"ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 23: | വരി 23: | ||
*[[1972]]ല്‍ [[രാജാ റാംമോഹന്‍റോയ് ലൈബ്രറി ഫൗണ്ടേഷന്‍]] കൊല്‍ക്കത്തയില്‍ സ്ഥാപിതമായി.ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ നവീകരണമായിരുന്നു ഇതിന്റെ ലക്ഷ്യം. | *[[1972]]ല്‍ [[രാജാ റാംമോഹന്‍റോയ് ലൈബ്രറി ഫൗണ്ടേഷന്‍]] കൊല്‍ക്കത്തയില്‍ സ്ഥാപിതമായി.ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ നവീകരണമായിരുന്നു ഇതിന്റെ ലക്ഷ്യം. | ||
*[[1986]]ല്‍ ദേശീയഗ്രന്ഥശാലാ നയം രൂപീകരിച്ചു. | *[[1986]]ല്‍ ദേശീയഗ്രന്ഥശാലാ നയം രൂപീകരിച്ചു. | ||
=== [ഭാരതീയ ദേശീയ ഗ്രന്ഥശാല] [[ | === [ഭാരതീയ ദേശീയ ഗ്രന്ഥശാല] [[ഭാരതീയ ദേശീയ ഗ്രന്ഥശാല]]=== | ||
[[കൊല്‍ക്കത്ത|കൊല്‍ക്കത്തയില്‍]] ആണ് ഇത് സ്ഥിതിചെയ്യുന്നത്.1835ല്‍ കൊല്‍ക്കട്ട പബ്ലിക് ലൈബ്രറിയായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്.1948ല്‍ ദേശീയഗ്രന്ഥശാലയായി. [[പുസ്തകം|പുസ്തകങ്ങള്]], [[ഭൂപടം|ഭൂപടങ്ങള്]], [[കൈയെഴുത്തുപ്രതി|കൈയെഴുത്തുപ്രതികള്‍]] എന്നിവയെല്ലാം ഇവിടെ സംഭരിയ്ക്കപ്പെട്ടിട്ടുണ്ട്.550ഓളം വായനാമുറികളും ഇവിടെ ഉണ്ട്.1954ല്‍ കോപിറൈറ്റ് ആക്റ്റ് പ്രകാരമുള്ള ഡെപോസിറ്ററി ലൈബ്രറിയായി.യു.എന്‍ പ്രസിദ്ധീകരണങ്ങളുടെ ഡെപോസിറ്ററി ലൈബ്രറി കൂടിയാണിത്. | [[കൊല്‍ക്കത്ത|കൊല്‍ക്കത്തയില്‍]] ആണ് ഇത് സ്ഥിതിചെയ്യുന്നത്.1835ല്‍ കൊല്‍ക്കട്ട പബ്ലിക് ലൈബ്രറിയായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്.1948ല്‍ ദേശീയഗ്രന്ഥശാലയായി. [[പുസ്തകം|പുസ്തകങ്ങള്]], [[ഭൂപടം|ഭൂപടങ്ങള്]], [[കൈയെഴുത്തുപ്രതി|കൈയെഴുത്തുപ്രതികള്‍]] എന്നിവയെല്ലാം ഇവിടെ സംഭരിയ്ക്കപ്പെട്ടിട്ടുണ്ട്.550ഓളം വായനാമുറികളും ഇവിടെ ഉണ്ട്.1954ല്‍ കോപിറൈറ്റ് ആക്റ്റ് പ്രകാരമുള്ള ഡെപോസിറ്ററി ലൈബ്രറിയായി.യു.എന്‍ പ്രസിദ്ധീകരണങ്ങളുടെ ഡെപോസിറ്ററി ലൈബ്രറി കൂടിയാണിത്. | ||
വായനശാലകളെക്കുറിച്ചും അവയുടെ നടത്തിപ്പിനെക്കുറിച്ചുമുള്ള പഠനത്തിന് [[ലൈബ്രറി മാനേജ്മെന്റ്റ്]] പഠനം എന്നു അറിയപ്പെടുന്നു. | വായനശാലകളെക്കുറിച്ചും അവയുടെ നടത്തിപ്പിനെക്കുറിച്ചുമുള്ള പഠനത്തിന് [[ലൈബ്രറി മാനേജ്മെന്റ്റ്]] പഠനം എന്നു അറിയപ്പെടുന്നു. |
17:37, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
പരമ്പരാഗതമായി ഗ്രന്ഥശാല അല്ലെങ്കില്‍ വായനശാല എന്നീ പദങ്ങള്‍ പുസ്തകങ്ങളുടെ ശേഖരത്തെ സൂചിപ്പിക്കുന്നു. ഇന്ന് ഗ്രന്ഥശാല എന്നത് ഒരു സ്ഥാപനമോ സ്വകാര്യ വ്യക്തിയോ പൊതുസംവിധാനമോ ഉപയോഗത്തിനായി വിവരങ്ങളെയും വിവരസ്രോതസ്സുകളെയും വിഭവങ്ങളെയും സേവനങ്ങളെയും ക്രമപ്പെടുത്തി വെച്ചിരിക്കുന്നതിനെ സൂചിപ്പിക്കുന്നു.
വിവരങ്ങള്‍ താളിയോല, പുസ്തകം മുതലായ രൂപങ്ങളിലോ, സി. ഡി. പോലുള്ള ഡിജിറ്റല്‍ മാധ്യമങ്ങളിലോ ഇവിടെ ശേഖരിച്ചിരിക്കുന്നു. വായനശാല, ഒരു പൊതുസ്ഥാപനം നടത്തുന്നതോ, വ്യക്തിയോ, സ്ഥാപനമോ നടത്തുന്ന സ്വകര്യവായനശാലയൊ ആകാം. സാധാരണയായി, പൊതു വായനശാലയില്‍ നിന്നു പൊതുജനത്തിന് സൗജന്യമായി പുസ്തകങ്ങള്‍ വായിക്കാവുന്നതാണ്. വായനശാലകള്‍ ഗ്രന്ഥശാലകള്‍ എന്നും അറിയപ്പെടുന്നു.
ചരിത്രം
പ്രാചീന ഗ്രീസിലാണ് ആദ്യമായി വായനശാലകള്‍ നിലവില്‍ വന്നതെന്നു കരുതപ്പെടുന്നു.
ഇന്ത്യയില്‍
ദീര്‍ഘകാലം നിലനില്‍ക്കുന്നതും പെട്ടെന്ന് നശിയ്ക്കുന്നതും എന്നിങ്ങനെ രണ്ട് തരത്തില്‍ പെട്ട എഴുത്തുസമ്പ്രദായങ്ങളായിരുന്നു ഭാരതത്തില്‍ നിലനിന്നിരുന്നത്.രാജശാസനങ്ങളാണ് ആദ്യവിഭാഗത്തില്‍ പ്രധാനമായും ഉണ്ടായിരുന്നത്.ഇത് ശിലകള്,ലോഹങ്ങള്‍ എന്നിവകളിലായിരുന്നു ആലേഖനം ചെയ്തിരുന്നത്.താലപത്രമെന്ന പേരില്‍ ഭാരതത്തിലുടനീളം പ്രചാരത്തിലുണ്ടയിരുന്നവയായിരുന്നു എഴുത്തോലകള്‍. ആലാപനപ്രധാനങ്ങളായ അദ്ധ്യയനരീതി അവലംബമായിരുന്നതിനാല്‍ പ്രാചീനഭാരതത്തില്‍ അതായത് എ.ഡി 400നു മുന്‍പ് ഗ്രന്ഥശാലകളൊന്നും ഉണ്ടായിരുന്നതായി തെളിവുകള്‍ ഇല്ല. ബുദ്ധകാലഘട്ടത്തിലെ നളന്ദ സര്‍വകലാശാലയിലെ ഗ്രന്ഥാലയമാണ് ഏറ്റവും പുരാതനമായി കരുതുന്നത്.ബുദ്ധകൃതികള്‍,വേദങ്ങള്‍,സാംഖ്യതത്വശാസ്ത്രം,ഭാഷാശാസ്ത്രം,കൃഷി,വൈദ്യം ഈ വിഷയങ്ങളുടെ വിവരങ്ങള്‍ താളിയോലകളിലായി ഇവിടെ സൂക്ഷിയ്ക്കപ്പെട്ടിരുന്നു. ഇവിടെ കല്ല്,കുമ്മായം എന്നിവ കൊണ്ട് നിര്‍മ്മിച്ച പുസ്തകത്തട്ടുകളിലായിരുന്നു ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരുന്നത്.
സൗരാഷ്ട്രയിലെ വലഭി,വിക്രമശില,തക്ഷശില,നാഗാര്‍ജുന, എന്നീ പഠനസ്ഥാപനങ്ങളിലും ബനാറസ്,മിഥില,നാദിയ എന്നീ സാംസ്കാരികകേന്ദ്രങ്ങളിലും ഗ്രന്ഥശാലകള്‍ സ്ഥാപിച്ചിരുന്നു. തഞ്ചാവൂരിലെ സരസ്വതി മഹാള്‍ ലൈബ്രറി പതിനെട്ടാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണ്.പത്തൊന്‍പതാം നൂറ്റാണ്ടോടുകൂടി വ്യാപകമായി വായനശാലകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി.
തിരുവനന്തപുരം പൊതുവായനശാലയാണ് കേരളത്തിലെ ആദ്യത്തെ പൊതുവായനശാല. ഇന്ത്യയിലെ തന്നെ ആദ്യത്തെ പൊതുവായനശാല ഇതാണ് എന്നു കരുതപ്പെടുന്നു[അവലംബം ആവശ്യമാണ്]
. 1829-ന് സ്വാതിതിരുന്നാള്‍ മഹാരാജാവാണ് ഇതു സ്ഥാപിച്ചത്.1945ല്‍ പി.എന്‍ പണിക്കര്‍ സെക്രട്ടറിയായി തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം രൂപീകരിച്ചു.കേരളാസംസ്ഥാന രൂപീകരണത്തോടെ കേരള ഗ്രന്ഥശാലാസംഘം രൂപവത്കൃതമായി.1977ല്‍ സംഘത്തെ സര്‍ക്കാര്‍ ഏറ്റെടുത്തു.സാക്ഷരതാപ്രവര്‍ത്തനങ്ങളുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.1975ല്‍ യുനെസ്കോയുടെ ക്രൂപ്‌സ്‌കായ പുരസ്കാരം ലഭിച്ചു.
ഭാരതീയഗ്രന്ഥശാലാപ്രസ്ഥാനം
ഔദ്യോജികമോ അനൗദ്യോഗികമോ ആയ പ്രവര്‍ത്തനങ്ങളിലൂടെ നിലവില്‍ വരുന്ന ഗ്രന്ഥശാലാസംവിധാനമാണ് ഗ്രന്ഥശാലാപ്രസ്ഥാനം.ബറോഡയിലാണ് ഇതിന്റെ തുടക്കം.
നാള്‍വഴി
- 1867ല്‍ പ്രസ് ആന്റ് രജിസ്ട്രേഷന് ഓഫ് ബുക് ആക്റ്റ്നിലവില് വന്നു
- 1954ല്‍ ഡെലിവറി ഓഫ് ബുക്സ് ലൈബ്രറി ആക്റ്റ് പാസ്സാക്കി.
- 1957ല്‍ പ്രസ്ഥാനത്തിന്റെ നടത്തിപ്പിനാവശ്യമായ നിര്ദ്ദേശരൂപീകരണത്തിനാവശ്യമായി കമ്മിറ്റി രൂപീകരിച്ചു
- 1972ല്‍ രാജാ റാംമോഹന്‍റോയ് ലൈബ്രറി ഫൗണ്ടേഷന്‍ കൊല്‍ക്കത്തയില്‍ സ്ഥാപിതമായി.ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ നവീകരണമായിരുന്നു ഇതിന്റെ ലക്ഷ്യം.
- 1986ല്‍ ദേശീയഗ്രന്ഥശാലാ നയം രൂപീകരിച്ചു.
[ഭാരതീയ ദേശീയ ഗ്രന്ഥശാല] ഭാരതീയ ദേശീയ ഗ്രന്ഥശാല
കൊല്‍ക്കത്തയില്‍ ആണ് ഇത് സ്ഥിതിചെയ്യുന്നത്.1835ല്‍ കൊല്‍ക്കട്ട പബ്ലിക് ലൈബ്രറിയായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്.1948ല്‍ ദേശീയഗ്രന്ഥശാലയായി. പുസ്തകങ്ങള്‍, ഭൂപടങ്ങള്‍, കൈയെഴുത്തുപ്രതികള്‍ എന്നിവയെല്ലാം ഇവിടെ സംഭരിയ്ക്കപ്പെട്ടിട്ടുണ്ട്.550ഓളം വായനാമുറികളും ഇവിടെ ഉണ്ട്.1954ല്‍ കോപിറൈറ്റ് ആക്റ്റ് പ്രകാരമുള്ള ഡെപോസിറ്ററി ലൈബ്രറിയായി.യു.എന്‍ പ്രസിദ്ധീകരണങ്ങളുടെ ഡെപോസിറ്ററി ലൈബ്രറി കൂടിയാണിത്.
വായനശാലകളെക്കുറിച്ചും അവയുടെ നടത്തിപ്പിനെക്കുറിച്ചുമുള്ള പഠനത്തിന് ലൈബ്രറി മാനേജ്മെന്റ്റ് പഠനം എന്നു അറിയപ്പെടുന്നു.