"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പരപ) |
വരി 17: | വരി 17: | ||
=== ആകർഷകമായ ക്ലാസ്സ് മുറികൾ === | === ആകർഷകമായ ക്ലാസ്സ് മുറികൾ === | ||
=== വിശാലമായ കളി സ്ഥലം === | === വിശാലമായ കളി സ്ഥലം === | ||
=== പ്രാർത്ഥനാലയം === | === പ്രാർത്ഥനാലയം === | ||
10:35, 22 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ബ്ലോക്കുകളിലായി 45 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് ബ്ലോക്കുകളിലായി 8 ക്ലാസ് മുറികളുമുണ്ട്.
ഹൈ-ടെക് ക്ലാസ്സ് മുറികൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നടപ്പിലാക്കിയ സ്കൂൾ ഹൈടെക് പദ്ധതിയിലൂടെ ഹയർ സെക്കൻഡറി , ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ് മുറികളും ലാപ്ടോപ്പ്, പ്രൊജക്ടർ , സ്പീക്കർ എന്നിവ ക്രമീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു .ഫാത്തിമ മാതയിലെ ഹൈ സ്കൂൾ വിഭാഗത്തിലെ 12 ക്ലാസ്സ്മുറികളും , ഹയർ സെക്കൻഡറി വിഭാഗത്തിലെ 9 ക്ലാസ്സ് മുറികളും 2018 -19 അധ്യയന വർഷം മുതൽ ഹൈ-ടെക് ക്ലാസ്സ് മുറികളായി. മുഴുവൻ ക്ലാസ് മുറികളും ടൈൽസ് പാകി സ്മാർട്ട് ക്ലാസിലെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗങ്ങളായ കുട്ടികൾ ഹൈ-ടെക് ക്ലാസ്സ് മുറികൾ പരിപാലിക്കുന്നതിനും അധ്യാപകർക്കൊപ്പം ചേർന്ന് കൈകാര്യം ചെയ്യുന്നതിനും പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രൈമറി വിഭാഗത്തിൽ 25 ക്ലാസ്സുകളാണ് ഉള്ളത്. 2019-20 അധ്യയന വർഷം അതിലേയ്ക്കായി 20 ലാപ്ടോപ്പുകളും 20 സ്പീക്കറുകളും 20 യു എസ് ബി എക്സ്റ്റേണൽ ഡി വി ഡി ഡ്രൈവുകളും 10 പ്രൊജക്ടറുകളും ലഭിച്ചു. ഹൈ-ടെക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം രസകരവും ആകർഷകമാക്കി.
ലൈബ്രറി & റീഡിംഗ് റൂം
ഏതൊരു വിദ്യാലയത്തിന്റെയും അറിവിന്റെ ഉറവിടം വിദ്യാലയത്തിലെ പുസ്തകശാല യാണ്. അവിടെയുള്ള പുസ്തകങ്ങളുടെ വൈവിധ്യവും വൈപുല്യവും ലഭ്യതയും വായനയും ഈ മേഖലയിൽ പ്രധാനമാണ്. അതിനെല്ലാം വഴിയൊരുക്കുന്ന ഒരു ലൈബ്രറിയാണ് സ്കൂളിൽ നിലവിലുള്ളത്. അധിക വായനയ്ക്കും റഫറൻസിനും ഉതകുന്നതും മാസികകളും ദിനപത്രങ്ങളും ഉൾക്കൊള്ളുന്നതുമാണ് ലൈബ്രറി. ആറായിരത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്ന ലൈബ്രറിയുടെ നവീകരണത്തിന് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു. ഇതിനായി വിദ്യാർഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലൈബ്രറിയിലേക്ക് ഒരു പുസ്തകം (കുട്ടികളുടേയും രക്ഷിതാക്കളുടേയും പിറന്നാൾ ദിനത്തിൽ )എന്ന രൂപത്തിൽ പുസ്തകങ്ങൾ ശേഖരിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ആറായിരത്തോളം പുസ്തകങ്ങളുടെ അതിബൃഹത്തായ ശേഖരം സ്കൂൾ ലൈബ്രറി യിൽ ഒരുക്കിയിട്ടുണ്ട്.ലൈബ്രറി പീരിയഡുകളിൽ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടിരുത്തി വായിപ്പിക്കാനുള്ള സൗകര്യവും, വിവിധ വിഷയങ്ങളുടെ പുസ്തകങ്ങൾ സൂക്ഷിക്കാനാവശ്യമായ ഷെല്ഫുകളും ലൈബ്രറിയിലുണ്ട്.കുട്ടികൾക്ക് പുസ്തകങ്ങളടങ്ങളെടുക്കുന്നതിനും വായിക്കുന്നതിനുമുള്ള സൗകര്യവും ഏർപ്പെടുത്തിയിരിക്കുന്നു.
സുസജ്ജമായ ലാബുകൾ
ശാസ്ത്ര കൗതുകം ഉണർത്തുകയും വളർത്തുകയും ചെയ്യുന്ന സയൻസ് ലാബ് സ്ക്കൂളിന്റെ ഒരു ആകർഷണമാണ് .വിവിധ ശാസ്ത്രജ്ഞൻമാരെയും അവരുടെ സംഭാവനകളെയും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുമുണ്ട്. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര ബോധനത്തിന് പുതിയ പാഠ്യപദ്ധതിപ്രകാരം ആവശ്യ മായ എല്ലാ ഉപകരണങ്ങളും ലബോറട്ടറിയിൽ ലഭ്യ മാണ്.പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ പരീക്ഷണങ്ങൾ നടത്തുന്നതിന് നിരീക്ഷിക്കുന്നതിനുമുള്ള എല്ലാ സൗകര്യങ്ങളും ലാബിൽ ഒരുക്കിയിട്ടുണ്ട് .യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി സുസജ്ജമായ വിവിധ ലാബുകൾ പ്രവർത്തിക്കുന്നു. നവീകരിച്ച സയൻസ് ലാബിൽ 60 കുട്ടികൾക്ക് ഒരേ സമയം ക്ലാസ് നടത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ സ്കൂളിനായി. കുട്ടികളുടെ പഠന സംബന്ധമായ എല്ലാ ശാസ്ത്ര സാങ്കേതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ആധുനീക സജ്ജീകരണങ്ങളോടു കൂടിയ ലാബുകൾ ഇവിടെ പ്രവർത്തിക്കുന്നു.
ഇൻറർനെറ്റ് സംവിധാനത്തോടുകൂടിയ കമ്പ്യൂട്ടർ ലാബുകൾ
ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഐ റ്റി കേന്ദ്രീകൃത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനുപയുക്തമായ കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിച്ചുവരുന്നു. എൽ പി വിഭാഗം കമ്പ്യൂട്ടർ ലാബിൽ 8 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. യു പി വിഭാഗം കമ്പ്യൂട്ടർ ലാബിൽ 15 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. യുപി വിഭാഗം വിദ്യാർത്ഥികൾക്കായി ആഴ്ചയിൽ രണ്ട് പ്രാക്ടിക്കൽ പീരിയഡുകളാണ് ഉള്ളത്. എച്ച് എസ് വിഭാഗം കമ്പ്യൂട്ടർ ലാബിൽ 15 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും മറ്റു അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ആഴ്ചയിൽ മൂന്ന് പ്രാക്ടിക്കൽ പീരിയഡും ക്രമീകരിച്ചിരിക്കുന്നു. എൽ പി, യു പി എച്ച് എസ് വിഭാഗങ്ങളിൽ ഐ റ്റി ടെക്സ്റ്റ് ഉപയോഗിച്ചുള്ള പ്രാക്ടിക്കൽ പരിശീലനം നൽകുന്നതിൽ അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു. സാങ്കേതികവിദ്യ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുള്ള അറിവും കഴിവും നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. യു പി ലാബിലും എച്ച് എസ് ലാബിലും എച്ച് എസ് എസ് ലാബിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ക്ലാസ് ലൈബ്രറി
കുട്ടികളുടെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒന്ന് മുതൽ പത്ത് വരെയുള്ള മുഴുവൻ ക്ലാസുകളിലും ക്ലാസ് ലൈബ്രറി സ്ഥാപിച്ചു . ക്ലാസ് ലൈബ്രറിയുടെ മേൽനോട്ട ചുമതല അതത് ക്ലാസ് ടീച്ചർക്കും ക്ലാസ്സ് ലീഡറിനും ആണ്. പ്രധാനമായും മലയാളത്തിലെ വിവിധ വിഭാഗങ്ങളിലെ പുസ്തകങ്ങളും, വിവിധ മാഗസിനുകളും മാധ്യമം ദിനപത്രവും ക്ലാസ്സ് ലൈബ്രറിയിൽ ഭ്യമാണ് . ക്ലാസ്സ് ലൈബ്രറി തുടങ്ങുന്നതിന് ആവശ്യമായ പുസ്തകം കുട്ടികൾ തന്നെയാണ് ശേഖരിക്കുന്നത്. വായനാശീലം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാമാസവും വായനാകുറിപ്പ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ സമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു . പുതുതായി തെരഞ്ഞെടുക്കപ്പെട്ട ക്ലാസ് പി ടി എ യുടെ നേതൃത്വത്തിൽ സ്പോൺസർമാരെ കണ്ടെത്തി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ പുസ്തകങ്ങൾ സമ്പാദിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു
ആകർഷകമായ ക്ലാസ്സ് മുറികൾ
പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെയുള്ള ഓരോ ക്ലാസ് മുറികളും വളരെ ആകർഷമാക്കി കുട്ടികളുടെ പഠനം ആകർഷകവും രസകരമാക്കുന്നു. സ്കൂളുകളിലെ എല്ലാ ക്ലാസ്സ് മുറികളും ഭംഗിയായും വൃത്തിയായും സൂക്ഷിക്കാൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രത്യേകം ശ്രദ്ധിക്കുന്നു. ഓരോ ക്ലാസ്സിലും ശുചിത്വ സേന രൂപീകരിച്ച് ക്ലാസ്സ് മുറികൾ ഭംഗിയായും വൃത്തിയായും സൂക്ഷിക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു
=== വിശാലമായ കളി സ്ഥലം ===
കുട്ടികളുടെ കായികക്ഷമത പരിശീലനത്തിനായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു.
പ്രാർത്ഥനാലയം
കുട്ടികളുടെ ആത്മീയ വളർച്ച ലക്ഷ്യം വച്ചുകൊണ്ട് പ്രാർത്ഥനാലയവും സ്കൂളിനോട് ചേർന്ന്ഒരുക്കിയിരിക്കുന്നു.
ബോർഡിംഗ്
സ്കൂളിനോടനുബന്ധിച്ച് നൂറോളം കുട്ടികൾക്ക് താമസിച്ചു പഠിക്കാനാവശ്യമായ ബോർഡിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നു.
ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ
കൗമാരക്കാരായ കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് UTI (Urinary Tract Infection). ഈ പ്രശ്ന പരിഹാരത്തിനായി സ്കൂളിൽ ആവശ്യാനുസരണം ടോയ്‌ലറ്റുകളും പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റുകളും ഒരുക്കിയിരിക്കുന്നു
പൂന്തോട്ടം
കുട്ടികളുടെ മാനസീകോല്ലാസം വർദ്ധിപ്പിക്കാനായി, കുട്ടികളുടെ നേതൃത്വത്തിൽ ഒരു പൂന്തോട്ടവും പക്ഷിക്കൂടും ഒരുക്കിയിരിക്കുന്നു.
ഹരിതാഭം
സ്കൂൾ ക്യാപസിൽ നിറയെ മരങ്ങൾ വച്ചു പിടിപ്പിച്ചിരിക്കുന്നു.പച്ചപ്പ് നിറഞ്ഞ ഈ ക്യാംപസ് ആരെയും ആകർഷിക്കുന്നു.സ്കൂളിലേയ്ക്കുള്ള വഴിയിലും ധാരാളം പൂമരങ്ങൾ കാണാം.
=== യാത്രാസൗകര്യങ്ങൾ ===
സ്കൂൾ ബസുകൾ, വാനുകൾ, ജീപ്പുകൾ, ഓട്ടോറിക്ഷകൾ എന്നിവ ട്രിപ്പ് സർവ്വീസുകൾ നടത്തുന്നു.