"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/കൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 9: | വരി 9: | ||
'''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഏഴ്-ഇ ക്ലാസിലെ കുട്ടികൾ അതേ ക്ലാസിലെ അവരുടെ കൂട്ടുകാരിയായ വി.എസ്. ആദിത്യയുടെ വീട് സന്ദർശനവേളയിൽ അവൾക്ക് വീട്ടിൽ ഇരുന്ന് പഠിക്കാൻ മേശയും കസേരയും ഇല്ലാത്ത സാഹചര്യം മനസ്സിലാക്കി അവർ സ്വരൂപിച്ച തുക ഉപയോഗിച്ച് പഠനമേശയും കസേരയും വാങ്ങി നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ അവ ആദിത്യയ്ക്ക് കൈമാറി. ക്ലാസ് അധ്യാപിക ശ്രീമതി കുമാരി ഷീലയും മറ്റ് അധ്യാപകരും പങ്കെടുത്തു. | '''അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഏഴ്-ഇ ക്ലാസിലെ കുട്ടികൾ അതേ ക്ലാസിലെ അവരുടെ കൂട്ടുകാരിയായ വി.എസ്. ആദിത്യയുടെ വീട് സന്ദർശനവേളയിൽ അവൾക്ക് വീട്ടിൽ ഇരുന്ന് പഠിക്കാൻ മേശയും കസേരയും ഇല്ലാത്ത സാഹചര്യം മനസ്സിലാക്കി അവർ സ്വരൂപിച്ച തുക ഉപയോഗിച്ച് പഠനമേശയും കസേരയും വാങ്ങി നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ അവ ആദിത്യയ്ക്ക് കൈമാറി. ക്ലാസ് അധ്യാപിക ശ്രീമതി കുമാരി ഷീലയും മറ്റ് അധ്യാപകരും പങ്കെടുത്തു. | ||
''' | ''' | ||
[[പ്രമാണം:42021 781190.jpg|thumb|ചങ്ങാതിക്കൊരു_കൈത്താങ്ങ്]] | [[പ്രമാണം:42021 781190.jpg|thumb|നടുവിൽ| ചങ്ങാതിക്കൊരു_കൈത്താങ്ങ്]] |
14:06, 24 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം
കൈത്താങ്ങ്
നമ്മുടെ സ്കൂളിലെ 2016 SSLC ബാച്ചിലെ വിദ്യാർഥികൾ സ്കൂളിലെ ഹൈടെക് ക്ലാസ് മുറികൾക്കായി അവർ സമാഹരിച്ച തുക ഉപയോഗിച്ച് ആറ് ഫാനുകൾ വാങ്ങി നൽകി. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയാവാത്ത, ഇപ്പോഴും രക്ഷിതാക്കളുടെ തണലിൽ മാത്രം കഴിയുന്ന, വിദ്യാർഥികളായ ഇവരുടെ സൻമനസ്സ് ഈ സമൂഹത്തിനു മുഴുവൻ മാതൃകയാവുകയാണ്. 'കൈത്താങ്ങ്' എന്ന പേരിട്ടിരിക്കുന്ന ഈ കൂട്ടായ്മ ഇതിനോടകം ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിക്കഴിഞ്ഞു. മുൻ വർഷങ്ങളിൽ ഈ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർഥികൾക്ക് ഒരു പ്രചോദനമാകാൻ ഈ 'കൈത്താങ്ങി'നു കഴിഞ്ഞു. സ്കൂളിൽ നടന്ന ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ ശ്രീ.എം.പ്രദീപ് അവർക്ക് വേണ്ടി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചറിന് ഫാനുകൾ കൈമാറി. പി.റ്റി.എ.പ്രസിഡന്റ് ശ്രീ.കെ.ജെ.രവികുമാർ, പി.റ്റി.എ.ഭാരവാഹികളായ ശ്രീ.പ്രദീപ് കൊച്ചു പരുത്തി, ശ്രീ.പട്ടരുവിള ശശി, ശ്രീ.പ്രേംരാജ് എന്നിവർ സംബന്ധിച്ചു. സ്കൂളിൽ പഠന പ്രവർത്തനങ്ങളോടൊപ്പം പരിശീലിച്ച സാമൂഹ്യ നൻമ ലക്ഷ്യമിട്ട പ്രവർത്തനങ്ങളാണ് ഇത്തരമൊരു ചിന്തയ്ക്ക് വഴിയൊരുക്കിയതെന്ന് 'കൈത്താങ്ങിന്' നേതൃത്വം നൽകുന്ന ആദിത്യശങ്കർ പറഞ്ഞത് അവനവഞ്ചേരി സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയുടെ തെളിവാണ്.
ചങ്ങാതിക്കൊരു_കൈത്താങ്ങ്
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ഏഴ്-ഇ ക്ലാസിലെ കുട്ടികൾ അതേ ക്ലാസിലെ അവരുടെ കൂട്ടുകാരിയായ വി.എസ്. ആദിത്യയുടെ വീട് സന്ദർശനവേളയിൽ അവൾക്ക് വീട്ടിൽ ഇരുന്ന് പഠിക്കാൻ മേശയും കസേരയും ഇല്ലാത്ത സാഹചര്യം മനസ്സിലാക്കി അവർ സ്വരൂപിച്ച തുക ഉപയോഗിച്ച് പഠനമേശയും കസേരയും വാങ്ങി നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ അവ ആദിത്യയ്ക്ക് കൈമാറി. ക്ലാസ് അധ്യാപിക ശ്രീമതി കുമാരി ഷീലയും മറ്റ് അധ്യാപകരും പങ്കെടുത്തു.