"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 8: | വരി 8: | ||
=== പിച്ചപ്പാട്ട് === | === പിച്ചപ്പാട്ട് === | ||
=== പുത്തൻപാന === | === പുത്തൻപാന === | ||
പെസഹാ വ്യാഴാഴ്ച രാത്രിയിലും ദുഃഖവെള്ളിയാഴ്ച രാവിലെയും ക്രൈസ്തവ ദേവാലയങ്ങളിലും വീടുകളിലും വായിക്കുന്ന വിലാപ കാവ്യമാണ് പുത്തൻപാന. പുത്തൻപാന പാടുന്ന പതിവ് തലമുറകളായി തുടർന്നുവരുന്ന ഒരു പ്രദേശമാണ് പൂങ്കാവ്. ശവസംസ്കാരത്തിന്റെ തലേരാത്രിയിൽ പാനവായിക്കുന്ന പതിവ് കേരള ക്രൈസ്തവരുടെ ഇടയിൽ ഇപ്പോഴുമുണ്ട്. സർപ്പിണിവൃത്തത്തിൽ രചിക്കപ്പെട്ട ഈ കാവ്യം ക്രിസ്തുവിന്റ അമ്മയുടെ വിലാപമെന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.<br /> | |||
=== ദേവാസ്തവിളി === | === ദേവാസ്തവിളി === | ||
പതിനാറാം നൂറ്റാണ്ടുമുതൽ കേരളത്തിന്റെ തീരദേശങ്ങളിൽ സജീവമായി നിലനിന്നിരുന്നതും പീന്നീട് ശോഷിച്ചതും ക്രൈസ്തവർക്കിടയിൽ നിലവിലുള്ള ഒരു അനുഷ്ഠാനാകർമ്മമാണ് ദേവാസ്തവിളി. നോമ്പിന്റെ ആദ്യദിനം മുതൽ ഈസ്റ്റർ വരെ നീളുന്ന ദിനങ്ങളിൽ രാത്രിയുടെ അന്ത്യയാമങ്ങളിലാണ് പ്രത്യേക ഈണത്തിലുള്ള ദേവാസ്തവിളി നടക്കുക. സുറിയാനി,പോർച്ചുഗീസ്,ലാറ്റിൻ,തമിഴ്,മലയാളം തുടങ്ങിയ ഭാഷകളിലെ വാക്കുകൾ ദേവാസ്തവിളിയിൽ ഉപയോഗിക്കുന്നു. <br /> | പതിനാറാം നൂറ്റാണ്ടുമുതൽ കേരളത്തിന്റെ തീരദേശങ്ങളിൽ സജീവമായി നിലനിന്നിരുന്നതും പീന്നീട് ശോഷിച്ചതും ക്രൈസ്തവർക്കിടയിൽ നിലവിലുള്ള ഒരു അനുഷ്ഠാനാകർമ്മമാണ് ദേവാസ്തവിളി. നോമ്പിന്റെ ആദ്യദിനം മുതൽ ഈസ്റ്റർ വരെ നീളുന്ന ദിനങ്ങളിൽ രാത്രിയുടെ അന്ത്യയാമങ്ങളിലാണ് പ്രത്യേക ഈണത്തിലുള്ള ദേവാസ്തവിളി നടക്കുക. സുറിയാനി,പോർച്ചുഗീസ്,ലാറ്റിൻ,തമിഴ്,മലയാളം തുടങ്ങിയ ഭാഷകളിലെ വാക്കുകൾ ദേവാസ്തവിളിയിൽ ഉപയോഗിക്കുന്നു. <br /> |
23:36, 1 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
പൂങ്കാവ് - സ്ഥലനാമ കൗതുകം
കലാരൂപങ്ങൾ
പരിച മുട്ടുകളി
ആലപ്പുഴയുടെ തീരപ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ഒരു ആയോധനകലയാണ് പരിചമുട്ടുകളി. പത്തോപന്ത്രണ്ടോ പുരുഷന്മാരടങ്ങിയ സംഘമായാണ് അവതരിപ്പിയ്ക്കുന്നത്. വാളും പരിചയം കയ്യിലേന്തി ആശാൻ ചൊല്ലുന്ന പാട്ടിന്റെ ഈണത്തിൽ കളരിച്ചുവടുകൾ വച്ച് നൃത്തം ചെയ്താണ് ഈ കളി അവതരിപ്പിക്കുന്നത്. കളരിപ്പയറ്റിന്റേയും പരിചകളിയുടേയും സ്വാധീനം ദർശിക്കാവുന്നതായ ഈ കലാരൂപം കേരളത്തിലെ ക്രൈസ്തവരുടെ വിവാഹാഘോഷങ്ങൾ, പള്ളിപ്പെരുന്നാൾ തുടങ്ങിയ വിശേഷവസരങ്ങളിൽ മുഖ്യ ഇനമായി അവതരിപ്പിച്ചു വന്നിരുന്നു. തീരപ്രദേശങ്ങളിലെ പള്ളികളിൽ പെരുന്നാളുകളോടനുബന്ധമായി പരിചമുട്ടുകളി അവതരിപ്പിക്കാറുണ്ട്. ക്രിസ്ത്യാനികളെ കൂടാതെ ഹിന്ദു, മുസ്ലീം പാരമ്പര്യത്തിലും ഈ കളി അവതരിപ്പിക്കപ്പെടുന്നു.
പൂങ്കാവ് തീരപ്രദേശത്ത് പഴയ തലമുറയിൽപ്പെട്ട പലരും പരിചമുട്ടുകളിയിൽ വിദഗ്ദരായിരുന്നു. ഈ പ്രദേശത്ത് ഒന്നിലേറെ പരിചമുട്ടുകളി സംഘങ്ങൾ ഉണ്ടായിരുന്നു.
പിച്ചപ്പാട്ട്
പുത്തൻപാന
പെസഹാ വ്യാഴാഴ്ച രാത്രിയിലും ദുഃഖവെള്ളിയാഴ്ച രാവിലെയും ക്രൈസ്തവ ദേവാലയങ്ങളിലും വീടുകളിലും വായിക്കുന്ന വിലാപ കാവ്യമാണ് പുത്തൻപാന. പുത്തൻപാന പാടുന്ന പതിവ് തലമുറകളായി തുടർന്നുവരുന്ന ഒരു പ്രദേശമാണ് പൂങ്കാവ്. ശവസംസ്കാരത്തിന്റെ തലേരാത്രിയിൽ പാനവായിക്കുന്ന പതിവ് കേരള ക്രൈസ്തവരുടെ ഇടയിൽ ഇപ്പോഴുമുണ്ട്. സർപ്പിണിവൃത്തത്തിൽ രചിക്കപ്പെട്ട ഈ കാവ്യം ക്രിസ്തുവിന്റ അമ്മയുടെ വിലാപമെന്ന രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.
ദേവാസ്തവിളി
പതിനാറാം നൂറ്റാണ്ടുമുതൽ കേരളത്തിന്റെ തീരദേശങ്ങളിൽ സജീവമായി നിലനിന്നിരുന്നതും പീന്നീട് ശോഷിച്ചതും ക്രൈസ്തവർക്കിടയിൽ നിലവിലുള്ള ഒരു അനുഷ്ഠാനാകർമ്മമാണ് ദേവാസ്തവിളി. നോമ്പിന്റെ ആദ്യദിനം മുതൽ ഈസ്റ്റർ വരെ നീളുന്ന ദിനങ്ങളിൽ രാത്രിയുടെ അന്ത്യയാമങ്ങളിലാണ് പ്രത്യേക ഈണത്തിലുള്ള ദേവാസ്തവിളി നടക്കുക. സുറിയാനി,പോർച്ചുഗീസ്,ലാറ്റിൻ,തമിഴ്,മലയാളം തുടങ്ങിയ ഭാഷകളിലെ വാക്കുകൾ ദേവാസ്തവിളിയിൽ ഉപയോഗിക്കുന്നു.
തുംമ്പോളി, ചെട്ടികാട്, ഓമനപ്പുഴ പ്രദേശങ്ങളിൽ നോമ്പുകാല രാത്രികളിൽ ഇപ്പോഴും ദേവാസ്തവിളി നടക്കാറുണ്ട്.
ചവിട്ടുനാടകം
ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ് ചവിട്ടു നാടകം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം. പൂങ്കാവിന്റെ തീരപ്രദേശവും സമീപ പ്രദേശങ്ങളും ചവിട്ടുനാടക കലയുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു.
കഥകളിയുടെ ആവിർഭാവത്തിനു ഉദ്ദേശം ഒരു നൂറ്റാണ്ടു മുമ്പ് പോർച്ചുഗീസുകാരുടെ വരവിനുശേഷമാണ് ഈ കല കേരളത്തിൽ രൂപം കൊണ്ടത്. ഉദയംപേരൂർ സുനഹദോസിനു ശേഷം ക്രൈസ്തവേതരമായ വിശ്വാസാനുഷ്ഠാനങ്ങളിൽ നിന്നും ലത്തീൻ പുതുവിശ്വാസികളെ അകറ്റി നിറുത്താനായി പല നിയമങ്ങളും കർശനമായി പാലിക്കുവാൻ പുരോഹിതനെ നിശ്ചയിച്ചു. കേരളീയമായ ആഘോഷങ്ങളിലും കലാരൂപങ്ങളിലും ലത്തീൻ പുതുവിശ്വാസികൾ താല്പര്യം കാണിക്കുന്നതു തടയാൻ പുതിയ ആഘോഷങ്ങളും കലാരൂപങ്ങളും വൈദികർ ചിട്ടപ്പെടുത്തി. ക്രൈസ്തവപുരാവൃത്തങ്ങൾ ആധാരമാക്കിയുള്ള നാടകരൂപം ഇതിന്റെ ഭാഗമായാണ് സൃഷ്ടിക്കപ്പപ്പെട്ടത്. കാറൽസ്മാൻചരിതം, ജനോവാചരിതം എന്നിങ്ങനെയുള്ള ഏതാനും നാടകങ്ങളാണ് അവതരണത്തിനായി എഴുതപ്പെട്ടത്. യുദ്ധം,വധം, നായാട്ടു എന്നിവ യവന നാടകങ്ങളിൽ നിഷിദ്ധമാണ്, അതുകൊണ്ട് ചവിട്ടുനാടകങ്ങൾ പാശ്ചാത്യകലയുടെ അനുകരണങ്ങളാണെന്നു പറയാനാവില്ല എന്നും അഭിപ്രായമുണ്ട്. ഉദയമ്പേരൂർ സൂനഹദോസിനു മുൻപുതന്നെ മിഷണറിമാർ കേരളത്തിലെത്തിച്ചേർന്നിരുന്നു. യൂറോപ്യൻ ജ്ഞാനോദയത്തിന്റെ മഹാസിദ്ധികളായ അച്ചുകൂടവും, ചിത്രകലയും,കാവ്യനാടകാദികളുമെല്ലാം ഇവിടെ വ്യാപരിച്ചിരുന്നു.
മുന്നൂറു വർഷം മുൻപു ജീവിച്ചിരുന്ന ചിന്നത്തമ്പി അണ്ണാവി എന്നയാളാണ് ഈ കലാരൂപം ചിട്ടപ്പെടുത്തിയതെന്നും തമിഴ്നാട്ടുകാരനായിരുന്ന അദ്ദേഹം കേരളത്തിലെത്തി കൊച്ചിയിലും കൊടുങ്ങല്ലൂരിലും പതിനേഴു വർഷത്തോളം താമസിച്ചശേഷം തിരിച്ചു പോയെന്നും പറയപ്പെടുന്നു. തുള്ളലിന്റെ ചരിത്രത്തിൽ കുഞ്ചൻ നമ്പ്യാരുടെ സ്ഥാനം തന്നെയാണ് ചവിട്ടുനാടകത്തിന്റെ കാര്യത്തിൽ അണ്ണാവിക്കുള്ളതെന്നു ചിലർ ചൂണ്ടിക്കാണിക്കുന്നു. അണ്ണാവി ക്രിസ്തീയവേദപ്രചാരകനായിരുന്നു എന്നും വാദമുണ്ട്.