"ഗവ എച്ച് എസ് എസ് അഞ്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''ആമുഖം'''
'''ആമുഖം'''


ഫോക്ലോർ സംസ്കാരത്തിന്റെ നിദർശനമാണ്.
ഫോക് ലേർ സംസ്കാരത്തിന്റെ നിദർശനമാണ്.
നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ,
നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ,
അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ  
അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ  
വരി 37: വരി 37:
ചേർന്ന് ചിറകളും ഉണ്ടായിരുന്നു .ആ നിലക്ക് അഞ്ച് ഏരിയാണ് അഞ്ചേരി ആയതെന്ന വാദമാണ് സ്വീകാര്യം.
ചേർന്ന് ചിറകളും ഉണ്ടായിരുന്നു .ആ നിലക്ക് അഞ്ച് ഏരിയാണ് അഞ്ചേരി ആയതെന്ന വാദമാണ് സ്വീകാര്യം.
കൃഷിക്ക് വളരെ പ്രാധാന്യം ഉണ്ടായിരുന്ന ഈ മേഖലയിൽ എല്ലാ വീടുകളിലും പറമ്പുകളിലും കൃഷി ചെയ്തിരുന്നു.
കൃഷിക്ക് വളരെ പ്രാധാന്യം ഉണ്ടായിരുന്ന ഈ മേഖലയിൽ എല്ലാ വീടുകളിലും പറമ്പുകളിലും കൃഷി ചെയ്തിരുന്നു.
കൈപ്പള്ളി കുടുംബം ,തേക്കുട്ടേ കുടുംബം തിരുപ്പാടന്മാർ എന്നിവരെല്ലാം ആയിരുന്നു ഭൂവുടമ.
കൈപ്പള്ളി കുടുംബം ,തെക്കൂട്ട് കുടുംബം തിരുപ്പാടന്മാർ എന്നിവരെല്ലാം ആയിരുന്നു ഭൂവുടമ.
പാട്ടത്തിനു ഭൂമിയെടുത്തു  കൃഷി നടത്തിയിരുന്നു.
പാട്ടത്തിനു ഭൂമിയെടുത്തു  കൃഷി നടത്തിയിരുന്നു.
ജാതി ഘടന നോക്കുമ്പോൾ അഞ്ചേരി ദേശത്തു എല്ലാ വിഭാഗത്തിൽപ്പെട്ടവരും ഉണ്ടായിരുന്നതായി കാണാം  
ജാതി ഘടന നോക്കുമ്പോൾ അഞ്ചേരി ദേശത്തു എല്ലാ വിഭാഗത്തിൽപ്പെട്ടവരും ഉണ്ടായിരുന്നതായി കാണാം  

22:16, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

ഫോക് ലേർ സംസ്കാരത്തിന്റെ നിദർശനമാണ്. നാടൻപാട്ടുകൾ, നാടൻകലകൾ, നാടൻകഥാഗാനങ്ങൾ, പഴഞ്ചൊല്ലുകൾ, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ, നാടൻ വിനോദങ്ങൾ തുടങ്ങി ഗ്രാമീണ ജീവിതത്തിന്റെ സമസ്ത ഘടകങ്ങളെയും സൂചിപ്പിക്കുവാൻ 'ഫോക്ലോർ' എന്ന പദം വ്യാപകമായി ഉപയോഗിച്ചുപോന്നു. ഒരു ദേശത്തിന്റെയോ ജനതയുടെയോ സാംസ്കാരിക ചരിത്രമായ ഫോക് ലോറിൽ നാടോടി ജീവിതം പ്രതിഫലിക്കുന്നു. പുരാതനവും ഗ്രാമീണവുമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്ന സാംസ്കാരിക പഠനവുമെന്ന നിലയിൽ 'ഫോക്ലോർ' എന്ന പദത്തെ പൊതുവിൽ നാടോടി വിജ്ഞാനീയം എന്ന പദം കൊണ്ടാണ് സാമാന്യവത്കരിച്ചിട്ടുള്ളത്.

ഉദ്ദേശ്യങ്ങൾ അഥവാ ലക്ഷ്യങ്ങൾ

 അഞ്ചേരി ദേശത്തെ പ്രാദേശിക ചരിത്രം അറിയുക 
 അഞ്ചേരിയുടെ ചരിത്രത്തെ തിരയുക.
 ദേശനാമം അന്വേഷണം
 നാട്ടു വൈദ്യ പാരമ്പര്യം അറിയുക 
 കാർഷിക സംസ്കാരം അന്വേഷണം 

ചരിത്രകാരന്മാർ വിട്ടുപോകുന്ന സൂക്ഷ്മ ഇടങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് പ്രാദേശിക ചരിത്രം. നാടിന്റെ,ജനതയുടെ നിത്യ ജീവിത വ്യവഹാരങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് ഒരു പ്രദേശത്തെ സാമൂഹ്യ മാറ്റങ്ങൾ,സാംസ്‌കാരിക വളർച്ച എന്നിവ അറിയുക. ജനതയുടെ ഭാഷ വസ്ത്രം തൊഴിൽ ആചാരങ്ങൾ ആഘോഷങ്ങൾ കലകൾ വായ്മൊഴിയായി കൈമാറിപോരുന്ന നാട്ടറിവുകൾ ഇവയെല്ലാം പ്രദേശിക തലങ്ങളിൽനിന്നു കൊണ്ട് പഠിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രദേശത്തെയും അവിടത്തെ സമൂഹത്തെയും അറിയാനാവുക.

അഞ്ചേരി ദേശം മലകളോ കുന്നുകളോ പുഴകളോ ഇല്ലാത്ത സമതല പ്രദേശമാണ് വിസ്താരമേറിയ ഭൂപ്രദേശമാണിത്.അഞ്ച് ചേരികളാണ് അഞ്ചേരി ആയതെന്നും അതല്ല ഇഞ്ച ഗിരിയാണ് അഞ്ചേരി ആയതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.എന്നാൽ ഇതു രണ്ടും ശരിയല്ല എന്ന് സൂക്ഷ്മ വിശകലനത്തിൽ കാണാനാകും.അഞ്ച്,ചേരി ഇവ രണ്ടും സന്ധിചെയ്യുമ്പോൾ അഞ്ചേരി യാകാനുള്ള സാദ്ധ്യത ഇല്ലെന്നുള്ള വാദമാണ് സ്വീകാര്യമായി തോന്നുന്നത്.ഗിരികളും കുന്നുകളും ഒന്നുമില്ലാത്ത ഒരു പ്രദേശത്തിന് ഇഞ്ച ഗിരി എന്ന പേര് വരാനും സാധ്യതയില്ല. കാർഷിക സംസ്കാരത്തിൽ അധിഷ്ഠിതമായ ഭൂവിഭാഗമായിരുന്നു അഞ്ചേരി.ഏറി എന്നാൽ പാട ശേഖരം എന്നർത്ഥം .അഞ്ച് പ്രധാന പാട ശേഖരങ്ങൾ ഇവിടെ ഉണ്ടായിരുന്നതായി കാണാം അഞ്ചേരിക്കാവ് പാടം വളവ് പാടം ,തിരുത്തൂർ പാടം, വളർക്കാവ്‌ പാടം, പാലക്കുഴി പാടം എന്നിവയാണ് അവ.എത്തിനോടെല്ലാം ചേർന്ന് ചിറകളും ഉണ്ടായിരുന്നു .ആ നിലക്ക് അഞ്ച് ഏരിയാണ് അഞ്ചേരി ആയതെന്ന വാദമാണ് സ്വീകാര്യം. കൃഷിക്ക് വളരെ പ്രാധാന്യം ഉണ്ടായിരുന്ന ഈ മേഖലയിൽ എല്ലാ വീടുകളിലും പറമ്പുകളിലും കൃഷി ചെയ്തിരുന്നു. കൈപ്പള്ളി കുടുംബം ,തെക്കൂട്ട് കുടുംബം തിരുപ്പാടന്മാർ എന്നിവരെല്ലാം ആയിരുന്നു ഭൂവുടമ. പാട്ടത്തിനു ഭൂമിയെടുത്തു കൃഷി നടത്തിയിരുന്നു. ജാതി ഘടന നോക്കുമ്പോൾ അഞ്ചേരി ദേശത്തു എല്ലാ വിഭാഗത്തിൽപ്പെട്ടവരും ഉണ്ടായിരുന്നതായി കാണാം ആന്ധ്രയിൽ നിന്ന് കുടിയേറി പാർത്ത നായിഡു വിഭാഗം ഇന്ന് ഇവിടെ വളരെ സാധാരണമായി കാണാം . തൊഴിലുകൾ തേടി അഞ്ചേരിയിലെത്തിയവരാണവർ.കാട്‌ കയറി നിന്നിരുന്ന ഈ പ്രദേശത്തെ വൃക്ഷങ്ങൾ വെട്ടുന്നതിനു വന്ന അവരിൽ പലരും ഇവിടെ താമസമാക്കി.പാലക്കാട്ടുകാരൻ, ഷൊർണ്ണൂർക്കാരൻ,കരുവന്നൂർക്കാരൻ എന്നിവരാണ് ഇവിടെ വന്ന പ്രമുഖ കുടുംബങ്ങൾ. തെലുങ്കാണ് ഇവരുടെ മാതൃഭാഷ .പക്ഷെ എപ്പോൾ ഇവരിൽ ആ ഭാഷയോ സംസ്കാരമോ പിന്തുടരുന്നവർ ആരുമില്ലെന്നു പറയാം. മരിയമ്മയാണ് അവരുടെ പ്രധാന ദൈവം .ഇരുന്നൂറിലധികം വർഷങ്ങൾക്ക് മുൻപ് കോവിലിരിക്കുന്ന സ്ഥലത്തു ഒരു വേപ്പിൻ ചുവട്ടിൽ പുറ്റ് കാണപ്പെട്ടു എന്നും കാറ്റിലും മഴയിലും എ പുറ്റ് ഒലിച്ചു പോയപ്പോൾഅവിടെ ഒരു കല്ല് കണ്ടുവെന്നും അന്നത്തെ പ്രമാണിമാരായിരുന്ന തിരുപ്പാടന്മാർ അത് മാരിയമ്മയാണെന്നു പറഞ്ഞു തിരി വെക്കാൻ ആവശ്യപ്പെട്ടു എന്നും പറയുന്നു, ആദ്യകാലത്തു മരിയമ്മയുടെ പ്രീതിക്കായി മൃഗബലിയും കനലാട്ടവും നടത്തിയിരുന്നു എന്നാൽ പിന്നീട് അത് നിർത്തലാക്കി.കാളിയമ്മ മാരിയമ്മ എന്നീ രണ്ടു മൂർത്തികളെ നമുക്കവിടെ കാണാം.

പാണർ പറയർ ഓലക്കുട കെട്ടുന്ന കുറുപ്പന്മാർ പണ്ടാരന്മാർ മരാശാരി കല്ലാശാരി തുണി അലക്കുന്ന വേലന്മാർ വെളുത്തേടൻമാർ വാദ്യകലാ വിദഗ്ദരായ മാരാർ , നായർ ഈഴവ പറയർ തുടങ്ങി എല്ലാ വിഭാഗക്കാരും ചേർന്ന നാടായിരുന്നു അഞ്ചേരി. പാണന്മാർ കർക്കിടക മാസത്തിൽ രാവിലെ വന്നു തുയിലുണർത്തു പാട്ട് പാടുമായിരുന്നു. കൃഷിപ്പണിക്ക് പുറമെ നെയ്‌ത്തു പണി ,പായ നെയ്ത്ത് കര കൗശല നിർമ്മാണം ,കല്ല് പണി മര പണി .മരംവെട്ട് കന്നുകാലി മേക്കൽ എന്നിങ്ങനെ വിവിധ ജോലികളുമുണ്ടായിരുന്നു.

സമ്പുഷ്ടമായ നാട്ടു വൈദ്യ പാരമ്പര്യം അഞ്ചേരിക്കുണ്ടായിരുന്നു. വിഷ ചികിത്സകർ,ഒറ്റമൂലി ചികിത്സകർ നാട്ടു വൈദ്യക്കാർ എന്നിവരായിരുന്നു അഞ്ചേരിയുടെ ആരോഗ്യ സംരക്ഷകർ. കൂട്ടായ്മ കൊണ്ടുനടത്തുന്ന ഒരു ഫോക്‌ലോർ രൂപമാണ് നാട്ടുവൈദ്യം. സമ്പുഷ്ടമായ ഒരു വാമൊഴിപാരമ്പര്യം നാട്ടുവൈദ്യത്തിനുണ്ട്.

ദൈവകോപം, മാനുഷികമോ അമാനുഷികമോ ആയ ആത്മാക്കൾ, ദുർമ്മന്ത്രവാദം, കണ്ണേറ്, വിലക്കുലംഘിക്കൽ തുടങ്ങിയ കാരണങ്ങളാൽ രോഗം പിടിപെടാം എന്നാണ് വിശ്വാസം.അനപത്യതയ്ക്കും ചർമ്മരോഗങ്ങൾക്കും കാരണം സർപ്പകോപമാണെന്ന വിശ്വാസമാണ് സർപ്പംതുള്ളലിനു പിന്നിൽ. രോഗം മാറാൻ ഉറുക്കെഴുതുന്നതും സോറിയാസിസ് ശമിപ്പിക്കാൻ പാമ്പിന് മുട്ട നേദിക്കുന്നതും ഈ ചികിത്സാമാർഗ്ഗത്തിനുദാഹരണംതന്നെ മരുന്നും മന്ത്രവും ഒരേ സമയം പ്രവർത്തിക്കുന്നഅവസ്ഥ നാട്ടു വൈദ്യത്തിലുണ്ട്.വിശ്വാസമാണ് നാട്ടുവൈദ്യത്തിന്റെ അടിത്തറ. അതുകൊണ്ട് ഇതൊരു ആചാരംകൂടിയാവുന്നു. വൈദ്യം ഒരു ജീവിതവൃത്തിയായതുകൊണ്ട് ഇതൊരു തൊഴിലറിവാണ്. ഈ നിലയിൽ നാട്ടു വൈദ്യം ഒരു കൂട്ടായ്മാശാസ്ത്രമാണ്. വൈദ്യത്തെ ഒട്ടു മിക്ക ഫോക്‌ലോറിസ്റ്റുകളും ഈ വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.

കളികൾ

കാളകളി

ദുർഗ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്ന ദുർ മൂർത്തികളെ പ്രസാദിപ്പിക്കുന്നതിനു വേണ്ടി പുലയ വിഭാഗത്തിൽ പെട്ട ആളുകൾ കാളകളുടെ രൂപം തോളിലേറ്റി കാളകളി നടത്തുന്നു. കൃഷിയുടെ അഭിവൃദ്ധിക്ക് വേണ്ടി കൃഷിയുടെ പ്രതീകമായ കാളകളെ തോളിലേറ്റി നടത്തുന്ന ഈ കളി ചുള്ളിപ്പറമ്പ് അമ്പലത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമാണ്.

പകിട കളി

96 ചതുര കള്ളികൾ ഉള്ള കളം ആണ് ആദ്യം വരയ്ക്കുന്നത്. ഇതിനെ തായം വരയ്ക്കുക എന്ന് പറയും. നാല് കൊമ്പുകൾ ആണ് ഒരു തായത്തിൽ ഉണ്ടാവുക. ഒരു തായം വരച്ചാൽ രണ്ടു ടീമുകൾ പകിട കളിയിൽ ഏറ്റുമുട്ടും.ഒരു ടീമിന് രണ്ടു പകിട കൊടുക്കും. പഞ്ച ലോഹത്തിൽ നിർമ്മിച്ച ഇവ ചേർത്ത് വച്ചാണ് കളിക്കുന്നത്. ഒരു കളിയിൽ(ഒരു തായം) ആകെ 16 ചൂതാണ് ഉണ്ടാവുക. ഒരു ടീമിന് രണ്ടു തരം ചൂതുകൾ, നാലെണ്ണം വീതം ഉണ്ടാവും. അതിനു പ്രത്യേക പേരുകളും ഉണ്ട്. ഒരു ടീമിന് ഓടൻ, പാത്തി എന്നീ ചൂതുകൾ; മറു ടീമിന് നുറുക്ക്, കൊമ്പൻ എന്നീ ചൂതുകൾ പകിട വീഴുന്ന എണ്ണം അനുസരിച്ച് കവിടി കളിയിലെ പോലെ(4,8 ) പെരുക്കം അഥവാ പെരുപ്പൻ കളിക്കാം. നെർക്കു നേർ കൊമ്പു കെട്ടുന്ന ടീം ജയിക്കും

നിഗമനം

പ്രാദേശിക ചരിത്ര പഠനം ജീവിതത്തെയും ജനത്തെയും സംസ്കാരത്തെയും തിരിച്ചറിയാനുള്ള ഉപാധിയാണ്. ജീവിതത്തിലെ ബഹു സ്വരതകളെ അത് നമുക്ക് മുന്നിൽ തുറന്നു കാണിക്കുന്നു. വൈവിധ്യങ്ങളെ ബോധ്യപ്പെടുത്തുന്നു.രാഷ്ട്രീയ സാമൂഹ്യ മാനങ്ങൾ അവതരിപ്പിക്കുന്നു.