"നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
സ്കൂളിന്റെ ഇന്നലകളിലേക്ക് ഒരു എത്തി നോട്ടം
സ്കൂളിന്റെ ഇന്നലകളിലേക്ക് ഒരു എത്തി നോട്ടം
1932 ൽ തലശ്ശേരി സ്വദേശി ആയ ശ്രി കൃഷ്ണൻ മാസ്റ്റർ ആണ് ഈ വിദ്യാലയത്തിനു അടിത്തറ പാകുന്നത്. ആദ്യ കാലത്ത് ഹിന്ദു മുസ്ലിം ഗേൾസ്‌ സ്കൂൾ എന്നായിരുന്നു പേര്. പിന്നീട് നാരായണൻ മേനോൻ എന്ന വ്യക്തിക്ക് കൈ മാറുകയും അദ്ദേഹം സ്ഥാപനത്തിന് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. നാരായണ മേനോൻറെ മരണ ശേഷം മകൻ ശശിധരൻ മാനേജ്‌മന്റ്‌ ഏറ്റെടുക്കുകയുണ്ടായി. അദ്ദേഹം കൊടിയത്തൂർ സ്വദേശിയായ ടി കെ മുഹമ്മദ്‌ ഹാജി എന്നവർക്ക് സ്ഥാപനം കൈ മാറി. 2007 ൽ ടി കെ മുഹമ്മദ്‌ ഹാജി മാനേജ്‌മന്റ്‌ സ്കൂളിലെ പൂർവ അധ്യാപകനായ ടി മൂസ മാസ്റർ ക്ക് നൽകുകയുണ്ടായി. 2016 മെയ്‌ 31 നു മാനേജർ ആയിരിക്കെ ടി മൂസ മാസ്റ്റർ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂർവ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചർ മാനേജറായി

മാതൃകകളുമായി മണി മാഷ്
ഈ വിദ്യാലയത്തിലെ അധ്യാപികയായി ഞാൻ എത്തിയ കാലം. ഇവിടെ അധ്യാപകരെല്ലാം സമീപ പ്രദേശത്തു നിന്ന് നടന്നു വരുന്നവരായിരുന്നു. അവർക്കിടയിൽ നിന്ന് വിഭിന്നനായി സൈക്കിൽ ചവട്ടി വരുന്ന കൊയിലാണ്ടിക്കാരനായ മണി മാസ്റ്റർ തികച്ചും വ്യത്യസ്തനായി. കുറേക്കാലം ഒന്നാം ക്ലാസിലെ അധ്യാപകനായിരുന്നു അദ്ദേഹം.തന്റെ മുമ്പിലിരിക്കുന്ന ഓരോ കുട്ടിയേയും സ്വന്തം മക്കളെപോലെ കരുതാനാകാത്തവർക്ക് അധ്യാപകനാകാനുള്ള യോഗ്യതയില്ലെന്ന വാക്കിനെ അദ്ദേഹം അന്വർഥമാക്കി. അമ്മമാരുടെ കൈകളിൽ നിന്ന് സ്‌കൂളിൽ എത്തുന്ന കുട്ടികൾക്ക് സ്‌കൂളുമായി ഇണങ്ങാൻ കുറച്ചു സമയമെടുക്കുമല്ലോ. ആദ്യത്തെ അപരിചിതത്വം. ആദ്യത്തെ അമ്പരപ്പ്, എല്ലാം ഒന്നു പരിചയപ്പെട്ടുവരുന്നതുവരെയുള്ള അനിശ്ചിതത്വമാണത്. ഈ സമയം മുതലേ മാഷ്
കുട്ടികളുടെ കളിക്കൂട്ടുകാരനായി. അവരെ പിതൃതുല്യം സ്‌നേഹിച്ചു. അലമുറയിട്ടുകരയുന്ന കുട്ടികളെ ചേർത്തുപിടിച്ചു. തൊട്ടും തലോടിയും അവരുടെ മനസ് വായിച്ചു. രണ്ടു മക്കളേയും ഈ ിദ്യാലയത്തിൽ ചേർത്തു സ്‌കൂളിനോടുള്ള ആഭിമുഖ്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു.പൂർവവിദ്യാർഥികളുടെ കണ്ണിൽ നിന്ന് വായിച്ചെടുക്കാം കുട്ടികളുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം. അവരുടെ മനസ്  പറയുമായിരുന്നു ഗുരുശിഷ്യ ബന്ധത്തിന്റെ ആഴവും പരപ്പും. ക്ലാസിലും ഈ വ്യത്യസ്തത മാഷ് നിലനിർത്തി. കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു. പാട്ടു പാടിക്കൊടുത്തു. അവരിലെ നൈസർഗികമായ കഴിവുകളെ പ്രോൽസാഹിപ്പിച്ചു. കഥ പറച്ചിലിനും പാട്ടുപാടുന്നതിനുമിടയിൽ അവരിൽ ഒരാളായി മാറി മാഷ്. പിന്നീട് നാലാം ക്ലാസിൽ എനിക്ക് അദ്ദേഹത്തോടൊപ്പം പഠിപ്പിക്കാൻ അവസരം ലഭിച്ചു. വടിയെടുക്കാതെ എങ്ങനെ പഠിപ്പിക്കാം, പാഠഭാഗങ്ങൾ എങ്ങനെ രസകരമാക്കാം എന്നും എനിക്ക് കാണിച്ചുതന്നത് അദ്ദേഹമാണ്. മോണോ ആക്ട്, കഥ, നാടകം എന്നിവ കുട്ടികളെ
പഠിപ്പിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ മികവ് വേറെ തന്നെയായിരുന്നു. ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്റ്റാഫ് സെക്രട്ടറി, എന്നീ ഒട്ടനവധി സ്ഥാനങ്ങൾ ഒരേ സമയം വഹിച്ചു. ആ മികവുകൊണ്ടൊക്കെ തന്നെ കുറച്ച് കാലം റിസോഴ്‌സ് പേഴ്‌സണായും പ്രവർത്തിച്ചു. ഒരുപാട് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടാണ് അദ്ദേഹം സ്‌കൂളിന്റെ പടിയിറങ്ങുന്നത്. അനിവാര്യമാണ് ആ
യാത്ര പറച്ചിലെങ്കിലും വല്ലാത്ത വിഷമമുണ്ട്. മാഷിന്റെ സാന്നിധ്യമില്ലാത്ത ഒരു വിദ്യാലയമുറ്റത്തേക്കാണല്ലോ അടുത്ത അധ്യയനവർഷം വരേണ്ടിവരിക എന്നോർക്കുമ്പോൾ മനസ് വിങ്ങുന്നു. എന്റെ ഗുരുനാഥന് എല്ലാവിധ ആശംസകളും നേരുന്നു. മനസ് നിറഞ്ഞ പ്രാർഥനകളോടെ...
1,516

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/427450" എന്ന താളിൽനിന്ന് ശേഖരിച്ചത്