"കെ.എസ്. ശ്രീജിത്കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Vasumurukkady എന്ന ഉപയോക്താവ് കെ. എസ്. ശ്രീജിത്കുമാർ എന്ന താൾ കെ.എസ്. ശ്രീജിത്കുമാർ എന്നാക്കി മാറ്റി...)
(വ്യത്യാസം ഇല്ല)

20:54, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എസ്.ശ്രീജിത്കുമാർ-ഹെഡ്‌മാസ്റ്റർ

ശ്രീ.കെ.എസ്.ശ്രീജിത്കുമാർ-ഹെഡ്‌മാസ്റ്റർ

മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിന്റെ പുതിയ സാരഥിയായി 2017 ഏപ്രിൽ 1-ന് കെ. എസ്. ശ്രീജിത്കുമാർ ചുമതല ഏറ്റെടുത്തു. 1994 - ൽ ഒരു ഗണിതശാസ്ത്ര അദ്ധ്യാപകനായി ഈ സ്കൂളിൽ എത്തിയ അദ്ദേഹം ഒ.കെ.പുഷ്പമ്മ വിരമിച്ച ഒഴിവിലാണ് ഹെഡ്‌മാസ്റ്ററായി ചുമതലയേറ്റത്.

30 വർഷക്കാലമായി സംഗീതലോകത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തികൂടിയാണ് പുതിയ സാരഥി. 1989,1990 വർഷങ്ങളിൽ എം.ജി. യൂണിവേഴ്‌സിറ്റിയിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. ശാസ്ത്രീയസംഗീതവും അഭ്യസിച്ചിട്ടുണ്ട്. പൊതുവിദ്യഭ്യാസ ഡയറക്ടരുടെ കലോത്സവ വിധികർത്താക്കളുടെ പട്ടികയിൽ അംഗമാണ്. സംസ്ഥാന സ്പെഷ്യൽ സ്കൂൾകലോത്സവം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സർവ്വകലാശാല കലോത്സവങ്ങൾ എന്നിവയിൽ വിധികർത്താവായി പ്രവർത്തിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=കെ.എസ്._ശ്രീജിത്കുമാർ&oldid=517707" എന്ന താളിൽനിന്ന് ശേഖരിച്ചത്