"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/മുൻ വർഷങ്ങളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
<big>ആശംസകൾ</big> | <big>ആശംസകൾ</big> | ||
'''കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ കലോൽസവത്തിന് പങ്കെടുക്കാൻ അർഹത നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രതിഭകൾ... എല്ലാ വർഷവും സംസ്ഥാന കലോൽസവത്തിന് പ്രാതിനിധ്യം ഉണ്ടാകുമെങ്കിലും ഇത്രയും പേർ പങ്കെടുക്കുന്നത് ഇതാദ്യം. 15 പേരാണ് ഇത്തവണ തലസ്ഥാന ജില്ലയെ പ്രതിനിധീകരിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നിന്ന് തൃശൂർക്ക് വണ്ടി കയറുന്നത്. ഹൈസ്കൂൾ വിഭാഗം ചെണ്ടമേളം, നാടൻപാട്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ പങ്കെടുക്കുന്ന സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് ആശംസകൾ.''' | '''കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ കലോൽസവത്തിന് പങ്കെടുക്കാൻ അർഹത നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രതിഭകൾ... എല്ലാ വർഷവും സംസ്ഥാന കലോൽസവത്തിന് പ്രാതിനിധ്യം ഉണ്ടാകുമെങ്കിലും ഇത്രയും പേർ പങ്കെടുക്കുന്നത് ഇതാദ്യം. 15 പേരാണ് ഇത്തവണ തലസ്ഥാന ജില്ലയെ പ്രതിനിധീകരിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നിന്ന് തൃശൂർക്ക് വണ്ടി കയറുന്നത്. ഹൈസ്കൂൾ വിഭാഗം ചെണ്ടമേളം, നാടൻപാട്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ പങ്കെടുക്കുന്ന സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് ആശംസകൾ.''' | ||
| വരി 25: | വരി 26: | ||
''' | ''' | ||
[[പ്രമാണം:42021 750.jpg|thumb|നൂറുമേനി വിളവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ 'കൊയ്തുൽസവം']] | [[പ്രമാണം:42021 750.jpg|thumb|നൂറുമേനി വിളവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ 'കൊയ്തുൽസവം']] | ||
<big>അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്ലാസ്റ്റിക് 'പെൻ ഡ്രൈവ്'</big> | |||
'''ഇവിടെ കുട്ടികൾ പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച ശേഷം സ്കൂളിൽ വലിച്ചെറിയാറില്ല...ഉപയോഗം കഴിഞ്ഞ പേനകൾ സ്കൂളിൽ വെച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കും. തുടർന്ന് ആ പേനകൾ തരം തിരിച്ചു സായിഗ്രാമത്തിലെ പ്ലാസ്റ്റിക് സംസ്ക്കരണ യൂണിറ്റിൽ ഏൽപ്പിക്കുന്നു. ഇത്തരത്തിൽ പതിനായിരത്തിലധികം പേനകൾ ഇതിനോടകം ഞങ്ങൾ ശേഖരിച്ചു കഴിഞ്ഞു''' | |||
07:41, 27 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ പ്രാദേശിക പ്രതിഭാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സും.
അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെയും കൈപ്പറ്റിമുക്ക് ബ്രദേഴ്സ് ഗ്രന്ഥശാലയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രാദേശിക പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനവും പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സും സംഘടിപ്പിച്ചു. ആറ്റിങ്ങൽ സർവ്വ ശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തിലുള്ള രണ്ടാമത്തെ പ്രാദേശിക പ്രതിഭാകേന്ദ്രമാണ് ബ്രദേഴ്സ് ഗ്രന്ഥശാലയിൽ സംഘടിപ്പിക്കപ്പെട്ടത്. മുദാക്കൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്.മോഹനന്റെ അധ്യക്ഷതയിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ വി.ശശി യോഗം ഉദ്ഘാടനം ചെയ്തു. പ്രാദേശിക പ്രതിഭാകേന്ദ്രത്തിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപും പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സിന്റെ ഉദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരിയും നിർവ്വഹിച്ചു. ബി.ആർ.സി. പരിശീലകൻ ബി.ജയകുമാർ പദ്ധതി വിശദീകരണം നൽകി. മുദാക്കൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ വി.റ്റി.സുഷമാദേവി, നഗരസഭാ കൗൺസിലർ ഗീതാകുമാരി, ഗ്രാമ പഞ്ചായത്തംഗം എസ്. മിനി, ജില്ലാ ലേബർ ഓഫീസർ വിനോദ്കുമാർ, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ, എസ്.എം.സി.ചെയർമാൻ വിജയൻ പാലാഴി, പി.റ്റി.എ. വൈസ് പ്രസിഡന്റ് എം.പ്രദീപ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്. ഗീതാപത്മം, ബ്രദേഴ്സ് ലൈബ്രറി പ്രസിഡന്റ് ജി.ഗോപാലകൃഷ്ണ പിള്ള സെക്രട്ടറി കെ.ആർ.പ്രസന്നരാജ്, വിദ്യാ വോളന്റിയർ അഖിലേഷ്, അഭിജിത്ത് എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ലൈബ്രറി പ്രസിഡന്റ് സ്കൂൾ ഹെഡ്മിസ്ട്രസിന് കൈമാറി.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ മികവുകൾക്ക് വീണ്ടും അംഗീകാരം...
തിരുവനന്തപുരം ജില്ലയിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അക്കാദമിക മികവിലും പ്രവർത്തന മികവിലും അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഒന്നാം സ്ഥാനത്ത്. 2017 മാർച്ചിലെ എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ ഏറ്റവും കൂടുതൽ കേഡറ്റുകളെ (17) സൃഷ്ടിച്ചതിനും മറ്റു സ്കൂളുകൾക്ക് മാതൃകയാക്കാവുന്ന ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കിയതിനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിന്റെ 'മികവ് 2017' പുരസ്കാരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിൽ നിന്നും സ്കൂളിനു വേണ്ടി ഏറ്റുവാങ്ങി.

ആശംസകൾ
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ കലോൽസവത്തിന് പങ്കെടുക്കാൻ അർഹത നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രതിഭകൾ... എല്ലാ വർഷവും സംസ്ഥാന കലോൽസവത്തിന് പ്രാതിനിധ്യം ഉണ്ടാകുമെങ്കിലും ഇത്രയും പേർ പങ്കെടുക്കുന്നത് ഇതാദ്യം. 15 പേരാണ് ഇത്തവണ തലസ്ഥാന ജില്ലയെ പ്രതിനിധീകരിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നിന്ന് തൃശൂർക്ക് വണ്ടി കയറുന്നത്. ഹൈസ്കൂൾ വിഭാഗം ചെണ്ടമേളം, നാടൻപാട്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ പങ്കെടുക്കുന്ന സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് ആശംസകൾ.



നൂറുമേനി വിളവുമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേതൃത്വത്തിൽ 'കൊയ്തുൽസവം' *************************** അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികളുടെയുംനല്ലപാഠം ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിവന്ന തരിശുനില നെൽകൃഷിയുടെ വിളവെടുപ്പ് - കൊയ്ത്തുൽസവം സംഘടിപ്പിച്ചു. മുദാക്കൽ കൃഷിഭവന്റെ സഹായത്തോടെയാണ് കട്ടയിൽ കോണം പാടശേഖരത്ത് കുട്ടികൾ അമ്പത് സെന്റ് തരിശുനിലം പാട്ടത്തിനെടുത്ത് കൃഷിയിറക്കിയത്. ഉമ ഇനത്തിൽപ്പെട്ടനെൽവിത്ത് മൂന്നു മാസങ്ങൾക്ക് മുമ്പ് വിതച്ചിരുന്നു. കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും കളപറിക്കലും പരിചരണവുമുൾപ്പെടെ എല്ലാ കാര്യങ്ങളും കേഡറ്റുകൾ നേരിട്ടിടപെട്ടാണ് നടത്തിയത്. മുതിർന്ന കർഷകരായ രഘുനാഥൻ, ശശിധരൻ എന്നിവരുടെ ഉപദേശങ്ങൾ കൂടിയായപ്പോൾ കുട്ടികൾക്ക് നൂറുമേനി വിളവിന്റെ ആഹ്ലാദം. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ്, മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്.വിജയകുമാരി എന്നിവർ ചേർന്ന് കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്തു. മുദാക്കൽ ഗ്രാമപഞ്ചായത്തംഗം വി.റ്റി.സുഷമാ ദേവി, സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ, കൃഷിവകുപ്പ് അസി.ഡയറക്ടർ കെ.എം.രാജു, മുദാക്കൽ കൃഷി ഓഫീസർ എ.നൗഷാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം, പി.റ്റി.എ.അംഗങ്ങളായ പട്ടരുവിള ശശി, പ്രദീപ് എന്നിവർ സംബന്ധിച്ചു. അടുത്ത ഘട്ടത്തിൽ കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് നെൽകൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ. കുട്ടികളുടെ പാത പിൻതുടർന്ന് തരിശുകിടക്കുന്ന കട്ടയിൽകോണം പാടത്ത് കൂടുതൽ ഭൂമിയിൽ കൃഷി ചെയ്യാൻ തയ്യാറായി കർഷകർ മുന്നോട്ടു വരുന്നുണ്ട്.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്ലാസ്റ്റിക് 'പെൻ ഡ്രൈവ്'
ഇവിടെ കുട്ടികൾ പ്ലാസ്റ്റിക് പേനകൾ ഉപയോഗിച്ച ശേഷം സ്കൂളിൽ വലിച്ചെറിയാറില്ല...ഉപയോഗം കഴിഞ്ഞ പേനകൾ സ്കൂളിൽ വെച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കും. തുടർന്ന് ആ പേനകൾ തരം തിരിച്ചു സായിഗ്രാമത്തിലെ പ്ലാസ്റ്റിക് സംസ്ക്കരണ യൂണിറ്റിൽ ഏൽപ്പിക്കുന്നു. ഇത്തരത്തിൽ പതിനായിരത്തിലധികം പേനകൾ ഇതിനോടകം ഞങ്ങൾ ശേഖരിച്ചു കഴിഞ്ഞു