ഉള്ളടക്കത്തിലേക്ക് പോവുക

"INDEPENDENCE DAY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kidangoor stmarys hss (സംവാദം | സംഭാവനകൾ)
No edit summary
50010 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
വരി 1: വരി 1:
കിടങ്ങൂർ സെന്റ് മേരീസിലെ സ്വാത‌ന്ത്ര്യദിനാഘോഷംയുദ്ധരംഗ ആവിഷ്‌ക്കാരത്തോടെ


കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്ക്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഏവരിലും കൗതുകവും ആകാംക്ഷയും ഉളവാക്കി. മാസ് ഡ്രില്ലിന്റെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ദേശീയ പതാക, വിടർന്നു നിൽക്കുന്ന താമര, എയ്റോബിക്‌ ഡാൻസ്, ഗാന്ധി, നെഹ്റു, അബ്‌ദുൾകലാം, NCC, SPC, SCHOOL BAND എന്നിവർ ചേർന്ന് നടത്തിയ പ്രൗഡഗംഭീരമായ പരേഡ് എന്നിവയ്ക്കുു പുറമെ കനത്ത മഴയിൽ അവതരിപ്പിച്ച യുദ്ധ രംഗത്തിന്റെ ആവിഷ്‌ക്കാരം കാണികളിൽ  അമ്പരപ്പും പുതുമയും ഉളവാക്കി. ഗ്രൗണ്ട് മുഴുവനും പുകയും വെടിയും തീർത്ത് എതിരാളികളെ ഒന്നൊന്നായി പരാജയപ്പെടുത്തി വിജയക്കൊടി പാറിക്കുന്ന രംഗം അവതരിപ്പിക്കുന്നതിന് പാലാ സെന്റ് തോമസ് കോളേജിലെ NCC  കേഡറ്റ്‌സ് നേതൃത്വം നൽകി.  ഒരു യുദ്ധം നേരിട്ടു കണ്ട പ്രതീതിയായിരുന്നു കുട്ടികളിലും രക്ഷിതാക്കളിലും.
സ്ക്കൂൾ മാനേജർ റവ. ഫാ. എൻ. ഐ മൈക്കിൾ അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനം കടുത്തുരുത്തി എം. എൽ. എ അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിസി അബ്രാഹം, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രിമതി ബെറ്റി റോയി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രി. പ്രകാശ് ബാബു, വാർഡ് മെമ്പർ ശ്രി. അഖിൽ കെ രാധാകൃഷ്ണൻ, പാലാ DYSP  ശ്രി. വി.ജി വിനോദ്കുമാർ, പാലാ C I ശ്രി. ടോമി സെബാസ്റ്റ്യൻ  , കിടങ്ങൂർ സ്റ്റേഷൻ S I  ശ്രി. രവി പി. കെ വിമുക്ത ഭടന്മാരുടെ പ്രതിനിധി ശ്രി. ഫിലിപ്പ് മഠത്തിൽ എന്നിവർ സംസാരിച്ചു. പി.റ്റി. എ പ്രസിഡണ്ട് ശ്രി. സജി ജോൺ, പ്രൻസിപ്പൽ, ഹെഡ്‌മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
[[പ്രമാണം:31039_flag.resized.jpg|thumb|left|flag hosting]]
[[പ്രമാണം:Ncc cadets display.jpg|thumb|display]]

21:45, 28 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=INDEPENDENCE_DAY&oldid=570149" എന്ന താളിൽനിന്ന് ശേഖരിച്ചത്