"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<big><big>'''പ്രവേശനോത്സവം'''</big></big> | <big><big>'''പ്രവേശനോത്സവം'''</big></big> | ||
<big>2018 -2019 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാംതീയതി രാവിലെ പ്രാർത്ഥനയോടെ ആരംഭിച്ചു. പുത്തൻ ഉടുപ്പുകളും പുതിയ പ്രതീക്ഷകളുമായി 186 കുട്ടികൾ ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലായി ഏകദേശം 95 കുട്ടികളും ഈ വർഷം പ്രവേശനം നേടി. സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ പൂക്കൾ നൽകി സ്വീകരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മദർ മാനേജർ സിസ്‌റ്റർ ലീല മാപ്പിളശേരി, വാർഡ് കൗൺസിലർ പ്രിയ ബിജു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഗായക സംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു. എസ് പി സി യിലെ കുട്ടികൾ ഒന്നാം ക്‌ളാസ്സിലേക്കു വന്നവരെ ആനയിച്ചു ക്‌ളാസ്സുകളിലേക്കു കൊണ്ടുപോയി. നവാഗതർക്ക് മധുരം നൽകി.</big> | <big>2018 -2019 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാംതീയതി രാവിലെ പ്രാർത്ഥനയോടെ ആരംഭിച്ചു. പുത്തൻ ഉടുപ്പുകളും പുതിയ പ്രതീക്ഷകളുമായി 186 കുട്ടികൾ ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലായി ഏകദേശം 95 കുട്ടികളും ഈ വർഷം പ്രവേശനം നേടി. സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ പൂക്കൾ നൽകി സ്വീകരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മദർ മാനേജർ സിസ്‌റ്റർ ലീല മാപ്പിളശേരി, വാർഡ് കൗൺസിലർ പ്രിയ ബിജു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഗായക സംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു. എസ് പി സി യിലെ കുട്ടികൾ ഒന്നാം ക്‌ളാസ്സിലേക്കു വന്നവരെ ആനയിച്ചു ക്‌ളാസ്സുകളിലേക്കു കൊണ്ടുപോയി. നവാഗതർക്ക് മധുരം നൽകി.</big> | ||
[[പ്രമാണം:Praveshanotsavam.png|thumb||left|പ്രവേശനോത്സവം]] | |||
<br> | <br> | ||
<big><big>'''പരിസ്‌ഥിതി ദിനം'''</big></big> | <big><big>'''പരിസ്‌ഥിതി ദിനം'''</big></big> |
18:49, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2018 -2019 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നാംതീയതി രാവിലെ പ്രാർത്ഥനയോടെ ആരംഭിച്ചു. പുത്തൻ ഉടുപ്പുകളും പുതിയ പ്രതീക്ഷകളുമായി 186 കുട്ടികൾ ഒന്നാം ക്‌ളാസ്സിലും മറ്റുക്ലാസ്സുകളിലായി ഏകദേശം 95 കുട്ടികളും ഈ വർഷം പ്രവേശനം നേടി. സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. നവാഗതരെ പൂക്കൾ നൽകി സ്വീകരിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മദർ മാനേജർ സിസ്‌റ്റർ ലീല മാപ്പിളശേരി, വാർഡ് കൗൺസിലർ പ്രിയ ബിജു എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ ഗായക സംഘം പ്രവേശനോത്സവ ഗാനം ആലപിച്ചു. എസ് പി സി യിലെ കുട്ടികൾ ഒന്നാം ക്‌ളാസ്സിലേക്കു വന്നവരെ ആനയിച്ചു ക്‌ളാസ്സുകളിലേക്കു കൊണ്ടുപോയി. നവാഗതർക്ക് മധുരം നൽകി.
പരിസ്‌ഥിതി ദിനം
ജൂൺ അഞ്ചിന് സ്കൂളിലെ എക്കോ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനം ആചരിച്ചു. പത്താം ക്ലാസ്സിലെ കുട്ടികൾ പരിസ്‌ഥിതി ദിന ക്വിസ് സംഘടിപ്പിച്ചു . കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. എസ് പി സി കുട്ടികളുടെയും എക്കോ ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. പരിസ്‌ഥിതി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും ഹെഡ്മിസ്ട്രസ് ആവശ്യപ്പെട്ടു. തുടർന്ന് ഏവരും പരിസ്‌ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു.
വായനാമാസം
ശ്രീ. പി എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ പ്രസ്തുത സമ്മേളനം ഉദ്ഘാടനം ചെയ്തു. ഈ സ്കൂളിലെ മലയാളം അധ്യാപിക ശ്രീമതി വിൽസി പി ജോർജ് വായനാദിന സന്ദേശം നൽകി. തുടർന്ന് ഒരു മാസം വായനാമാസമായി ആഘോഷിച്ചു. വായനാമണിക്കൂർ , വ്യക്തിഗത മാഗസിൻ നിർമാണമത്സരം എന്നിവ നടത്തി. മികച്ച വായനക്കാരിയെ തെരഞ്ഞെടുത്തു. സ്കൂൾ ഗ്രൗണ്ടിൽ കുട്ടികൾ തങ്ങൾ നിർമിച്ച മാഗസീനുകളുമായി അണിനിരന്നത് ഏറെ ശ്രദ്ധേയമായി.
ക്ലബ്ബുകളുടെ ഉദ്ഘാടനം
കുട്ടികളുടെ വൈജ്ഞാനിക സഹ വൈജ്ഞാനിക മേഖലയ്ക്ക് ഏറ്റവും കൂട്ടാകുന്ന ഒന്നാണ് ക്ലബ്ബുകൾ. ഈ വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടന കർമ്മം 06 -07 -2018 വെള്ളിയാഴ്ച്ച 2 മണിക്ക് നടത്തപ്പെട്ടു. പ്രധാനാധ്യാപിക സിസ്റ്റർ ജിജിയും സീനിയർ അസിസ്റ്റന്റ് ടെസ്സ് ടീച്ചറും വേദിയിൽ സന്നിഹിതരായിരുന്നു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിലവിളക്കു കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു. തുടർന്ന് വിവിധ ക്ലബ്ബുകൾ കലാപരിപാടികൾ അവതരിപ്പിച്ചു
പ്രത്യേക അംഗീകാരങ്ങൾ
2017-2018 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി നന്മ പുരസ്കാരം സെന്റ് ഫിലോമിനാസ് ജി എച്ച് എസ് ന് ലഭിച്ചു. തീരദേശത്തെ മികച്ച സ്കൂളുകൾക്ക് ലഭിക്കുന്ന പാരഗൺ വത്സൻ മെമ്മോറിയൽ അവാർഡും ഇക്കൊല്ലം(2018) ഈ സ്കൂളിന് ലഭിച്ചു. മികച്ച വിജയം നേടിയ സ്കൂളുകൾക്ക് കെ എസ് ടി എ നൽകുന്ന പുരസ്കാരം ഈ സ്കൂളിന് ലഭിച്ചു.