"ജി.യു.പി.എസ്. കൂട്ടിലങ്ങാടി/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 80: വരി 80:
എൽ.പി വിഭാഗത്തിൽ 3 ബി ക്ലാസ് ഒന്നാം സ്ഥാനവും 3 എ ക്ലാസ് രണ്ടാം സ്ഥാനവും നേടി.  
എൽ.പി വിഭാഗത്തിൽ 3 ബി ക്ലാസ് ഒന്നാം സ്ഥാനവും 3 എ ക്ലാസ് രണ്ടാം സ്ഥാനവും നേടി.  

== മറ്റു പരിപാടികൾ ==
== ചാന്ദ്ര ദിന ക്വിസ് ==
ചാന്ദ്ര ദിന ക്വിസ്
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എൽ.പി,യു.പി കുട്ടികൾക്കായി ചാന്ദ്ര ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി വിഭാഗം ക്വിസ് മത്സരത്തിന് സുമിത ടീച്ചർ, നദീറ ടീച്ചർ എന്നിവരും യു.പി വിഭാഗം ക്വിസ് മത്സരത്തിന് രമ്യ ടീച്ചർ, ജംസീന ടീച്ചർ എന്നിവരും നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനങ്ങളും നൽകി.

വിജയികൾ
വിജയികൾ
വരി 97: വരി 96:
3. അൻഷിദ തസ്നി 7സി
3. അൻഷിദ തസ്നി 7സി

  ഹിരോഷിമ ദിനം
== ഹിരോഷിമ ദിനം ==
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് എസ്.എസ് ക്ലബിന്റെ കീഴിൽ നാട്ടിലെങ്ങും പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന പോസ്റ്റർ തയ്യാറാക്കി നാട്ടിലൊട്ടിച്ച് ഫോട്ടോ വാട്ട്സ്ആപിലേക്ക് അയച്ച് കൊടുക്കുന്ന പുതിയ തരത്തിലാണ് ഈ മത്സരം സംഘടിപ്പിച്ചത്. നിരവധി കുട്ടികൾ പങ്കെടുത്തു.

വരി 104: വരി 103:
3. ശിബില കെ 7 ഡി
3. ശിബില കെ 7 ഡി

== സ്വാതന്ത്ര്യ ദിനം ==
ക്വിസ് മത്സരം, പതാക നിർമ്മാണം
ക്വിസ് മത്സരം, പതാക നിർമ്മാണം
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ ക്വിസ് മത്സരവും പതാക നിർമ്മാണവും നടന്നു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ ക്വിസ് മത്സരവും പതാക നിർമ്മാണവും നടന്നു.
വരി 118: വരി 118:

ഓണാഘോഷം  
== ഓണാഘോഷം ==
ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. ഉറിയടി, ബോംബ് ബ്ലാസ്റ്റിംഗ്, മൈലാഞ്ചിയിടൽ, വെള്ളം നിറക്കൽ, കസേരക്കളി, പൂക്കള മത്സരം, പൊട്ട് തൊടൽ എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. കുട്ടികൾ വളരെ ആവേശപൂർവമാണ് മത്സരങ്ങളിൽ പങ്കെടുത്തത്. നാട്ടിൽ നിന്നും ശേഖരിച്ച പൂക്കൾ മാത്രമാണ് പൂക്കള മത്സരത്തിനുപയോഗിച്ചത്.  

കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും നൽകി.
കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും നൽകി.

Letter to Teacher Contest
== Letter to Teacher Contest ==
അധ്യാപക ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിന്റെ കീഴിൽ യു.പി വിഭാഗം കുട്ടികൾക്കായി കത്തെഴുതൽ മത്സരം സംഘടിപ്പിച്ചു. ഇഷ്ടപ്പെട്ട അധ്യാപകന് ഇംഗ്ലീഷിൽ കത്തെഴുതാനുള്ള മത്സരത്തിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു. വളരെ മനോഹരമായി കത്തെഴുതിയ 7A ക്ലാസിലെ  സനേഹ കെ. എന്ന കുട്ടിക്ക് അസംബ്ലിയിൽ സമ്മാനം നൽകി.

അക്ഷരമുറ്റം ക്വിസ്
== അക്ഷരമുറ്റം ക്വിസ് ==
25.08.2017 ന് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു. എൽ.പി വിഭാഗം ക്വിസിന് സുമിത ടീച്ചർ, ശുഹൈബ് മാസ്റ്റർ എന്നിവരും യു.പി വിഭാഗം ക്വിസിന് ആമിന ടീച്ചർ, രമ്യ ടീച്ചർ എന്നിവരും നേതൃത്വം നൽകി.
25.08.2017 ന് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു. എൽ.പി വിഭാഗം ക്വിസിന് സുമിത ടീച്ചർ, ശുഹൈബ് മാസ്റ്റർ എന്നിവരും യു.പി വിഭാഗം ക്വിസിന് ആമിന ടീച്ചർ, രമ്യ ടീച്ചർ എന്നിവരും നേതൃത്വം നൽകി.
LP വിഭാഗം വിജയികൾ  
LP വിഭാഗം വിജയികൾ  
വരി 138: വരി 138:

ശാസ്ത്രമേള സ്കൂൾ തലം
== ശാസ്ത്രമേള സ്കൂൾ തലം ==
കൂട്ടിലങ്ങാടി ഗവൺമെന്റ് യു.പി സ്കൂളിലെ 2017-18 വർഷത്തെ സ്കൂൾ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേള 27.09.2017 ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ ഓഡിറ്റോറിയം, സ്കൂൾ വരാന്ത എന്നിവിടങ്ങളിൽ വിവിധ ക്ലാസുകളിലായി ഗണിത ശാസ്ത്ര മേളയും നടന്നു.

ഉച്ചക്ക് ശേഷം ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി മേളകൾ അരങ്ങേറി.  
ഉച്ചക്ക് ശേഷം ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി മേളകൾ അരങ്ങേറി.  
വരി 147: വരി 147:

ഗാന്ധിജയന്തി ക്വിസ്
== ഗാന്ധിജയന്തി ക്വിസ് ==
ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. സേവന ദിനം ആചരിച്ചു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. എൽ.പി, യു.പി ക്ലാസുകളിലെ കുട്ടികൾക്കായി ഗാന്ധി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. സേവന ദിനം ആചരിച്ചു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. എൽ.പി, യു.പി ക്ലാസുകളിലെ കുട്ടികൾക്കായി ഗാന്ധി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.
വരി 161: വരി 161:
     Harshad VII B
     Harshad VII B

സ്കൂൾ തല സ്പോർട്സ്
== സ്കൂൾ തല സ്പോർട്സ് ==
2017-18 അധ്യയന വർഷത്തിലെ സ്കൂൾ കായിക മേള 04.10.2017 ന് കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിൽ നടന്നു. 5 ഗ്രൂപ്പുകളായി നടന്ന കായികമേളക്ക് മാർച്ച് പാസ്റ്റോടെയാണ് തുടക്കമായത്. എൽ.പി മിനി കിഡ്ഡീസ്, എൽ.പി കിഡ്ഡീസ്, യു.പി കിഡ്ഡീസ്, യു.പി സബ് ജൂനിയർ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു.   

വരി 167: വരി 167:

സ്കൂൾ കലാമേള
== സ്കൂൾ കലാമേള ==
2017-18 അധ്യയന വർഷത്തിലെ സ്കൂൾ കലാമേള ഒക്ടോബർ 19,20 തീയ്യതികളിൽ സ്കൂളിൽ വെച്ച് നടന്നു. മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. പ്രധാന വേദി (സ്റ്റേജ്), സ്കൂൾ ഓഡിറ്റോറിയം, 7 എ എന്നീ വേദികളിലായി നടന്ന മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

ഔഷധ സസ്യ പ്രദർശനം
== ഔഷധ സസ്യ പ്രദർശനം ==
സ്കൂൾ ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ 2018 ഒക്ടോബർ 30 ന് ഔഷധ സസ്യങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ വിവിധ ഔഷധ സസ്യങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ ഗുണഗണങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.
സ്കൂൾ ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ 2018 ഒക്ടോബർ 30 ന് ഔഷധ സസ്യങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ വിവിധ ഔഷധ സസ്യങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ ഗുണഗണങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു.
കൂടുതൽ ഔഷധ സസ്യങ്ങൾ ഭംഗിയായി അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
കൂടുതൽ ഔഷധ സസ്യങ്ങൾ ഭംഗിയായി അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.
വരി 181: വരി 181:

മീസിൽസ് റുബെല്ല കുത്തിവെപ്പ്
== മീസിൽസ് റുബെല്ല കുത്തിവെപ്പ് ==
മീസിൽസ്, റുബെല്ല എന്നീ രോഗങ്ങൾക്കെതിരെ സർക്കാറും ആരോഗ്യ വകുപ്പും മുൻകൈയെടുത്ത് നടപ്പിലാക്കിയ മീസിൽസ് റുബെല്ല യജ്ഞത്തിൽ സ്കൂളും പങ്കാളികളായി. ആദ്യ ഘട്ടത്തിൽ കുത്തിവെപ്പ് എടുത്തവരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടെങ്കിലും അവസരോചിതമായ ബോധവൽക്കരണത്തിലൂടെ വലിയ മാറ്റം വരുത്താൻ സാധിച്ചു.

മലർവാടി ക്വിസ്
== മലർവാടി ക്വിസ് ==
എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള മലർവാടി ക്വിസ് 2018 ഓക്ടോബർ 25 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ശുഹാബ് മാസ്റ്റർ, സുമിത ടീച്ചർ, നദീറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള മലർവാടി ക്വിസ് 2018 ഓക്ടോബർ 25 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ശുഹാബ് മാസ്റ്റർ, സുമിത ടീച്ചർ, നദീറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

വരി 200: വരി 200:

യു.എൻ ഡേ (യു.പി)
== യു.എൻ ഡേ (യു.പി) ==
ഒക്ടോബർ 24 ന് ഐക്യരാഷ്ട്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചോദ്യാവലി മതസരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒക്ടോബർ 24 ന് ഐക്യരാഷ്ട്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചോദ്യാവലി മതസരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സജല ഫാത്തിമ 6 ഡി, മുഹമ്മദ് നിസ്മൽ 5 ബി എന്നിവരാണ് വിജയികളായത്.
സജല ഫാത്തിമ 6 ഡി, മുഹമ്മദ് നിസ്മൽ 5 ബി എന്നിവരാണ് വിജയികളായത്.

ഉപജില്ലാ ശാസ്ത്രമേള
== ഉപജില്ലാ ശാസ്ത്രമേള ==
ഈ വർഷത്തെ ഉപജില്ലാ ശാസ്ത്രമേള മക്കരപറമ്പ് ജി.വി.എച്ച്.എസ്.എസ് സ്കൂളിലാണ് നടന്നത്. സ്കൂളിലെ കുട്ടികൾ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലെല്ലാം പങ്കെടുത്തു.
ഈ വർഷത്തെ ഉപജില്ലാ ശാസ്ത്രമേള മക്കരപറമ്പ് ജി.വി.എച്ച്.എസ്.എസ് സ്കൂളിലാണ് നടന്നത്. സ്കൂളിലെ കുട്ടികൾ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലെല്ലാം പങ്കെടുത്തു.
വളരെ മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ച വെച്ചത്.
വളരെ മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ച വെച്ചത്.
വരി 214: വരി 214:
        മുഹമ്മദ് അരീജ് എ ഗ്രേഡ്
        മുഹമ്മദ് അരീജ് എ ഗ്രേഡ്

അല്ലാമാ  ഇഖ്ബാൽ ടാലന്റ് മീറ്റ്
== അല്ലാമാ  ഇഖ്ബാൽ ടാലന്റ് മീറ്റ് ==
2018 നവംബർ 8 ന് ഉർദു ക്ലബിന് കീഴിൽ അല്ലാമാ ഇഖ്ബാൽ ടാലന്റ് മീറ്റ് സംഘടിപ്പിച്ചു. ടാലന്റ് ക്വിസ്, പദ നിർമ്മാണം എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 6 എ ക്ലാസിലെ റിൻഷ പി.എൻ രണ്ടിനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 7 എ ക്ലാസിലെ മുഹമ്മദ് ഷിയാസ്, 7 എ ക്ലാസിലെ മിസരിയ എന്നിവർ പദ നിർമ്മാണത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടാലന്റ് ക്വിസ് മത്സരത്തിൽ 7 എ ക്ലാസിലെ മുഹമ്മദ് ഷിയാസ്, 6എ ക്ലാസിലെ അബിൻ അഹസൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.

പക്ഷി നിരീക്ഷണം
== പക്ഷി നിരീക്ഷണം ==
15.11.2018 ന് ക്ലാസടിസ്ഥാനത്തിൽ പക്ഷികളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട് കൊളാഷ് മത്സരം നടത്തി. 6സി, 7എ, 6എ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സഥാനങ്ങൾ നേടി.
15.11.2018 ന് ക്ലാസടിസ്ഥാനത്തിൽ പക്ഷികളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട് കൊളാഷ് മത്സരം നടത്തി. 6സി, 7എ, 6എ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സഥാനങ്ങൾ നേടി.
പക്ഷി നിരീക്ഷണ കുറിപ്പ് മത്സരത്തിൽ 7 സി ക്ലാസിലെ സാനിയ നസ്രിൻ, 7സി ക്ലാസിലെ ഫാത്തിമ നസ്രിൻ എന്നിവർ വിജയികളായി.
പക്ഷി നിരീക്ഷണ കുറിപ്പ് മത്സരത്തിൽ 7 സി ക്ലാസിലെ സാനിയ നസ്രിൻ, 7സി ക്ലാസിലെ ഫാത്തിമ നസ്രിൻ എന്നിവർ വിജയികളായി.
വിജയികൾക്ക് തൊട്ടടുത്ത അസംബ്ലിയിൽ സമ്മാനം നൽകി.
വിജയികൾക്ക് തൊട്ടടുത്ത അസംബ്ലിയിൽ സമ്മാനം നൽകി.

ജലം ജീവാമൃതം സെമിനാർ
== ജലം ജീവാമൃതം സെമിനാർ ==
മികവ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തന്നെ സംഘാടനം വഹിച്ച സെമിനാർ 06.12.2017 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സ്കൂൾ ലീഡർ ശൈസ് എൻ.പി ഉദ്ഘാടനം ചെയ്തു.
മികവ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തന്നെ സംഘാടനം വഹിച്ച സെമിനാർ 06.12.2017 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സ്കൂൾ ലീഡർ ശൈസ് എൻ.പി ഉദ്ഘാടനം ചെയ്തു.
ജല സംരക്ഷണവമായി ബന്ധപ്പെട്ട വിവിധ ഉപവിഷയങ്ങൾ ഓരോ ക്ലാസുകൾക്കും നൽകി. 7 ഡി ക്ലാസിലെ ഷാന ശെറിനായിരുന്നു മോഡറേറ്റർ. ജലത്തിന്റെ ശരിയായ ഉപയോഗത്തെയും ദുരുപയോഗം തടയാനുള്ള മാർഗങ്ങളെയും ഭംഗിയായി അവതരിപ്പിച്ച 7 സി ക്ലാസിലെ ഫിദ ഫാത്തിമ ഇ.സി യെ മികച്ച സെമിനാർ പ്രസന്റേറ്ററായി തെരെഞ്ഞെടുത്തു.

ഓടക്കുഴൽ - കലാപഠനം
== ഓടക്കുഴൽ - കലാപഠനം ==
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഓടക്കുഴൽ പരിചയപ്പെടുത്തി. പ്രശസ്ത ചലച്ചിത്ര ഗായകർക്ക് ഈണം പകർന്ന ആദി സ്വരൂപായിരുന്നു മുഖ്യാതിഥി. തികച്ചും വ്യത്യസ്തമായൊരു അനുഭൂതി സൃഷ്ടിച്ച ഒരു പരിപാടിയായിരുന്നു ഇത്. നിറഞ്ഞ കരഘോഷങ്ങളോടെയാണ് ഓരോ പാട്ടിനെയും കുട്ടികൾ വരവേറ്റത്.

കേക്ക് മുറിക്കൽ, നക്ഷത്ര നിർമ്മാണം, ആശംസാ കാർഡ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.
കേക്ക് മുറിക്കൽ, നക്ഷത്ര നിർമ്മാണം, ആശംസാ കാർഡ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.

പി.ടി.എ / സി.പി.ടി.എ
== പി.ടി.എ / സി.പി.ടി.എ ==
18.01.2018 ന് ചേർന്ന പി.ടി.എ, സി.പി.ടി.എ യോഗത്തിൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തിയതോടൊപ്പം സർക്കാർ നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിപ്പിച്ചു. പൊതു വിദ്യാലയങ്ങളുടെ ആവശ്യകതയും, വിദ്യാലയങ്ങളിലെ നൂതന മാറ്റങ്ങളെ കുറിച്ചും ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള സർക്കാർ പദ്ധതികളെ കുറിച്ചും ലിയാഖത്തലി മാസ്റ്റർ, അബ്ദുൽ മജീദ് മാസ്റ്റർ എന്നിവർ ക്ലാസെടുത്തു.

റിപബ്ലിക് ദിനം
== റിപബ്ലിക് ദിനം ==
രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റർ പതാക ഉയർത്തി. വാർഡ് മെമ്പർ പി.കെ ഉമ്മർ, പി.ടി.എ പ്രസിഡണ്ട് എൻ.പി അബ്ദു റഹൂഫ്, വൈസ് പ്രസിഡണ്ട് പി.ശശി, എസ്.എം.സി ചെയർമാൻ സി.സജീർ, മറ്റു പി.ടി.എ ഭാരവാഹികളും റിപബ്ലിക് ദിനാശംസകൾ നേർന്നു.  

  കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. ക്ലാസടിസ്ഥാനത്തിൽ ദേശഭക്തി ഗാനാലാപന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
  കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. ക്ലാസടിസ്ഥാനത്തിൽ ദേശഭക്തി ഗാനാലാപന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
വരി 249: വരി 249:
3.ഹിബ ഫാത്തിമ 5 സി
3.ഹിബ ഫാത്തിമ 5 സി

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം
== അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ==
2018-19 വർഷം മുതൽ സ്കൂളിൽ അക്കാദമിക രംഗത്ത് നടപ്പിലാക്കുന്ന പദ്ധതികൾ ഉൾകൊള്ളുന്ന അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രാകാശനം 15.2.2018 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശൗക്കത്തലി മാസ്റ്റർ പി.ടി.എ പ്രസിഡണ്ട് എൻ.പി അബ്ദുറഹൂഫിന് നൽകി പ്രകാശനം ചെയ്തു.

വരി 256: വരി 256:
മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ അസ്ക്ക്കറലി, ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് ഇ.സി. ഹംസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.സജീർ,  വാർഡ് മെമ്പർ പി.കെ ഉമ്മർ, ബി.പി.ഒ ഹരിദാസൻ മാസ്റ്റർ, ബി.ആർ.സി ട്രൈനർ ബിജു മാത്യു, ഹെഡ്മാസ്റ്റർ ഷൗക്കത്തലി മാസ്റ്റർ, പി.ടി.എ പ്രസി‍ഡണ്ട് എൻ.പി അബ്ദുറഹൂഫ്, വൈ.പ്രസിഡണ്ട് പി.ശശി, എസ്.എം.സി ചെയർമാൻ സജീർ, എം.ടി.എ പ്രസിഡണ്ട് സൗദ, മുൻ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് മാസ്റ്റർ എന്നിവർ വിവിധ കേന്ദ്രങ്ങളിലെ തെരുവ് നാടകം ഉദ്ഘാടനം ചെയ്തു. വി.കെ.കെ പ്രസാദും നിഷാന്ത് നായരും ചേർന്ന് രചിച്ച നാടകത്തിന്റെ സംവിധാനം നിർവ്വഹിച്ചത് സ്കൂൾ അധ്യാപികയായ രേഷ്മ കെ അനിലാണ്. അബ്ദുൽ അസീസ് മാസ്റ്ററായിരുന്നു കോ.ഓഡിനേറ്റർ.എല്ലാ പ്രദേശങ്ങളിൽ നിന്നും മികച്ച സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്.

Zerone 2k18 സ്കൂൾ വാർഷികം
== Zerone 2k18 സ്കൂൾ വാർഷികം ==
സ്കൂളിന്റെ 106 ാം വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു. രാവിലെ 10.30 മുതൽ കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.  
സ്കൂളിന്റെ 106 ാം വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു. രാവിലെ 10.30 മുതൽ കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.  
വാർഷിക സമ്മേളനം മങ്കട ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എലിക്കോട്ടിൽ സഹീദ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എല്ലാ ക്ലാസുകളിൽ നിന്നുമായി തെരെഞ്ഞെടുത്ത എഴുപതോളം കുട്ടികളും അധ്യാപകരും ചേർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ ഗാനമാലപിച്ചതോടെയാണ് വാർഷിക സമ്മേളനത്തിന് തുടക്കമായത്.

20:32, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ പ്രവേശനോത്സവം 2017

കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിന്റെ 2017-18 വർഷത്തെ പ്രവേശനോത്സവം ചർച്ച ചെയ്യാൻ 22.05.2017 ന് തിങ്കളാഴ്ച യോഗം സ്റ്റാഫ് മീറ്റിംഗ് വിളിച്ച് ചേർത്തു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട വിവിധ ചുമതലകൾ വിഭജിച്ചു നൽകി. 31.05.2017 ന് എല്ലാ സ്റ്റാഫും സ്കൂളിലെത്തി പ്രവേശനോത്സവത്തിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്തി. സ്കൂൾ പരിസരവും ക്ലാസ് റൂമുകളും ശുചീകരിച്ചതിനു പുറമെ റിബ്ബൺ തോരണങ്ങൾ, ബലൂൺ എന്നിവ കൊണ്ട് സ്കൂളൂം ഒന്നാം ക്ലാസും അലങ്കരിച്ചിരുന്നു.

കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിന്റെ 2017-18 വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായി തന്നെ ആഘോഷിച്ചു. പ്രവേശനോത്സവം മങ്കട ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് ശ്രീ. എൻ.കെ അശ്ക്കർ അലി നിർവ്വഹിച്ചു. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് മെമ്പറും സ്കൂൾ പി.ടി.എ പ്രസിഡണ്ടും കൂടിയായ ശ്രീ. പി.കെ ഉമ്മർ അദ്ധ്യക്ഷനായിരുന്നു. പ്രവേശനോത്സവ ഗാനം കേൾപിച്ചതിനു ശേഷം പുതുതായി സ്കൂളിൽ എത്തിയ കുട്ടികൾക്ക് ക്രയോൺ, നോട്ട് ബുക്ക്, പെൻസിൽ എന്നിവ ഉൾകൊള്ളുന്ന പഠന കിറ്റും വിതരണം ചെയ്തു. എല്ലാ നവാഗതർക്കും മധുരം വിതരണം ചെയ്തു. പി.ടി.എ വൈ.പ്രസിഡണ്ട് പി. അബ്ദു റഹൂഫ്, സജീർ എന്നിവർ പ്രസംഗിച്ചു. പുതുതായി ചേർന്ന കുട്ടികൾക്ക് കലാപരിപാടികൾക്കുള്ള വേദിയൊരുക്കി. തുടർന്ന് ക്ലാസധ്യാപകർ കുട്ടികളെ ക്ലാസുകളിലേക്കാനയിച്ചു. വിവിധ നിറങ്ങളിലുള്ള ബലൂണുകൾ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രി. എം.ഇ സൈതലവി മാസ്റ്റർ സ്വാഗതവും സ്റ്റാഫ് പ്രതിനിധി സൈനുൽ ആബിദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

ലോക പരിസ്ഥിതി ദിനം

വൃക്ഷത്തൈ നടൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷത്തൈ നടൽ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സജീർ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശൗക്കത്തലി മാസ്റ്റർ, മുൻ ഹെഡ്മാസ്റ്റർ സി.എച്ച് അബ്ദുൽ മജീദ് മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് പി.കെ ഉമ്മർ, പി.ടി.എ അംഗം വി.സജീർ, ലിയാക്കത്തലി മാസ്റ്റർ എന്നിവർ സംബന്ധിച്ചു. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ ഭാഷകളിൽ പോസ്റ്റർ രചനാ മത്സരം നടത്തി. വിജയികൾക്ക് അസംബ്ലിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്കൂൾ കിറ്റ് വിതരണം

2017ജൂൺ 8 വ്യാഴാഴ്ച സ്കൂളിലെ മുപ്പതോളം പാവപ്പെട്ട കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്തു. JCI ( Junior Chamber International) പെരിന്തൽമണ്ണ ഘടകം അവരുടെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്ന സ്കൂൾ കിറ്റ് വിതരണത്തിന് നമ്മുടെ സ്കൂളിനെ തെരെഞ്ഞെടുക്കുകയായിരുന്നു. സംഘത്തിന്റെ പ്രസിഡണ്ട് ശ്രീ. റജി സാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് ശ്രീ. എൻ.പി അബ്ദുറഹൂഫ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി ശ്രീ. മണികണ്ഠൻ സംഘത്തെ പരിചയപ്പടുത്തി. JCI അംഗം അഫീൽ, പി.ടി.എ വൈ.പ്രസിഡണ്ട് എന്നിവർ സംബന്ധിച്ചു. സൈനുൽ ആബിദ് മാസ്റ്റർ സ്വാഗതവും രാജനന്ദിനി ടീച്ചർ നന്ദിയും പറഞ്ഞു.

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2017

2017-18 വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2017 ജൂൺ 14 ന് ബുധനാഴ്ച നടന്നു. ജനാധിപത്യ രീതിയിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ച് ഓരോരുത്തരും സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ, സ്പോർട്സ് ക്യാപ്റ്റൻ, ആരോഗ്യ മന്ത്രി, സാഹിത്യ സമാജം സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു. ജി.കെ രമ ടീച്ചർ വരണാധികാരിയും പി.പി ബിന്ദു ടീച്ചർ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറുമായുള്ള സമിതിയാണ് ഇലക്ഷൻ നിയന്ത്രിച്ചത്. ഓരോ ക്ലാസിൽ നിന്നും അനുയോജ്യരായ കുട്ടികളെ പോളിംഗ് ഓഫീസർമാരായി നിയമിച്ച് തെരെഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിച്ച് കൊണ്ടു തന്നെയാണ് തെരെഞ്ഞെടുപ്പ് നടന്നത്. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ച ഷൈസ് എൻ.പി 239 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 86 വോട്ട് നേടിയ നിഹാലിനെ ഡെപ്യൂട്ടി ലീഡറായി തെരെഞ്ഞെടുത്തു. സ്പോർട്സ് ക്യാപ്റ്റനായി മത്സരിച്ച വിഷ്ണു.എ എതിർ സ്ഥാനാർത്ഥി ശാഹിദ് മുബാറക്കിനേക്കാൾ 226 വോട്ട് കൂടുതൽ നേടി. ഹെൽത്ത് മിനിസ്റ്റർ സ്ഥാനത്തേക്ക് മത്സരിച്ച മുഹമ്മദ് അരീജ് 217വോട്ട് നേടിയപ്പോൾ ജിംഷ 103 വോട്ടും അഫലഹ് 82 വോട്ടും നേടി. സാഹിത്യസമാജം സെക്രട്ടറിയായി മത്സരിച്ച മുഹമ്മദ് നിഷാം 210 വോട്ട് നേടിയപ്പോൾ ഗോപികക്ക് 182 വോട്ട് ലഭിച്ചു. വിജയികൾ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.

ലഹരി വിരുദ്ധ ക്വിസ് മത്സരം

2017 ജൂൺ 16 വെള്ളിയാഴ്ച യു.പി വിഭാഗം കുട്ടികൾക്കായി ലഹരി വിരുദ്ധ ക്വിസ് മത്സരം നടത്തി. ക്ലാസടിസ്ഥാനത്തിൽ സ്ക്രീനിംഗ് ചോദ്യങ്ങൾ നൽകി അഞ്ച് പേർക്ക് സ്കൂൾ‍ തല മത്സരത്തിന് അവസരം നൽകി. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് സഹായകമാകും വിധം സമയമെടുത്ത് തന്നെ ക്വിസ് മത്സരം നടത്തി. 5ബി ക്ലാസിലെ മുഹമ്മദ് ഫൗസാൻ ഒന്നാം സ്ഥാനവും 6എ ക്ലാസിലെ മുഹമ്മദ് ഷഹൽ രണ്ടാം സ്ഥാനവും നേടി.

വായനാവാരം ജൂൺ 19-26

വായനാവാരത്തിന് 2017 ജൂൺ 19 ന് തുടക്കം. വായനാദിന സന്ദേശവും പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും തിങ്കളാഴ്ച നടന്നു. സ്കൂൾ ലീഡർ ശൈസ് എൻ.പി പ്രഭാഷണം നിർവ്വഹിച്ചു. പുസ്തക പ്രദർശനം ജൂൺ 20 ന് പുസ്തക പ്രദർശനം നടത്തി. ക്ലാസടിസ്ഥാനത്തിൽ ഓരോ ക്ലാസുകളിലെ കുട്ടികളും പ്രദർശനത്തിനെത്തി. ശേഷം ഓർമ്മയിലെ പുസ്തകങ്ങൾ - ഓർമ്മ പരിശോധന മത്സരം നടത്തി. സാഹിത്യകാരെ പരിചയപ്പെടാം മലയാളം, ഇംഗ്ലീഷ്, ഹിന്ദി. ഉർദു തുടങ്ങിയ വിവിധ ഭാഷകളിലെ കവികളെയും സാഹിത്യകാരന്മാരെയും തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ കുട്ടികൾക്കായി വേറിട്ട മത്സരം നടത്തി. കവികളുടെയും സാഹിത്യകാരന്മാരുടെയും ഫോട്ടോ നമ്പറിട്ട് പ്രദർശിപ്പിച്ചു. നിശ്ചിത സമയത്തിനകം അവരെ തിരിച്ചറിഞ്ഞ് പേരുകളെഴുതി തിരിച്ചേൽപിക്കുക എന്നതായിരുന്നു പ്രവർത്തനം. ചില ഫോട്ടോകൾക്ക് താഴെ അവരുടെ കൃതികളുടെ പേരുകളും എഴുതിയിരുന്നു. സാഹിത്യ ക്വിസ് എൽ.പി, യു.പി കുട്ടികൾക്കായി സാഹിത്യ ക്വിസ് മത്സരം സംഘടിപ്പിച്ചു. യു.പി വിഭാഗം ക്വിസ് മത്സരത്തിൽ അൻഷിദ തസ്നി (7C) ഒന്നാം സ്ഥാനവും ഫിദ ഫാത്തിമ ഇ.സി (7C) രണ്ടാം സ്ഥാനവും റഹല എം (7B) മൂന്നാം സ്ഥാനവും നേടി. വായനാ മത്സരം വിവിധ ഭാഷകളിൽ ഭാഷാ ക്ലബുകളുെടെ നേതൃത്വത്തിൽ വായനാ മത്സരം സംഘടിപ്പിച്ചു. മലയാളം, ഇംഗ്ലീഷ്, അറബിക്, ഉർദു, ഹിന്ദി എന്നീ ഭാഷകളിൽ വായനാമത്സരം സംഘടിപ്പിച്ചു. വാർത്താവായന എല്ലാ ക്ലാസുകളിലെയും കുട്ടികൾ ഓരോ ദിവസത്തെയും വാർത്തകൾ എഴുതിക്കൊണ്ട് വരികയും പത്ര വാർത്ത വായന നടത്തുകയും ചെയ്യുന്ന പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ലീഡർ ശൈസ് എൻ.പി അസംബ്ലിയിൽ വാർത്ത വായിച്ചു നിർവ്വഹിച്ചു.

നിധിവേട്ട വായനയിലൂടെ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തൽ മത്സരം 2017 ജൂൺ 26 ചൊവ്വാഴ്ച നടത്തി. സ്കൂൾ ഓഡിറ്റോറിയം, സ്റ്റേജ്, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, എന്നിവിടങ്ങളിൽ നിധി ഒളിഞ്ഞിരിപ്പുള്ള ലൈബ്രറിയിലേക്കുള്ള വഴി കാണിക്കുന്ന സൂചനകൾ പ്രദർശിപ്പിച്ചിരുന്നു. ഓരോ ക്ലാസുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 3 പേരാണ് നിധി വേട്ടക്കിറങ്ങിയത്. അവസാന കേന്ദ്രമായ ലൈബ്രറിയിൽ രണ്ട് വായനാ പുസ്തകങ്ങളും പെൻസിൽ, സ്കെയിൽ, ക്രയോൺ കളർ, സ്കെച്ച് പെൻ എന്നിവ ഉൾകൊള്ളുന്ന നിധിയാണ് ഒളിപ്പിച്ചു വെച്ചിരുന്നത്. 7 ബി ക്ലാസിലെ ഹന ഇ.സി യാണ് നിധി കരസ്ഥമാക്കിയത്.

വായനാ സന്ദേശ റാലി വായനാ സന്ദേശ ദിനത്തോടനുബന്ധിച്ച് 2017 ജൂൺ 28 വ്യാഴാഴ്ച കൂട്ടിലങ്ങാടി ടൗണിലേക്ക് വിദ്യാരംഗം ക്ലബ് അംഗങ്ങളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വായനാ സന്ദേശ വിരുദ്ധ റാലി നടത്തി. ഓരോ ക്ലാസിൽ നിന്നും കുട്ടികൾ വിവിധ ഭാഷകളിൽ പ്ലക്കാർഡുകൾ തയ്യാറാക്കി കൊണ്ട് വന്നിരുന്നു. മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് വായനാ സന്ദേശമുണർത്തുന്ന മുദ്രാവാക്യങ്ങൾ കൊണ്ട് ബോധവൽക്കരണ പ്രവർത്തനങ്ങളിലേർപെടുകയായിരുന്നു കുട്ടികൾ. അധ്യാപകരായ നദീറ ടീച്ചർ, സുമിത ടീച്ചർ, ശുഹൈബ് മാസ്റ്റർ, രമ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

ലേൺ ഖുർആൻ കോൺടെസ്ററ്

റംസാനിനോടനുബന്ധിച്ച് യു.പി വിഭാഗം കുട്ടികൾക്കായി ഖുർആൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഓരോ ക്ലാസിൽ നിന്നും അഞ്ച് പേർക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകി. ഖുർആനിലെ 2 ഭാഗങ്ങളിൽ നിന്നുള്ള ഇരുപത് ചോദ്യങ്ങൾ ഉൾപെടുത്തിയാണ് ക്വിസ് മത്സരം നടത്തിയത്. സി.കെ അബ്ദുൽ മജീദ് മാസ്റ്റർ, സഫിയ്യ ടീച്ചർ, പി.കെ റംലത്ത് ടീച്ചർ എന്നിവർ നേതൃത്വം നൽകി. ഏഴ് സി ക്ലാസിലെ അൻഷിദ തസ്നി.ടി ഒന്നാം സ്ഥാനവും അഞ്ച് ബി ക്ലാസിലെ ഇബ്രാഹിം ബാദുഷ രണ്ടാം സ്ഥാനവും ഏഴ് ബി ക്ലാസിലെ റഹല മൂന്നാം സ്ഥാനവും നേടി.

ക്ലബുകളുടെ ഉദ്ഘാടനം

സ്കൂളിലെ വിവിധ ക്ലബുകളുടെ ഉദ്ഘാടനം പ്രമുഖ മജീഷ്യൻ അഖിൽ ചെർപുളശ്ശേരി നിർവ്വഹിച്ചു. മാജിക് അവതരണത്തിനൊപ്പം കഥകളും വിലപ്പെട്ട ഉപദേശങ്ങളും നൽകിയ അദ്ദേഹത്തിന്റെ ഓരോ അവതരണത്തെയും നിറഞ്ഞ കരഘോഷങ്ങളോടെയാണ് കുട്ടികൾ എതിരേറ്റത്. മലയാളം, അറബിക്, ഉർദു, ഹിന്ദി, ഇംഗ്ലിഷ്, സയൻസ്, ഗണിതം, സാമൂഹ്യശാസ്ത്രം, വിദ്യാരംഗം, ഗാന്ധിദർശൻ, ഇക്കോ തുടങ്ങിയ വിവിധ ക്ലബുകളുടെ ഉദ്ഘാടനമാണ് അധ്യാപകൻ കൂടിയ അഖിൽ സാർ നിർവ്വഹിച്ചത്.

മയക്കുമരുന്ന് വിരുദ്ധ സന്ദേശ റാലി

മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് 2017 ജൂൺ 28 വ്യാഴാഴ്ച കൂട്ടിലങ്ങാടി ടൗണിലേക്ക് സയൻസ് ക്ലബ് അംഗങ്ങളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ മയക്കു മരുന്ന് സന്ദേശ വിരുദ്ധ റാലി നടത്തി. ഓരോ ക്ലാസിൽ നിന്നും കുട്ടികൾ വിവിധ ഭാഷകളിൽ പ്ലക്കാർഡുകൾ തയ്യാറാക്കി കൊണ്ട് വന്നിരുന്നു. മലയാളം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ലഹരി വിരുദ്ധ സന്ദേശമുണർത്തുന്ന മുദ്രാവാക്യങ്ങൾ കൊണ്ട് ബോധവൽക്കരണ പ്രവർത്തനങ്ങളിലേർപെടുകയായിരുന്നു കുട്ടികൾ. സയൻസ് അധ്യാപകരായ രാജനന്ദിനി ടീച്ചർ, ജംസീന ടീച്ചർ, അമ്പിളി ടീച്ചർ, രമ്യ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

പുഴ മരിക്കുന്നുവോ? സർഗാത്മക രചന

വറ്റി വരണ്ട പുഴ കുട്ടികൾ സന്ദർശിക്കുകയും പുഴയുടെ അവസ്ഥ നേരിൽ കണ്ട കുട്ടികൾക്ക് സർഗാത്മക രചന നടത്താനുള്ള അവസരമൊരുക്കുകയും ചെയ്തു. കുട്ടികളുടെ രചനകൾ സ്വരൂപിച്ച് പതിപ്പ് നിർമ്മിക്കുകയും ഏറ്റവും മികച്ച രചനക്ക് സമ്മാനം നൽകുകയും ചെയ്തു. എൽ.പി വിഭാഗത്തിൽ 2 സി ക്ലാസിലെ ഫാത്തിമ ഹംനയും യു.പി വാഭാഗത്തിൽ 7 എ ക്ലാസിലെ ഗോപിക കെ യും ഒന്നാം സ്ഥാനം നേടി. മിൻഹാജ് റഹ്മാൻ രണ്ടാം സ്ഥാനവും സ്നേഹ കെ മൂന്നാം സ്ഥാനവും നേടി.

വൈക്കം മുഹമ്മദ് ബഷീർ ദിനം

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണ പുതുക്കുന്ന ബഷീർ ദിനത്തിൽ എൽ.പി, യു.പി ക്ലാസിലെ കുട്ടികൾക്ക് ക്വിസ് മത്സരവും ബഷീർ അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. എൽ പി ക്വിസ് വിജയികൾ 1. ഷിഫ 4 എ 2. സഫ 4 സി 2. ഷബാന 4 എ 3. ഫാത്തിമ സിൻഷ 4 എ

യു.പി ക്വിസ് വിജയികൾ 1. അബിൻ അഹസൻ കെ 5എ 2. ഹിബ ഫാത്തിമ 5 സി

മഴ മാപിനി ദത്ത ശേഖരണം

മികവ് പ്രവർത്തനങ്ങളുടെ ഭാഗമായി മഴമാപിനി നിർമ്മിക്കാനുള്ള പരിശീലനവും മഴ അളക്കുന്നതിനുള്ള പരിശീലനവും നൽകി. വിവിധ പ്രദേശങ്ങളിലെ കുട്ടികളെ ഗ്രൂപ്പുകളായി തരം തിരിച്ച് മഴ അളക്കാൻ ആവശ്യപ്പടുകയും അതിലൂടെ ലഭിച്ച അളവുകൾ ക്രോഡീകരിച്ച് അപഗ്രഥനത്തിന് വിധേയമാക്കുകയും ചെയ്തു. പ്രസ്തുത പ്രവർത്തനത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച് 7 എ ക്ലാസിലെ വിഷ്ണുവിന് സമ്മാനം നൽകി.

ജനസംഖ്യ ഡിബേറ്റ്

ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് എസ്.എസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജനസംഖ്യാ ഡിബേറ്റ് സംഘടിപ്പിച്ചു. ജനസംഖ്യാ വർദ്ദനവിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള 2 ഗ്രുപ്പുകൾ തമ്മിലുള്ള ഡിബേറ്റിൽ എസ്.എസ് ക്ലബ് സെക്രട്ടറി കൂടിയായ ഷാന ശെറിൻ മോഡറേറ്ററായി. ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് വിഷ്ണു, ഷൈസ്, മുഹമ്മദ് അരീജ്, മുഹമ്മദ് നിഷാം, ഹന ഇ.സി, ഫാത്തിമ ഷഹമ, റിസ്വാന, ഫാത്തിമ ദിൽഷ എന്നിവർ ഡിബേറ്റിൽ പങ്കെടുത്തു.

ജലം ജീവാമൃതം ചുമർപത്രിക നിർമ്മാണം

2017-18 വർഷത്തെ മികവ് പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് തലത്തിൽ മഴക്കാല രോഗങ്ങളെ കുറിച്ച് ചുമർപത്രിക നിർമ്മാണ മത്സരം സംഘടിപ്പിച്ചു. തയ്യാറാക്കിയ ചുമർപത്രികകൾ പ്രദർഷിപ്പിക്കുകയും യു.പി തലത്തിൽ 7 എ ക്ലാസ് ഒന്നാം സ്ഥാനവും 7 ഡി ക്ലാസ് രണ്ടാം സ്ഥാനവും 6 സി ക്ലാസ് മൂന്നാം സ്ഥാനവും നേടി.

എൽ.പി വിഭാഗത്തിൽ 3 ബി ക്ലാസ് ഒന്നാം സ്ഥാനവും 3 എ ക്ലാസ് രണ്ടാം സ്ഥാനവും നേടി.

ചാന്ദ്ര ദിന ക്വിസ്

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എൽ.പി,യു.പി കുട്ടികൾക്കായി ചാന്ദ്ര ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. എൽ.പി വിഭാഗം ക്വിസ് മത്സരത്തിന് സുമിത ടീച്ചർ, നദീറ ടീച്ചർ എന്നിവരും യു.പി വിഭാഗം ക്വിസ് മത്സരത്തിന് രമ്യ ടീച്ചർ, ജംസീന ടീച്ചർ എന്നിവരും നേതൃത്വം നൽകി. വിജയികൾക്ക് സമ്മാനങ്ങളും നൽകി. വിജയികൾ എൽ.പി 1. സഫ 4സി 1. റിഫ്ദ 4 ബി 2. ഫൈഹ ഫാത്തിമ 3 ബി 3. ഫാത്തിമ സിൻഷ 4എ 3. ഫാത്തിമ അംന 4 എ

യു.പി 1. മുഹമ്മദ് സഹൽ 6എ 2. അബിൻ അഹസൻ 5 എ 3. സജല ഫാത്തിമ 6 ഡി 3. അൻഷിദ തസ്നി 7സി

ഹിരോഷിമ ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് എസ്.എസ് ക്ലബിന്റെ കീഴിൽ നാട്ടിലെങ്ങും പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം ഉൾകൊള്ളുന്ന പോസ്റ്റർ തയ്യാറാക്കി നാട്ടിലൊട്ടിച്ച് ഫോട്ടോ വാട്ട്സ്ആപിലേക്ക് അയച്ച് കൊടുക്കുന്ന പുതിയ തരത്തിലാണ് ഈ മത്സരം സംഘടിപ്പിച്ചത്. നിരവധി കുട്ടികൾ പങ്കെടുത്തു. വിജയികൾ 1. റിഷാന 3എ 2. ആദില എം.പി 5എ 3. ശിബില കെ 7 ഡി

സ്വാതന്ത്ര്യ ദിനം

ക്വിസ് മത്സരം, പതാക നിർമ്മാണം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്ലാസ് തലത്തിൽ ക്വിസ് മത്സരവും പതാക നിർമ്മാണവും നടന്നു. എൽ.പി പതാക നിർമ്മാണം വിജയികൾ 1. ഫാദിൽ ഖാൻ 4 സി 2. റിഫ്ദ 4 ബി 3. ഫഹമ 3 ബി

രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റർ പതാക ഉയർത്തി. വാർഡ് മെമ്പർ പി.കെ ഉമ്മർ, പി.ടി.എ പ്രസിഡണ്ട് എൻ.പി അബ്ദു റഹൂഫ്, വൈസ് പ്രസിഡണ്ട് പി.ശശി, എസ്.എം.സി ചെയർമാൻ സി.സജീർ, മറ്റു പി.ടി.എ ഭാരവാഹികളും സ്വാതന്ത്യ ദിനാശംസകൾ നേർന്നു. സ്വാതന്ത്ര്യ ദിനത്തെ വർണാഭമാക്കാൻ ത്രിവർണ നിറത്തിലുള്ള തൊപ്പിയണിഞ്ഞാണ് കുട്ടികൾ സ്കൂളിലെത്തിയത്. കുട്ടികൾക്ക് ലഡു വിതരണം ചെയ്തു.

തുടർന്ന് ഓരോ ക്ലാസുകളിൽ നിന്നും തെരെഞ്ഞടുത്ത 2 വീതം കുട്ടികളെ പങ്കെടുപ്പിച്ച് ഓപ്പൺ ക്വിസ് മത്സരം സംഘടിപ്പിച്ചു. എസ്.എസ്. ക്ലബിന് കീഴിലാണ് മത്സരം നടന്നത്. ജനറൽ ക്വിസ് ചുമതലയുള്ള ശുഹൈബ് സാറായിരുന്നു ക്വിസ് മാസ്റ്റർ. യു.പി വിഭാഗത്തിൽ 7C ഒന്നാം സ്ഥാനവും 5A,5C,7B എന്നീ ക്ലാസുകൾ രണ്ടാം സ്ഥാനവും നേടി. ക്ലാസ് തലത്തിൽ ദേശഭക്തിഗാന മത്സരവും നടന്നു.

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി. ഉറിയടി, ബോംബ് ബ്ലാസ്റ്റിംഗ്, മൈലാഞ്ചിയിടൽ, വെള്ളം നിറക്കൽ, കസേരക്കളി, പൂക്കള മത്സരം, പൊട്ട് തൊടൽ എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. കുട്ടികൾ വളരെ ആവേശപൂർവമാണ് മത്സരങ്ങളിൽ പങ്കെടുത്തത്. നാട്ടിൽ നിന്നും ശേഖരിച്ച പൂക്കൾ മാത്രമാണ് പൂക്കള മത്സരത്തിനുപയോഗിച്ചത്. കുട്ടികൾക്ക് വിഭവ സമൃദ്ധമായ ഓണ സദ്യയും നൽകി.

Letter to Teacher Contest

അധ്യാപക ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബിന്റെ കീഴിൽ യു.പി വിഭാഗം കുട്ടികൾക്കായി കത്തെഴുതൽ മത്സരം സംഘടിപ്പിച്ചു. ഇഷ്ടപ്പെട്ട അധ്യാപകന് ഇംഗ്ലീഷിൽ കത്തെഴുതാനുള്ള മത്സരത്തിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു. വളരെ മനോഹരമായി കത്തെഴുതിയ 7A ക്ലാസിലെ സനേഹ കെ. എന്ന കുട്ടിക്ക് അസംബ്ലിയിൽ സമ്മാനം നൽകി.

അക്ഷരമുറ്റം ക്വിസ്

25.08.2017 ന് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു. എൽ.പി വിഭാഗം ക്വിസിന് സുമിത ടീച്ചർ, ശുഹൈബ് മാസ്റ്റർ എന്നിവരും യു.പി വിഭാഗം ക്വിസിന് ആമിന ടീച്ചർ, രമ്യ ടീച്ചർ എന്നിവരും നേതൃത്വം നൽകി. LP വിഭാഗം വിജയികൾ I ഷിഫ പി 4A II ഫാത്തിമത്ത് ഹിബ 4 B

UP വിഭാഗം വിജയികൾ I റിസവാന പി.പി 7C II ശാന ഷെറിൻ പി 7D

ശാസ്ത്രമേള സ്കൂൾ തലം

കൂട്ടിലങ്ങാടി ഗവൺമെന്റ് യു.പി സ്കൂളിലെ 2017-18 വർഷത്തെ സ്കൂൾ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി മേള 27.09.2017 ന് സ്കൂളിൽ വെച്ച് നടന്നു. സ്കൂൾ ഓഡിറ്റോറിയം, സ്കൂൾ വരാന്ത എന്നിവിടങ്ങളിൽ വിവിധ ക്ലാസുകളിലായി ഗണിത ശാസ്ത്ര മേളയും നടന്നു. ഉച്ചക്ക് ശേഷം ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി മേളകൾ അരങ്ങേറി.

പ്രവൃത്തി പരിചയ മേളക്ക് സുജാത ടീച്ചർ, സുമിത ടീച്ചർ ശാസ്ത്ര മേളക്ക് രമ്യ ടീച്ചർ, രാജനന്ദിനി ടീച്ചർ, അമ്പിളി ടീച്ചർ സാമൂഹ്യ ശാസ്ത്ര മേളക്ക് അബ്ദുൽ അസീസ് മാസ്റ്റർ, ധന്യ ടീച്ചർ, ജംസീന ടീച്ചർ ഐ.ടി മേളക്ക് സൈനുൽ ആബിദ് മാസ്റ്റർ എന്നിവരും നേതൃത്വം നൽകി.

ക്ലാസുകളെ ഗ്രൂപ്പ് തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. മത്സരാനന്തരം കുട്ടികൾ നിർമ്മിച്ച വസ്തുക്കൾ പ്രദർശിപ്പിച്ചു.

ഗാന്ധിജയന്തി ക്വിസ്

ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. സേവന ദിനം ആചരിച്ചു. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. എൽ.പി, യു.പി ക്ലാസുകളിലെ കുട്ടികൾക്കായി ഗാന്ധി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.

LP I Mohammad Fasal IV A II Mehjubin III A

UP I Muhammad Nisham VII D II Shaiz NP VII A III Risna VII B

   Vishnu  VII A
    Harshad VII B

സ്കൂൾ തല സ്പോർട്സ്

2017-18 അധ്യയന വർഷത്തിലെ സ്കൂൾ കായിക മേള 04.10.2017 ന് കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിൽ നടന്നു. 5 ഗ്രൂപ്പുകളായി നടന്ന കായികമേളക്ക് മാർച്ച് പാസ്റ്റോടെയാണ് തുടക്കമായത്. എൽ.പി മിനി കിഡ്ഡീസ്, എൽ.പി കിഡ്ഡീസ്, യു.പി കിഡ്ഡീസ്, യു.പി സബ് ജൂനിയർ വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു.

കടുങ്ങപുരം സ്കൂളിൽ വെച്ച് നടന്ന സബ് ജില്ലാ തല സ്പോർട്സ് മത്സരത്തിൽ പങ്കെടുത്തു. എൽ.പി വിഭാഗത്തിൽ ഫാത്തിമ സന 50 മീറ്റർ ഓട്ടത്തിൽ സെക്കന്റും 100 മീറ്റർ ഓട്ടത്തിൽ തേർഡും കരസ്ഥമാക്കി.

സ്കൂൾ കലാമേള

2017-18 അധ്യയന വർഷത്തിലെ സ്കൂൾ കലാമേള ഒക്ടോബർ 19,20 തീയ്യതികളിൽ സ്കൂളിൽ വെച്ച് നടന്നു. മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. പ്രധാന വേദി (സ്റ്റേജ്), സ്കൂൾ ഓഡിറ്റോറിയം, 7 എ എന്നീ വേദികളിലായി നടന്ന മത്സരങ്ങളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു.

ഔഷധ സസ്യ പ്രദർശനം

സ്കൂൾ ഹരിത ക്ലബിന്റെ ആഭിമുഖ്യത്തിൽ 2018 ഒക്ടോബർ 30 ന് ഔഷധ സസ്യങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. കുട്ടികൾ വിവിധ ഔഷധ സസ്യങ്ങൾ പ്രദർശിപ്പിക്കുകയും അവയുടെ ഗുണഗണങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. കൂടുതൽ ഔഷധ സസ്യങ്ങൾ ഭംഗിയായി അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

വിജയികൾ അംന ഷെറിൻ 6 സി മെഹജുബിൻ 3എ റാനിയ 4 എ

മീസിൽസ് റുബെല്ല കുത്തിവെപ്പ്

മീസിൽസ്, റുബെല്ല എന്നീ രോഗങ്ങൾക്കെതിരെ സർക്കാറും ആരോഗ്യ വകുപ്പും മുൻകൈയെടുത്ത് നടപ്പിലാക്കിയ മീസിൽസ് റുബെല്ല യജ്ഞത്തിൽ സ്കൂളും പങ്കാളികളായി. ആദ്യ ഘട്ടത്തിൽ കുത്തിവെപ്പ് എടുത്തവരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടെങ്കിലും അവസരോചിതമായ ബോധവൽക്കരണത്തിലൂടെ വലിയ മാറ്റം വരുത്താൻ സാധിച്ചു.

മലർവാടി ക്വിസ്

എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള മലർവാടി ക്വിസ് 2018 ഓക്ടോബർ 25 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ശുഹാബ് മാസ്റ്റർ, സുമിത ടീച്ചർ, നദീറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.

വിജയികൾ LP ഫാത്തിമ ഷാന എം.പി 4എ മുഹമ്മദ് മിൻഹാജ് 4ബി മുഹമ്മദ് ഹാഷിൽ 4എ ഫാത്തിമ ശിഫ 4എ UP മുഹമ്മദ് ഷഹൽ 4എ അൻഷിദ തസ്നി 7സി ഫിദ ഫാത്തിമ 7 സി

യു.എൻ ഡേ (യു.പി)

ഒക്ടോബർ 24 ന് ഐക്യരാഷ്ട്ര ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചോദ്യാവലി മതസരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സജല ഫാത്തിമ 6 ഡി, മുഹമ്മദ് നിസ്മൽ 5 ബി എന്നിവരാണ് വിജയികളായത്.

ഉപജില്ലാ ശാസ്ത്രമേള

ഈ വർഷത്തെ ഉപജില്ലാ ശാസ്ത്രമേള മക്കരപറമ്പ് ജി.വി.എച്ച്.എസ്.എസ് സ്കൂളിലാണ് നടന്നത്. സ്കൂളിലെ കുട്ടികൾ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലെല്ലാം പങ്കെടുത്തു. വളരെ മികച്ച പ്രകടനമാണ് കുട്ടികൾ കാഴ്ച വെച്ചത്. ബുക്ക് ബൈന്റിംഗ് മുഹമ്മദ് മിദലാജ് സെക്കന്റ് എ ഗ്രേഡ് എംബ്രോയിഡറി റിൻഷ പി.എൻ സെക്കന്റ് എ ഗ്രേഡ് വേസ്റ്റ് മെറ്റീരിയൽ സിനിയ തേർഡ് എ ഗ്രേഡ് ശാസ്ത്ര പരീക്ഷണം മുഹമ്മദ് നിഷാം മുഹമ്മദ് അരീജ് എ ഗ്രേഡ്

അല്ലാമാ ഇഖ്ബാൽ ടാലന്റ് മീറ്റ്

2018 നവംബർ 8 ന് ഉർദു ക്ലബിന് കീഴിൽ അല്ലാമാ ഇഖ്ബാൽ ടാലന്റ് മീറ്റ് സംഘടിപ്പിച്ചു. ടാലന്റ് ക്വിസ്, പദ നിർമ്മാണം എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. 6 എ ക്ലാസിലെ റിൻഷ പി.എൻ രണ്ടിനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 7 എ ക്ലാസിലെ മുഹമ്മദ് ഷിയാസ്, 7 എ ക്ലാസിലെ മിസരിയ എന്നിവർ പദ നിർമ്മാണത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടാലന്റ് ക്വിസ് മത്സരത്തിൽ 7 എ ക്ലാസിലെ മുഹമ്മദ് ഷിയാസ്, 6എ ക്ലാസിലെ അബിൻ അഹസൻ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയത്. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.

പക്ഷി നിരീക്ഷണം

15.11.2018 ന് ക്ലാസടിസ്ഥാനത്തിൽ പക്ഷികളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട് കൊളാഷ് മത്സരം നടത്തി. 6സി, 7എ, 6എ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സഥാനങ്ങൾ നേടി. പക്ഷി നിരീക്ഷണ കുറിപ്പ് മത്സരത്തിൽ 7 സി ക്ലാസിലെ സാനിയ നസ്രിൻ, 7സി ക്ലാസിലെ ഫാത്തിമ നസ്രിൻ എന്നിവർ വിജയികളായി. വിജയികൾക്ക് തൊട്ടടുത്ത അസംബ്ലിയിൽ സമ്മാനം നൽകി.

ജലം ജീവാമൃതം സെമിനാർ

മികവ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ തന്നെ സംഘാടനം വഹിച്ച സെമിനാർ 06.12.2017 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സ്കൂൾ ലീഡർ ശൈസ് എൻ.പി ഉദ്ഘാടനം ചെയ്തു. ജല സംരക്ഷണവമായി ബന്ധപ്പെട്ട വിവിധ ഉപവിഷയങ്ങൾ ഓരോ ക്ലാസുകൾക്കും നൽകി. 7 ഡി ക്ലാസിലെ ഷാന ശെറിനായിരുന്നു മോഡറേറ്റർ. ജലത്തിന്റെ ശരിയായ ഉപയോഗത്തെയും ദുരുപയോഗം തടയാനുള്ള മാർഗങ്ങളെയും ഭംഗിയായി അവതരിപ്പിച്ച 7 സി ക്ലാസിലെ ഫിദ ഫാത്തിമ ഇ.സി യെ മികച്ച സെമിനാർ പ്രസന്റേറ്ററായി തെരെഞ്ഞെടുത്തു.

ഓടക്കുഴൽ - കലാപഠനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഓടക്കുഴൽ പരിചയപ്പെടുത്തി. പ്രശസ്ത ചലച്ചിത്ര ഗായകർക്ക് ഈണം പകർന്ന ആദി സ്വരൂപായിരുന്നു മുഖ്യാതിഥി. തികച്ചും വ്യത്യസ്തമായൊരു അനുഭൂതി സൃഷ്ടിച്ച ഒരു പരിപാടിയായിരുന്നു ഇത്. നിറഞ്ഞ കരഘോഷങ്ങളോടെയാണ് ഓരോ പാട്ടിനെയും കുട്ടികൾ വരവേറ്റത്. കേക്ക് മുറിക്കൽ, നക്ഷത്ര നിർമ്മാണം, ആശംസാ കാർഡ് നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു.

പി.ടി.എ / സി.പി.ടി.എ

18.01.2018 ന് ചേർന്ന പി.ടി.എ, സി.പി.ടി.എ യോഗത്തിൽ കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തിയതോടൊപ്പം സർക്കാർ നടപ്പിലാക്കുന്ന പൊതു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ക്ലാസ് സംഘടിപ്പിച്ചു. പൊതു വിദ്യാലയങ്ങളുടെ ആവശ്യകതയും, വിദ്യാലയങ്ങളിലെ നൂതന മാറ്റങ്ങളെ കുറിച്ചും ഈ വിഷയവുമായി ബന്ധപ്പെട്ടുള്ള സർക്കാർ പദ്ധതികളെ കുറിച്ചും ലിയാഖത്തലി മാസ്റ്റർ, അബ്ദുൽ മജീദ് മാസ്റ്റർ എന്നിവർ ക്ലാസെടുത്തു.

റിപബ്ലിക് ദിനം

രാവിലെ 9 മണിക്ക് ഹെഡ്മാസ്റ്റർ പതാക ഉയർത്തി. വാർഡ് മെമ്പർ പി.കെ ഉമ്മർ, പി.ടി.എ പ്രസിഡണ്ട് എൻ.പി അബ്ദു റഹൂഫ്, വൈസ് പ്രസിഡണ്ട് പി.ശശി, എസ്.എം.സി ചെയർമാൻ സി.സജീർ, മറ്റു പി.ടി.എ ഭാരവാഹികളും റിപബ്ലിക് ദിനാശംസകൾ നേർന്നു.

കുട്ടികൾക്ക് ലഡു വിതരണം ചെയ്തു. ക്ലാസടിസ്ഥാനത്തിൽ ദേശഭക്തി ഗാനാലാപന മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ക്വിസ് മത്സര വിജയികൾ എൽ.പി 1. ഫാത്തിമ സിൻഷ 4എ 2. ഫാത്തിമ ശിഫ 4എ 3. ഫാത്തിമ സന 4ബി

യു.പി 1.മുഹമ്മദ് സഹൽ 6എ 2.ഹന ഇ.സി 7ബി 3.ഹിബ ഫാത്തിമ 5 സി

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

2018-19 വർഷം മുതൽ സ്കൂളിൽ അക്കാദമിക രംഗത്ത് നടപ്പിലാക്കുന്ന പദ്ധതികൾ ഉൾകൊള്ളുന്ന അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രാകാശനം 15.2.2018 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശൗക്കത്തലി മാസ്റ്റർ പി.ടി.എ പ്രസിഡണ്ട് എൻ.പി അബ്ദുറഹൂഫിന് നൽകി പ്രകാശനം ചെയ്തു.

ഒരു ഓർമ്മപ്പെടുത്തൽ - തെരുവ് നാടകം

കൂട്ടിലങ്ങാടി ഗവ. യു.പി സ്കൂളിന്റെ 106 ാം വാർഷികത്തോടനുബന്ധിച്ച് കൂട്ടിലങ്ങാടി പഞ്ചായത്തിലെ എട്ടോളം കേന്ദ്രങ്ങളിൽ സ്കൂൾ കുട്ടിക്കൂട്ടം അവതരിപ്പിച്ച തെരുവ് നാടകം ഒരു ഓർമ്മപ്പെടുത്തൽ ശ്രദ്ദേയമായി. വർദ്ദിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും സമൂഹത്തെ ബോധവാന്മാരാക്കുക എന്നതായിരുന്നു തെരുവ് നാടകത്തിന്റെ പ്രമേയം. മങ്കട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ അസ്ക്ക്കറലി, ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡണ്ട് ഇ.സി. ഹംസ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.സജീർ, വാർഡ് മെമ്പർ പി.കെ ഉമ്മർ, ബി.പി.ഒ ഹരിദാസൻ മാസ്റ്റർ, ബി.ആർ.സി ട്രൈനർ ബിജു മാത്യു, ഹെഡ്മാസ്റ്റർ ഷൗക്കത്തലി മാസ്റ്റർ, പി.ടി.എ പ്രസി‍ഡണ്ട് എൻ.പി അബ്ദുറഹൂഫ്, വൈ.പ്രസിഡണ്ട് പി.ശശി, എസ്.എം.സി ചെയർമാൻ സജീർ, എം.ടി.എ പ്രസിഡണ്ട് സൗദ, മുൻ ഹെഡ്മാസ്റ്റർ അബ്ദുൽ മജീദ് മാസ്റ്റർ എന്നിവർ വിവിധ കേന്ദ്രങ്ങളിലെ തെരുവ് നാടകം ഉദ്ഘാടനം ചെയ്തു. വി.കെ.കെ പ്രസാദും നിഷാന്ത് നായരും ചേർന്ന് രചിച്ച നാടകത്തിന്റെ സംവിധാനം നിർവ്വഹിച്ചത് സ്കൂൾ അധ്യാപികയായ രേഷ്മ കെ അനിലാണ്. അബ്ദുൽ അസീസ് മാസ്റ്ററായിരുന്നു കോ.ഓഡിനേറ്റർ.എല്ലാ പ്രദേശങ്ങളിൽ നിന്നും മികച്ച സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്.

Zerone 2k18 സ്കൂൾ വാർഷികം

സ്കൂളിന്റെ 106 ാം വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു. രാവിലെ 10.30 മുതൽ കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. വാർഷിക സമ്മേളനം മങ്കട ഗ്രാമ പ‍ഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. എലിക്കോട്ടിൽ സഹീദ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ എല്ലാ ക്ലാസുകളിൽ നിന്നുമായി തെരെഞ്ഞെടുത്ത എഴുപതോളം കുട്ടികളും അധ്യാപകരും ചേർന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ ഗാനമാലപിച്ചതോടെയാണ് വാർഷിക സമ്മേളനത്തിന് തുടക്കമായത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡണ്ട് എൻ.കെ അസക്കറലി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി സുഹറാബി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത, പ്രശസ്ത വയലിനിസ്റ്റ് മുരളി മനോഹർ, മറ്റു ജനപ്രതിനിധികളും സംബന്ധിച്ചു. വിവിധ ക്ലാസുകളിലെ ബെസ്റ്റ് സ്റ്റുഡന്റ്, ബെസ്റ്റ് പെർഫോമർ, ബെസ്റ്റ് ഹിന്ദി സ്റ്റുഡന്റ് അവാർഡ് എന്നിവ വിതരണം ചെയ്തു.

മികവുത്സവം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാർ ആഹ്വാനം ചെയ്ത മികവുത്സവം 28.03.2018 ന് മികവോടെ സംഘടിപ്പിച്ചു. സ്കൂളിൽ നിന്നും മാറി പടിക്കമണ്ണിൽ പറമ്പിൽ വെച്ചാണ് മികവുത്സവം സംഘടിപ്പിച്ചത്. പ്രശസ്ത ഗായകൻ രവീന്ദ്രൻ മാണൂർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ശാസ്ത്ര പരീക്ഷണം, വിവിധ ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവ അവതരിപ്പിച്ചു. ശാസ്ത്ര പരീക്ഷണങ്ങളുടെ ഉദ്ഘാടനം ബി.ആർ.സി ട്രൈനർ ബിജു മാത്യു നിർവ്വഹിച്ചു. രാവിലെ 10 മണിക്കാരംഭിച്ച പരിപാടി ഉച്ചക്ക് 1.30 ന് അവസാനിപ്പിച്ചു. കുട്ടികൾക്കും നാട്ടുകാർക്കും മധുര പാനീയം വിതരണം ചെയ്തു. പൊതു വിദ്യാലയങ്ങളുടെ മികവുകൾ നാട്ടുകാർക്ക് നേരിട്ട് ബോധ്യപ്പെടാനും അകന്ന് നിൽക്കുന്നവരെ വിദ്യാലയത്തിലേക്ക് അടുപ്പിക്കാനുമുള്ള വേദിയായി മികവുത്സവം മാറി.