"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
ഞങ്ങളുടെ ഇല്യാസ് മാസ്റ്റർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ... | ഞങ്ങളുടെ ഇല്യാസ് മാസ്റ്റർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ... | ||
നെല്ലിക്കുത്തിനു പല പ്രത്യകതകളുമുണ്ട് . കാക്കതോടും കടലുണ്ടിപ്പുഴയും സമാഗമിക്കുന്നത് | |||
നെല്ലിക്കുത്ത് പരിധിയിൽ വെച്ചാണ് . അത് പോലെ ഒന്നര കിലോ മീറ്റർ ചുറ്റളവിനുള്ളിൽ മൂന്നു വില്ലേജുകൾ അതിര് പങ്കിടുന്ന പ്രദേശം എന്ന പ്രത്യേകതയുമുണ്ട് . എന്നാൽ ഇപ്പോൾ ഇതിനെല്ലാം പുറമേ ജില്ലാ ആരോഗ്യ വകുപ്പ് മറ്റൊരു പ്രത്യേകത കൂടി ഇപ്പോൾ നൽകിയിരിക്കുന്നു . | |||
ജില്ലയിൽ ഏറ്റവും കൂടുതൽ ഡങ്കി പനി ബാധിതരുള്ളത് മഞ്ചേരി മുനിസിപ്പാലിറ്റിയിൽ അതിലേറ്റവും കൂടുതൽ ഡങ്കി പനി ബാധിതരുള്ളത് നെല്ലിക്കുത്ത് ഭാഗത്തും . | |||
എങ്ങനെ പനി വരാതിരിക്കും . എളംകൂർ വില്ലേജ് പരിധിയിലുള്ള ചെറുകുളം പാലം മുതൽ | |||
പന്തലൂർ വില്ലേജ് പരിധിയിൽ മുടിക്കോട് പാലം വരെ മുപ്പതോളം കോഴി മാലിന്യം നിറച്ച | |||
വലിയ വലിയ ചാക്കുകൾ നിരനിരയായ് തോട്ടിലൂടെയും , പുഴയിലൂടെയും ഒഴുകിയും പാറകളിൽ തട്ടിയും തടഞ്ഞു നിന്ന് ജീർണിച്ചും , പുഴുവരിച്ചും , പ്രദേശമാകെ ദുർഗന്ധം വമിച്ചും അസഹിനീയമാം വിധം പരിസര മലിനീകരണം നടന്നു കൊണ്ടിരിക്കുകയാണ് . കര ഭാഗങ്ങളിൽ തടഞ്ഞു നില്ക്കുന്ന മാലിന്യം കാക്കയും പൂച്ചയും കൊത്തി വലിച്ചു കിണറുകളിലും , വാട്ടർ ടാങ്കുകളിലും , വീട്ടു മുറ്റങ്ങളിലും , ടെറസിനു മുകളിലുമായി കൊണ്ട് വന്നിട്ടുണ്ടാകുന്ന പരിസരമാളിനീകരണങ്ങളും ബുദ്ധിമുട്ടുകളും | |||
വേറെയും . ജന സാന്ദ്രത കൂടുതലുള്ള ഈ ഭാഗങ്ങളിൽ തോട്ടിലിറങ്ങി കുളിക്കാനോ , | |||
വസ്ത്രമലക്കുവാനോ , മറ്റു കാര്യങ്ങൾക്കോ സാധിക്കുന്നില്ല എന്നതും വളരെ പ്രയാസമുണ്ടാക്കുന്നു. | |||
പകർച്ചപ്പനികളും , ഇപ്പോൾ ഡങ്കിപ്പനികളും കൂടി വന്നപ്പോൾ രണ്ടു തവണ ഫോഗ്ഗിങ്ങും , രണ്ടു | |||
തവണ ബോധവൽക്കരണ ക്ലാസും ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. വീടുകൾ തോറും കയറിയിറങ്ങി | |||
കൊതുകുകൾ പെരുകുന്ന ഉറവിടം പരക്കെ പരതി നോക്കി. അതിലൊന്നും കാര്യമായ പോരാഴ്മ | |||
കണ്ടെത്താനായില്ല .സമൂഹത്തിനും നാടിനുമെതിരെയുള്ള ഇത്തരം പൊതു വിപത്തിനെതിരെ ശക്തമായ | |||
നടപടിക്കൊരുങ്ങുകയാണ് ആദ്യം വേണ്ടത് | |||
ഇടയ്ക്കിടെ ഉണ്ടാവാറുള്ള ഈ മാലിന്യ പ്രശ്നം നാൾക്കുനാൾ കൂടി വരികയല്ലാതെ പല പ്രാവശ്യം | |||
പരാതിപ്പെട്ടിട്ടും ഇത് വരെ ഒരു പരിഹാരവും ഉണ്ടാവാത്ത സാഹചര്യത്തിൽ ഇതിനെതിരെ നാനാ | |||
ഭാഗങ്ങളിൽ നിന്നും പ്രതിഷേധമുയരുവാൻ തുടങ്ങിയിട്ടുണ്ട്. | |||
ഒരു പ്രദേശം മുഴുവൻ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും , ആരോഗ്യ പ്രശ്നങ്ങളും | |||
കൊണ്ട് ദുരിതമനുഭവിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ജനകീയ - ജീവ കാരുണ്യ | |||
പ്രവർത്തനങ്ങളിൽൽ സജീവ പങ്കാളിത്തം വഹിക്കാറുള്ള നെല്ലിക്കുത്ത് ഡിഫൻഡർസ് ക്ലബ് | |||
ജില്ലാ കളക്റ്റർക്കും , ആരോഗ്യ വകുപ്പിനും , മെഡിക്കൽ ഡിപ്പാർട്ട്മെന്റിനും , മഞ്ചേരി നഗരസഭക്കും ഇക്കാര്യത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടു പരാതി നൽകിയിരിക്കുകയാണ്. | |||
നിർധനർക്ക് വീട് വെച്ച് നൽകിയും , മാഹാ രോഗികൾക്കും , മാറാ രോഗികകൾക്കും | |||
എപ്പോഴും ആശ്രയമായും ജനകീയ പ്രശ്നങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഡിഫൻഡർസ് | |||
ക്ലബ്ബിനോപ്പം , നാട്ടുകാരോടൊപ്പം ഷാർപ് നെല്ലിക്കുത്തും പങ്കുചേരുന്നു. | |||
ചിത്രം വരച്ചും ഫ്ലൂട്ട് വായിച്ചുും ക്ലബ്ബുദ്ഘാടനം | ചിത്രം വരച്ചും ഫ്ലൂട്ട് വായിച്ചുും ക്ലബ്ബുദ്ഘാടനം | ||
നെല്ലിക്കുത്ത്:2017-18 ലെ ക്ലബ്ബുകളുടെ ഉദ്ഘാടന൦ ജി.വി.എച്ച്.എസ്.എസ് നെല്ലിക്കൂത്ത് സ്കൂ്ളിൽ വെച്ച് നടന്നു | നെല്ലിക്കുത്ത്:2017-18 ലെ ക്ലബ്ബുകളുടെ ഉദ്ഘാടന൦ ജി.വി.എച്ച്.എസ്.എസ് നെല്ലിക്കൂത്ത് സ്കൂ്ളിൽ വെച്ച് നടന്നു |
15:38, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
മികച്ച അധ്യാപകനുള്ള അവാർഡ് ഇല്യാസ് മാസ്റ്റർക്ക്' 2009 മുതൽ 2018 വരെയുള്ള 9 വർഷത്തെ നെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപക ജീവിതത്തിനിടെ ഇത് മൂന്നാം തവണയാണ് ഇല്യാസ് മാഷിനെ അവാർഡുകൾ തേടിയെത്തിയിരിക്കുന്നത് . നെല്ലിക്കുത്ത് ഹയർസെക്കൻഡറി സ്‌കൂളിലെ യുപി വിഭാഗം അധ്യാപകനായ ഇല്യാസ് മാഷിനു സംസ്ഥാന പി.ടി.എ.യുടെ ഈ വർഷത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ബെസ്റ്റ് ടീച്ചർ അവാർഡാണ് ഇപ്പ്രാവശ്യം ലഭിച്ചിരിക്കുന്നത് . ശാസ്ത്രാധ്യാപകനായ ഇല്യാസ് മാസ്റ്റർ ലിറ്റിൽ സയന്റിസ്റ്റ് കൂടിയാണ് . വിദ്യാലയതിനകത്തും പുറത്തുമുള്ള ശാസ്ത്ര - ജ്യോതിശാസ്ത്രരംഗങ്ങളിലെ മികവാർന്ന പ്രകടനനങ്ങളാണ് അദ്ധേഹത്തെ അവാർഡിനർഹനാക്കിയത്. സയൻസ് ഫ്രം ട്രാഷ് , കെമിക്കൽ മാജിക് ,പരീക്ഷണക്കളരി , വാന നിരീക്ഷണം , സിഡി നിർമാണം തുടങ്ങി സബ്ജില്ല , ജില്ലാ , സംസ്ഥാന ശാസ്ത്രമേളകളിലും ബാല ശാസ്ത്ര കോണ്ഗ്രസ്കളിലും വിദ്യർത്ഥികളെ പങ്കെടുപ്പിച്ചു വിജയം നേടുന്നതിൽ നേത്ർപരമായ പങ്കു വഹിച്ചിട്ടുണ്ട്. 2009 ൽ സംസ്ഥാന എസ്എസ്എ യുടെ ഗലീലിയോ അവാർഡ് , 2015 ൽ ഓൾ ഇന്ത്യടീച്ചർസ് ഫെഡ്റെഷൻറെ ഗുരു ശ്രേഷ്ഠ അവാർഡ് എന്നിവയും ലചിട്ടുണ്ട് .ശാസ്ത്ര പരീക്ഷണങ്ങളിലൂടെയും , ശാസ്ത്ര ക്ലാസുകളിലൂടെയും കേരളത്തിലെ ശാസ്ത്രധ്യപകർക്ക് മുഴുവൻ സുപരിചിതനാണ് ഇല്യാസ് മാസ്റ്റർ . നെല്ലിക്കുത്ത് സ്‌കൂളിലെ ഔദ്യോഗിക ജീവിതത്തിലാണ് ഈ മൂന്നു അവാർഡുകളും ലഭിച്ചിട്ടുള്ളത്. ഇല്യാസ് പെരിമ്പലം എന്ന പേരിലറിയപ്പെടുന്ന ഇല്യാസ് മാസ്റ്റർ ആനക്കയം പെരിമ്പലം സ്വദേശിയാണ് . ഭാര്യ : ഹബീബ . മക്കൾ : ബാസിത് , വാരിസ് , ഇക്ബാൽ , ഹസീബ്. നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യം പിടിച്ച ചന്ദ്രഗ്രഹണം വിദ്യാർത്ഥികൾക്കും , ജനങ്ങൾക്കും ദർശിക്കാൻ വേണ്ട തെയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുമ്പോയാണ് , നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും സർവോപരി ഇല്യാസ് മാസ്റ്റർക്കും ഒരുപോലെ അമോദം പകർന്നു മൂന്നാമത്തെ അവാർഡ് കടന്നു വരുന്നത് . ആഗസ്റ്റ് 4 ന് തൃശൂർ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് വിദ്യാഭ്യാസ മന്ത്രിയാണ് അവാർഡു സമ്മാനിക്കുക .
ഞങ്ങളുടെ ഇല്യാസ് മാസ്റ്റർക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ... നെല്ലിക്കുത്തിനു പല പ്രത്യകതകളുമുണ്ട് . കാക്കതോടും കടലുണ്ടിപ്പുഴയും സമാഗമിക്കുന്നത് നെല്ലിക്കുത്ത് പരിധിയിൽ വെച്ചാണ് . അത് പോലെ ഒന്നര കിലോ മീറ്റർ ചുറ്റളവിനുള്ളിൽ മൂന്നു വില്ലേജുകൾ അതിര് പങ്കിടുന്ന പ്രദേശം എന്ന പ്രത്യേകതയുമുണ്ട് . എന്നാൽ ഇപ്പോൾ ഇതിനെല്ലാം പുറമേ ജില്ലാ ആരോഗ്യ വകുപ്പ് മറ്റൊരു പ്രത്യേകത കൂടി ഇപ്പോൾ നൽകിയിരിക്കുന്നു . ജില്ലയിൽ ഏറ്റവും കൂടുതൽ ഡങ്കി പനി ബാധിതരുള്ളത് മഞ്ചേരി മുനിസിപ്പാലിറ്റിയിൽ അതിലേറ്റവും കൂടുതൽ ഡങ്കി പനി ബാധിതരുള്ളത് നെല്ലിക്കുത്ത് ഭാഗത്തും .
എങ്ങനെ പനി വരാതിരിക്കും . എളംകൂർ വില്ലേജ് പരിധിയിലുള്ള ചെറുകുളം പാലം മുതൽ പന്തലൂർ വില്ലേജ് പരിധിയിൽ മുടിക്കോട് പാലം വരെ മുപ്പതോളം കോഴി മാലിന്യം നിറച്ച വലിയ വലിയ ചാക്കുകൾ നിരനിരയായ് തോട്ടിലൂടെയും , പുഴയിലൂടെയും ഒഴുകിയും പാറകളിൽ തട്ടിയും തടഞ്ഞു നിന്ന് ജീർണിച്ചും , പുഴുവരിച്ചും , പ്രദേശമാകെ ദുർഗന്ധം വമിച്ചും അസഹിനീയമാം വിധം പരിസര മലിനീകരണം നടന്നു കൊണ്ടിരിക്കുകയാണ് . കര ഭാഗങ്ങളിൽ തടഞ്ഞു നില്ക്കുന്ന മാലിന്യം കാക്കയും പൂച്ചയും കൊത്തി വലിച്ചു കിണറുകളിലും , വാട്ടർ ടാങ്കുകളിലും , വീട്ടു മുറ്റങ്ങളിലും , ടെറസിനു മുകളിലുമായി കൊണ്ട് വന്നിട്ടുണ്ടാകുന്ന പരിസരമാളിനീകരണങ്ങളും ബുദ്ധിമുട്ടുകളും വേറെയും . ജന സാന്ദ്രത കൂടുതലുള്ള ഈ ഭാഗങ്ങളിൽ തോട്ടിലിറങ്ങി കുളിക്കാനോ , വസ്ത്രമലക്കുവാനോ , മറ്റു കാര്യങ്ങൾക്കോ സാധിക്കുന്നില്ല എന്നതും വളരെ പ്രയാസമുണ്ടാക്കുന്നു.
പകർച്ചപ്പനികളും , ഇപ്പോൾ ഡങ്കിപ്പനികളും കൂടി വന്നപ്പോൾ രണ്ടു തവണ ഫോഗ്ഗിങ്ങും , രണ്ടു തവണ ബോധവൽക്കരണ ക്ലാസും ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. വീടുകൾ തോറും കയറിയിറങ്ങി കൊതുകുകൾ പെരുകുന്ന ഉറവിടം പരക്കെ പരതി നോക്കി. അതിലൊന്നും കാര്യമായ പോരാഴ്മ കണ്ടെത്താനായില്ല .സമൂഹത്തിനും നാടിനുമെതിരെയുള്ള ഇത്തരം പൊതു വിപത്തിനെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് ആദ്യം വേണ്ടത്
ഇടയ്ക്കിടെ ഉണ്ടാവാറുള്ള ഈ മാലിന്യ പ്രശ്നം നാൾക്കുനാൾ കൂടി വരികയല്ലാതെ പല പ്രാവശ്യം പരാതിപ്പെട്ടിട്ടും ഇത് വരെ ഒരു പരിഹാരവും ഉണ്ടാവാത്ത സാഹചര്യത്തിൽ ഇതിനെതിരെ നാനാ ഭാഗങ്ങളിൽ നിന്നും പ്രതിഷേധമുയരുവാൻ തുടങ്ങിയിട്ടുണ്ട്.
ഒരു പ്രദേശം മുഴുവൻ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും , ആരോഗ്യ പ്രശ്നങ്ങളും കൊണ്ട് ദുരിതമനുഭവിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ ജനകീയ - ജീവ കാരുണ്യ പ്രവർത്തനങ്ങളിൽൽ സജീവ പങ്കാളിത്തം വഹിക്കാറുള്ള നെല്ലിക്കുത്ത് ഡിഫൻഡർസ് ക്ലബ് ജില്ലാ കളക്റ്റർക്കും , ആരോഗ്യ വകുപ്പിനും , മെഡിക്കൽ ഡിപ്പാർട്ട്മെന്റിനും , മഞ്ചേരി നഗരസഭക്കും ഇക്കാര്യത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ടു പരാതി നൽകിയിരിക്കുകയാണ്. നിർധനർക്ക് വീട് വെച്ച് നൽകിയും , മാഹാ രോഗികൾക്കും , മാറാ രോഗികകൾക്കും എപ്പോഴും ആശ്രയമായും ജനകീയ പ്രശ്നങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്ന ഡിഫൻഡർസ് ക്ലബ്ബിനോപ്പം , നാട്ടുകാരോടൊപ്പം ഷാർപ് നെല്ലിക്കുത്തും പങ്കുചേരുന്നു. ചിത്രം വരച്ചും ഫ്ലൂട്ട് വായിച്ചുും ക്ലബ്ബുദ്ഘാടനം നെല്ലിക്കുത്ത്:2017-18 ലെ ക്ലബ്ബുകളുടെ ഉദ്ഘാടന൦ ജി.വി.എച്ച്.എസ്.എസ് നെല്ലിക്കൂത്ത് സ്കൂ്ളിൽ വെച്ച് നടന്നു
ആർട്ടിസ്റ്റ് സഗീർ ചിത്രം വരച്ചും ഡോ രഗൂറാം സർ ഫ്ലൂട്ട് വായിച്ചുും സംയുക്തമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഹെഡ്മിസ്ട്രസ്സ് വഹീദാബീഗം, സ്റ്റാഫ് സെക്രട്ടറി ഗോബി മാഷ്,പി.ടി.എ പ്രസിഡന്റ് അഹമ്മദ്കോയ തങ്ങൾ ഡപ്യൂട്ടി എച്ചം ഫാറൂഖീ മാഷ് തുടങ്ങിയ അദ്ധ്യാപകർ അവിടെ സന്നിദ്ധരായിരുന്നു
കൂടാതെ ആർട്ടിസ്റ്റ് സഗീർ ചിത്രം വരക്കുന്നതിനോടൊപ്പം ഡോ രഗൂറാം സർ കുഴലൂതി ഉദ്ഘാടനം ചെയ്തു.
എല്ലാവർഷത്തെയും പോലെ ഈ വർഷവും ഈ പ്രോഗ്രാം നന്നായി അവതരിപ്പിക്കാൻ സാധിച്ചൂ.