"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (41059anchalummood എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്./മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ [[SEP/മറ്റ്ക്ലബ...) |
||
(വ്യത്യാസം ഇല്ല)
|
22:39, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സംസ്കൃതം ക്ലബ്
2017 ജൂൺ മാസം തന്നെ സ്കൂൾ തല അക്കാഡമിക് കൗൺസിൽ രൂപീകരിച്ചു എല്ലാ വെള്ളിയാചകളിലും സംസ്കൃത വിദ്യാർത്ഥികളെ വിളിച്ചു ചേർത്ത് അവരിലെ സംസ്കൃത ഭാഷാ പഠനത്തിലും കലാസാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്നത്തിനുമുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഗുരുപൂർണിമ ,സംസ്കൃത ദിനം എന്നിവ വളരെ ഭംഗിയായി ആഘോഷിച്ചു . സംസ്കൃത കലോത്സവത്തിൽ സബ് ജില്ലാതലത്തിൽ ഓവറോൾ നേടാൻ കഴിഞ്ഞു .ജില്ലാതലത്തിൽ കുട്ടികളെ പങ്കെടിപ്പിച്ചു .
അറബിക് ക്ലബ്
അറബിക് ക്ലബ് രൂപീകരിച്ചു . പോസ്റ്റർ നിർമ്മാണം ,അറബിക് ക്വിസ്സ് ,പദനിർമ്മാണം (യുപി )തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി . അറബിക് സാഹിത്യോത്സവത്തിൽ യു. പി - എച്.എസ് വിഭാഗത്തിൽ കുട്ടികളെ പങ്കെടുപ്പിച് ഉപജില്ലാതലത്തിൽ വിജയികളായി .
ഹലോ ഇംഗ്ലീഷ്
യു.പി തലത്തിൽ 'ഹലോ ഇംഗ്ലീഷ് 'പദ്ധതിയുടെ 10 മണിക്കൂർ ദൈർഘ്യമുള്ള സന്നദ്ധ പ്രവർത്തനങ്ങൾവിജയകരമായി പൂർത്തിയാക്കി .ഇതോടനുബന്ധിച് വിളിച്ചു ചേർത്ത രക്ഷาതാക്കളുടെ യോഗം ശ്രീ മിൽട്ടൺ.എസ് (എച്.എസ്.എസ്.റ്റി ഇംഗ്ലീഷ് ക്രിസ്തുരാജ് എച്.എസ്.എസ്) ഉദ്ഘാടനം ചെയ്യുകയും,യോഗത്തിൽ രക്ഷിതാക്കളെ പദ്ധതിയകുറിച്ച് ബോധവൽക്കരിക്കുകയും ചെയ്തു.ഹലോ ഇംഗ്ലീഷ് സന്നദ്ധ പ്രവർത്തനങ്ങളുടെ സ്റ്റേജ് അവതരണവും ഉത്പന്നങ്ങളുടെ പ്രദർശനവും യോഗത്തിൻ്റെ മാറ്റു കൂട്ടി .
സയൻസ് ക്ലബ് യു.പി വിഭാഗം
പരിസ്ഥിതി ദിനം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ജൂൺ 5 നു സ്കൂൾതല ക്വിസ് മത്സരം നടത്തി .
ഒന്നാം സ്ഥാനം : സഞ്ജു എസ് പിള്ള 7 .ഡി രണ്ടാം സ്ഥാനം : സുധിൻ .എസ് 7 .ബി
ചാന്ദ്രദിനം ചാന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂൾതല ക്വിസ് മത്സരം നടത്തി .
ഒന്നാം സ്ഥാനം :ജയപ്രകാശ് 7 .ഡി രണ്ടാം സ്ഥാനം :സഞ്ജു എസ് പിള്ള 7 .ഡി
ജൂലൈ 21 നു ഉച്ചക്ക് ഒരു മണി മുതൽ വിപുലമായ ചാന്ദ്രദിനാഘോഷങ്ങൾ സംഘടിപ്പിച്ചു .7 .സി ക്ളാസ്സിലെ നിരഞ്ജൻ കൃഷ്ണ തയാറാക്കിയ സി ഡി പ്രദർശനം നടന്നു .മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ അനുഭവങ്ങൾ,പ്രത്യേകതകൾ തുടങ്ങിയവ വിവിധ കുട്ടികൾ അവതരിപ്പിച്ചു .