"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്

വരി 24: വരി 24:
=='''ലിറ്റിൽ കൈറ്റ്സ് 2018-19 -ജി എച്ച് എസ് എസ് ക‌ുണ്ടംക‌ുഴി'''==
=='''ലിറ്റിൽ കൈറ്റ്സ് 2018-19 -ജി എച്ച് എസ് എസ് ക‌ുണ്ടംക‌ുഴി'''==

യൂണിറ്റിൽ ഈ അധ്യയന വർഷം 35 കുട്ടികളാണ് ഉള്ളത്. കൈറ്റിന്റെ ആഭിമുഖ്യത്തിൽ അഭിരുചി പരീക്ഷ നടത്തി യോഗ്യത നേടിയാണ് കുട്ടികൾ അംഗങ്ങളായത്. യൂണിറ്റിന്റെ ലീഡറായി നന്ദന.എ യും ഡെപ്യൂട്ടി ലീഡറായി അഭിഷേക് .ആർ നെയും  തിരഞ്ഞെടുത്തു. കൈറ്റ് മിസ്‌ട്രസ്സായി ശ്രീപ്രിയ.സി കെ യും കൈറ്റ് മാസ്റ്റർ കൃഷ്ണരാജ്.എൻ ഉം ചുമതല വഹിക്കുന്നു. .

=='''ലിറ്റിൽ കൈറ്റ്സ് 2018-19 – പ്രധാന പ്രവർത്തനങ്ങൾ'''==
=='''ജൂൺ 2018മൊബൈൽ ആപ്പ് പരിശീലനം'''==

ഈ അധ്യയന വർഷത്തെ ആദ്യ പരിശീലനമായ മൊബൈൽ ആപ്പ് നിർമ്മാണം ജൂൺ 19ന് സ്കൂളിൽ നടന്നു. തുടർന്ന് ജൂൺ 26ന്  ജി എച്ച് എസ് എസ് കൊളത്തൂർ, ജി എച്ച് എസ് എസ് ബേത്തൂർപ്പാറ എന്നീ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സംയുക്തമായി മൊബൈൽ ആപ്പ് പരിശീലനം നൽകി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ നമുക്കും നിർമ്മിക്കാൻ കഴിയും എന്ന ഒരു വസ്തുത കുട്ടികളിൽ എത്തിക്കാൻ മൊബൈൽ ആപ്പ് പരിശീലനത്തിലൂടെ തെളിയിക്കാൻ കഴിഞ്ഞു.

=='''ജൂലൈ-2018'''==

ജൂൺ അവസാന വാരം കൈറ്റിന്റെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ പരിശീലനം സബ്‌ജില്ലയിലെ എല്ലാ കൈറ്റ് മാസ്റ്ററിനും മിസ്‌ട്രസ്സിനും കൈറ്റിന്റെ സെന്ററിൽ വച്ച് നടന്നു. അനിമേഷൻ ട്രെയിനിങ്ങാണ് ആദ്യ ഘട്ടത്തിൽ നടന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 4ന് അനിമേഷന്റെ ആദ്യ പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി. തുടർന്ന് എല്ലാ ബുധനാഴ്ച്ചകളിലും 3:30 മുതൽ 4:30 വരെ അംഗങ്ങൾക്ക് പരിശീലനം നൽകി. ത്രിമാന അനിമേഷൻ സോഫ്റ്റ്‌വെയറായ ബ്ലെൻഡറിന്റെ സഹായത്തോടെ നിർമ്മിച്ച അനിമേഷൻ ഫിലിം കുട്ടികൾക്ക് ഏറെ കൗതുകമുണർത്തി. അനിമേഷൻ മേഖലയിൽ താൽപര്യമുണ്ടാക്കാൻ ഇത്തരത്തിലുള്ള ഷോർട്ട് ഫിലിം ഏറെ പ്രയോജനപ്പെട്ടു.

=='''യൂണിറ്റ് തല ക്യാമ്പ്-ഓഗസ്റ്റ് 2018'''==

സ്കൂൾതലത്തിലെ ഒരു ദിവസത്തെ പരിശീലന ക്യാമ്പ് 4-8-2018ന് നടന്നു. ഓപ്പൺ ഷോർട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‍വെയർ ഉപയോഗിച്ച് അനിമേഷൻ വീഡിയോകൾ കൂട്ടിച്ചേർത്ത് അതിനാവശ്യമായ ശബ്ദം ഒഡാസിറ്റി ഉപയോഗിച്ച് ചെയ്യുന്നതിലൂടെ കുട്ടികൾക്ക് ഒരു ഷോർട്ട് അനിമേഷൻ ഫിലിം നിർമ്മിക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാൻ സ്കൂൾതല ക്യാമ്പിലൂടെ കഴിഞ്ഞു.

17:42, 5 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

11054-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11054
യൂണിറ്റ് നമ്പർLK/2018/11054
അംഗങ്ങളുടെ എണ്ണം35
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
ലീഡർനന്ദന.എ
ഡെപ്യൂട്ടി ലീഡർഅഭിഷേക്. ആർ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൃഷ്‌ണരാജ്.എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീപ്രിയ.സി.കെ
അവസാനം തിരുത്തിയത്
05-02-201911054

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് ഉദ്‌ഘാടനം

വിദ്യാലയാടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ദൈനംദിന പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതിക സൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർത്ഥികളെകൂടി സമുചിതമായി പങ്കാളികളാക്കേണ്ടത് ആ പ്രവർത്തനങ്ങളുടെ ഫലപ്രദവും വിജയകരവുമായ നടത്തിപ്പ് അനുപേക്ഷണീയമാണ്. ഹൈടെക് സംവിധാനത്തിൽ പഠനപ്രവർത്തനങ്ങൾ കൂടുതൽ സാങ്കേതികവിദ്യാധിഷ്ഠിതമാക്കുന്നതോടെ അധ്യാപകർക്കൊപ്പം തന്നെ പ്രവർത്തനങ്ങളുടെ നിർമിതിയിലും നടത്തിപ്പിലും വിദ്യാർത്ഥികളും പങ്കാളികളാകുന്നത് നല്ലതായിരിക്കും. അത് സാധ്യമാകണമെങ്കിൽ ഉപകരണങ്ങളുടെ സജ്ജീകരണത്തിന് വിഭവങ്ങളുടെ നിർമ്മാണത്തിലും സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു സംഘം കുട്ടികൾ വിദ്യാലയത്തിൽ തന്നെ സജ്ജരാകേണ്ടതുണ്ട്.

കുട്ടികൾ അവർ ദിനേന കാണുകയും ഉപയോഗിക്കുകയും പരിചയിക്കുകയും ചെയ്യുന്ന ഇന്റർനെറ്റ്, മൊബൈൽ ആപ്പുകൾ, സോഫ്റ്റ്‌വെയറുകൾ, അനിമേഷനുകൾ, ഗെയിമുകൾ തുടങ്ങിയവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും എങ്ങനെ നിർമ്മിക്കപ്പെട്ടു എന്നതും പുതിയ ലോകത്തിന്റെ ശാസ്ത്രാന്വേഷണ പരിധിയിൽ വരേണ്ടവ തന്നെയാണ്. ഇത്തരത്തിൽ സോഫ്റ്റ്‌വെയറുകളും ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്വമുള്ള സാമൂഹ്യ ജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും ആർജ്ജിക്കേണ്ട മൂല്യബോധവും പുതിയ തലമുറയിൽ വളർത്തിയെടുക്കുന്നതും വിവര വിനിമയ സാങ്കേതികവിദ്യാപഠനത്തിൽ അത്യാവശ്യമാണ്.

ഏതൊരു പ്രാദേശിക ഭാഷയും ജീവിക്കുന്നതും വളരുന്നതും അതു ഉപയോഗിക്കുന്നവർ നിത്യ ജീവിതത്തിന്റെയും സാങ്കേതിക വിദ്യയുടെയും സമസ്തതലങ്ങളിലേക്കും അവരുടെ ഭാഷയെ വളർത്തിയെടുക്കുമ്പോഴാണ്. അതിനാൽ തന്നെ പ്രാദേശിക ഭാഷാ കമ്പ്യൂട്ടിങ്ങിൽ അവബോധവും താൽപര്യവുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കേണ്ടതുണ്ട്. .

മേൽപറഞ്ഞ സാഹചര്യങ്ങളും ആവശ്യങ്ങളും മുന്നിൽ കണ്ട് വിവരവിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവും ഉള്ള കുട്ടികളുടെ ഒരു സംഘം വിദ്യാലയങ്ങളിൽ രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നടത്തിവരുന്നുണ്ട്. "ഹായ് സ്കൂൾ കുട്ടിക്കൂട്ടം" എന്ന് പേരിട്ടിരുന്ന ഈ പ്രവർത്തനങ്ങളെ കൂടുതൽ വ്യാപ്തിയോടെ ചിട്ടപ്പെടുത്തി "ലിറ്റിൽ കൈറ്റ്സ് " എന്ന പേരിൽ പുനർനിർണയിക്കുന്നു. 2018 ജനുവരി 22ന് ബഹു.കേരള മുഖ്യമന്ത്രി പിണറായി വിജയൻ 'ലിറ്റിൽ കൈറ്റ്സ് ' ഉദ്ഘാടനം ചെയ്തു..

വിവരവിനിമയ സാങ്കേതിക വിദ്യാരംഗത്ത് കുട്ടികൾ‍ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താൽപര്യത്തെ പരിപോഷിപ്പിക്കുക, സാങ്കേതിവിദ്യയും സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്‌കാരവും കുട്ടികളിൽ സൃഷ്ടിച്ചെടുക്കുക എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളാണ്. അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, ഗ്രാഫിക് ഡിസൈനിങ്, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ, ഇലക്‌ട്രോണിക്സ്, റോബോട്ടിക്സ്, സൈബർ സുരക്ഷ, വെബ് ടിവി തുടങ്ങി നിരവധി പരിശീലനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്നു..

ലിറ്റിൽ കൈറ്റ്സ് 2018-19 -ജി എച്ച് എസ് എസ് ക‌ുണ്ടംക‌ുഴി

യൂണിറ്റിൽ ഈ അധ്യയന വർഷം 35 കുട്ടികളാണ് ഉള്ളത്. കൈറ്റിന്റെ ആഭിമുഖ്യത്തിൽ അഭിരുചി പരീക്ഷ നടത്തി യോഗ്യത നേടിയാണ് കുട്ടികൾ അംഗങ്ങളായത്. യൂണിറ്റിന്റെ ലീഡറായി നന്ദന.എ യും ഡെപ്യൂട്ടി ലീഡറായി അഭിഷേക് .ആർ നെയും തിരഞ്ഞെടുത്തു. കൈറ്റ് മിസ്‌ട്രസ്സായി ശ്രീപ്രിയ.സി കെ യും കൈറ്റ് മാസ്റ്റർ കൃഷ്ണരാജ്.എൻ ഉം ചുമതല വഹിക്കുന്നു. .

ലിറ്റിൽ കൈറ്റ്സ് 2018-19 – പ്രധാന പ്രവർത്തനങ്ങൾ

ജൂൺ 2018മൊബൈൽ ആപ്പ് പരിശീലനം

ഈ അധ്യയന വർഷത്തെ ആദ്യ പരിശീലനമായ മൊബൈൽ ആപ്പ് നിർമ്മാണം ജൂൺ 19ന് സ്കൂളിൽ നടന്നു. തുടർന്ന് ജൂൺ 26ന് ജി എച്ച് എസ് എസ് കൊളത്തൂർ, ജി എച്ച് എസ് എസ് ബേത്തൂർപ്പാറ എന്നീ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് സംയുക്തമായി മൊബൈൽ ആപ്പ് പരിശീലനം നൽകി. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ നമുക്കും നിർമ്മിക്കാൻ കഴിയും എന്ന ഒരു വസ്തുത കുട്ടികളിൽ എത്തിക്കാൻ മൊബൈൽ ആപ്പ് പരിശീലനത്തിലൂടെ തെളിയിക്കാൻ കഴിഞ്ഞു.

ജൂലൈ-2018

ജൂൺ അവസാന വാരം കൈറ്റിന്റെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ പരിശീലനം സബ്‌ജില്ലയിലെ എല്ലാ കൈറ്റ് മാസ്റ്ററിനും മിസ്‌ട്രസ്സിനും കൈറ്റിന്റെ സെന്ററിൽ വച്ച് നടന്നു. അനിമേഷൻ ട്രെയിനിങ്ങാണ് ആദ്യ ഘട്ടത്തിൽ നടന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 4ന് അനിമേഷന്റെ ആദ്യ പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി. തുടർന്ന് എല്ലാ ബുധനാഴ്ച്ചകളിലും 3:30 മുതൽ 4:30 വരെ അംഗങ്ങൾക്ക് പരിശീലനം നൽകി. ത്രിമാന അനിമേഷൻ സോഫ്റ്റ്‌വെയറായ ബ്ലെൻഡറിന്റെ സഹായത്തോടെ നിർമ്മിച്ച അനിമേഷൻ ഫിലിം കുട്ടികൾക്ക് ഏറെ കൗതുകമുണർത്തി. അനിമേഷൻ മേഖലയിൽ താൽപര്യമുണ്ടാക്കാൻ ഇത്തരത്തിലുള്ള ഷോർട്ട് ഫിലിം ഏറെ പ്രയോജനപ്പെട്ടു.

യൂണിറ്റ് തല ക്യാമ്പ്-ഓഗസ്റ്റ് 2018