ക് ഇത്തവണ 100 ശതമാനം വിജയം പരീക്ഷയെഴുതിയ 254 കുട്ടികളും വിജയിച്ചു</font></font><br> | <font size=6><font color=green>എസ്സ് എസ്സ് എൽ സി ക്ക് ഇത്തവണ 100 ശതമാനം വിജയം പരീക്ഷയെഴുതിയ 254 കുട്ടികളും വിജയിച്ചു</font></font><br> | ||
==<big><big>'''പ്രവേശനോത്സവം'''</big></big>== | ==<big><big>'''പ്രവേശനോത്സവം'''</big></big>== |
18:29, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്കൂളിലെ പ്രധാന പരിപാടികളും ദിനാചരണങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എസ് എസ് എൽ സി റിസൽട്ട് 2019
എസ്സ് എസ്സ് എൽ സി ക്ക് ഇത്തവണ 100 ശതമാനം വിജയം പരീക്ഷയെഴുതിയ 254 കുട്ടികളും വിജയിച്ചു
പ്രവേശനോത്സവം


2019-2020 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ആറിന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കപ്പെട്ടു. കൊടിതോരണങ്ങളും ബലൂണുകളും കൊണ്ട് വിദ്യാലയാങ്കണം വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. നവാഗതരായ ഒന്നാം ക്‌ളാസ്സിലെ കുരുന്നുകളെ വിവിധ തരാം തൊപ്പികൾ നൽകി സ്വീകരിച്ചു. പൊതു സമ്മേളനത്തിൽ മദർ മാനേജർ സിസ്റ്റർ ആലീസ് , ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ , പി ടി എ പ്രസിഡന്റ് ശ്രീ ഗിരീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. മറിയം ടീച്ചർ സ്വാഗതം ആശംസിച്ചു. വിദ്യാർഥികളുടെ സംഘ ഗാനം അഭിനയ ഗാനം എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. നവാഗതർക്ക് മധുരം നൽകി. ഷൈനി ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് ബാൻഡ് മേളത്തിന്റെയും കരഘോഷത്തിന്റെയും അകമ്പടിയോടെ ഒന്നാം ക്ലാസ്സുകാരെ ക്ലാസ്സ് ടീച്ചർമാർ ക്‌ളാസ്സിലേക്കു ആനയിച്ചു.
പരിസ്ഥിതി ദിന പ്രവർത്തനങ്ങൾ


2019-2020 അദ്ധ്യയന വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ ആറാം തിയതി എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് മാവ്, പ്ലാവ്, പേര തുടങ്ങി 15 ഫല വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു.
കടൽ ക്ഷോഭത്തിൽ സഹായവുമായി ....


ജൂൺ 18 -ാം തിയതി വലിയതുറ കടൽക്ഷോഭത്തിൽ വീടുകൾ തകർന്ന് ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞവർക്ക് സഹായമായി അവശ്യസാധനങ്ങൾ എത്തിച്ചുകൊടുത്തു. അധ്യാപകരും കുട്ടികളും ചേർന്നു വസ്ത്രം, ബെഡ്ഷീറ്റ്, അരി, തേങ്ങ, പയറുവർഗങ്ങൾ, കറിമസാല, ടോയ്ലറ്റ് വസ്തുക്കൾ എന്നിവ ശേഖരിച്ചു നൽകി.
ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ മുന്നോട്ട്


പരിസ്ഥിതി സൗഹാർദ്ദമായി പ്രകൃതിയുമായി ഇണങ്ങിച്ചേർന്നു കൊണ്ട് ജീവിതം നയിക്കുന്നതിന് പുത്തൻ തലമുറയായ ഇന്നത്തെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ്. ഫിലോമിനാസ് സ്കൂളിൽ ഇക്കോ ക്ലബ്ബ് പ്രവർത്തിക്കുന്നത്. 'മധുര വനം ' സ്കൂളിൽ നട്ടുപിടിപ്പിച്ചും കണ്ണിന് ആനന്ദകരമായ പൂന്തോട്ടം നിർമ്മിച്ചും പരിപാലിച്ചും ഒരു പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം പുന:സൃഷ്ടിക്കാൻ ഇക്കോ ക്ലബ്ബിലെ ഓരോ അംഗങ്ങളും പ്രവർത്തിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ അധ്യാപകരും , മാതാപിതാക്കളും കുട്ടികളും സെമിനാറുകളിലൂടെയും ചർച്ചകളിലൂടെയും വിശകലനം ചെയ്ത് പരിഹാരമാർഗങ്ങൾ കണ്ടു പിടിച്ചും ബോധവൽക്കരിച്ചു കൊണ്ടും സജീവമായി മുന്നോട്ട് പോകുന്നു .
വായനാവാരം ഉദ്ഘാടനം


2019-2020 അധ്യയന വർഷത്തെ വായനാവരാചാരണത്തിന്റെ ഉദ്‌ഘാടനം ജൂൺ 19, വായനാദിനത്തിൽ ഹെഡ്മിസ്ട്രസ് നിർവഹിച്ചു. വിവിധ കലാപരിപാടികളോടെ നടന്ന സമ്മേളനത്തിൽ സ്കൂൾ ലൈബ്രേറിയൻ പുസ്തകവന്ദനം ചെയ്തു. ഈ സ്കൂളിലെ അധ്യാപിക ശ്രീമതി മേരി ഷൈനി വായനാദിന സന്ദേശം നൽകി.
യോഗദിനം


ജൂൺ ഇരുപത്തിയൊന്നാം തിയതി ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപിക ശ്രീമതി മെറീനയുടെ നേതൃത്വത്തിൽ യോഗദിനം ആചരിച്ചു. രാവിലെ 8.30 ന് എസ് പി സി കാഡറ്റുകൾ യോഗ പരിശീലനം നടത്തി. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും മാറുന്ന കാലഘട്ടത്തിൽ യോഗയുടെ ആവശ്യകതയെപ്പറ്റിയും ടീച്ചർ വിശദമാക്കി.
പുസ്തകപ്രദർശനം


വായനാവാരത്തിൽ ജൂൺ 24 നു സംഘടിപ്പിക്കപ്പെട്ടു. വിൽസി ടീച്ചർ പ്രദർശനം ഉദ്ഘാടന് ചെയ്തു. പുസ്തക പ്രദർശനം വളരെ ശ്രദ്ധയാകർഷിക്കുന്നത് ആയിരുന്നു. സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ അടുത്തു പരിചയപ്പെടാൻ എല്ലാ കുട്ടികൾക്കും അവസരം ലഭിക്കുകയുണ്ടായി.
വായനാമണിക്കൂർ


ജൂൺ 26 നു മുൻ വർഷത്തിൽ നിന്നു വ്യത്യസ്തമായി വായനാമണിക്കൂറിൽ രക്ഷകർത്താക്കളെ കൂടി ഉൾപ്പെടുത്താൻ സാധിച്ചു. മാതാപിതാക്കൾ വായിക്കാനായി കൊണ്ടുവന്ന പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിലേക്കു സംഭാവന ചെയ്യുകയായിരുന്നു.
ലഹരി വിരുദ്ധ ദിനം


ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജൂൺ 26 -ാം തിയതി വൈകുന്നേരം എസ് പി സി അംഗങ്ങൾ അഞ്ചു മണിയോടെ സ്കൂളിൽ നിന്ന് ആരംഭിച്ച് പൂന്തുറ ചേരിയാമുട്ടം വരെ റാലി നടത്തുകയും റാലിയുടെ അവസാനം ഒരു ലഹരി വിരുദ്ധ കവിതയും ലഹരിവിരുദ്ധ പ്രസംഗവും നടത്തുകയും ചെയ്തു . ജനമൈത്രി പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീ മിഥുൻ ലഹരിവിരുദ്ധ സന്ദേശം നൽകി.
ട്രാഫിക് ബോധവൽക്കരണം

2019 ജൂൺ മാസം 28-ാം തിയതി എസ് പി സി അംഗങ്ങൾക്കും ട്രാഫിക് ക്ലബ് അംഗങ്ങൾക്കും സ്കൂളിൽ വച്ച് ഒരു ട്രാഫിക് ബോധവൽക്കരണ ക്ലാസ് നല്കുകയുണ്ടായി. ക്ലാസ്സ് കൈകാര്യം ചെയ്തത് ട്രാഫിക് കൺട്രോൾ റൂമിലെ ശ്രീ പ്രമോദ് ആയിരുന്നു. എസ് പി സ് കാഡറ്റുകൾക്ക് ഹെൽമറ്റും ജാക്കറ്റും ട്രാഫിക് എസ് ഐ ശ്രീ പ്രദീപ് കുമാർ വിതരണം ചെയ്തു.
സെല്ഫ് ഡിഫൻസ് ട്രെയിനിങ്

പെൺകുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി ഒൻപതാം ക്‌ളാസ്സിലെ 60 കുട്ടികൾക്ക് 10 ദിവസത്തെ സെല്ഫ് ഡിഫൻസ് ട്രെയിനിങ് നൽകി. ജൂലൈ ഒൻപതാം തിയതി ആരംഭിച്ച ക്‌ളാസ്സുകൾ ജിമ്മി സാറാണ് കൈകാര്യം ചെയ്തത്. പെട്ടെന്നുണ്ടാകുന്ന അക്രമങ്ങളിൽ നിന്ന് രക്ഷനേടുന്നതിനു സഹായിക്കുന്ന ക്ലാസ്സ് ആയിരുന്നു. അത് കാലഘട്ടത്തിന്റെ ആവശ്യവുമാണ്. പങ്കെടുത്ത എല്ലാകുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകി
പി ടി എ യോഗങ്ങൾ
2019-2020 അധ്യയന വർഷത്തെ പി ടി എ തെരഞ്ഞടുപ്പ് ജൂലൈ മാസം 19 തിയതി നടന്നു. കഴിഞ്ഞ വർഷത്തെ പോലെ ക്‌ളാസുകളിൽ നിന്നു പി ടി എ, എം പി ടി എ അംഗങ്ങളെ തെരഞ്ഞടുക്കുകയും തുടർന്ന് ഓരോ സ്റ്റാൻഡേർഡ് ഇൽ നിന്നും പി ടി എ, എം പി ടി എ എക്സിക്യൂട്ടാവ് അംഗങ്ങളെ തെരഞ്ഞടുക്കുകയും ചെയിതു. 14-8-2019 പി ടി എ ജനറൽ ബോഡി യോഗം കൂടുകയുണ്ടായി. തുടർന്നു 2018-2019ലെ പ്രവർത്തന റിപ്പോർട്ട് വായിച്ചു. അംഗകളുടെ പ്രവർത്തന ത്തിനും സഹകരണത്തിനും ഹെഡ് മിസ്ടർ സിസ്റ്റർ ജിജി നന്ദി അർപ്പിച്ചു. 2018-19 ലെ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളെ പിരിച്ചു വിട്ടു കൊണ്ടു പുതിയ അംഗങ്ങളുടെ ആദ്യ മീറ്റിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കൂടി. പി ടി എ പ്രസിഡന്റ് ആയി ശ്രീ യൂസഫിനെ തെരഞ്ഞെടുത്തു. സ്കൂളിന്റെയും കുട്ടികളുടെയും ഉന്നമനത്തിനു വേണ്ടി എല്ലാവരും പ്രവർത്തിക്ക ണമെന്നും ഹെഡ്മിസ്റ്റർ പറഞ്ഞു.തങ്ങൾക്ക് കഴിയുന്ന രീതിയിൽ എല്ലാ കാര്യങ്ങൾക്കും സഹകരിക്കുമെന്നു പി ടി എ അംഗങ്ങൾ അറിയിച്ചു.
ഫ്രണ്ട്സ് അറ്റ് ഹോം

ഫ്രണ്ട്സ് അറ്റ് ഹോം എന്ന എസ് പി സി മിനി പ്രോജക്ടിന്റെ ഭാഗമായി ജൂലൈ 20-ാം തിയതി വലിയതുറ യിലെ ദിവ്യയുടെ ഭവനം സന്ദർശിക്കുകയും മധുര പലഹാരങ്ങൾ നല്കുകയും ചെയ്തു
സ്കൂൾ പാർലമെന്റ് പ്രവർത്തങ്ങൾ 2019-2020


2019 -2020 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് പ്രവർത്തങ്ങൾ ജൂലൈ മാസം ആരംഭിച്ചു. ജൂലൈ 22 നു മത്സരാർത്ഥികൾ നോമിനേഷൻ സമർപ്പിച്ചു. 23, 24,, തീയതികളിൽ പ്രചാരണത്തിനു അവസരം നൽകി. 25നു ഉച്ച കഴിഞ്ഞ് ഇലക്ഷൻ നടത്തപ്പെട്ടു. 26 നു ബഹുമാന്യയായ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ വിജയികളെ പ്രഖ്യാപി ച്ചു. പാർലമെന്റ് സത്യപ്രതിജ്ഞ ചടങ്ങ് ഓഗസ്റ്റ് 7 നു നടത്തപ്പെട്ടു. ഹൗസ് ക്യാപ്റ്റൻമാരും ഇതേ വേദിയിൽ വെച്ചു സ്ഥാനം ഏറ്റെടുത്തു. സ്ഥാനം ഏറ്റെടുത്ത പാർലമെന്റ് അംഗങ്ങൾക്ക് വിശിഷ്ടാതിഥി ആയ മദർ മാനേജർ ആശംസ അറിയിച്ചു. അന്നേ ദിവസം തന്നെ ഉച്ച കഴിഞ്ഞ് സ്പീക്കറിന്റെ അധ്യക്ഷതയിൽ ഹെഡ് മിസ്ട്രസ് സിസ്റ്റർ ജിജിയുടെ സാന്നിധ്യത്തിൽ പാർലമെന്റിന്റെ ആദ്യ യോഗം ചേർന്നു. സ്കൂളിന്റെ സുഗമമായ നടത്തിപ്പിനും അച്ചടക്കത്തിനും പാർലമെന്റ് അംഗങ്ങൾ നിർവഹിക്കേണ്ട ഉത്തരവാദിത്ത ങ്ങൾ എന്തൊക്കെയെന്നു ചർച്ച ചെയ്തു. മുന്നോട്ടുളള പ്രവർത്തനങ്ങൾ ഏറ്റവും കാര്യക്ഷമമായി നിർവഹിക്കുമെന്ന ഉറച്ച തീരുമാനത്തോടെ യോഗം അവസാനിച്ചു.
വീൽ ചെയർ നൽകി


2019 ജൂലൈ മാസത്തിൽ നടക്കാൻ പരസഹായം ആവശ്യമായ ഒരു വൃദ്ധയ്ക്ക് വീൽ ചെയർ നൽകികൊണ്ട് ആ അമ്മയുടെ ചിരകാല അഭിലാഷം നന്മ ക്ലബ്ബ് സഫലമാക്കി. വീൽ ചെയറിൽ ഇരുത്തിയപ്പോൾ ആ അമ്മയ്ക്കുണ്ടായ സന്തോഷം അവർണ്ണനീയമായിരുന്നു
ശുഭയാത്ര


ശുഭയാത്ര - മിനി പ്രോജക്ടിന്റെ ഭാഗമായി എസ് പി സി കാഡറ്റുകൾ നാഷണൽ ഹൈവേയിൽ ട്രാഫിക് ബോധവൽക്കരണം നടത്തി. ഹെൽമറ്റ് , സീറ്റ് ബൽറ്റ് എന്നിവ ധരിക്കാത്ത വ്യക്തികൾക്ക് നോട്ടീസ് വിതരണം ചെയ്ത് ഒപ്പ് ശേഖരിച്ചു. പ്രസ്തുത പരിപാടി പൂന്തുറ എസ് ഐ ശ്രീ മിഥുൻ ഉദ്ഘാടനം ചെയ്തു.
മനോരമ വായനക്കളരി

മലയാള മനോരമയും സെന്റ് മാത്യൂസ് ഓവർസീസ് എഡ്യൂക്കേഷനും സംയുക്തമായി സംഘടിപ്പിച്ച വായനക്കളരി സെന്റ് മാത്യൂസ് ഓവർസീസ് എഡ്യൂക്കേഷൻ ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ വിദ്യാർഥി പ്രതിനിധിയ്ക്കു പത്രം നൽകി ഉദ്ഘാടനം ചെയ്തു
ഹിരോഷിമ ദിനം
ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. അന്നേ ദിനം സ്കൂൾ അസംബ്ളിയോടനുബന്ധിച്ച് 9 A യിലെ ഫാത്തിമ ഫർസാന, 7 D യിലെ കാവ്യ. RS എന്നിവർ പ്രഭാഷണം നടത്തി. UP വിഭാഗം കുട്ടികൾ ഹിരോഷിമ ദിനം യുദ്ധ വിരുദ്ധ മനോഭാവം വളർത്തേണ്ടതിൻ്റെ ആവശ്യകത എന്നിവയുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ നിർമ്മിച്ച് സ്കൂൾ മൈതാനത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. 7 E യിലെ ഹർഷാ തമ്പി സഡാക്കോ സസാക്കിയെ കുട്ടിക്കൾക്ക് പരിചയപ്പെടുത്തി. സഡാക്കോ കൊക്കുകളുടെ പ്രദർശനം ബഹു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയോടനുബന്ധിച്ച് നടത്തുകയുണ്ടായി. തുടർന്ന് ബഹു. ഹെഡ്മിസ്ട്രസ് ജിജി അലക്സാണ്ടറിൻ്റെ നേതൃത്വത്തിൽ കുട്ടികൾ യുദ്ധ വിരുദ്ധ പ്രതിജ്ഞ എടുത്തു. ഇനി ഒരു യുദ്ധം വേണ്ട എന്ന് ആഹ്വാനം ചെയ്തു കൊണ്ട് സമാധാനത്തിൻ്റെ പ്രതീകമായി വെള്ള നിറത്തിലുള്ള ബലൂണുകൾ ആകാശത്തിലേക്ക് പറത്തുകയും അന്നേ ദിവസത്തെ പ്രവർത്തനങ്ങൾ പര്യവസാനിക്കുകയും ചെയ്തു..
ലഹരി വേണ്ട- കൂട്ടയോട്ടവും ഒപ്പുശേഖരണവും



ലഹരി വിരുദ്ധ ഒപ്പ് ശേഖരണം 7/8/19 ന് സിസ്റ്റർ ആൻസി ഉത്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പൂന്തുറ എസ് ഐ ശ്രീ മിഥുൻ ,ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ,സിസ്റ്റർ മിനി ജേക്കബ് എന്നിവരും മാതാപിതാക്കളും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ഒപ്പിട്ട് പിന്തുണ അറിയിച്ചു. 8/8/19 വ്യാഴാഴ്ച ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്കൂൾ പരിസരം മുതൽ പൂന്തുറ ആലുകാട് വഴി സ്കൂളിൽ തിരിച്ചെത്തി . കൂട്ടയോട്ടം പൂന്തുറ എസ് ഐ ശ്രീ മിഥുൻ പതാക വീശി ഉത്ഘാടനം ചെയ്തു.
എസ് പി സിയുടെ പത്താം വാർഷികം


എസ് പി സി യുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് രണ്ടാം തിയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാവിലെ 8.30 നു പതാക ഉയർത്തി തുടർന്ന് മധുരം വിതരണം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് ചിത്രരചന ,ഉപന്യാസം ,പ്രസംഗ മത്സരം എന്നിവ നടത്തുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. എസ് പി സി ദിനവുമായി ബന്ധപ്പെട്ട് 5/8/19 ൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പൂന്തുറ പോലീസ് സ്‌റ്റേഷൻ പരിസരവും സ്കൂൾ മതിലിന് മുൻവശവും ബസ് വെയ്റ്റിംഗ് ഷെഡ് എന്നിവയും വൃത്തിയാക്കി എസ് പി സി കാഡറ്റുകൾ സമൂഹത്തിന് മാതൃകയായി.
സ്കൂൾ കലോത്സവം


2018-19 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം ആഗസ്റ്റ് 8,9 തിയതികളിൽ നടന്നു. മൂന്ന് വേദികളിലായി മത്സരങ്ങൾ നടന്നു. വ്യക്തിഗത ഇനങ്ങളായ ലളിതഗാനം, മാപ്പിളപ്പാട്ട്, പദ്യപാരായണം തുടങ്ങിയവ നിലവാരം പുലർത്തി. കുട്ടികളെ മഞ്ഞ,നീല,ചുവപ്പ്, പച്ച ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. അവരവരുടെ ഗ്രൂപ്പിനെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യ ത്തോടെ ഓരോ ഹൗസ് ക്യാപ്റ്റൻമാരും ഗ്രൂപ്പിനങ്ങൾ മികച്ചതാക്കാനും ശ്രമിച്ചു
ആലംബഹീനരായ വൃദ്ധർക്ക് ആദരവ്...


നന്മ ക്ലബ്ബും, കെ.സി.എസ്. എൽ ഉം സംയുക്തമായി ആഗസ്റ്റ് പത്താം തിയതി സംഘടിപ്പിച്ച ചടങ്ങിൽ ആലംബഹീനരായ നാൽപ്പതോളം വൃദ്ധർക്ക് ഭക്ഷണവും,ബെഡ്ഷീറ്റും,പലഹാരപ്പൊതികളും നൽകി ആദരിച്ചു. അവരെ സന്തോഷിപ്പിക്കുന്നതിനായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി...
പ്രളയ മുഖത്ത് സഹായവുമായി വീണ്ടും സെന്റ് ഫിലോമിനാസ്

കേരളം നേരിട്ട രണ്ടാം പ്രളയത്തിൽ ദുരിതബാധിതരെ സഹായിക്കുന്നതിനായി കുട്ടികളും അദ്ധ്യാപകരും ചേർന്നു ആഗസ്റ്റ് 13, 14 ദിവസങ്ങളിഷ അവശ്യവസ്തുക്കൾ സമാഹരിക്കുകയും പതിനാറാം തിയതി കണ്ണൂരിലെ പ്രളയബാധിത പ്രദേശത്തു നേരിട്ട് എത്തിച്ചുകൊടുക്കുകയും ചെയ്തു
സ്വാതന്ത്ര്യ ദിനം 2019-2020


എഴുപത്തിമൂന്നാമതു സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുന്നോടിയായി സ്കൂളിലെ എല്ലാ കുട്ടികളും സ്കൂളും പരിസരവും ശുചിയാക്കി. സ്വാതന്ത്ര്യ ദിന ക്വിസ്സും ദേശഭക്തിഗാനമത്സരവും നടത്തി. പ്രതികൂലമായ കാലാവസ്ഥയെപ്പോലും കണക്കാക്കാതെ സ്കൂളിലെത്തിയ അധ്യാപകരുടെയും വിദ്യാർഥിനികളുടെയും സാനിധ്യത്തിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ സ്വാതന്ത്ര്യ ദിനത്തിലെ പതാക ഉയർത്തൽ കർമം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഗിരീഷ് കുമാർ, മദർ മാനേജർ സിസ്റ്റർ ആലീസ് തുടങ്ങിയവർ സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു.തുടർന്ന് ദേശീയ ഗാനം ആലപിച്ചു, എസ് പി സി കാഡറ്റുകൾ സല്യൂട്ട് നൽകി. ഏവർക്കും മധുരം നൽകി സ്വാതന്ത്ര ദിന പരിപാടികൾ സമാപിച്ചു.