"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | |||
==<big>'''ഗൈഡ്സ്'''</big>== | ==<big>'''ഗൈഡ്സ്'''</big>== | ||
<big>കുട്ടികളിൽ നേതൃപാടവം വളർത്താനും സംഘമനോഭാവം രൂപീകരിക്കാനും സഹജീവികളോട് സഹാനുഭൂതി വളർത്താനും സാഹസികതയുടെ സന്തോഷം അനുഭവിക്കാനും സ്കൗട്ട് ആൻഡ് | <big>കുട്ടികളിൽ നേതൃപാടവം വളർത്താനും സംഘമനോഭാവം രൂപീകരിക്കാനും സഹജീവികളോട് സഹാനുഭൂതി വളർത്താനും സാഹസികതയുടെ സന്തോഷം അനുഭവിക്കാനും സ്കൗട്ട് ആൻഡ് |
16:57, 19 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗൈഡ്സ്
കുട്ടികളിൽ നേതൃപാടവം വളർത്താനും സംഘമനോഭാവം രൂപീകരിക്കാനും സഹജീവികളോട് സഹാനുഭൂതി വളർത്താനും സാഹസികതയുടെ സന്തോഷം അനുഭവിക്കാനും സ്കൗട്ട് ആൻഡ് ഗൈഡ്സ് സഹായിക്കുന്നു. പൂന്തുറ സെന്റ് ഫിലോമിനാസ് സ്കൂളിൽ ഗൈഡ്സ് യൂണിറ്റ് ഈ വർഷം ആരംഭിച്ചു. 40 കുട്ടികളാണ് യൂണിറ്റിൽ ഉള്ളത്. ശ്രീമതി മേഴ്‌സി മാത്യു ടീച്ചർ, ശ്രീമതി മിനി എ ടീച്ചർ എന്നിവർക്കാണ് യൂണിറ്റിന്റെ ചുമതല. സ്കൂൾതല ക്യാമ്പുകൾ പരിശീലനങ്ങൾ ഇവ നൽകി വരുന്നു
ഗൈഡ്സ് ക്യാമ്പ് 2018
സെന്റ് ഫിലോമിനാസ് സ്കൂളിലെ ഗൈഡ്സ് കമ്പനിയുടെ അവധിക്കാല ക്യാമ്പ് 21/05/2018,22/05/2018 തീയതികളിൽ നടത്തപ്പെട്ടു .22 -)o തിയതി രാവിലെ 10 am മണിക്ക് സ്കൂൾ സാരഥിയായ ബഹുമാന സിസ്റ്റർ ജിജി അലക്സാണ്ടർ ക്യാമ്പ് ഉൽഘാടനം നിർവഹിച്ചു .ഗൈഡ് ക്യാപ്റ്റൻസ് ശ്രീമതി മിനി എ ,ശ്രീമതി മേഴ്‌സി മാത്യു , മുതിർന്ന ഗൈഡ്സ് കുമാരി ആനി , കുമാരി ആതിര എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു .ക്യാമ്പ് എല്ലാവർക്കും വേറിട്ട അനുഭവമാണ് നൽകിയത് .വിവിധ സെക്ഷനുകളിലൂടെ ഗൈഡ്സിലെ ചരടുകൾ ഉപയോഗിച്ചുള്ള കെട്ടുകൾ ,സ്കൗട്ട് ഗൈഡ് പ്രസ്ഥാനത്തിന്റെ പ്രവേശന ഘട്ടങ്ങളിലെ ക്ലാസുകൾ പാഠഭാഗങ്ങൾ യെൽസ്, സോങ്സ് എന്നിവ പരിശീലിപ്പിച്ചു .ഉച്ചഭക്ഷണത്തിനും സ്പെയർ ഡൈ ആക്ടിവിറ്റീസ് . ശേഷം ഗൈഡ്സ് ശാന്തസുന്ദരമായ ഇടയാർ എന്ന ഗ്രാമപ്രദേശത്തിലേക്കു ഹൈക്കിനു പോയി .വിവിധ അടയാളങ്ങൾ നല്കിയിരിന്നത് മനസിലാക്കി നല്കപ്പെട്ടിരുന്ന ടാസ്ക് നിർവഹിച്ച് ആഹ്ലാദഭരിതരായി അവർ ഹൈക്കിങ് പൂർത്തിയാക്കി. ക്യാമ്പിന്റെ മുഖ്യ ആകർഷണമായിരുന്ന കമ്മ്യൂണിറ്റി കുക്കിംഗ് ഗൈഡ്സിന് പുതിയ അനുഭവം ആയിരുന്നു . ഒരിക്കലും പാചകം ചെയ്തിട്ടില്ലാത്തവർ പോലും വ്യത്യസ്തവും രുചികരവുമായ വിവിധയിനം കപ്പ വിഭവങ്ങൾ തയാറാക്കുന്നതിലും അതിഥികളെ സത്കരിക്കുന്നതിലും മുൻകൈയെടുത്തു പരിസര ശുചീകരണം, ,വ്യക്തി ശുചീകരണം എന്നിവയ്ക്ക് ശേഷം ഗൈഡ്സ് പട്രോൾ കോർണർ നടത്തി. ക്യാമ്പ് ഫയറിനുള്ള കൾച്ചറൽ പ്രോഗ്രാമിന് തയാറായി തിരുവനന്തപുരം സ്കൗട്ട് ഗൈഡ് ജില്ലാ സെക്രെട്ടറി ശ്രി .ജോളി സാർ കമ്മീഷണർ ഓഫീസർ ഹരികുമാർ സാർ എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും ആശംസയർപ്പിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു . രാത്രി നടത്തപ്പെട്ട ക്യാമ്പ് ഫയറിൽ ഓരോ പട്രോളും അവർ തയ്യാറാക്കിയ ക്യാമ്പ് ന്യൂസ് അവതരിപ്പിച്ചു . ഗൈഡ്സിന്റെ നിയമങ്ങൾ ഉൾകൊള്ളുന്ന പാട്ടുകളും പട്രോൾ സോങ്‌സ് , പട്രോൾ യെൽ, നൃത്തം തുടങ്ങിയ വിവിധയിനങ്ങൾ ഉൾക്കൊളുന്ന കലാവിരുന്ന് ആസ്വദിക്കാൻ സ്കൂളിലെ മറ്റ് അദ്ധ്യാപകരും ലോക്കൽ മാനേജർ ബഹു; മദർ ലീല മാപ്പിളശേരി ഉൾപ്പെടുന്ന മാനേജ്‌മന്റ് അംഗങ്ങളും എത്തിയിരുന്നു . മദർ ഗൈഡ്സിനു വിഭിന്നങ്ങളായ ക്ലാപ്പ്സ് പരിചയപ്പെടുത്തി ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് ബലവും ആരോഗ്യവും നൽകുന്ന ബി പി സ് വ്യായാമം ചെയ്തുകൊണ്ട് രണ്ടാം ദിവസം ആരംഭിച്ചു, സർവമത പ്രാർത്ഥന അടുക്കും ചിട്ടയോടും കൂടി നടത്തിയത് സ്വസ്ഥമായ ഒരു പ്രാർത്ഥന അന്തരീക്ഷം സൃഷ്ട്ടിച്ചു . ഐ .സി. ടി. ഉപയോഗിച്ച ഗൈഡ് നിയമം വ്യത്യസ്ത ജീവിത സാഹചര്യങ്ങളിലൂടെ അവതരിപ്പിച്ചത് ഏറെ ഹൃദ്യകരമായിരുന്നു.ഗൈഡ്‌സ് പതാക ഉയർത്തി പതാക ഗാനം അസംബ്ലി എന്നിവയിലൂടെ ഗൈഡ്‌സിന്റെ അഭിമാനവും ആത്മവിശ്വാസവും വളർത്താൻ സാധിച്ചു. ഗൈഡ് പതാക താഴ്ത്തിയും ഗൈഡ് സെല്യൂട്ടും ഇടതു ഹസ്ത ദാനവും നൽകിയുള്ള വേർപിരിയൽ സമാപന ചടങ്ങിന്റെ മാറ്റ് കൂട്ടി. ക്യാമ്പിന്റെ അവലോകനം നടത്തിയ വേളയിൽ ഒത്തിരി ക്യാമ്പുകളിൽ നിന്നും വ്യത്യസ്തവും മികച്ചതുമാണ് ഗൈഡ്‌സ് ക്യാമ്പ് എന്ന് പ്രഥമ അദ്ധ്യാപിക ബഹു; സിസ്റ്റർ ജിജി വിലായിരിത്തി. അടുത്ത ക്യാമ്പ് എപ്പോൾ നടത്തുമെന്ന ആകാംഷയോടു കൂടി ഗൈഡ്‌സ് യാത്ര പറഞ്ഞു