"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
[[പ്രമാണം:42021 105.jpg|ലഘുചിത്രം|വലതു|മലയാളത്തിളക്കംവിജയ പ്രഖ്യാപനം]] | [[പ്രമാണം:42021 105.jpg|ലഘുചിത്രം|വലതു|മലയാളത്തിളക്കംവിജയ പ്രഖ്യാപനം]] | ||
<big>കൂടുതൽ ചിത്രങ്ങൾക്ക്</big> | |||
[[{{PAGENAME}}/ മലയാളത്തിളക്കം]] | |||
---- | |||
=='''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം2018'''== | =='''വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം2018'''== | ||
20:17, 11 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാർത്ഥികളിൽ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, ഭാഷാ നൈപുണ്യം വർധിപ്പിക്കുവാനുമായി എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി . വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക, പതിപ്പുകൾ തയ്യാറാക്കുക, ശില്പശാലകൾ സംഘടിപ്പിക്കുയും അവയിൽ പങ്കെടുക്കുകയും ചെയ്യുക തുങ്ങിയ പ്രവർത്തനങ്ങളിലാണ് വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ ഏർപ്പെട്ടിരിക്കുന്നത്.സാഹിത്യ ശിൽപശാല, അക്ഷര ശ്ലോകം, നാടൻ പാട്ടുകൾ, കാവ്യകേളി തുടങ്ങിയ പരിപാടികൾ ഈ സാഹിത്യവേദിയിൽ അവതരിപ്പിച്ചു വരുന്നു വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്ജൂൺ 19 മുതൽ വായനാവാരാഘോഷവും എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു. വായാനാ വാരാചരണത്തോടനുബന്ധിച്ച് പി.എൻ പണിക്കർ അനുസ്മരണവും വിവിധ പരിപാടികളും സംഘടിപ്പിച്ചു.പതിപ്പ് തയ്യാറാക്കൽ,വായനാ മത്സരംഎന്നിവ നടത്തി.എഴുത്തുകാരുടെയും മറ്റ മഹത് വ്യക്തികളുടെയും ദിനാചരണങ്ങൾ, അനുസ്മരണങ്ങൾ, എന്നിവ ഓരോ ദിനവുമായി ബന്ധപ്പെട്ട് നടത്തി വരുന്നു.വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തിൽ ആ അതുല്യ പ്രതിഭയുടെ ഓർമ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികൾ പരിചയപ്പെടുത്തലും നടന്നു. ബഷീറിനെ കുറിച്ചുള്ള ഡോക്യുമെന്ററിയും ക്ലാസുകളിൽ കാണിച്ചുവായനവാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗൺ സിൽ സംഘടിപ്പിക്കുന്ന വായനാമത്സരം എല്ലാ വർഷവും നമ്മുടെ സ്ക്കൂളിൽ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും നടക്കുന്ന മത്സരങ്ങളിൽ നമ്മുടെ സ്ക്കൂളിലെ കുട്ടികൾ വിജയികളായിട്ടുണ്ട്ഉപജില്ലാ ജില്ലാ സംസ്ഥാന മത്സങ്ങളിൽ ഈ സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ പങ്കടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്ചുമർമാസികകൾ,കൈയെഴുത്ത് മാസികകൾ, പ്രിന്റഡ് മാഗസിനുകൾ, സാഹിത്യ സമാജങ്ങൾ,ചർച്ചകൾ,സംവാദങ്ങൾഇവയൊക്കെ നടത്താറുണ്ട് ., ലതി ടീച്ചർ ആണ് സ്ക്കൂളിൽ വിദ്യാരംഗത്തിന്റെ ചുമതല വഹിക്കുന്നത്.
വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും, കേരളകൗമുദിയുടെ നേതൃത്വത്തിൽ എന്റെ കൗമുദി പദ്ധതിയുടേയും ഉദ്ഘാടനവും2019
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വായനാ ദിനാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും നടന്നു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ യോഗം ഉദ്ഘാടനം ചെയ്തു. പി.റ്റി.എ.പ്രസിഡൻറ് അഡ്വ.എൽ.ആർ.മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത കവി വിജയൻ പാലാഴി നിർവ്വഹിച്ചു.
മലയാളത്തിളക്കം
ആറ്റിങ്ങൽ ബി.ആർ.സി.യുടെ നേതൃത്വത്തിൽ സ്കൂൾ നടപ്പിലാക്കിയ മലയാളത്തിളക്കം പദ്ധതിയുടെ വിജയ പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ കേരളത്തനിമയുടെ അടയാളമായ വരിക്കപ്ലാവിൻത്തൈ സ്കൂൾ ഹെഡ്മിസ്ട്രസിനു നൽകിക്കൊണ്ട് സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ. എൽ.ആർ.മധുസൂദനൻ നായരുടെ സാന്നിധ്യത്തിൽ ആറ്റിങ്ങൽബി.പി.ഒ. ശ്രീ.സജി നിർവ്വഹിക്കുന്നു. ചടങ്ങിൽ വച്ച് സ്കൂൾ നിർവ്വഹണ പദ്ധതി റിപ്പോർട്ട് ബി.പി.ഒ. പ്രകാശനം ചെയ്തു. എസ്..എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, പി.റ്റി.എ.അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കേരളപ്പിറവി ദിന സന്ദേശം നൽകി ശ്രീ.വിജയൻ പാലാഴി സംസാരിച്ചു.
കൂടുതൽ ചിത്രങ്ങൾക്ക്
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/വിദ്യാരംഗം/ മലയാളത്തിളക്കം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം2018
2018 -19 അധ്യയനവർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ വിജയൻ പാലാഴി നിർവഹിച്ചു. കുട്ടികൾ നടൻ പാട്ടവതരിപ്പിച്ചു വേദിയെ ധന്യമാക്കി. വിവിധ ദിനാചരണങ്ങൾ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി. വായനാദിനം , ബഷീർ അനുസ്മരണം, കേരളപ്പിറവി എന്നിവയുമായി ബന്ധപ്പെട്ടു ചിത്രരചനാ,ക്വിസ് ,ലേഖനം എന്നി മൽസരങ്ങൾ സംഘടിപ്പിച്ചു. വിദ്യാരംഗത്തിന്റെ ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ മികച്ചനിലവാരം പുലർത്തി. ദേവനന്ദ ഐ.പി എന്ന കുട്ടി സംസ്ഥാനതലത്തിൽ നടന്ന മൂന്നു ദിവസത്തെ ശില്പശാലയിൽ പങ്കെടുത്തു സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. സ്കൂൾ റേഡിയോക്ലബുമായിചേർന്നു വിവിധ പരിപാടികൾ വിദ്യാരംഗത്തിലെ കുട്ടികൾ നടത്തിവരുന്നു.
മികച്ച ക്ലാസ് ലൈബ്രറികൾക്കും ക്ലാസ് തല കൈയെഴുത്ത് മാഗസിനുകൾക്കുമുള്ള പുരസ്കാരങ്ങൾ
അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ മികച്ച ക്ലാസ് ലൈബ്രറികൾക്കും ക്ലാസ് തല കൈയെഴുത്ത് മാഗസിനുകൾക്കുമുള്ള ഈ വർഷത്തെ പുരസ്കാരങ്ങൾ ഇന്നത്തെ സ്കൂൾ അസംബ്ളിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മം ടീച്ചറിൽ നിന്ന് സമ്മാനർഹരായ കുട്ടികളും അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങുന്നു.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ കേരളപ്പിറവി ദിനാചരണവും ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും.
കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠ ഭാഷാ ദിനാചരണം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കേരളത്തിന്റെെെ അറുപത്തി ഒന്നാമത് ജന്മദിനത്തിന്റെെെ സ്മരണാർഥം അധ്യാപകരും വിദ്യാർഥികളും ചേർന്ന് അറുപത്തി ഒന്ന് മൺചിരാതുകൾ തെളിയിച്ചു. 'അക്ഷര ജ്വാല' എന്ന പരിപാടി പ്രശസ്ത കവിയും മാധ്യമ പ്രവർത്തതകനുമായ വിജയൻ പാലാഴി ഉദ്ഘാടനം ചെയ്തു. അദ്ദേഹം ശ്രേഷ്ഠഭാഷാ ദിന സന്ദേശം നൽകി. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.