"സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 86: | വരി 86: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്കൗട്ട് & ഗൈഡ്സ്. | |||
* ജെ.ആര്.സി | |||
* ക്ലാസ് മാഗസിന്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
5-ാം തരം മുതല്‍ 10-ാം തരം വരെ 32 ഡിവിഷനുകളിലായി 1700-ല്‍ താഴെ കുട്ടികള്‍ ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്ന് വിജ്ഞാനവെളിച്ചം നേടുന്നു.എല്ലാ വര്‍ഷവും 300ല്‍ താഴെ കുട്ടികള്‍ S.S.L.C പരീക്ഷ എഴുതുന്നു.95% മുതല്‍ 100% വരെ അഭിമാനകരമായ വിജയം ഉറപ്പാക്കാന്‍ എന്നും കഴിഞ്ഞിട്ടുണ്ട്. | 5-ാം തരം മുതല്‍ 10-ാം തരം വരെ 32 ഡിവിഷനുകളിലായി 1700-ല്‍ താഴെ കുട്ടികള്‍ ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്ന് വിജ്ഞാനവെളിച്ചം നേടുന്നു.എല്ലാ വര്‍ഷവും 300ല്‍ താഴെ കുട്ടികള്‍ S.S.L.C പരീക്ഷ എഴുതുന്നു.95% മുതല്‍ 100% വരെ അഭിമാനകരമായ വിജയം ഉറപ്പാക്കാന്‍ എന്നും കഴിഞ്ഞിട്ടുണ്ട്. | ||
[[{{PAGENAME}}/READ MORE.........]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
20:37, 3 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി | |
---|---|
വിലാസം | |
പൊന്നുരുന്നി | |
സ്ഥാപിതം | തിങ്കള്‍ - ജൂണ്‍ 5 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റവ.സിസ്റ്റര്‍ ആനീസ് |
അവസാനം തിരുത്തിയത് | |
03-01-2010 | Ckcghs |
ക്രിസ്തു രാജന്റെ നാമധേയത്തിലുള്ള ഈ സ്ക്കൂള് എറണാകുളം നഗര കവാടമായ വൈറ്റിലയ്ക്ക് സമീപം പൊന്നുരുന്നി എന്ന പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.
ചരിത്രം
വിദ്യാസബാദനം കൈയെത്താദൂരത്തായിരുന്ന ഒരു കാലഘട്ടത്തില്‍ പൊന്നുരുന്നിയിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകള്‍ക്ക് വിജ്ഞാനവെളിച്ചം പക൪ന്ന് സംസ്ക്കാര സബന്നരാക്കാ൯ 1939-മുതല്‍ ക്രിസ്തുരാജ നാമധേയത്തിലൂള്ള ഈ വിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. 1939ജൂ 5 തീയതീയാണ് ഈ സരസ്വതി ക്ഷേത്രം ജന്മം കൊണ്ട് തെരേസ്യ൯ ക൪മ്മലീത്താസഭയുടെ ഒരു ശാഖയായ പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോണ്‍വെന്റിലെ സന്യാസിനിമാരാണ് ക്രിസ്തുരാജ നാമധേയത്തിലള്ള ഈ വിദ്യാലയം ആരഭിച്ചത്.യാത്രാ സൗകര്യങ്ങളും മറ്റും പരിമിതമായ ഒരു കുഗ്രാമമായിരുന്ന പൊന്നുരുന്നിയിലെ,
മഠത്തിന്റ വരാന്തയില്‍ കേവലം 10കുട്ടികളോടുകൂടിയാണ് ഈ വിദ്യാകേന്ദ്രം പ്രവ൪ത്തനം തുടങ്ങിയത്.അടുത്തവ൪ഷം കു ട്ടികളുടെ എണ്ണം 90 ആയതോടെ മഠത്തിലെ വരാന്തയോടു ചേ൪ന്ന രണ്ടുമുറികളും കൂടി വി ദ്യാലയമായി മാറി.1941ജൂണ്‍ മാസത്തോടെ യു.പി വിഭാഗം പൂ൪ത്തിയായി.അക്കൊല്ലം സ്ക്കൂള് ഒരു താല്‍ക്കാലിക ഷെഡ്ഡിലേക്ക് മാറ്റി.ഉദാരമതികളും സ്നേഹസബന്നരുമായ സഹൃദയരുടെ നി൪ല്ലോഭമായ സഹായസഹകരണങ്ങളുടെ നിരന്തരധാര ഈ വിദ്യാലയത്തിന്റ വള൪ച്ചയുടെ ഓരോ ഘട്ടത്തിലും ലഭിച്ചിട്ടുണ്ടെന്നത് കൃതജ്ഞതാപൂ൪വം സ്മരിച്ചുകൊള്ളുന്നു.
ആണ്ടുതോറും കുട്ടികളുടെ എണ്ണം വ൪ദ്ധിക്കുന്നതനുസരിച്ച് കെട്ടിടസൗകര്യങ്ങള്‍ വ൪ദ്ധിപ്പിക്കുന്നതിന് മാനേജ്മെന്റ് വളരെയധികം ത്യാഗം സഹിച്ചിട്ടുണ്ട്. 1945 ല്‍ കോണ്‍വെന്റിന്റെ പടിഞ്ഞാറു ഭാഗത്തു കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡില്‍ എല്‍.പി.വിഭാഗം പ്രത്യേകമായി പ്രവ൪ത്തനമാരംഭിച്ചു 1946 ല്‍ ഹൈസ്ക്കൂള് വിഭാഗവും പൂ൪ണ്ണമായി. 1947ല്‍ എല്൰പി വിഭാഗവും ഹൈസ്ക്കുള്വിഭാഗവുംപൂ൪ണ്ണമായി പ്രവ൪ത്തനമരംഭിച്ചു .അന്ന് കുട്ടികളുടെ എണ്ണം 600ആയിരുന്നു.
1952ല്‍ വടക്കുഭാഗത്ത് ആദ്യം കെട്ടിയുണ്ടാക്കിയ ഷെഡ്ഡ് പൊളിച്ചുമാററി൰കിഴക്ക് പടിഞ്ഞാറ് കെട്ടിയുയ൪ത്തിയ സെമി-പെ൪മനന്റ് ഷെഡ്ഡിനോട് ചേ൪ത്ത് പടിഞ്ഞാറുവശത്ത് തെക്കുവടക്കായി മറ്റൊരു സെമി-പെ൪മനന്റ് ഷെഡ്ഡുകുടി കെട്ടിയുയ൪ത്തി൰ ഇതിന്റെ തെക്കേ അറ്റത്തും വടക്കേ അറ്റത്തുമുളള മുറികള്‍ അടച്ചുകെട്ടി ഭദ്രമാക്കുകയും ചെയ്തു
1955ല്‍ നിലവിലുണ്ടായിരുന്ന സെമി-പെ൪മനന്റ് ഷെഡ്ഡിന്റെ കിഴക്കേ അറ്റത്തോട് ചേ൪ന്ന് തെക്കുവടക്ക് അടച്ചുറപ്പുളള മൂന്ന് മുറികളോടു കുടിയ സ്ഥിരം കെട്ടിടം പണിതു൰ഹൈസ്ക്കുള് വിഭാഗത്തിലെ ചില ക്ലാസ്സുകളും ലബോറട്ടറിയും അതിലേക്ക് മാറ്റി൰ ക്ലാസ്സുമുറികളിലേക്ക് കാറ്റുകടന്നു വെക്കിലും വിദ്യാ൪ത്ഥികളുടെ എണ്ണം അനുസരിച്ച് ക്ലാസ്സുമുറികള്‍ പണിയേണ്ടതായി വന്നു.
1960ല്‍ തെക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി 4ക്ലാസ്സ് മുറികളുളള ഒരു കെട്ടിടം വാ൪ത്തു൰ 1963ല്‍ ഈ കെട്ടിടത്തിന്റെ മുകള്‍ത്തട്ടിലും 4ക്ലാസ്സ് മുറികള്‍ പണിയിച്ചു൰ ഒരോ കൊല്ലം കഴിയുന്തോറുംകുട്ടികളുടെ എണ്ണം കൂടിക്കൂടിവന്നു. നിയമമനുസരിച്ച് ഓരോ ക്ലാസിലും ഇരുത്തി പഠിപ്പിക്കേണ്ടതില്‍ എത്രയോ കൂടുതല്‍ കുട്ടികളെ ഓരോ ക്ലാസ്സിലും ഇരുത്തി പഠിപ്പിക്കേണ്ടിവന്നു.
ക്ലാസ്സ്മുറികള്‍ പണിയുന്നതിന് സാബത്തിക പ്രതിസന്ധിയായിരുന്നു പ്രധാന പ്രതിബന്ധമെക്കിലും വിദ്യാര്‍ത്ഥികളില്‍ നിന്നോ ജോലിക്കു നിയമിച്ചവരില്‍ നിന്നോ സംഭാവനയും സ്കൂള്‍ അധികൃതര്‍ വാങ്ങിയിട്ടില്ലെ ന്ന സത്യം തെല്ലൊരഭിമാനത്തോടുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ.
1939ജൂണ്‍ 5ന് ജന്മം കൊണ്ട ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപികയായി രംഗപ്രവേശം ചെയ്തത് മദര്‍ കാര്‍മ്മലായിരുന്നു സുദീര്‍ഘമായ 30 സംവത്സരം ഹെഡ്മിസ്ട്രസ് എന്ന നിലയ്ക്ക് ഈ സ്കൂളിന്റെ ഭരണ സാരഥ്യം വഹിച്ചുകൊണ്ട് അനുനിമിഷം പുരോഗതിയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ മദര്‍ കാര്‍മ്മിലിന്റെ സ്ഥിരോത്സാഹവും ത്യാഗസന്നദ്ധതയും ദീര്‍ഘവീക്ഷണവും ലക്ഷ്യ ബോധവും ഈയവസരത്തില്‍ എടുത്തുപറയേണ്ടതായിട്ടുണ്ട് . ജീവിതം മുഴുവന്‍ ഈ വിദ്യാലയത്തിന്റെ ഉന്നമന ത്തിനായി ഉഴിഞ്ഞുവച്ച ആ ധന്യജീവിതത്തിനു മുന്പില് സവിനയം ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു.
1969മുതല്‍ ഇവിടെ ശക്തമായ ഒരു അധ്യാപക രക്ഷകര്‍തൃ സംഘടന രൂപം കൊണ്ടു 1969ല്‍ മദര്‍ കാര്‍മ്മല്‍ പെന്ഷന് പറ്റുകയും ശ്രീമതി പുള്‍ക്കെറിയ ടീച്ചര്‍ ഹെഡ്മീസ്ട്രസ്സായി നിയമികപ്പെടുകയും ചെയ്തു രണ്ടു വര്‍ഷത്തിനു ശേഷഠ1971-ല്‍ ശ്രീമതി പുള്‍ക്കേറിയടീച്ച ര്‍ പെന്ഷന് പറ്റുകയുഠ ശ്രീമതി ആഗ്നസ്മേരി ടീച്ചര്‍ ഹെഡ്മിസ്ട്രസ്സായി ചാജ്ജെടുക്കുകയും ചെയ്തു.
1973-ല്‍ ക്ലാസ്സില്‍ ഡിവിഷനുകളുടെ ഏണ്ണഠ 19ആയി സാബത്തിക പരാധിനത മുലഠ14വര്‍ഷഠ ഈനില തുടേരണ്ടിവന്നു ഈ കാലഘട്ടത്തില്‍ സ്ഥലദൗര്‍ലഭംമൂലഠ ധാരാളഠ കുട്ടികള്‍ക്ക് പ്രേവേശനം നിഷേധിക്കേണ്ടിവന്നിട്ടുണ്ട് .
1984-ല്‍ ശ്രീതി അഗ്നസ്േമരി ടിച്ചര്‍ േജാലിയില്‍ നിന്നു വിരമികുകയുഠ റവ൰സിസ്റ്റര്‍ ബോസ്ക്കോ ഹെഡ്മിസ്(ടസ്സായി നിയമിക്കപ്പെടുകയുഠ ചെയ്തു 1986-ല്‍ മദര്‍കാര്‍മലിന്റെ മരണത്തേ തുടര്‍ന്ന് റവ൰സിസ്റ്റര്‍ സെക്കോളാ സ്റ്റിക്കാ സ്ക്കുള് മാനേജരായി നിയമിക്കപ്പെട്ടു
മാനേജ്മെന്റിന്റ ദീര്‍ഘകാലത്തെ പരിശ്രമത്തിന്റ ഫലമായി 1963- ല്‍ പണി പ്പൂര്ത്തിയാക്കിയ കെട്ടിടത്തിന്റതൊട്ടു പടിഞ്ഞാറു ദാഗത്തായി 1987- ല്‍ പത്തു ക്ലാസ്സ് മുറികളോടുകുടിയ പുതിയകെട്ടിടഠ ഉയര്‍ന്നു വന്നു കുടാതെ ഹൈസ്സ്ക്കുള്‍ വിഭാഗത്തില്‍ മൂന്നു ഡിവിഷന് വര്ദ്ധിപ്പിക്കുകയുഠ ചെയ്തു ആറുലക്ഷഠരൂപ ചിലവു വന്ന ഈ സ്ക്കുളിന്റ സ്ഥലഭൗര്ലഭൃഠ ഒരു പരിധി വരെ പരിഹരിച്ചു ഏന്നു പറയാഠ ഏലുഠ പ്രവേശനത്തിനപേക്ഷിക്കുന്ന ഏല്ലാവരെയുഠ ഉള്‍ക്കൊളളാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞില്ല.
1989- ജനുവരി 28, 29 തിയതികളില്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച ഈ സരസ്വതി ക്ഷേത്രം അനുദിനം പുരോഗതിയുടെ പാതയിലൂടെമൂന്നേറിക്കൊണ്ടിരിക്കുകയാണ്
1989 -ല്‍ സുവര്‍ണ്ണ ജൂബിലി സ്മരകമായി രക്ഷകര്ത്താകളുഠ അഭ്യുദയകാംക്ഷികളും നാട്ടുക്കാരും നല്കിയ ഉദാരമായ സംഭാവനകളുടെ പി൯ബലത്തില്‍ ഒരു സ്റ്റേജ്പണിതു ,കൂടാതെ ഒരു സ്മരണിക പ്രകാശനം ചെയ്യുകയും ചെയ്തു.
പ്രധാന അദ്ധ്യാപികയായിരുന്ന സിസ്റ്റര്‍ ബോസ്കോ 1992 ജൂണ്‍ 1ന് ആലുവ സെ൯റ് ഫ്രാ൯സിസ് ഹൈസ്കൂള്ളി൯റ സാരഥിയായി ട്രാ൯സ്ഫറായി പോവുകയും തല്‍സ്ഥാനത്ത് ഹെഡ്മിസ്ട്രസ്സായി ബഹുമാനപ്പെട്ട. സിസ്റ്റ൪ എവിലി൯ ഈ വിദ്യാലയത്തില്‍ ചാ൪ജ്ജെടുക്കുകയും ചെയ്തു .
1993-ല്‍ അനുനിമിഷം വികസിച്ചു കൊണ്ടിരിക്കുന്ന വിജ്ഞാന പ്രളയത്തെ വിരല്ത്തുബിലാക്കാനുതകുന്ന കബ്യൂട്ടര്‍ വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്കാ൯ ആരംഭിച്ചു
1991മുതല്‍ ഗവണ്മെ൯റിന്റ ഉച്ചഭക്ഷണ പരിപാടി അനുസരിച്ച് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്കിവരുന്നു. അത് പാചകം ചെയ്യുന്നതിനും മറ്റുമുള്ള ചെലവ് പി൰ടി.എ സംഘടനയാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.
ആധുനിക സാമൂഹിക ജീവിതത്തിന് ഇംഗ്ലീഷ് വിദ്യാഭ്യാസം അത്യ ന്താപേക്ഷിതണമാണെന്ന് കണ്ട് 1995 മുതല്‍ ഈ വിദ്യാലയത്തില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചു൰
19
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്.സി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
5-ാം തരം മുതല്‍ 10-ാം തരം വരെ 32 ഡിവിഷനുകളിലായി 1700-ല്‍ താഴെ കുട്ടികള്‍ ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്ന് വിജ്ഞാനവെളിച്ചം നേടുന്നു.എല്ലാ വര്‍ഷവും 300ല്‍ താഴെ കുട്ടികള്‍ S.S.L.C പരീക്ഷ എഴുതുന്നു.95% മുതല്‍ 100% വരെ അഭിമാനകരമായ വിജയം ഉറപ്പാക്കാന്‍ എന്നും കഴിഞ്ഞിട്ടുണ്ട്. സി.കെ.സി.എച്ച്.എസ്. പൊന്നുരുന്നി/READ MORE.........
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
സൗകര്യങ്ങള്‍
-
Computre Lab
-
library
-
Reading Room
-
Play Ground
-
Science Lab
-
Edusat
-
Multimedia Room
2009-10 അദ്ധ്യയന വര്‍ഷത്തിലെ നേട്ടങ്ങള്‍
സി.കെ.സി.ജി.എച്ച്.എസ്. സുവര്ണ്ണത്തിളക്കത്തോടെ നില്ക്കുന്ന വര്‍ഷമാണിത്.സംസ്ഥാനതല കായികമത്സരത്തില്‍ ബോള്‍ബാഡ്മിന്റണില്‍ ഒന്നാം സ്ഥാനം നേടിയ കുമാരി ശ്വേത ഒ.എസ് സ്ക്കൂളിന്റെ യശസ്സുയര്‍ത്തി.ഉപജില്ലാകായികമത്സരത്തില്‍ First Overallകരസ്ഥമാക്കിയത് 'കായികക്ഷമതാ' വര്‍ഷത്തില്‍ അഭിമാനിക്കാവുന്ന നേട്ടമാണ്.സാമ്പത്തികമായി വളരെ പിന്നോക്ക അവസ്ഥയിലുള്ള കുട്ടികളാണ് ഇത് നേടിയത്.ഈ പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോഴാണ് കായികമത്സരത്തിലെ ഓവറോള്‍ നേടിയതിനും സംസ്ഥാനത്തിലെ സുവര്‍ണ്ണത്തിളക്കത്തിനും മാറ്റു കൂടുന്നത്. ഉപജില്ലയില്‍ നടന്ന സംസ്ക്കൃതോത്സവത്തിനും കലോത്സവത്തിനും ധാരാളം പ്രതിഭകള്‍ കഴിവു തെളിയിച്ചു.സംസ്ക്കൃതോത്സവത്തിന് First Overall കരസ്ഥമാക്കി.ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര ,പ്രവൃത്തി പരിചയ ,ഐ.ടി മേളകളിലും സ്വന്തം സ്ഥാനമുറപ്പിക്കാന്‍ സി.കെ.സിയിലെ കുട്ടികള്‍ക്കു കഴിഞ്ഞു. സാമൂഹ്യശാസ്ത്ര മേളയില്‍ First Overall നേടി ഒരിക്കല്‍ കൂടി കിരീടമുറപ്പിക്കാന്‍ ഞങ്ങളുടെ കൊച്ചു മിടുക്കികള്‍ക്ക് കഴിഞ്ഞു. വിജ്ഞാനം വിരല്‍ത്തുമ്പിലൊതുക്കന്‍ കഴിയുന്ന ഈ യുഗത്തില്‍ ജീവിക്കാന്‍ സമര്‍ത്ഥരാണ് ഇവിടത്തെ കുട്ടികള്‍ എന്നു തെളിയിക്കാന്‍ പര്യാപ്തമാകും വണ്ണം ഉപജില്ലാതല ഐ.ടി മേളയ്ക്കും First Overall നേടാന്‍ കഴിഞ്ഞു. ഉപജില്ലാതല ഗണിത ശാസ്ത്രമേളയില്‍ Second Overall നേടി കാലുറപ്പിക്കാന്‍ ഇവിടത്തെ കുട്ടികള്‍ക്ക് കഴിഞ്ഞു. ഇന്നത്തെ സമൂഹത്തില്‍ ജീവിക്കാന്‍ പ്രാപ്തമാക്കും വണ്ണം ഉപജില്ലാപ്രവൃത്തിപരിചയ മേളയില്‍ Third Overall കരസ്ഥമാക്കി.
മറ്റു പ്രവര്‍ത്തനങ്ങള്‍
മൂല്യയുക്തി സംഭവിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ നല്ല മനുഷ്യരായി ജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുവാന്‍ പത്താം തരത്തിലും എട്ടിലും ഒമ്പതിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ധ്യാനവും കൗണ്‍സിലിങ്ങും ഈ വര്‍ഷവും നടത്തി. പെണ്‍കുട്ടികളുടെ ജീവിതസുരക്ഷയെ കരുതി അമ്മമാര്‍ക്കായി രണ്ടു പ്രാവശ്യം ഏകദിന ബോധവത്കരണ ക്ലാസ്സ് ഈ വര്‍ഷവും നടത്തുകയുണ്ടായി. സമൂഹത്തില്‍ ജീവിക്കാന്‍ പരസ്പരസഹകരണം അത്യന്താപേക്ഷിതമാണ്.പരസ്പരം സഹായിച്ചും സഹകരിച്ചും ജീവിക്കുവാന്‍ കുട്ടികളെ പ്രപ്തരാക്കാന്‍ റെഡ്ക്രോസ് സംഘടന സഹായിക്കുന്നു.കരുണയുള്ളൊരു മനവും കണ്ണും കാതും കരവും അതു കുട്ടികള്‍ക്കു നല്കുന്നു. വര്‍ഷങ്ങളായി നടത്തുന്ന ഉച്ചഭക്ഷണ പരിപാടി ഇവിടെ വളരെ മികച്ച രീതിയില്‍ നടന്നു പോകുന്നു.ഓണം ,ക്രിസ്മസ് എന്നീ വിശേഷാവസരങ്ങളില്‍ കുട്ടികള്‍ക്കു വിഭവസമൃതമായ സദ്യ നല്കുവാനും സാധിക്കുന്നുണ്ട്.
യാത്രാസൗകര്യം
കൊച്ചി കോര്‍പറേഷനില്‍ യാത്ര എന്നും ക്ലേഷകരമാണ്.എന്നാല്‍ ഞങ്ങളുടെ കുട്ടികള്‍ കൂടുതലും യാത്രയ്ക്കായി സൈക്കിളിനെയാണ് ആശ്രയിക്കുന്നത്.ദൂരെ നിന്നു വരുന്ന കുട്ടികളുടെ യാത്രാസൗകര്യത്തിനായി ഒരു വലിയബസ്സും ഒരു മിനിബസ്സുമുണ്ട് .വളരെ കുറച്ച് കുട്ടികളെ സിറ്റിയിലെ പ്രൈവറ്റ് ബസ്സുകളെ ആശ്രയിക്കുന്നുള്ളൂ.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | വിവരം ലഭ്യമല്ല | ചിത്രം:സ്കൂള്‍ ചിത്രം= 123.png |
1913 - 23 | (വിവരം ലഭ്യമല്ല) | |
1969-71 | ശ്രീമതി പുള്‍ക്കേറിയ തോമസ് | പ്രമാണം:സ്കൂള്‍ ചിത്രം= 123.png |
1971-84 | ശ്രീമതി ആഗ്നസ് മേരി | പ്രമാണം:ചിത്രം= 6.png |
1984-92 | റവ.സിസ്റ്റര്‍ ബോസ്കോ | പ്രമാണം:സ്കൂള്‍ ചിത്രം= y.png |
1992-99 | റവ.സിസ്റ്റര്‍ എവ്ലിന് | പ്രമാണം:ചിത്രം=x.png |
1999-2002 | റവ.സിസ്റ്റര്‍ മെലീറ്റ | പ്രമാണം:ചിത്രം=w.png |
2002-2003 | റവ.സിസ്റ്റര്‍ ഹിലാരിയ ഹെയ്സല്‍ | ചിത്രംc.png |
2003-2007 | റവ.സിസ്റ്റര്‍ പ്രേഷിത | |
2007-2008 | റവ.സിസ്റ്റര്‍ മെല്‍വീന |
വഴികാട്ടി
<googlemap version="0.9" lat="9.977389" lon="76.317472" zoom="14" width="800" height="300" selector="no"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap> |} { |} |
- NH 47 ന് തൊട്ട് എറണാകുളം നഗരത്തില്‍ നിന്നും 8 കി.മി. അകലത്തായി വൈറ്റില പൊന്നുരുന്നി റോഡില്‍ സ്ഥിതിചെയ്യുന്നു.
- നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 29 കി.മി. അകലം
|}