"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
{|style="margin: 0 auto;" | {|style="margin: 0 auto;" | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #aaaacc); font-size:98%; text-align:justify; width:95%; color:black;"> | |||
==പുരസ്കാരസ്വീകരണം== | |||
<gallery mode="packed-hover"> | |||
പ്രമാണം:44050 508.jpg|thumb|പുരസ്കാര വിതരണചടങ്ങ് | |||
പ്രമാണം:44050 400.png|thumb|പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പുരസ്കാരം വിതരണം ചെയ്യുന്നു | |||
പ്രമാണം:44050 530.jpg|thumb| പ്രശസ്തിപത്രം | |||
പ്രമാണം:44050 525.jpg|thumb|ശബരീഷ് മാഷിന്റെ മാതാവിനൊപ്പം | |||
പ്രമാണം:44050 531.jpg|thumb|പുരസ്കാരവുമായി അധ്യാപകർ | |||
പ്രമാണം:44050 519.jpg|thumb|230px|മലപ്പുറത്തുനിന്ന് പുരസ്കാരവുമായി തിരുവനന്തപുരത്തേയ്ക്ക് | |||
</gallery> | |||
== ശബരീഷ് സ്മാരക പുരസ്കാരം. == | == ശബരീഷ് സ്മാരക പുരസ്കാരം. == |
12:23, 6 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെൻറ്, മോഡൽ സ്കൂൾ വെങ്ങാനൂരിന് സ്കൂൾ വിക്കി അവാർഡ്
സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി( കൈറ്റ്) ഏർപ്പെടുത്തിയ പ്രഥമ കെ ശബരീഷ് സ്മാരക സ്കൂൾവിക്കി അവാർഡുകളിൽ സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ വെങ്ങാനൂർ കരസ്ഥമാക്കി. ഒക്ടോബർ 4 വ്യാഴാഴ്ച മലപ്പുറം ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പുരസ്കാര വിതരണ ചടങ്ങിൽ ട്രോഫിക്കും പ്രശസ്തിപത്രത്തിനുമൊപ്പം 25,000 രൂപയുടെ ചെക്കും പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പ്രഥമാധ്യാപിക ശ്രീമതി ബികെ കലയ്ക്ക് കൈമാറി.
സംസ്ഥാനത്തെ ഒന്നുമുതൽ 12 വരെയുള്ള എല്ലാ സ്കൂളുകളെയും കൂട്ടിയിണക്കി ആരംഭിച്ച സ്കൂൾ വിക്കി പൂർണ്ണമായും അംഗങ്ങളുടെ പങ്കാളിത്തത്തോടെ വിവരശേഖരണം സാധ്യമാക്കുന്ന ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്. എല്ലാ സ്കൂളിനെയും ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കേരളത്തിലെ എല്ലാ നാട്ടു ചരിത്രത്തിന്റെയും നാടൻ കലാരൂപങ്ങളുടെയും സ്ഥലനാമ ചരിത്രങ്ങളുടെയും പ്രാദേശിക വാക്കുകളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും വിവരങ്ങളുടെ ഒരു കലവറയാണ് സ്കൂൾ വിക്കി. കൂടാതെ ഓരോ സ്കൂളിലെയും പ്രവർത്തനങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . ഓരോ സ്കൂളും ആണ് ഇതിൽ വിവരം ഉൾക്കൊള്ളിക്കേണ്ടത് . ഏറ്റവും നന്നായി സ്കൂൾവിക്കിയിൽ വിവരങ്ങൾ ഉൾപ്പെടുത്തിയ തിനുള്ള സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാന പുരസ്കാരം ലഭിച്ചതിനാൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അംഗീകാരമായി കണക്കാക്കുന്നു എന്നും സ്കൂൾ ഐ ടി ക്ലബ് -ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ ഈ പ്രവർത്തനങ്ങൾ തുടരുമെന്നും പ്രഥമാധ്യാപിക അറിയിച്ചു
പുരസ്കാരസ്വീകരണം
-
പുരസ്കാര വിതരണചടങ്ങ്
-
പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പുരസ്കാരം വിതരണം ചെയ്യുന്നു
-
പ്രശസ്തിപത്രം
-
ശബരീഷ് മാഷിന്റെ മാതാവിനൊപ്പം
-
പുരസ്കാരവുമായി അധ്യാപകർ
-
മലപ്പുറത്തുനിന്ന് പുരസ്കാരവുമായി തിരുവനന്തപുരത്തേയ്ക്ക്
ശബരീഷ് സ്മാരക പുരസ്കാരം.
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്നതിന് നൽകുന്ന ശബരീഷ് സ്മാരക പുരസ്കാരം നമ്മുടെ സ്കൂൾ നേടുകയുണ്ടായി 29.09.2018 ശനിയാഴ്ച പ്രഖ്യാപിച്ച പ്രഥമ ശബരീഷ് സ്മാരക പുരസ്കാരത്തിൽ നമ്മുടെ സ്കൂൾ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തിപത്രവും ആണ് അവാർഡ് ഒക്ടോബർ നാലിന് മലപ്പുറം ഗേൾസ് എ ച്ച് എ സിൽ വച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ.സി രവീന്ദ്രനാഥ് വിതരണം ചെയ്യുമെന്ന് കൈറ്റ് വൈസ് ചെയർമാൻ ശ്രീ. അൻവർ സാദത്ത് അറിയിച്ചു
മികവിന്റെ വീഥിയിൽ വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്കൂൾ
വെങ്ങാനൂർ പഞ്ചായത്തിലെ ഏകസർക്കാർ ഹയർ സെക്കന്ററി സ്കൂളായ ഗവ.മോഡൽ എച്ച് എസ്എസ് വെങ്ങാനൂർ മികവിന്റെ വീഥിയിൽ. ഈ അദ്ധ്യായന വർഷാരംഭത്തിൽത്തന്നെ ഹൈടെക്ക് ക്ലാസ്സ് മുറികൾ സജ്ജമായ വിദ്യാലയത്തിൽ മൂന്നു കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികൾ തകൃതിയായി നടന്നുവരികയാണ്. 8 മുതൽ 12 വരെയുള്ള എല്ലാ ക്ലാസ്സ് മുറികളും ലാപ്ടോപ്, പ്രൊജക്ടർ മറ്റ് അനുബന്ധ ഉപകരണങ്ങളും നൂതനരീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ എളുപ്പത്തിലും ക്രിയാത്മകവും രസകരവുമായ രീതിയിൽ വിദ്യർത്ഥികളിലേക്ക് എത്തിക്കാൻ ഹൈടെക് ക്ലാസ്സ് മുറികൾക്ക് സാധിക്കുമെന്നതിൽ തർക്കമില്ല. മൂന്നു കോടി രൂപ മുതൽ മുടക്കി പുതിയ കെട്ടിട സമുച്ചയം വരുന്നതോടുകൂടി പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കാം എന്ന ആത്മവിശ്വാസത്തിലാണ് മോഡൽ എച്ച് എസ് എസിലെ അദ്ധ്യാപക-വിദ്യാർത്ഥിസമൂഹം.ഈ മികവുകളുടെയെല്ലാം പ്രതിഫലനം ഈ വർഷത്തെ അഡ്മിഷനിൽ കാണാൻ സാധിച്ചിട്ടുണ്ടെന്ന് പ്രഥമാധ്യാപികയായ ശ്രീമതി. കല ടീച്ചർ സാക്ഷ്യപ്പെടുത്തുന്നു. ഈ വർഷം 420ഓളം കുട്ടികൾ പുതുതായി സ്കൂളിൽ പ്രവേശനം നേടിയിട്ടുണ്ട്. അടിസ്ഥാനസൗകര്യവികസനത്തോടൊപ്പം അച്ചടക്കത്തിലധിഷ്ഠിതമായ അധ്യാപനവും, ചിട്ടയായ പരിശീലനവും കൂടി ചേരുമ്പോൾ വെങ്ങാനൂർ മോഡൽ എച്ച് എസ് എസ് വെങ്ങാനൂർ ദേശത്തുള്ള മറ്റ് വിദ്യാലയങ്ങൾക്ക് ഒരു വെല്ലുവിളിയാകുമെന്നിൽ തർക്കമില്ല. തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് അറിവിന്റെ നിറസാന്നിധ്യമായി പ്രശോഭിക്കുന്ന ഈ മഹത് വിദ്യാലയം മാനംനുട്ടെ വളരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
മികവിന്റെ നെറുകയിൽ ഗവ.മോഡൽഎച്ച്.എസ്.എസ് വെങ്ങാനൂർ:
കോവളം മണ്ഡലത്തിലെ മികച്ച സ്കൂൾ
ബഹു.കോവളംഎം.എൽ.എ.ശ്രീ.എം.വിൻസെന്റ്ഏർപ്പെടുത്തിയ 2017-18 വർഷത്തിലെ "മികവ് " പുരസ്ക്കാരം ഗവ.മോഡൽഎച്ച്.എസ്.എസ് വെങ്ങാനൂരിന്.2018 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിൽ മോഡൽ.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ നേടിയ മികച്ച വിജയമാണ് പുരസ്ക്കാരത്തിന് അർഹമായത്.2018 ജൂൺ 16ന് വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കോവളം നിയോജക മണ്ഡലത്തിലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം ബഹു.കേരളമുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടിയിൽനിന്നും പ്രഥമാധ്യാപിക ശ്രീമതി.ബി.കെ.കല ഏറ്റുവാങ്ങി.
2018 മാർച്ചിലെ 10 A+ വിജയികൾ
മേള 2017-18
ബാലരാമപുരം സബ്ജില്ലാ ഐ ടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
|