ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44050 (സംവാദം | സംഭാവനകൾ)
No edit summary
44050 (സംവാദം | സംഭാവനകൾ)
No edit summary
വരി 54: വരി 54:
വെങ്ങാനൂർ: വെങ്ങാനൂർ ഗവ.മോഡൽ എച്ച്.എസ്.എസ്.ന്റെ അച്ചടക്കത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ഉണർവേകാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്.2019-20 അധ്യായന വർഷത്തിൽ പ്രവർത്തനമാരംഭിച്ച എസ്.പി.സി.യുടെ ഉദ്ഘാടനം 24-07-2019ബുധനാഴ്ച്ച രാവിലെ 10 മണിക്ക് സ്ക്കൂൾ അങ്കണത്തിൽ വച്ച് ശ്രീ.എം. വിൻസന്റ് (ബഹു. കോവളം എം.എൽ.എ )നിർവഹിച്ചു. ഇതിൽ 20 ആൺകുട്ടികളും 20 പെൺകുട്ടികളും അംഗങ്ങളായിട്ടുണ്ട്. അധ്യാപകരായ ശ്രീ.സന്തോഷ് (സി.പി.ഒ) സാറും ശ്രീമതി. അഞ്ജു ഗോപാൽ (എ.സി. പി.ഒ.)ടീച്ചറും നേതൃത്വം വഹിക്കുന്നു.

=സ്വർണ്ണനാണയം നേടിയ ഭാഗ്യശാലി=
വെങ്ങാനൂർ:പുസ്തകത്തൊട്ടിലിൽ പുസ്തകം നിക്ഷേപിച്ച കുട്ടികളിൽ നിന്നും നറുക്കെടുപ്പിലൂടെ സ്വർണ്ണനാണയം
നേടിയ ഭാഗ്യശാലി-അഞ്ച് എ യിലെ ആതിര.കെ.പി. ക്ക് അഭിനന്ദനങ്ങൾ!!!!
=പുസ്തകശേഖരണത്തിന് പുസ്തകത്തൊട്ടിൽ=
=പുസ്തകശേഖരണത്തിന് പുസ്തകത്തൊട്ടിൽ=

വെങ്ങാനൂർ:വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വായന പക്ഷാചരണത്തോ ടനുബന്ധിച്ച് എൽ.പി. വിഭാഗത്തിലെ ക്ലാസ്സ് റൂം ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും ബാലസാഹിത്യ പുസ്തങ്ങൾ ശേഖരക്കുന്നതിനായി 'പുസ്തകത്തൊട്ടിൽ' തയ്യാറാക്കി. തൊട്ടിലിൽ നിക്ഷേപിക്കുന്ന പുസ്തകങ്ങൾക്ക് അപ്പോൾ തന്നെ ടോക്കൺ നൽകി. പുസ്തകം നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് വിഴിഞ്ഞം അഞ്ചന ജുവല്ലറി നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനമായി നൽകുന്നത്.  

=വായനയുടെ വെളിച്ചമേകി നൻമയുടെ മനസ്സുകൾ=
=വായനയുടെ വെളിച്ചമേകി നൻമയുടെ മനസ്സുകൾ=

15:36, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

'പ്രവർത്തനങ്ങൾ 2018-19
'പ്രവർത്തനങ്ങൾ 2017-18

പ്രവർത്തനങ്ങൾ 2019-20'

വിജ്ഞാനോത്സവം

2019-20അധ്യയന വർഷത്തിലെസ്കൂൾ തല വിജ്ഞാനോത്സവ മത്സരം 20.9. 2019 ചൊവ്വാഴ്ച 2.00 മണി മുതൽ 3.30 വരെ നടക്കുകയുണ്ടായി.പീരിയോഡിക് ടേബിളിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് കൂടുതൽ ഉൾപ്പെടുത്തിയിരുന്നത്.ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾക്ക് ഉത്തരം കണ്ടെത്താനുതകുന്ന ചോദ്യങ്ങൾ കുട്ടികളെ വിജ്ഞാന കുതുകികളാക്കി

കുട്ടികർഷകർക്ക് പ്രചോദനവുമായി കർഷകദിനം

വെങ്ങാനൂർ: വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ തിരുമുറ്റത്ത് ചിങ്ങം ഒന്നാം തീയതി കർഷകദിനം ആചരിച്ചു. സ്ക്കൂളിലെ മുൻ അധ്യാപകനായ ശ്രീ. സോമസുന്ദരൻ സാർ ദീപം തെളിയിച്ച് പരിപാടി ഉത്ഘാടനം ചെയ്തു. അദ്ദേഹം ജൈവ കൃഷിയെപറ്റിയും ജൈവ വള നിർമ്മണത്തെപ്പറ്റിയും ലളിതമായി കുട്ടികൾക്ക് ക്ലാസെടുത്തു.രണ്ടാം ക്ലാസിലെ കൊച്ചു കൂട്ടുകാരി കുമാരി ആദിത്യ മുരുകൻ മനോഹരമായ നാടൻ പാട്ട് അവതരിപ്പിച്ചു. തുടർന്ന് സ്ക്കൂൾ ഗായക സംഘമവതരിപ്പിച്ച കൊയ്ത്തു പാട്ട് ചടങ്ങിന് മാറ്റുകൂട്ടി.

നന്മ വിതറി നല്ല പാഠം

ഗവ.മോഡൽഹയർസെക്കന്റെറിസ്ക്കൂൾ അങ്കണത്തിൽ മലയാളമനോരമയുടെ 'നല്ല പാഠം' പദ്ധതിയുടെ ഉത്ഘാടനം നടന്നു. സ്ക്കൂൾ അസംബ്ലിയിൽ പ്രിയങ്കരിയായ ഹെഡ് മിസ്ട്രസ് ശ്രീമതി. ബി.കെ. കല.ടീച്ചർ ഉത്ഘാടനകർമ്മം നിർവഹിച്ചു.തിരമാല ആർത്തിരമ്പി വന്നപ്പോൾ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തപ്പെട്ട സഹോദരൻമാരെ രക്ഷിക്കാൻ നമ്മുടെ സ്ക്കൂളിനാൽ കഴിയുന്നസഹായം ചെയ്യാൻ 'നല്ല പാഠം' നേതൃത്വത്തിന് സാധിച്ചു. വളരെ ചെറിയ സഹായം ആശിച്ചവർക്ക് നമ്മൾ ഒന്നിച്ച് പ്രതീക്ഷിച്ചതിൽ അപ്പുറമുള്ള സഹായം നൽകാൻ സാധിച്ചു. കേരളമാകെ പ്രളയജലത്തിൽ മുങ്ങിനിവർന്നപ്പോൾ കൈപിടിച്ചുയർത്താൻഒരു കൈ സഹായം നൽകാൻ നേതൃത്വം നൽകിയതും 'നല്ല പാഠം' പദ്ധതിയാണ്. നമ്മുടെ സ്ക്കൂളിനെ ഒരു കളക്ഷൻ സെന്ററാക്കി; നാട്ടുകാരുടെ പങ്കാളിത്തം ഉറപ്പുവരുത്തി പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാൻ നേതൃത്വം നൽകിയവർക്കഭിനന്ദനം പ്രവഹിച്ചു.സ്ക്കൂളിലെ എല്ലാപേരും കേരളത്തിന്റെ ദയനീയത മനസ്സിലാക്കി പ്രവർത്തിക്കാൻ 'നല്ല പാഠം' ഒരവസരം നൽകി.

രക്തസാക്ഷികളെ സ്മരിച്ച് സ്ക്കൂൾ വിദ്യാർത്ഥികൾ

വെങ്ങാനൂർ: വെങ്ങാനൂർ ഗവ. മോഡൽ എച്ച്. എസ്. എസ് സ്ക്കൂളിൽ അതിവിപുലമായ രീതിയിൽ സ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഹിരോഷിമ, നാഗസാക്കി ദിനം ആചരിക്കുകയുണ്ടാ യി. ഇന്നലെ രാവിലെ 9:30 ന് ആരംഭിച്ച യോഗത്തിൽ നെയ്യാറ്റിൻകര ബി.ആർ.സി യിലെ അധ്യാപകപരിശീലകനായ ശ്രീ.കെ.ജോൺ വിശിഷ്ടാതിഥിയായി എത്തി. സ്ക്കൂളിലെ എസ്. എസ്. ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ഈ യോഗം. വിശിഷ്ടാതിഥിയായ ശ്രീ. കെ. ജോൺ യുദ്ധങ്ങളെക്കുറിച്ചും ഹിരോഷിമയുടെയും നാഗസാക്കിയുടെയും പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കി. എസ്. എസ്. ക്ലബ്ബിലെ കുട്ടികൾ യുദ്ധത്തിനെതിരെയുള്ള വിവിധ പോസ്റ്ററുകളും ചാർട്ടുകളും പ്ലക്ക് കാർഡുകളും തയ്യാറാക്കി. കൂടാതെ സഡാക്കോ സസാക്കി എന്ന ബാലികയുടെ ഓർമ്മയ്ക്കായി സഡാകോ കൊക്കുകൾ ഉണ്ടാക്കി കുട്ടികൾ സ്കൂളിനെ അലങ്കരിച്ചു. ഈ മഹായുദ്ധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മെഴുകുതിരികൾ കത്തിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി. ഇതിനോടനുബന്ധിച്ച് ഹിരോഷിമ,നാഗസാക്കി യുദ്ധത്തിൽ രക്തസാക്ഷകളായ നിരവധിയാളുകളുടെ ഓർമ്മയ്ക്കായി സ്ക്കൂളിൽ രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചു. കുട്ടികൾ കത്തിച്ച മെഴുകുതിരികൾ ഈ രക്തസാക്ഷി സ്മൃതി മണ്ഡപത്തിനു ചുറ്റും സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ഹിരോക്ഷിമ,നാഗസാക്കിയുടെ പ്രാധാന്യത്തെ ചൂട്ടിക്കാട്ടി വിദ്യാർത്ഥികൾ ഒരു നാടകം അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളുടെ സമ്മാനദാനവും നടന്നു. ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ ശ്രീമതി.ബി.കെ.കല ടീച്ചർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. സുരേഷ് കുമാർ സർ നന്ദി അറിയിച്ചു. എസ്.എസ്. ക്ലബിന്റെ അധ്യാപകരായ ശ്രീ.സുനിൽ സർ, ശ്രീ. സുരേഷ് സർ ,ശ്രീമതി. വാഹിദ ടീച്ചർ തുടങ്ങിയവർ ഈ യോഗത്തിൽ നേതൃത്വം നൽകി.

സ്വാതന്ത്യദിനം അവിസ്മരണീയ അനുഭവം

വെങ്ങാനൂർ:വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ഈ വർഷത്തെ സ്വാതന്ത്യദിനാഘോഷം ഏവർക്കും അവിസ്മരണീയ അനുഭവമായി.രാവിലെ 8:45-ന് സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീമതി. റാണി ടീച്ച‍ർ ദേശീയപതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. പി. റ്റി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാർ സാർ സ്വാതന്ത്യദിന സന്ദേശം നൽകി. ബാലരാമപുരം സർക്കിൾ ഇൻസ്പെക്ടർ മുഖ്യ അതിഥിയായെത്തി. തുടർന്ന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. ഇംഗ്ലീഷ് ക്ലബ്ബിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച 'വന്ദേമാതരം ദൃഷ്യാവിഷ്കാരം' ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

ക്ലാസ് പിടിഎ

ഈ വർഷത്തെ ആദ്യ ക്ലാസ് പിടിഎ മീറ്റിംഗ് ആഗസ്റ്റ് മാസം രണ്ടാം തീയതി ഒന്നു മുതൽ പത്തു വരെയുള്ള എല്ലാ ക്ലാസുകളിലും നടന്നു. ഉച്ചയ്ക്ക് രണ്ട് രണ്ടുമണിക്ക് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ യോഗങ്ങൾ ആരംഭിച്ചു.ധാരാളം രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ക്ലാസ് ലീഡർമാരുടെ സഹായത്തോടെ. യൂണിറ്റ് ടെസ്റ്റിന്റെ മാർക്ക് ഷീറ്റ് തയ്യാറാക്കി നൽകിയിരുന്നു.

8 ഡി
ഹെഡ്മിസ്ട്രസ്സ് രക്ഷിതാക്കളോട് സംസാരിക്കുന്നു
10 എ
ഹെഡ്മിസ്ട്രസ്സ് രക്ഷിതാക്കളോട് സംസാരിക്കുന്നു

അച്ചടക്കം എസ്.പി.സി.യിലൂടെ

വെങ്ങാനൂർ: വെങ്ങാനൂർ ഗവ.മോഡൽ എച്ച്.എസ്.എസ്.ന്റെ അച്ചടക്കത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ഉണർവേകാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്.2019-20 അധ്യായന വർഷത്തിൽ പ്രവർത്തനമാരംഭിച്ച എസ്.പി.സി.യുടെ ഉദ്ഘാടനം 24-07-2019ബുധനാഴ്ച്ച രാവിലെ 10 മണിക്ക് സ്ക്കൂൾ അങ്കണത്തിൽ വച്ച് ശ്രീ.എം. വിൻസന്റ് (ബഹു. കോവളം എം.എൽ.എ )നിർവഹിച്ചു. ഇതിൽ 20 ആൺകുട്ടികളും 20 പെൺകുട്ടികളും അംഗങ്ങളായിട്ടുണ്ട്. അധ്യാപകരായ ശ്രീ.സന്തോഷ് (സി.പി.ഒ) സാറും ശ്രീമതി. അഞ്ജു ഗോപാൽ (എ.സി. പി.ഒ.)ടീച്ചറും നേതൃത്വം വഹിക്കുന്നു.

സ്വർണ്ണനാണയം നേടിയ ഭാഗ്യശാലി

വെങ്ങാനൂർ:പുസ്തകത്തൊട്ടിലിൽ പുസ്തകം നിക്ഷേപിച്ച കുട്ടികളിൽ നിന്നും നറുക്കെടുപ്പിലൂടെ സ്വർണ്ണനാണയം നേടിയ ഭാഗ്യശാലി-അഞ്ച് എ യിലെ ആതിര.കെ.പി. ക്ക് അഭിനന്ദനങ്ങൾ!!!!

പുസ്തകശേഖരണത്തിന് പുസ്തകത്തൊട്ടിൽ

വെങ്ങാനൂർ:വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വായന പക്ഷാചരണത്തോ ടനുബന്ധിച്ച് എൽ.പി. വിഭാഗത്തിലെ ക്ലാസ്സ് റൂം ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും ബാലസാഹിത്യ പുസ്തങ്ങൾ ശേഖരക്കുന്നതിനായി 'പുസ്തകത്തൊട്ടിൽ' തയ്യാറാക്കി. തൊട്ടിലിൽ നിക്ഷേപിക്കുന്ന പുസ്തകങ്ങൾക്ക് അപ്പോൾ തന്നെ ടോക്കൺ നൽകി. പുസ്തകം നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് വിഴിഞ്ഞം അഞ്ചന ജുവല്ലറി നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനമായി നൽകുന്നത്.

വായനയുടെ വെളിച്ചമേകി നൻമയുടെ മനസ്സുകൾ

വെങ്ങാനൂർ:2019-20 അധ്യായനവർഷത്തിൽ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ വായനാവാരത്തോടനുബന്ധിച്ച് കേരള കൗമുദിയുടെയും മലയാള മനോരമയുടെയും വിതരണോത്ഘാടനം സ്കൂളിൽ നടത്തുകയുണ്ടായി. വീടുകളിൽ വാർത്താസൗകര്യം ഇല്ലാത്താവർ ഉണ്ടെന്നുമനസ്സിലാക്കി സ്ക്കൂൾ അധികൃതരും സോമതീരം റിസോർട്ടിന്റെ മാനേജിങ് ഡിറക്റ്ററും ചേർന്ന് ദിവസേന സ്ക്കൂളിൽ പത്ത് പത്രങ്ങൾ നൽകി വാർത്താസൗകര്യം ഒരുക്കി നൽകുമെന്ന് അറിയിച്ചു.കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൽ വർത്തമാനപത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സുമനസ്സുകളുടെ സഹായത്താൽ പത്രവിതരണസംരംഭം നടക്കുകയാണ്. പുല്ലാനിമുക്ക് ഗുരുവായൂരപ്പൻ അസോസിയേഷൻ ഡിറക്റ്ററും സ്പോൺസർ ചെയ്ത് ഹെഡ് മിസ്സ്ട്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സംരംഭം വിജയകരമായി കൊണ്ടുപോകുന്നത് കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുവാൻ സഹായിക്കും

പ്രവേശനോത്സവം ഉത്സവമാക്കി ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂ‍ർ

വെങ്ങാനൂർ ജൂൺ 6: 2019-20 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം പ്രൗഢഗംഭീരത്തോടെ നടത്തുകയുണ്ടായി. ബാലരാമപുരം ബിആർസിയുടെ നേതൃത്വത്തിലുള്ള പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ശ്രീമതി ലതാകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലരാമപുരം ബിആർസിയിലെ അംഗങ്ങളും സ്കൂൾ പി.ടി.എ ,എം.പി.ടി.എ. അംഗങ്ങളും പങ്കെടുത്തു.. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശ്രീകല, വെെസ് പ്രസിഡന്റ് .ശ്രീ.വെങ്ങാനൂർ സതീഷ്, വാർഡ് മെമ്പർ ശ്രീമതി. മിനി വേണുഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി. പ്രവേശനോത്സവഗാനവും അതിന്റെ ദൃഷ്യാവിഷ്കാരവും എടുത്തുപറയേണ്ട ഒരു കലാപരിപാടിയായിരുന്നു. അതോടൊപ്പം 2019 മാർച്ചിൽ നടന്ന എസ്എസ് എൽ സി,പ്ലസ്റ്റു പരീഷയ്ക്കു ഉന്നതവിജയം കരസ്ഥമാ ക്കിയവർക്കും എൽ.എസ്.എസ്., യു.എസ്.എസ്. നേടിയവർക്കും കൈരളി വിജ്ഞാന പരീക്ഷയ്ക്കു മികച്ച വിജയം നേടിയർക്കുമുള്ള പുരസ്കാരങ്ങൾ സമ്മാനിക്കു കയുണ്ടായി. ഒന്നാം ക്ലാസിലേക്കെത്തിയ കുരുന്നുകളെ അക്ഷരദീപം തെളിയിച്ച് ക്ലാസ്സിൽ പ്രവേശിപ്പിച്ചു. ഏവർക്കും കണ്ണിനും കാതിനും കുളിർമ പകരുന്ന ഒരു അനുഭവമായി മാറി ഈ വർഷത്തെ പ്രവേശനോത്സവം.