"എ.എൽ.പി.എസ്. വടക്കുമുറി/2018-19 വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==<font color=darkviolet>പ്രവേശനോത്സവം</font>==
ഒന്നാം ക്ലാസിലെ കുട്ടികളെ അധ്യാപകർ തയ്യാറാക്കിയ തൊപ്പി ധരിപ്പിച്ച് മുതിർന്ന ക്ലാസിലെ കുട്ടികളുടെ സഹായത്തോടെ ആനയിച്ച് കൊണ്ട് വന്ന് പ്രത്യേകം സജ്ജമാക്കിയ അലങ്കരിച്ചു വച്ച ഹാളിൽ ഇരുത്തി. കുട്ടികൾക്ക് പല നിറത്തിലുള്ള ബലൂണുകൾ നൽകുന്നു. പിന്നീട് പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ നടന്നു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ബേബി റുബീനയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.PTAപ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ HM സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ റുഖിയ കുട്ടികൾക്ക് ക്വിറ്റ് വിതരണം ചെയ്തു.മുൻ പ്രധാനാധ്യാപകൻ കെ.ടി അഹമ്മദ് കുട്ടി മാസ്റ്റർ ,മുൻ അധ്യാപകനും മാനേജറുമായ സുബൈർ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. SFI, DYFI പ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് ഉപഹാരങ്ങൾ നൽകി.അസീസ് മാഷിന്റെ നന്ദി പ്രസംഗത്തോടെ ചടങ്ങുകൾ അവസാനിച്ചു. ശേഷം മധുരവിതരണവും നടന്നു. യുവജന സംഘടനകളും PTA, MTAഅംഗങ്ങളും ചടങ്ങിൽ സജീവമായി പങ്കെടുത്തു.

==<font color=darkviolet>ജൂൺ അഞ്ച് പരിസ്ഥിതി ദിനം</font>==

പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച  തൈകൾ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും നടന്നു

==<font color=darkviolet>വായനാ ദിനം</font>==
ജൂൺ 19 വായനാ ദിനത്തിൽ ചിത്രവായന, വായനാ കാർഡ് നിർമ്മാണം ,മഹത് വചനങ്ങളുടെ പോസ്റ്റർ രചന, ചുമർ പത്രികാ നിർമാണം, അടുത്ത ഒരാഴ്ചയിലെ പത്രങ്ങളിൽ നിന്നും ക്വിസ് മത്സരം എന്നിവ നടത്തി. P Nപണിക്കരെക്കുറിച്ച് ഡോക്യുമെന്ററി അവതരണവും നടന്നു.
==<font color=darkviolet>ബഷീർ ദിനം</font>==
ബഷീർ ദിനവുമായി ബന്ധപ്പെട്ട് ഓരോ ക്ലാസിലും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടന്നു. ബഷീർദിന ക്വിസ് ,ബഷീറിനെക്കുറിച്ച് ഡോക്യുമെന്ററി, ബഷീർ പുസ്തകങ്ങളുടെ പ്രദർശനം, ബഷീർ സിനിമ പ്രദർശനം എന്നിവ നടന്നു.

==<font color=darkviolet>ജൂലൈ 21 ചാന്ദ്ര ദിനം</font>==

21:57, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

ഒന്നാം ക്ലാസിലെ കുട്ടികളെ അധ്യാപകർ തയ്യാറാക്കിയ തൊപ്പി ധരിപ്പിച്ച് മുതിർന്ന ക്ലാസിലെ കുട്ടികളുടെ സഹായത്തോടെ ആനയിച്ച് കൊണ്ട് വന്ന് പ്രത്യേകം സജ്ജമാക്കിയ അലങ്കരിച്ചു വച്ച ഹാളിൽ ഇരുത്തി. കുട്ടികൾക്ക് പല നിറത്തിലുള്ള ബലൂണുകൾ നൽകുന്നു. പിന്നീട് പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ നടന്നു. ബഹുമാനപ്പെട്ട വാർഡ് മെമ്പർ ബേബി റുബീനയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.PTAപ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ HM സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ റുഖിയ കുട്ടികൾക്ക് ക്വിറ്റ് വിതരണം ചെയ്തു.മുൻ പ്രധാനാധ്യാപകൻ കെ.ടി അഹമ്മദ് കുട്ടി മാസ്റ്റർ ,മുൻ അധ്യാപകനും മാനേജറുമായ സുബൈർ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. SFI, DYFI പ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് ഉപഹാരങ്ങൾ നൽകി.അസീസ് മാഷിന്റെ നന്ദി പ്രസംഗത്തോടെ ചടങ്ങുകൾ അവസാനിച്ചു. ശേഷം മധുരവിതരണവും നടന്നു. യുവജന സംഘടനകളും PTA, MTAഅംഗങ്ങളും ചടങ്ങിൽ സജീവമായി പങ്കെടുത്തു.

ജൂൺ അഞ്ച് പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും നടന്നു

വായനാ ദിനം

ജൂൺ 19 വായനാ ദിനത്തിൽ ചിത്രവായന, വായനാ കാർഡ് നിർമ്മാണം ,മഹത് വചനങ്ങളുടെ പോസ്റ്റർ രചന, ചുമർ പത്രികാ നിർമാണം, അടുത്ത ഒരാഴ്ചയിലെ പത്രങ്ങളിൽ നിന്നും ക്വിസ് മത്സരം എന്നിവ നടത്തി. P Nപണിക്കരെക്കുറിച്ച് ഡോക്യുമെന്ററി അവതരണവും നടന്നു.

ബഷീർ ദിനം

ബഷീർ ദിനവുമായി ബന്ധപ്പെട്ട് ഓരോ ക്ലാസിലും വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നടന്നു. ബഷീർദിന ക്വിസ് ,ബഷീറിനെക്കുറിച്ച് ഡോക്യുമെന്ററി, ബഷീർ പുസ്തകങ്ങളുടെ പ്രദർശനം, ബഷീർ സിനിമ പ്രദർശനം എന്നിവ നടന്നു.

ജൂലൈ 21 ചാന്ദ്ര ദിനം

സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ പ്രദർശനം,ക്വിസ് മത്സരം, പതിപ്പ് നിർമാണം എന്നിവ നടത്തി. ചാന്ദ്രമനുഷ്യനെ ഒരുക്കുകയും ചാന്ദ്രയാത്രയെക്കുറിച്ചുള്ള സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

ജൂലൈ 28 പ്രകൃതിസംരക്ഷണദിനം

ജൂലൈ 28 ലോകപ്രകൃതിസംരക്ഷണ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തുകയുണ്ടായി. കുട്ടികൾക്ക് വിവിധ ആവാസവ്യവസ്ഥകൾ പരിചയപ്പെടാനും പരിസര നടത്തത്തിലൂടെ പ്രകൃതിയെ അടുത്തറിഞ്ഞ്, പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനും സാധിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ അരികിലൂടെ ഒഴുകുന്ന തോട് കുട്ടികളും അധ്യാപകരും ചേർന്ന് വൃത്തിയാക്കുകയും ചെയ്തു. കുട്ടികൾക്ക് പുതിയൊരു അനുഭവം നൽകാൻ ഇതിലൂടെ സാധിച്ചു.

ഹിരോഷിമ,നാഗസാക്കി

ആഗസ്ത് ആറ് ഹിരോഷിമ ദിനവും ഒൻപത് നാഗസാക്കി ദിനവുമായും ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി. വീഡിയോ പ്രദർശനം,യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണ ക്ലാസും യുദ്ധ വിരുദ്ധ റാലിയും സംഘടിപ്പിച്ചു.