"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
<center><big><big>ദിനാചരണങ്ങൾ 2018-19</big></big><br /></center> | <center><big><big>ദിനാചരണങ്ങൾ 2018-19</big></big><br /></center> | ||
=സ്വാതന്ത്യദിനം= | =സ്വാതന്ത്യദിനം= | ||
| വരി 56: | വരി 57: | ||
44050 128.jpg|സ്ക്കൂളിൽ നിന്നും നൽകിയ വിത്ത് ഒന്നാം ക്ലാസ്സിലെ ആദിനന്ദന പാകുന്നു | 44050 128.jpg|സ്ക്കൂളിൽ നിന്നും നൽകിയ വിത്ത് ഒന്നാം ക്ലാസ്സിലെ ആദിനന്ദന പാകുന്നു | ||
</gallery> | </gallery> | ||
=പ്രവേശനദിനം 2018 = | |||
<p align=justify>ജൂൺ 1ാം തിയതി വെള്ളിയാഴ്ച ഒരു പുതിയ അധ്യയനവർഷനു കൂടി ആരംഭിച്ചു. അലങ്കരിച്ച സ്കൂൾ മുറ്റത്ത് പതിവിലും തിരക്കായിരുന്നു. ധാരാളം രക്ഷകർത്താക്കളും നാട്ടുകാരും അഭ്യുദയകാംക്ഷികളും സ്കൂളിൽ സന്നിഹിതരായിരുന്നു. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കോവളം എം എൽ എ ശ്രീ.എം.വിൻസന്റ് പ്രവേശനോത്സവം2018 ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കായി അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും എൽ എസ് എസ് ,യു എസ് എസ് സ്ക്കോളർഷിപ്പുകൾ ലഭിച്ചവർക്കും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തവർക്കും സമ്മാനം വിതരണം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്.തുടർന്ന് നവാഗതരെ ക്ലാസുകളിലേയ്ക്ക് ആനയിച്ചു. കുരുന്നുകൾ അച്ഛനമ്മമാരുടെ കൈപിടിച്ചു വരുന്ന കാഴ്ച ആനന്ദം പകരുുന്നതായിരുന്നു.എല്ലാ കുട്ടികൾക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും അക്ഷര കിരീടവും ദീപവുമായി ക്ലാസിൽ പ്രവേശിപ്പിച്ചു. വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റീൽ ബോട്ടിലുകൾ കുട്ടികൾക്ക് സമ്മാനമായി നൽകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേഷ് കുമാർ സാർ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് എടുത്തു</p> | |||
<gallery> | |||
44050 234.jpg|നവാഗതർ | |||
44050 605.jpg|പ്രവേശനോത്സവം 2018 ഉദ്ഘാടനം കോവളം എം. എൽ. എ ശ്രീ എം വിൻസന്റ് നിർവഹിക്കുന്നു | |||
44050 572.jpg|പ്രവേശനോത്സവം | |||
44050 573.jpg|പ്രവേശനോത്സവം | |||
44050 574.jpg|പ്രവേശനോത്സവം | |||
44050 575.jpg|പ്രവേശനോത്സവം | |||
44050 576.jpg|പ്രവേശനോത്സവം | |||
44050 579.jpg|പ്രവേശനോത്സവം | |||
44050 580.jpg|പ്രവേശനോത്സവം | |||
44050 584.jpg|പ്രവേശനോത്സവം | |||
44050 583.jpg|പ്രവേശനോത്സവം | |||
44050 577.jpg|രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് | |||
44050 578.jpg|രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ് | |||
</gallery> | |||
18:45, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്വാതന്ത്യദിനം
സ്വതന്ത്ര ഭാരതത്തിനു വേണ്ടി പ്രയത്നിച്ച സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് സ്ക്കൂൾ ഹെഡ്‌മിസ്ട്രസ്സ് ബി കെ കല ടീച്ചർ ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ ത്രിവർണ പതാകയുയർത്തി., മഴയായിരുന്നിട്ടും സ്ക്കൂൾ നിറയെ കുട്ടികളായിരുന്നു. ഓരോ ടാലന്റ് ലാബും ഗംഭീര കലാവിരുന്നാണ് ഒരുക്കിയിരുന്നത്. മഴയായതിനാൻ 'ഗംഗാ, ' ഹാളിലായിരുന്നു പരിപാടികൾ അവതരിപ്പിച്ചത്. ഓരോ ഹൗസുകാരും വളരെ വ്യത്യസ്തമായ ദേശസ്നേഹം തുളുമ്പുന്ന പരിപാടികളുമായാണ് എത്തിയത്. സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി കുട്ടികളിൽ ദേശഭക്തി വളർത്തുക എന്ന ഉദ്ദേശത്തോടു കൂടി സ്കൂളിലെ എല്ലാ ക്ലാസ്സിലും ഗ്ലൻപ്രകാശ് സാറിന്റെ നേതൃത്വത്തിൽ പതാക നിർമ്മാണം നടന്നു. ഓരോ ക്ലാസിലേയും കുട്ടികൾ വളരെ ഉത്സാഹത്തോടെ പതാക നിർമ്മാണത്തിൽ പങ്കാളികളായി. എല്ലാ മുറികളും ത്രിവർണ്ണ പതാകകളാൽ നിറഞ്ഞു..
-
സ്വാതന്ത്ര്യ ദിനത്തിലെ പതാകയുയർത്തൽ
-
സ്വാതന്ത്യദിനാചരണത്തിനു മുന്നോടിയായി നടന്ന പതാക നിർമ്മാണം
നാഗസാക്കി ദിനം
മോഡൽ ഹൈസ്കൂളിലെ ഈ വർഷത്തെ നാഗസാക്കി ദിനാചരണം ശ്രീ.വെങ്ങാനൂർ ഭാസ്ക്കരൻ നിർവ്വഹിച്ചു. യുദ്ധത്തിന്റെ ഭീകരതയും സമാധാനത്തിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞ ഭാസ്കരൻ സാർ നല്ല അച്ചടക്കവും കഠിനാദ്ധ്വാനികളുമാകുവാൻ കുട്ടികളെ അഹ്വാനം ചെയ്തു. യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ എന്ന യുദ്ധവിരുദ്ധ പ്രചരണ പരിപാടിയിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. യുദ്ധഭീകരത നടുക്കിയ ഹിരോഷിമാ 'നാഗസാക്കി ദിനങ്ങൾ അനുസ്മരിച്ച് സമാധാനത്തിന്റെ വെള്ളക്കൊറ്റികളെ പാറിക്കുന്നതിനായി മോഡൽ എച്ച് എസ് എസിലെ വിദ്യാർത്ഥികൾ സഡാക്കോസസക്കി എന്ന ജാപ്പനീസ് പെൺകൊടിയുടെ ഓർമ പുതുക്കി സഡാക്കോ കൊറ്റികൾ നിർമിച്ചു.സാമുഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ്ഇതു നടത്തിയത്. ഈ സമാധാനക്കൊറ്റി കളെ നാഗസാക്കി ദിനാചരണത്തിനായി അസംബ്ലി ഗ്രൗണ്ടിൽ തൂക്കിയിട്ടു.
-
യുദ്ധത്തിനെതിരെ ആയിരം കുരുന്നു കൈകൾ
-
സഡാക്കോ കൊക്കുകളുടെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ
ചാന്ദ്രദിനം
ജൂലൈ 21
ഗവൺമെന്റ് മോഡൽ ഹയ൪ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ ഈ വർഷത്തെ ചാന്ദ്ര ദിനാചരണം വേറിട്ട പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി മാറി. ജൂലൈ 21 ന് സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് ഈ ദിനാചരണത്തിന്റെ മാറ്റ് കൂട്ടിയത്. നിഗൂഢ രഹസ്യങ്ങളുടെ കേന്ദ്രമായ സൗരയൂഥവുമായി ബന്ധപ്പെട്ട സ്ക്കിറ്റ് സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരപ്പിച്ചു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും സ്ക്കിറ്റിലെ കഥാപാത്രങ്ങളായി കുട്ടികൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. കുള്ളൻ ഗ്രഹമായ പ്ലൂട്ടോയുടെ മാനസിക വ്യഥയെയും നന്നായി ചിത്രീകരിച്ച സ്ക്കിറ്റിൽ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനും ചന്ദ്രനിൽ അദ്യമായി കാലു കുത്തിയ നീൽആംസ്ട്രോങ്ങിനേയും വിദ്യാർത്ഥികൾ ആകർഷകമായി അവതരിപ്പിച്ചു. കൂടാതെ ചന്ദ്രനിലിറങ്ങിയ എഡ്വിൻ ആൾഡ്രിനേയും, പേടക വാഹകനായിരുന്ന മൈക്കൽ കോളിൻസും കഥാപാത്രങ്ങളായി കുട്ടികളുടെ മുന്നിലേയ്ക്കിറങ്ങി വന്നു. സൗരയൂഥത്തിലെ നിഗൂഢരഹസ്യങ്ങളെക്കുറിച്ച് മനസ്സിലാക്കിത്തരുവാൻ ഈ സ്ക്കിറ്റ് ഏറെ സഹായകമായി. കൂടാതെ കുട്ടികൾക്കായ് മനുഷ്യനും ചന്ദ്രനും എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആർച്ച എൽ.എ ഒന്നാം സ്ഥാനവും അബിന എൽ ബി രണ്ടാം സ്ഥാനവുo നേടി സമ്മാനത്തിനർഹരായി.
'ചാന്ദ്രദിന ക്വിസ്സിൽ അഭയജിത്ത് എ , അരവിന്ദ് ടീം ഒന്നാമതായും അൽഫിന എം.വർഷ എസ്.ബിനു ടീം രണ്ടാമതായും സമ്മാനത്തിനർഹരായി
എൽ പി വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിനവുമായി ബന്ധപ്പെട്ക്വിസ്സ് മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.
-
സൗരയൂഥവുമായി ബന്ധപ്പെട്ട സയൻസ് ക്ലബ്ബ് അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ്
വായനാ ദിനം
ജൂൺ 19
വായനാ ദിനവുമായി ബന്ധപ്പെട്ട കവിതാ രചന, ചിത്രരചന, പ്രശ്നോത്തരു മത്സരങ്ങൾ നടത്തി. വായനയെക്കുറിപ്പ് കുട്ടികൾ തയ്യാറാക്കി വരുകയും ക്ലാസ്സിൽ അവതരിപ്പിക്കുന്നതിന് അവസരം നൽകി വരുന്നു. വായനാദിനത്തിനോടനുബന്ധിച്ച് കുട്ടികളുടെ ആത്മവിശ്വാസവും ഭാഷാ ശുദ്ധിയും അളക്കുന്ന നൂതന മത്സരങ്ങളാണ് ഇംഗ്ലീഷ് ക്ലബ്ബ് സംഘടിപ്പിച്ചത്. മികച്ച വാർത്താ വായനക്കാരനെ കണ്ടെത്താനായി ഇംഗ്ലീഷ് വാർത്താ വായനാ മത്സരവും മികച്ച അവതാരകനെ കണ്ടെത്താനുള്ള മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 10 ബി യിലെ നിഹാര ജി. കെ മികച്ച വാർത്താ വായനക്കാരിയായി തെരെഞ്ഞെടുത്തു. മികച്ച അവതാരക 10 ബി യിലെഅസിൻ മിത്രയാണ് വായനാവാരത്തോടനുബന്ധിച്ച് കേരള കൗമുദിയുടെയും ദേശാഭിമാനിയുടെയും വിതരണോത്ഘാടനം സ്ക്കൂളിൽ നടത്തുകയുണ്ടായി. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൽ വർത്തമാന പത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ സുമനസ്സുകളുടെ സഹായത്താൽ പത്ര വിതരണം ഭംഗിയായി നടക്കുന്നു. സഞ്ചരിക്കുന്ന പുസ്തക വണ്ടി എന്ന നൂതന ആശയവുമായി വിദ്യാരംഗം ക്ലൂബ്ബ് പ്രശസ്തിയുടെ പര കോടിയിലേയ്ക്ക്. വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിൽ പുസ്തക വണ്ടിയുമായി വിദ്യാരംഗം ക്ലബ്ബ് അംഗങ്ങൾ സന്ദർശിക്കുകയും മലയാള സാഹിത്യത്തിലെ പ്രശസ്ത കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഏറെ വാർത്താ പ്രാധാന്യം ലഭിച്ച ഈ പ്രവർത്തനം സമൂഹത്തിന്റെ നാനാതുറയിലുള്ള ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. മോഡൽ എച്ച് എസ്സ് എസ്സിന്റെ പ്രവർത്തനമികവിലെ മറ്റൊരു നാഴികക്കല്ലായി മാറി പുസ്തകവണ്ടി.
-
കേരള കൗമുദിയുടെ വിതരണോത്ഘാടനം നിർവ്വഹിക്കുന്നു
-
പുസ്തകവണ്ടി
പരിസ്ഥിതി ദിനാചരണം
ബാലരാമപുരം ബി ആർ സി സംഘടിപ്പിച്ച ഹരിതോത്സവം പരിസ്ഥിതി ദിനാഘോഷം ഗവൺമെന്റ് മോഡൽ എച്ച് എസ്സ് എസ്സിൽ നടത്തുകയുണ്ടായി. ജൈവവൈവിധ്യ ഉദ്യാന പ്രവർത്തനോത്ഘാടനം വിശിഷ്ടാത്ഥികൾ വൃക്ഷത്തൈകൾ നട്ടു നിർവ്വഹിച്ചു. ഹരിതോത്സവം 2018വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാഘോഷ ഉദ്ഘാടനവും ഹരിതസേന രൂപവത്ക്കരണവും ജില്ലാ പ്രോജക്ട് ഓഫീസർ ശ്രീ. ബി. ശ്രീകുമാർ നിർവ്വഹിച്ചു. .ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നട്ടു തുടക്കം കുറിച്ചുജൈവ വൈവിധ്യ ഉദ്യാന പ്രവ൪ത്തനോദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ജയകുമാരി നി൪വ്വഹിച്ചു. പാഠത്തിനപ്പുറം കൈപ്പുസ്തക വിതരണോത്ഘാടനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂർ സതീഷ് നിർവ്വഹിച്ചു. തദവസരത്തിൽ വെങ്ങാനൂർ കൃഷി ഓഫീസർ കുട്ടികൾ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ ശ്രീ രാജൻ, ശാന്തിഗ്രാമം ഡയറക്ടർ ശ്രീ എൽ പങ്കജാക്ഷൻ തുടങ്ങിയവർ പ്രഭാഷണം നടത്തി. ജനപ്രതിനിധികളുൾപ്പെടെ വിപുലമായ ജനാവലിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്ത് ഭൂമിയെ തൊട്ടറിയാൻ ഒരു അവസരമൊരുക്കി.വെങ്ങാനൂ൪ കൃഷി ഒാഫീസ൪ കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
-
പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം
-
പ്രവർത്തനോദ്ഘാടനം
-
പരിസ്ഥിതിസൗഹാർദ്ദത്തിനായി സ്റ്റീൽ ബോട്ടിൽ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥിനി അനന്യയ്ക്ക് നൽകി നിർവ്വഹിക്കുന്നു
-
.ജൈവ വൈവിധ്യ ഉദ്യാനത്തിൽ വിശിഷ്ടാതിഥികൾ വൃക്ഷത്തൈകൾ നടുന്നു
-
വൃക്ഷത്തൈ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി അഭിരാമിയ്ക്ക് ബഹുമാനപ്പെട്ട ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി കലടീച്ചർ നൽകുന്നു.
-
സ്ക്കൂളിൽ നിന്നും നൽകിയ വിത്ത് രണ്ടാം ക്ലാസ്സിലെ ശ്രീനിധി പാകുന്നു
-
സ്ക്കൂളിൽ നിന്നും നൽകിയ വിത്ത് ഒന്നാം ക്ലാസ്സിലെ ആദിനന്ദന പാകുന്നു
പ്രവേശനദിനം 2018
ജൂൺ 1ാം തിയതി വെള്ളിയാഴ്ച ഒരു പുതിയ അധ്യയനവർഷനു കൂടി ആരംഭിച്ചു. അലങ്കരിച്ച സ്കൂൾ മുറ്റത്ത് പതിവിലും തിരക്കായിരുന്നു. ധാരാളം രക്ഷകർത്താക്കളും നാട്ടുകാരും അഭ്യുദയകാംക്ഷികളും സ്കൂളിൽ സന്നിഹിതരായിരുന്നു. രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട കോവളം എം എൽ എ ശ്രീ.എം.വിൻസന്റ് പ്രവേശനോത്സവം2018 ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്റെ പുരോഗതിക്കായി അദ്ദേഹത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും എൽ എസ് എസ് ,യു എസ് എസ് സ്ക്കോളർഷിപ്പുകൾ ലഭിച്ചവർക്കും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തവർക്കും സമ്മാനം വിതരണം ചെയ്തു. പ്രവേശനോത്സവത്തോടനുബന്ധിച്ച് നവാഗതരെ വളരെ ആർഭാടപൂർവ്വമാണ് എതിരേറ്റത്.തുടർന്ന് നവാഗതരെ ക്ലാസുകളിലേയ്ക്ക് ആനയിച്ചു. കുരുന്നുകൾ അച്ഛനമ്മമാരുടെ കൈപിടിച്ചു വരുന്ന കാഴ്ച ആനന്ദം പകരുുന്നതായിരുന്നു.എല്ലാ കുട്ടികൾക്കും സ്ക്കൂളിന്റെ പേരെഴുതിയ ബലൂണും അക്ഷര കിരീടവും ദീപവുമായി ക്ലാസിൽ പ്രവേശിപ്പിച്ചു. വിഷ്ണു ലാൽ സാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റീൽ ബോട്ടിലുകൾ കുട്ടികൾക്ക് സമ്മാനമായി നൽകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി ശ്രീ.സുരേഷ് കുമാർ സാർ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് എടുത്തു
-
നവാഗതർ
-
പ്രവേശനോത്സവം 2018 ഉദ്ഘാടനം കോവളം എം. എൽ. എ ശ്രീ എം വിൻസന്റ് നിർവഹിക്കുന്നു
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം
-
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്
-
രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്സ്
നവംബർ 14ന് സ്കൂളിൽ ശിശുദിനം ആഘോഷിക്കുകയുണ്ടായി.ചാച്ചിജിയുടെ ജന്മദിനം കുട്ടികൾ ഏവരും സന്തോഷത്തോടെ ആചരിച്ചു.കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന ചാച്ചജിയ്ക്ക് പ്രണാമം അർപ്പിക്കുകയും ഒരു ശിശുദിനറാലി സംഘടിപ്പിക്കുകയും ചെയ്തു.അസംബ്ലിയിൽ കുട്ടികൾ നെഹ്റുവിന്റെയും ഗാന്ധിജിയുടെയും വേഷമണിഞ്ഞ് ശിശുദിനം കൂടുതൽ മനോഹരമാക്കി.
-
ശിശുദിനം-റാലി
-
ശിശുദിനം-അസംബ്ലി
| 'വായനാവാരം'
റ്റിൻസി ശ്യം മികച്ച വായനക്കാരിയായ അമ്മ മികച്ച കൈയ്യക്ഷരമുളള അമ്മ മികച്ച ചിത്രകാരിയായ അമ്മ
|
-
ഒത്തുവായന
-
കൂട്ടവായന
-
വായനാവാരസമാപനം
| 'പരിസ്ഥിതി ദിനം'
2017 ജുൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. സ്കൂളിന്റെ സംരക്ഷണ സമിതി ചെയർമാനും മുൻ പ്രഥമ അധ്യാപകനുമായിരുന്ന പ്രഭാകരൻ സാർ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവ് വികസിപ്പിച്ചുകൊണ്ടുള്ള കലാപരിപാടികൾ നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പോസ്റ്ററുകൾ തയാറാക്കി. പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും നിർമ്മാർജ്ജനം ചെയ്യണമെന്നും, പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന മാരകരോഗങ്ങൾ തടയണമെന്നും പ്രതിജ്ഞയെടുത്തു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ഹെഡ് മിസ്ട്രസ്സ് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചാരണം മികവുറ്റതാക്കുകയും ചെയ്തു. |