Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 18: |
വരി 18: |
| <font color="blue"><center><big>ഭൂമിശാസ്ത്രം</big></center></font> | | <font color="blue"><center><big>ഭൂമിശാസ്ത്രം</big></center></font> |
| <br> | | <br> |
| | <center> |
| | [[പ്രമാണം:cahsmangalam.png]]</center> |
| *വടക്കുകിഴക്കുള്ള മംഗലം പുഴയിലേക്ക് ചെരിഞ്ഞു കിടക്കുന്ന ഭൂപ്രകൃതിയുള്ള , നെൽകൃഷിക്ക് അനുയോജ്യമായ പാടങ്ങൾ ഉൾപ്പെട്ട മണ്ണോടു കൂടിയതാണ് ഈ പ്രദേശം. നെൽകൃഷി കഴിഞ്ഞാൽ തെങ്ങും വാഴയും ചെറുകിട പച്ച കൃഷിയും ഈ പ്രദേശത്തു ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഉയരമുള്ള കുന്നുകൾ ഈ ഭാഗത്തിലില്ല. ചല്ലിത്തറ, അടിയത്തൂപാടം, ചുങ്കത്തോടി എന്നെ മേഖലകൾ പാടശേഖരങ്ങളുടെ ബന്ധപ്പെട്ട വലിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ്. മംഗളം ഡാമിൽ നിന്നുള്ള ജലം കനലുകൾ വഴി എല്ലാ പാടശേഖരങ്ങളിലും എത്തുന്നതിനാൽ നെൽകൃഷി ലാഭകരമാണ്. | | *വടക്കുകിഴക്കുള്ള മംഗലം പുഴയിലേക്ക് ചെരിഞ്ഞു കിടക്കുന്ന ഭൂപ്രകൃതിയുള്ള , നെൽകൃഷിക്ക് അനുയോജ്യമായ പാടങ്ങൾ ഉൾപ്പെട്ട മണ്ണോടു കൂടിയതാണ് ഈ പ്രദേശം. നെൽകൃഷി കഴിഞ്ഞാൽ തെങ്ങും വാഴയും ചെറുകിട പച്ച കൃഷിയും ഈ പ്രദേശത്തു ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഉയരമുള്ള കുന്നുകൾ ഈ ഭാഗത്തിലില്ല. ചല്ലിത്തറ, അടിയത്തൂപാടം, ചുങ്കത്തോടി എന്നെ മേഖലകൾ പാടശേഖരങ്ങളുടെ ബന്ധപ്പെട്ട വലിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ്. മംഗളം ഡാമിൽ നിന്നുള്ള ജലം കനലുകൾ വഴി എല്ലാ പാടശേഖരങ്ങളിലും എത്തുന്നതിനാൽ നെൽകൃഷി ലാഭകരമാണ്. |
| <br> | | <br> |
10:43, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
|
ആയക്കാട് എന്റെ ഗ്രാമം
- പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ വടക്കഞ്ചേരി, കണ്ണമ്പ്ര എന്നെ പഞ്ചായത്തിലായി രണ്ടു വാർഡുകളിൽ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് ആയക്കാട്. വടക്കഞ്ചേരി പഞ്ചായത്തിലെ മൂന്നാം വാർഡ് മുഴുവനും രണ്ടാം വാർഡിലെ ഏതാനും വീടുകളും, കണ്ണമ്പ്ര പഞ്ചായത്തിലെ പതിനാലാം വാർഡും ഉൾപ്പെട്ട കൊച്ചു ഗ്രാമമാണ് ആയക്കാട്. വടക്കഞ്ചേരി - പുതുക്കോട് റോഡിൽ കൊന്നഞ്ചേരി മുതൽ പുളിങ്കൂട്ടം വരെയുള്ള പ്രദേശങ്ങളും ഉൾപ്രദേശങ്ങളും ഈ ഗ്രാമത്തിൽ ഉൾപ്പെടും. പ്രദേശം പൂർണ്ണമായും വടക്കഞ്ചേരി -2 വില്ലേജിൽ ആണ്. കൊന്നഞ്ചേരി, ആയക്കാട്, ചല്ലിത്തറ, ആയക്കാട് ഗ്രാമം, കൂമൻകോഡ്, ചുണ്ടക്കാട്, അടിയത്തൂപാടം ചെറുകണ്ണമ്പ്ര തുടങ്ങിയ ഭാഗങ്ങൾ ആയക്കാടിൽ ഉൾപ്പെടും കാരായങ്കാട്, മഞ്ഞപ്ര, മംഗളം പുഴ, ചെക്കിണി എന്നിവയാണ് നാലതിരുകൾ.
പേരിന്റെ ഉൽപ്പത്തി
- ആയർകാട് എന്ന പദം ലോപിച്ചിട്ടാണ് ആയക്കാട് എന്ന പദം ഉണ്ടായത് എന്ന് പറയപ്പെടുന്നു. ആയുർ എന്ന പദത്തിന്റെ അർഥം ബ്രാഹ്മണൻ എന്നാണ്. തമിഴ് ബ്രാഹ്മണന്മാർ വസിച്ചിരുന്ന കാട് എന്നാണ് ചിലരുടെ മതം. എന്നാൽ അതല്ല ആയമുള്ള കാട് അഥവാ നല്ല കാട് ഇവിടെ ഉണ്ടായിരുന്നതായും ചില മതങ്ങൾ.
ഭൂമിശാസ്ത്രം
- വടക്കുകിഴക്കുള്ള മംഗലം പുഴയിലേക്ക് ചെരിഞ്ഞു കിടക്കുന്ന ഭൂപ്രകൃതിയുള്ള , നെൽകൃഷിക്ക് അനുയോജ്യമായ പാടങ്ങൾ ഉൾപ്പെട്ട മണ്ണോടു കൂടിയതാണ് ഈ പ്രദേശം. നെൽകൃഷി കഴിഞ്ഞാൽ തെങ്ങും വാഴയും ചെറുകിട പച്ച കൃഷിയും ഈ പ്രദേശത്തു ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഉയരമുള്ള കുന്നുകൾ ഈ ഭാഗത്തിലില്ല. ചല്ലിത്തറ, അടിയത്തൂപാടം, ചുങ്കത്തോടി എന്നെ മേഖലകൾ പാടശേഖരങ്ങളുടെ ബന്ധപ്പെട്ട വലിയ ജനസാന്ദ്രതയുള്ള പ്രദേശങ്ങളാണ്. മംഗളം ഡാമിൽ നിന്നുള്ള ജലം കനലുകൾ വഴി എല്ലാ പാടശേഖരങ്ങളിലും എത്തുന്നതിനാൽ നെൽകൃഷി ലാഭകരമാണ്.
സാമൂഹിക ചരിത്രം.
- വടക്കേൻകേരളത്തിലെ , വിശിഷ്യാ, പാലക്കാട് ജില്ലയിലെ ഏതൊരു ഗ്രാമത്തിനും പൊതുവായ സാമൂഹിക സ്ഥിതിയാണ് ആയക്കാട് ഗ്രാമത്തിനുള്ളത് . ഒരു നൂറ്റാണ്ടിനു മുമ്പ് ജാതി വ്യവസ്ഥത കൊടികുത്തി വാഴുന്ന ഒരു പ്രദേശമായിരുന്നു ഈ പ്രദേശം. ഗ്രാമകേന്ദ്രമായ പള്ളിയറക്കാവ് താഴ്ന്ന ജാതിയിലുള്ളവർക്കു പ്രവേശനം നിഷേധിച്ചിരുന്നു. അമ്പലവാശി സമൂഹമായ നായർ, നമ്പൂതിരി സമുദായം കാവിനു ചുറ്റും, എന്നാൽ തമിഴ് ബ്രാഹ്മണ സമൂഹം (പട്ടന്മാർ) ആയക്കാട് ഗ്രാമത്തിലും, നായിക സമൂഹം (തെലുങ്ക് സമൂഹം) ചല്ലിത്തറ ഭാഗങ്ങളിലും ചെറുമ സമൂഹംകൂമ്മംകോട് ഭാഗങ്ങളിലുമാണ് ഒന്നിച്ചു പാർത്തിരുന്നത്.
തൊഴിൽ
- 90 % പേരും കാർഷിക വൃത്തിയുമായി ബന്ധപ്പെട്ടാണ് തൊഴിൽ ചെയ്തിരുന്നത്. ഈഴവ സമൂഹം പൊതുവെ കുടിയാന്മാരായ കർഷകരോ കര്ഷകത്തൊഴിലാളികളോ ആയിരുന്നു. ചെറുമസമൂഹവും, നായിക സമൂഹവും കര്ഷകത്തൊഴിലാളികളായും , കേട്ടുപണിക്കാരായും വർത്തിച്ചിരുന്നു. നായിക സമൂഹം ആശാരിമാരായും വസിച്ചിരുന്നു. വൈദ്യ ചികിത്സ രംഗത്ത് ബ്രാഹ്മണ , ഈഴവ സമൂഹത്തിലെ വ്യക്തികൾ പ്രവർത്തിച്ചിരുന്നു.
വിദ്യാഭാസം
- 1930 കളിലാണ് ആയക്കാട് ഒരു വിദ്യാലയം ആരംഭിക്കുന്നത്. അതിനുമുമ്പ് കുടിപ്പള്ളിക്കൂടങ്ങൾ കളരി പണിക്കന്മാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. മദ്രാസ് ബോർഡിന് കീഴെ ഒരു വിദ്യാലയം ഇവിടെ ഉണ്ടായിരുന്നു. അതാണ് പിന്നീട് ചാമി അയ്യർ എന്ന മഹദ് വ്യക്തി 1941 ൽ ഒരു ഹൈ സ്കൂളായി ഉയർത്തുകയും ചാമി അയ്യർ ഹൈ സ്കൂൾ എന്ന പേരിൽ പ്രസിദ്ധിയാവുകയും ചെയ്തത്. എല്ലാ വിഭാഗത്തിലെ കുട്ടികൾക്കും പ്രവേശനം കൊടുത്തിരുന്നുവെങ്കിലും , ആദ്യകാല വിദ്യാർത്ഥികൾ ഭൂരിഭാഗവും സമ്പന്ന, സവർണ്ണ വിഭാഗത്തിൽ പെട്ട ആൺകുട്ടികൾ ആയിരുന്നു.
ഇതിനു കാതലായ മാറ്റം വന്നത് 1957 ലെ കേരളം വിദ്യാഭ്യാസ ചട്ടം നിലവിൽ വന്ന ശേഷം ആയിരുന്നു. പാവപെട്ടവിഭാഗത്തിലെ കുട്ടികൾ വലിയതോതിൽ പ്രവേശനം നേടിത്തുടങ്ങി. കേരളം ഭൂപരിഷ്കരണ നിയമവും ഇതിനു ആക്കം കൂട്ടി.
രാഷ്ട്രീയ പ്രസ്ഥാനങ്ങങ്ങൾ
- സ്വാതന്ത്ര്യസമരങ്ങളിൽ സജീവമായ സാന്നിധ്യമോ പ്രവർത്തനമോ ഈ ഭാഗങ്ങളിൽ ദര്ശിച്ചിട്ടില്ല. എന്നാൽ കാർഷികവൃത്തിയിൽ ഏർപ്പെട്ട ഏതൊരു സമൂഹത്തെയും പോലെ സജീവമായ ഇടതുപക്ഷരാഷ്ട്രീയം ദീർഘകാലം മുതൽ സമൂഹത്തിന്റെ നാനാകോണിലും പ്രകടമാണ്. കർക്ഷകപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളുടെയും ദീർഘകാല പാരമ്പര്യം ഈ സമൂഹത്തിനു എടുത്തു പറയാനുണ്ട്. ജാതിവ്യവസ്ഥക്കെതിരെയുള്ള പന്തിഭോജനങ്ങളും ക്ഷേത്രപ്രവേശനങ്ങളും ഈ സമൂഹത്തിൽ വ്യാപകമായി നടന്നിട്ടുണ്ട്.
ആഘോഷങ്ങൾ
- പള്ളിയറ ഭഗവതി ക്ഷേത്രവുമായി കേന്ദ്രീകരിച്ചാണ് ഉത്സവങ്ങൾ നടത്തപ്പെട്ടിരുന്നത്.ചെറുകണ്ണമ്പ്ര , ആയക്കാട്, കൊന്നഞ്ചേരി എന്നെ പ്രദേശങ്ങളിലെ മന്ദുകൾ കേന്ദ്രീകരിച്ചു വേലകൾ നടത്തി വരുന്നു.എല്ലാ ആഘോഷങ്ങൾക്കും ദേവിയുടെ സാന്നിധ്യം ഉണ്ടാക്കാൻ ഗ്രാമവാസികൾ ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി, നായർ സമുദായം കുമ്മാട്ടിക്കളിയും, ചെറുമാസമുധായം വട്ടക്കളിയും നടത്തി വരുന്നു. തെലുങ്ക് സമുദായമായ നായിക സമുദായം പണ്ട് ഈ ആഘോഷങ്ങളിൽ പങ്കെറ്റുതിരുന്നില്ല . തമിഴ് ബ്രാഹ്മണ സമുദായങ്ങളായ പട്ടർ വിഭാഗങ്ങളും ഈ ആഘോഷങ്ങളിൽ മുകാലങ്ങളിൽ പങ്കെടുത്തിരുന്നില്ല. നായിക സമുദായം മാരിയമ്മൻ പൂജ വിപുലമായി കൊണ്ടാടിയിരുന്നു.
ഉപസംഹാരം
- ചരിത്രമുറങ്ങുന്ന നാട് എന്ന് ആയക്കാടിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. എന്നാൽ കേരളത്തിലെ മിക്ക ഗ്രാമങ്ങളുടെയും അടിസ്ഥാന സാമൂഹിക സാമ്പത്തിക ചരിത്രം തന്നെയാണ് ആയക്കറ്റിനും. എങ്കിലും, പള്ളിയറക്കവും, സി.എ. ഹൈ സ്കൂൾ, ആയക്കാട് ഈ ചരിത്രത്തിനു വ്യത്യസ്ത മാനങ്ങൾ നൽകുന്നുണ്ട്. ദീര്ഘവീക്ഷിയായ ശർമ മാസ്റ്ററും കുടുംബവും നൽകിയ ഈ വിദ്യാലയം ആയക്കാടിന്റെ വിദ്യാഭ്യാസ, സാമൂഹിക പരിവർത്തനങ്ങളിൽ നൽകിയ പങ്ക് അതുല്യമാണ്. സാമൂഹികമായ കൂട്ടായ്മയും ഒരുമയും ലക്ഷ്യബോധവും നൽകാൻ പള്ളിയറക്കാവ്ബന്ധപ്പെട്ട ആചാര ആഘോഷങ്ങൾ ജനങ്ങൾക്കു നൽകി. ഇന്ന്, സാമൂഹികമായും , സാമ്പത്തികമായും , വിദ്യാഭ്യാസപരമായും മുൻപന്തിയിൽ നിൽക്കുന്ന ഒരു സമൂഹമായി ആയക്കാട് സമൂഹം മാറിയതിന്റെ മുഖ്യ പങ്കും ഈ പൊതുസ്ഥാപനങ്ങൾക്കും പുരോഗമനപ്രസ്ഥാനങ്ങൾക്കും ഉള്ളതാണ്.
കടപ്പാട്
ആയക്കാട് : എന്റെ ഗ്രാമം
സാമൂഹിക ശാസ്ത്ര ക്ലബ് പ്രൊജക്റ്റ് : സി.എ.ഹൈ സ്കൂൾ, ആയക്കാട്
ഗൈഡ് : ജയവല്ലി ടീച്ചർ.
|