"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
=<font color=blue size=6>ലിറ്റിൽ കൈറ്റ്സ് </font>= | ==<font color=blue size=6>ലിറ്റിൽ കൈറ്റ്സ് </font>== | ||
<font color=green size=5> | <font color=green size=5> | ||
നവ്യാനുഭവങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തനമാരംഭിച്ചു | നവ്യാനുഭവങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തനമാരംഭിച്ചു |
13:25, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
സാഹിത്യവേദി
വിദ്യാർത്ഥികളുടെ സർഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്‌കൂൾ സാഹിത്യവേദി എന്നും കർമ്മ നിരതമാണ്. ചിങ്ങം ഒന്ന്, കർഷക ദിനത്തോടനുബന്ധിച്ച് നമ്മുടെ പൈതൃകവും കാർഷിക സംസ്കാരവും വീണ്ടെടുക്കണമെന്ന ലക്ഷ്യത്തോടെ ഒരു കർഷക സ്ത്രീയെ ആദരിക്കുകയും കൃഷി അനുഭവങ്ങൾ വിദ്യാർത്ഥി സമൂഹത്തോട് അവർ പങ്കു വെക്കുകയും കൃഷിപ്പാട്ട് പാടി ചിങ്ങത്തെ വരവേൽക്കുകയും ചെയ്തു. സ്‌കൂൾ അങ്കണത്തിൽ തിന മുളപ്പിച്ച് ഹരിതാഭമാക്കുകയും ചെയ്തു. അത് പോലെ സ്‌കൂൾ ചിത്രകലാധ്യാപകന്റെ സഹായത്തോടെ ഒരു ചിത്രംവര ശില്പശാലയും, സ്‌കൂളിലെ തന്നെ എഴുത്തുകാരിയായ അധ്യാപികയുടെ സഹായത്തോടെ ഒരു കഥാക്യാമ്പും നടത്തി. കവിതാക്യാമ്പ്, നാടൻപാട്ട് ക്യാമ്പ്, എന്നിവ നടത്തുകയും അന്നത്തെ കേരളം ഡോക്യുമെന്ററി പ്രദർശനവും, കലാമണ്ഡല സന്ദർശനവും നടത്തി. മികച്ച കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു മാഗസിൻ ഉണ്ടാക്കാനും സ്‌കൂൾ സാഹിത്യവേദി തീരുമാനിച്ചിട്ടുണ്ട്. യുവ എഴുത്തുകാരൻ കെ എം ഷാഫി ക്ലബ്ബ് പ്രവർത്തനം ഉദ്ഘാടനം ചെയ്തു.


വിജയഭേരി
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ആരംഭിച്ച നിശാ ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ്
നവ്യാനുഭവങ്ങളുമായി ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് പ്രവർത്തനമാരംഭിച്ചു
വിദ്യാർത്ഥികൾക്ക് ഐ ടി ലോകത്തിന്റെ മാസ്മരികതയെ പരിചയപ്പെടുത്തുന്നതിനും സ്‌കൂളുകളിലെ ഹൈ-ടെക് ക്ലാസ് മുറികളുടെ ശരിയായ പരിപാലനത്തിന് സജ്ജരാക്കുന്നതിനും വേണ്ടി കേരള വിദ്യാഭ്യാസ വകുപ്പും കൈറ്റ്സും ചേർന്ന് നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് ചേറൂർ പി പി ടി എം വൈ എച്ച് എസ് എസ് - ൽ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായി തെരെഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികൾക്കുള്ള ആദ്യ ഏകദിന പരിശീലന ക്യാമ്പിന് വേങ്ങര സബ്‌ജില്ലാ കൈറ്റ്സ് മാസ്റ്റർ ട്രെയ്‌നർ മുഹമ്മദ് റാഫി മാസ്റ്റർ നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി അനിമേഷൻ, ഇലക്ട്രോണിക്സ്, ഹാർഡ്‌വെയർ, സൈബർ സുരക്ഷ, ഭാഷ കമ്പ്യുട്ടിങ് തുടങ്ങിയ മേഖലകളിൽ അംഗങ്ങൾക്ക് തുടർ ദിവസങ്ങളിൽ പരിശീലനം നൽകും. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നൗഫൽ അഞ്ചുകണ്ടൻ, മിസ്ട്രസ് ഹസീന ടീച്ചർ എന്നിവർ പരിശീലന പരിപാടിയിൽ സജ്ജരായി.
ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർ
- കൈറ്റ് മാസ്റ്റർ: നൗഫൽ അഞ്ചുകണ്ടൻ
- കൈറ്റ് മിസ്ട്രസ്: ഹസീന ടീച്ചർ













സ്റ്റുഡന്റ് പോലീസ് കാഡറ്റ്
എസ് പി സി പാസിങ് ഔട്ട് പരേഡ്
സ്റ്റുഡന്റ് പോലീസ് കാഡറ്റ് പാസിങ് ഔട്ട് പരേഡ് നടത്തി
ചേറൂർ: പിഴക്കാത്ത ചുവടുകളും പതറാത്ത മനസുമായി സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ വേങ്ങര ചേറൂർ PPTMYHSS ലെ അഞ്ചാമത് ബാച്ച് രണ്ട് വർഷത്തെ പരിശീലനം പൂർത്തിയാക്കി പാസിങ്ങ് ഔട്ട് പരേഡ് നടത്തി. സമ്പൂർണ്ണ വ്യക്തി വികാസം ലക്ഷ്യമിട്ട് ചിട്ടയായ പരിശീലന പരിപാടികളുടെ പുർത്തീകരണമായാണ് പാസിങ്ങ് ഔട്ട് പരേഡ് നടക്കുന്നത്. സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന പരേഡിൽ അഡ്വ: കെ.എൻ.എ ഖാദർ MLA സല്യൂട്ട് സ്വീകരിച്ചു. ഹെഡ്മാസ്റ്റർ പറങ്ങോടത്ത് അബ്ദുൽ മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വേങ്ങര സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ കെ.ടി. ഫാത്തിമ സജ, പ്ലറ്റൂൺ കമാൻഡർ മുഹമ്മദ് ഷിഹാദ്, ഷാദിയ അബ്ദുൽ റഷീദ് എന്നിവർ പുരസ്‌ക്കാരങ്ങൾ ഏറ്റുവാങ്ങി. യത്തീംഖാന സെക്രട്ടറി എം.എം. കുട്ടി മൗലവി, ആവയിൽ സുലൈമാൻ പി.ടി.എ പ്രസിഡന്റ് പൂക്കുത്ത് മുജീബ്, വൈസ് പ്രസിഡന്റ് സി. കുട്ടിയാലി, ഡെപ്യുട്ടി ഹെഡ്മാസ്റ്റർ കെ. യു. ബാബു, കെ. കെ. ഹംസ, നൗഷാദ് ചേറൂർ, എം. ഫൈസൽ, കെ. അബ്ദുൽ മജീദ്, വേങ്ങര എ.എസ്.ഐ. അഷ്‌റഫ്, സി.പി.ഒ. മാരായ നിസാർ അഹമ്മദ്. കെ, ശ്രീലക്ഷ്മി. കെ, ഷബ്‌ന എന്നിവർ പങ്കെടുത്തു.


അറബിക് ക്ലബ്
അറബിക് ക്ലബ്ബിന്റെ ഉദ്ഘാടനം പ്രശസ്ത കഥാകൃത്തും അറബിക് കവിയുമായ ശ്രീ. മൊയ്‌ദു വാണിമേൽ നിർവ്വഹിച്ചു. സ്‌കൂൾ തല അലിഫ് ടാലന്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്‌കൂൾ വിജയിയായ അർഷഹ് ടി പി സബ്‌ജില്ലാ മത്സരത്തിൽ വിജയിച്ച് ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടി.


സീഡ് ക്ലബ്


