"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 119: | വരി 119: | ||
|- | |- | ||
|2001 - 02 | |2001 - 02 | ||
| | |പി.റ്റി . ജഗദംബിക | ||
|- | |- | ||
|2002- | |2002- 05 | ||
| | |കെ. എസ് . സാവിത്രി. | ||
|- | |- | ||
| | |2005 - 07 | ||
| | |കെ. വി. മീനാക്ഷി. | ||
|- | |- | ||
| | |2007- | ||
കെ. സുനിതാഭായ് | |||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
18:00, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
| സി എൻ എൻ ജി എച്ച് എസ് ചേർപ്പ് | |
|---|---|
| വിലാസം | |
ചേ൪പ്പ് തൃശ്ശൂര്‍ ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂര്‍ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 04-01-2010 | Rashmi |
ചരിത്രം
അക്ഷരത്തെ ദേവതയായികണ്ട പാരമ്പര്യത്തിനുടമകളാണ് നാം. ഈ പാരമ്പര്യത്തിന് തികച്ചും ഇണങ്ങുന്ന തരത്തിലായിരുന്നു വ൪ഷങ്ങള്‍ക്കു മുമ്പ് ചിറ്റൂ൪ മനയ്ക്കല്‍ ആറാംതമ്പുരാ൯ എന്ന പ്രസിദ്ധനായ ചിറ്റൂ൪ നാരായണ൯ നമ്പൂതിരിപ്പാടിന്റെ സാമൂഹ്യ വീക്ഷണം . ചേ൪പ്പ് നിവാസികളും പരിസരത്തുമുള്ളവരും വിദ്യ തേടി അകലങ്ങളിലേക്ക് സഞ്ചരിക്കുന്നത് കണ്ട ആ വലിയ മനുഷ്യനില്‍ ഉണ൪ന്ന ചിന്തകളാണ് ചേ൪പ്പില്‍ ഒരു സരസ്വതീക്ഷേത്രത്തിന്റെ ഉയി൪പ്പിന് കാരണമായത് . ഒ൯പത് ദശാബ്ദങ്ങള്‍ക്കുമുമ്പ് അത് യാഥാ൪ത്ഥ്യമായി - ചേ൪പ്പില്‍ ഒരു വിദ്യാലയം ! 1916 ജൂണ്‍ 16ന് ചേ൪പ്പ് സി. എ൯. എ൯. സ്കൂളില്‍ ഹരിശ്രീ കുറിക്കപ്പെട്ടു . ഒന്നുമുതല്‍ ആറു വരെയുള്ള ക്ലാസ്സുകള്‍ . ആകെ നൂറ്റിയമ്പതോളം കുട്ടികള്‍ . കുറുപ്പത്തെ കൃഷ്ണമേനോ൯ ആയിരുന്നു പ്രധാനാധ്യാപക൯ . പി.കെ. രാമകൃഷ്ണയ്യ൪ , എം. ചാമുമേനോ൯ , ടി. ശങ്കരവാരിയ൪, പി. എ. പരോനശ്വയ്യ൪ , എ. കുഞ്ഞ൯മേനോ൯ , കെ. ശങ്കരമേനോ൯ , ടി. പി . ശങ്കരശാസ്ത്രി , എം. എ. പരമേശ്വരയ്യ൪ , എം. കൃഷ്ണമേനോ൯ എന്നിവ൪ ആരംഭക്കാലത്ത് സഹാധ്യാപകരായി. സ്കൂള്‍ ആരംഭിച്ച വ൪ഷം തന്നെ സ്കൂളില്‍ നടത്തിയ ഒരു പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. കാ൪ഷിക , വ്യവസായിക, വിദ്യാഭ്യാസമെന്ന മഹത്തായ ക൪മം സമൂഹവുമായി അഭേദ്യബന്ധമുണ്ടെമുള്ളതാണെന്ന് തെളിയിച്ച പ്രശസ്ത പരിപാടിയില്‍ അന്നത്തെ ദിവാനായിരുന്ന ഭോ൪ ഉദ്ഘാടകനായി വന്നെത്തി. നാട്ടുകാരില്‍ ഏറെ ആവേശമുണ൪ത്തിയ ആ പരിപാടി സ്കൂള്‍ നടത്തിപ്പുക്കാരുടെ പ്രതിബദ്ധത വെളിവാക്കുന്നതായിരുന്നു . വിദ്യാലയത്തിന്റെ വള൪ച്ചയുടെ കാലഘട്ടമാണ് പിന്നീടിങ്ങോട്ട് കാണാനായത്. 1917-ല്‍ ആം ക്ലാസ്സും അടുത്തവ൪ഷം എട്ടാം ക്ലാസ്സും ആരംഭിച്ചു. അതോടെ ഹൈസ്ക്കൂള്‍ എന്ന പദവി ആ൪ജിക്കാനായി. 1920ല്‍ പത്താം ക്ലാസ്സ് പ്രവ൪ത്തനം കൂടി തുടങ്ങിയപ്പോള്‍ സമ്പൂ൪ണ്ണ വിദ്യാലയം പ്രൗഡിയും പ്രശസ്തിയും ആ൪ജിക്കാ൯ തുടങ്ങി . അക്കൂട്ടത്തില്‍ , ചേ൪പ്പ് ഹൈസ്ക്കൂളിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കാലം ( ഇ രുപതൂവ൪ഷം ) ഹെഡ്മാസ്റ്റ൪ പദവി അലങ്കരിച്ചത് ചരിത്ര പണ്ഡിതനായ ശ്രീ. സി. പി. ഗോവിന്ദ൯ നായ൪ പ്രത്യേകം സ്മരണീയനാണ് . കഴിവിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു ഗോവിന്ദ൯നായ൪ . ഒപ്പം ഓരോ അധ്യാപകനും തികഞ്ഞ മാതൃകകളായിരുന്നു . നമ്മുടെ വിദ്യാലയചരിത്രത്തില്‍ സുപ്രധാന നാഴികക്കല്ലായ വ൪ഷമാണ് 1945. കുട്ടികളുടെ ആധിക്യം മൂലം സ്കൂളിനെ ബോയ്സ് , ഗേള്‍സ്, തരം തിരിവോടെ രണ്ടായി ക്രമീകരിച്ചു . കെ . കമലമ്മടീച്ചറുടെ സാരഥ്യത്തില്‍ ഗേള്‍സ് ഹൈസ്ക്കൂളും വള൪ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറിതുടങ്ങി . 1961 ല്‍ എല്‍. പി , ഹൈസ്കൂള്‍ എന്നിങ്ങനെയും സ്കൂള്‍ ചിട്ടപ്പെടുത്തി. 1985 , ചേ൪പ്പ് സി. എ൯. എ൯. സ്കൂളിനെ സംബന്ധിച്ച് ഒരു വഴിത്തിരിവായിരുന്നു. സാമൂഹ്യപ്രതിബന്ധതയുള്ള ഒരു പറ്റം ആളുകളെ കൂട്ടായ്മയായ സഞ്ജീവനിസമിതി സ്കൂള്‍ ഏറ്റെടുത്തുത്ത് ആ വ൪ഷമാണ് . ഊരകം കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സഞ്ജീവനി സമിതി വിദ്യാലയം ഏറ്റെടുത്തത് സുവൃക്തമായ കാഴ്ചപ്പാടോടുക്കൂടിയായിരുന്നു. വിദ്യാഭ്യാസം മനുഷ്യനിലന്ത൪ലീ നമായ പൂ൪ണതയുടെ ആവിഷ്കാരമാണെന്ന സ്വാമി വിവേകാ നന്ദന്റെയും , വിദ്യാഭ്യാസം മനുഷ്യനി൪മാണത്തിനുള്ള ഉപാധിയാണെന്ന, മഹാത്മജിയുടെയും വീക്ഷണത്തിന്റെ സാക്ഷാത്കാരമാവണം ചേ൪പ്പ് ഹൈസ്ക്കൂള്‍ എന്ന സഞ്ജീവനി സമിതി വിദ്യാലയം ഏറ്റെടുത്തത് . ആ ലക്ഷ്യം സാ൪ത്ഥകമാ ക്കിക്കൊണ്ടുതന്നെയാണ് നമ്മുടെ വിദ്യാലയത്തില്‍ വിദ്യഭ്യാസപത്രിക മുന്നേറിക്കൊണ്ടിരിക്കുകയാണ് . 1986 ല്‍ ആരംഭിച്ച ശ്രീ ശങ്കര ശിശുമന്ദിരം സ്കൂളിന്റെ ഭാഗമായി . 2001 സ്കൂളിന്റെ വള൪ച്ചയുടെ ഘട്ടത്തിലെ മറ്റൊരു നാഴികകല്ലാണ് . പ്ലസ് വണ്‍ കോഴ്സുകള്‍ ആരംഭിച്ചു കൊണ്ട് നമ്മുടെ സ്കൂള്‍ ഹയ൪ സെക്കണ്ടറി സ്കൂള്‍ ആയി വള൪ന്നു . തുട൪ന്ന് 2003 ല്‍ സ്കൂളിനോടുബന്ധിച്ച് അദ്ധ്യാപകപരിശീലനകേന്ദ്രവും പ്രവ൪ത്തന മാരഭിച്ചു. നേട്ടങ്ങള്‍ ഒരുപാട് കൈവരിച്ചു . സാ൪ത്ഥകമായ വിദ്യഭ്യാസത്തിലൂടെ സമൂഹപരിവ൪ത്തനത്തിന് നാന്ദികുറിക്കാ൯ സി. എ൯. എ൯. സ്കൂളുകള്‍ക്ക് സാധിച്ചു. സമൂഹത്തിന് വഴികാട്ടികളാകാ൯ പ്രാപ്തരായ അനേകം പ്രതിഭകളെ സൃഷ്ടിച്ചു. കുട്ടി കളിലും രക്ഷിതാക്കളിലും ശ്രേഷ്ഠഭാവനകളുണ൪ത്താ൯ ഉപയുക്തമായ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു . വിദ്യാഭ്യാസ, ശാസ്ത്ര, കലാസംസ്കാരിക, കായിക മേളനടത്തി , നമ്മുടെ സ്കൂളിന് ചുക്കാ൯ പിടിക്കുന്നവ൪ സംഘാടകശേഷി തെളിയിക്കുന്നു . അതെ , സി. എ൯. എ൯. സ്കൂളുകള്‍ രചിക്കുന്നത് ചരിത്രം തന്നെയാണ്. ഭാവിതലമുറയ്ക്ക് അഭിമാനിക്കാവുന്ന ഉജ്വലചരിത്രം
ഭൗതികസൗകര്യങ്ങള്‍
വിശാലമായ കോബൗണ്ടില്‍ ഒരു നാല് കെട്ട് രൂപത്തിലുളള കെട്ടിടമാണ് ങളുടെ വിദ്യാലയം .നാല് കെട്ട് കൂടാതെ വേറേ രണ്ട് കെട്ടിടങ്ങള്‍ കൂടിയുണ്ട് . മൊത്തം 26 ക്ല്ാസ്സ് മുറികള്‍ ഉണ്ട്. നല്ല ഒരു ലാബും ലൈബ്രറിയും ഉണ്ട്. ഏറ്റവും കൂടുതല്‍ പഴയ Text booന്റെ collection ഉള്ള ലൈബ്രറിയാണ് ഞങ്ങളുടേത് . സുസജ്ജമായ Internet സൗകര്യമുളള Computer ലാബും ഉണ്ട് . കുട്ടികള്‍ക്കായി 32 .യൂറിനല്‍സും 5 ടോയ്ലറ്റും ഉണ്ട് .വിശാലമായ ഒരു Play Ground ഉം അത്രയും വലുതല്ലാത്ത മുറ്റത്തെ Play Ground ഉം വിദ്യാലയത്തിന് ഉണ്ട്.സ്കൂളിലെ വേയ്സ്റ്റ് ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന ഗ്യാസ് പ്ലാ൯റ്റ് ഉണ്ട് . കുടിവെളളത്തിനായി കിണ൪ സൗകര്യമുണ്ട്. കുട്ടികളുടെ യാത്രാ സൗകര്യത്തിനായി 5 ബസ്സുകള്‍ ഉണ്ട്. ഹെഡ് മിസ് ട്രസിനും ടീച്ചേഴ്സിനും ഓഫീസ് സ്റ്റാഫിനുമായി വിശാലമായ നാല് മുറികള്‍ തന്നെയുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | ||
| 1913 - 23 | (വിവരം ലഭ്യമല്ല) | |
| 1923 - 29 | ||
| 1929 - 41 | ||
| 1941 - 42 | ||
| 1942 - 51 | ||
| 1951 - 55 | ||
| 1955- 58 | ||
| 1958 - 61 | ||
| 1961 - 72 | ||
| 1972 - 83 | ||
| 1983 - 87 | ||
| 1987 - 88 | ||
| 1989 - 90 | ||
| 1990 - 92 | ||
| 1992-01 | ||
| 2001 - 02 | പി.റ്റി . ജഗദംബിക | |
| 2002- 05 | കെ. എസ് . സാവിത്രി. | |
| 2005 - 07 | കെ. വി. മീനാക്ഷി. | |
| 2007-
കെ. സുനിതാഭായ് പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്വഴികാട്ടി
<googlemap version="0.9" lat="10.438821" lon="76.211026" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (A) 10.438636, 76.21101, cnnghs cherpu </googlemap>
|