ഉള്ളടക്കത്തിലേക്ക് പോവുക

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Syamlal (സംവാദം | സംഭാവനകൾ)
No edit summary
Syamlal (സംവാദം | സംഭാവനകൾ)
Syamlal (സംവാദം) ചെയ്ത നാൾപ്പതിപ്പ് 502729 നീക്കം ചെയ്യുന്നു
വരി 1: വരി 1:


<font size = 5>'''പരിസ്ഥിതി ക്ലബ്ബ്'''</font size = 5><br>
<font size = 5>'''പരിസ്ഥിതി ക്ലബ്ബ്</font size = 5><br>


  '''ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : ശ്രീ അനിൽബാബു കെ. (എച്ച്. എസ്. എ. നാച്ചുറൽ സയൻസ്)‌'''
  '''ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : ശ്രീ അനിൽബാബു കെ. (എച്ച്. എസ്. എ. നാച്ചുറൽ സയൻസ്)‌'''
വരി 20: വരി 20:
||[[പ്രമാണം:28012 PC6.jpg|thumb|പ്രിൻസിപ്പൽ ശ്രീമതി ലേഖാകേശവൻ ഫലവൃക്ഷത്തൈ നടുന്നു]]
||[[പ്രമാണം:28012 PC6.jpg|thumb|പ്രിൻസിപ്പൽ ശ്രീമതി ലേഖാകേശവൻ ഫലവൃക്ഷത്തൈ നടുന്നു]]
||[[പ്രമാണം:28012 PC.jpg|thumb|സ്ക്കൂൾ ജൈവവൈവിദ്ധ്യോദ്യാനത്തിൽ കൃഷി അസിസ്റ്റന്റ് ശ്രീ ഷാജി ജോൺ, ഫലവൃക്ഷത്തൈ നടുന്നു]]
||[[പ്രമാണം:28012 PC.jpg|thumb|സ്ക്കൂൾ ജൈവവൈവിദ്ധ്യോദ്യാനത്തിൽ കൃഷി അസിസ്റ്റന്റ് ശ്രീ ഷാജി ജോൺ, ഫലവൃക്ഷത്തൈ നടുന്നു]]
|}
== ചിത്രശാല ==
== ചിത്രശാല ==
{| class="wikitable"
{| class="wikitable"
വരി 26: വരി 25:
||[[പ്രമാണം:28012 EC5.jpg|thumb|എന്റെ ഹരിതവിദ്യാലയം]]
||[[പ്രമാണം:28012 EC5.jpg|thumb|എന്റെ ഹരിതവിദ്യാലയം]]
||[[പ്രമാണം:28012 EC6.jpg|thumb|എന്റെ ഹരിതവിദ്യാലയം]]
||[[പ്രമാണം:28012 EC6.jpg|thumb|എന്റെ ഹരിതവിദ്യാലയം]]
|}
|-

22:43, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ക്ലബ്ബ്

ക്ലബ്ബിന്റെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ : ശ്രീ അനിൽബാബു കെ. (എച്ച്. എസ്. എ. നാച്ചുറൽ സയൻസ്)‌
ഹരിതസേന

ആമുഖം

കൂത്താട്ടുകുളം ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് 'ഹരിതസേന' എന്ന പേരിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ലേബർ ഇന്ത്യയും മാതൃഭൂമിയും ചേർന്ന് ആരംഭിച്ചിട്ടുള്ള Seed എന്ന സംരംഭം ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്ക്കൂൾ കാമ്പസ് പച്ചപിടിപ്പിക്കുന്നതിൽ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.

ജൈവ വൈവിദ്ധ്യോദ്യാനം

2017-18 അദ്ധ്യയനവർഷത്തിൽ തയ്യാറാക്കിയ സ്ക്കൂൾ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള ജൈവ വൈവിദ്ധ്യോദ്യാനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2018 മെയ് മാസത്തിൽ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും നാടൻ ഫലവൃക്ഷങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാട്ടു മരങ്ങളും വച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. മരോ‍ട്ടി, നീർമാതളം, നാഗമരം, തുടങ്ങിയ അപൂർവ്വ നാട്ടുമരങ്ങളും പേര, നെല്ലി, നാരകം, ചാമ്പ, പനിനീർചാമ്പ, മാതളം, ചിലുമ്പി, കുടംപുളി, വാളൻപുളി, പാഷൻഫ്രൂട്ട്, മുള്ളാത്ത, ആത്ത, മൾബറി എന്നിങ്ങനെയുള്ള നാടൻ ഫലസസ്യങ്ങളും നട്ടുകഴിഞ്ഞു. കൂത്താട്ടുകളം കൃഷിഭവന്റെയും വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ പദ്ധതിയുടെയും സഹായം ലഭിക്കുന്നുണ്ട്.

പരിസ്ഥിതിക്ലബ്ബ് വാർത്തകൾ

പരിസ്ഥിതി ദിനാഘോഷം 2018

ലോക പരിസ്ഥിതിദിനം കൂത്താട്ടുകുളം ഹയർ സെക്കന്ററിസ്ക്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പത്തിന് സ്ക്കൂൾ ഹാളിൽ പരിസ്ഥിതിദിന സമ്മേളനം നടന്നു. സമ്മേളനത്തിൽ പി.റ്റി.എ. പ്രസിഡന്റ് ശ്രീ പി. ബി. സാജു ആദ്ധ്യക്ഷം വഹിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം കൂത്താട്ടുകുളം കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ശ്രീ ഷാജി ജോൺ നിർവ്വഹിച്ചു. കൃഷി അസിസ്റ്റന്റ് ശ്രീ അനിൽ കെ. എ. ആശംസകൾ അർപ്പിച്ചു. യോഗത്തിൽ സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലേഖാകേശവൻ സ്വാഗതവും പരിസ്ഥിതി ക്ലബ്ബ് കോർഡിനേറ്റർ ശ്രീ അനിൽ ബാബു കെ. നന്ദിയും പറഞ്ഞു. സമ്മേളനത്തിനുശേഷം പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ സജീവ് കുമാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സെമിനാർ നടന്നു. സ്ക്കൂൾ ജൈവവൈവിദ്ധ്യോദ്യാനത്തിൽ കൃഷി അസിസ്റ്റന്റ് ശ്രീ ഷാജി ജോൺ, പ്രിൻസിപ്പൽ ശ്രീമതി ലേഖാകേശവൻ എന്നിവർ ഫലവൃക്ഷത്തൈകൾ നട്ടു. തുടർന്ന് മുഴുവൻ വിദ്യാർത്ഥികൾക്കും കൃഷിവകുപ്പ് തയ്യാറാക്കിയ പച്ചക്കറി വിത്തുപായ്ക്കറ്റുകൾ നൽകി. വനം വകുപ്പു നൽകിയ വൃക്ഷത്തൈകൾ വൈകുന്നേരം കുട്ടികൾക്ക് വിതരണം ചെയ്തു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ സജീവ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി സെമിനാർ
പ്രിൻസിപ്പൽ ശ്രീമതി ലേഖാകേശവൻ ഫലവൃക്ഷത്തൈ നടുന്നു
സ്ക്കൂൾ ജൈവവൈവിദ്ധ്യോദ്യാനത്തിൽ കൃഷി അസിസ്റ്റന്റ് ശ്രീ ഷാജി ജോൺ, ഫലവൃക്ഷത്തൈ നടുന്നു

ചിത്രശാല

എന്റെ ഹരിതവിദ്യാലയം
എന്റെ ഹരിതവിദ്യാലയം
എന്റെ ഹരിതവിദ്യാലയം