"ജി.എച്ച്.എസ്. കരിപ്പൂർ/കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' == '''കഥ''' == === ചിതലരിച്ച ഹൃദയം === പരന്നുകിടക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:

== '''കഥ''' ==
== '''കഥ''' ==
=== ചിതലരിച്ച ഹൃദയം ===
'''ചിതലരിച്ച ഹൃദയം'''

പരന്നുകിടക്കുന്ന നിശബ്ദതയുടെ മതിൽകെട്ടുകളെ തകർത്തുകൊണ്ട്, ഗതിയില്ലാതെ ദിശതെറ്റി എത്തിയ കാറ്റ് എന്റെ കാർക്കൂന്തലിനെ അതിന്റെ തോഴിയാക്കി, കുസൃതിക്കാറ്റ്! അവശേഷിച്ച നിശബ്ദതയെ അരിഞ്ഞുവീഴ്ത്തിക്കൊണ്ട് ഇലകൾ നൃത്തച്ചുവടുകൾ വച്ചു. എങ്കിലും എനിക്കു ചുറ്റും സന്തോഷവും സമാധാനവും പരത്തിക്കൊണ്ടചുനിന്ന ആ പ്രകൃതിയെ ഞാൻ ശ്രദ്ധിച്ചില്ല, ആസ്വദിച്ചില്ല എന്റെ ഉള്ളിൽ ഓഖി ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഓരോ നിമിഷവും ഞാൻ കടന്നു പോകുമ്പോൾ‌ ഞാൻ കൂടുതൽ ഓഖിക്ക് ഇരയാകുന്നു അറിയില്ലാ എനിക്ക് സന്തോഷത്തിന്റെ ഓഖിയാണോ സങ്കടത്തിന്റെ ഓഖിയാണോ വിജയത്തിന്റെ ഓഖിയാണോ പരാജയത്തിന്റെ ഓഖിയാണോ എനിക്ക് വേണ്ടി ആഞ്ഞടിക്കുന്നതെന്ന്.പക്ഷേ ഒന്നറിയാം മനുഷ്യർ ഒരു ചരടിന്റെ അറ്റത്ത് പാറിപ്പറക്കുന്ന പട്ടമാണ്, നിശ്ചയമായും അതിന്റെ അറ്റം ഒരാളുടെ കൈയ്യിലുണ്ട്. ഈശ്വരന്റെ കൈയിൽ.

വരി 17: വരി 17:
നേരം പുലർന്നു. സൂര്യനന്ന് നേരത്തെ വന്നുണർത്തി . മുറ്റത്തിറങ്ങിയ ഞാൻ കണ്ടത് ജെൻസ് ഹോസ്റ്റലിൽ നിന്നൊരു മ‍ൃതദേഹം ആംബുലൻസിൽ കയറ്റുന്നതാണ്.എന്റെ അർജ്ജുന്റെ ഫോട്ടോ ചുമരിൽ.
നേരം പുലർന്നു. സൂര്യനന്ന് നേരത്തെ വന്നുണർത്തി . മുറ്റത്തിറങ്ങിയ ഞാൻ കണ്ടത് ജെൻസ് ഹോസ്റ്റലിൽ നിന്നൊരു മ‍ൃതദേഹം ആംബുലൻസിൽ കയറ്റുന്നതാണ്.എന്റെ അർജ്ജുന്റെ ഫോട്ടോ ചുമരിൽ.
അവന്റെ ചുണ്ടിന്റെ നിറമുള്ള പനിനീർപൂവ്, സമീപത്ത് പനിനീർപൂ ഹാരവും. കൂടിനിന്നവർ‌ പിറുപിറുത്തു. രാത്രി സ്വർണ്ണമായുമായി വന്നകുട്ടിയെ കൊള്ളസംഘം കൊന്നു.അർജ്ജുൻ എനിക്കു തന്ന താലി എന്റെ ചങ്ങലയായി മനസ്സിൽ വിലങ്ങുവച്ചു.ഇപ്പോൾ ഞാൻ ഈ കടൽത്തീരത്ത്,ഈ നിശബ്ദതയെ മുറിക്കാൻ ആരുമില്ല,കടലമ്മയൊഴികെ.ഞാൻ മനസ്സിൽ ഉറപ്പിച്ചു എന്റെ ഹൃദയത്തിലെ ഒാഖി അത് ഇരമ്പന്ന കടലിനോടൊപ്പം തീരണം.എങ്ങോട്ടെന്നറിയാതെ കടലിലൂടൊരു യാത്ര. കടലമ്മ പറയുകയാണ് ചിതലരിച്ച ഹൃദയത്തിൽ ചിതകൂട്ടിയ നേരം,ചില ഒാർമ്മകൾ ബാക്കി. കാറ്റിന്റെ വേഗത കൂടി നിശബ്ദത കലങ്ങി......

'''സജ്ന .ആർ .എസ്'''
'''സജ്ന .ആർ .എസ്'''

20:12, 22 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കഥ

ചിതലരിച്ച ഹൃദയം

പരന്നുകിടക്കുന്ന നിശബ്ദതയുടെ മതിൽകെട്ടുകളെ തകർത്തുകൊണ്ട്, ഗതിയില്ലാതെ ദിശതെറ്റി എത്തിയ കാറ്റ് എന്റെ കാർക്കൂന്തലിനെ അതിന്റെ തോഴിയാക്കി, കുസൃതിക്കാറ്റ്! അവശേഷിച്ച നിശബ്ദതയെ അരിഞ്ഞുവീഴ്ത്തിക്കൊണ്ട് ഇലകൾ നൃത്തച്ചുവടുകൾ വച്ചു. എങ്കിലും എനിക്കു ചുറ്റും സന്തോഷവും സമാധാനവും പരത്തിക്കൊണ്ടചുനിന്ന ആ പ്രകൃതിയെ ഞാൻ ശ്രദ്ധിച്ചില്ല, ആസ്വദിച്ചില്ല എന്റെ ഉള്ളിൽ ഓഖി ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ജീവിതത്തിൽ ഓരോ നിമിഷവും ഞാൻ കടന്നു പോകുമ്പോൾ‌ ഞാൻ കൂടുതൽ ഓഖിക്ക് ഇരയാകുന്നു അറിയില്ലാ എനിക്ക് സന്തോഷത്തിന്റെ ഓഖിയാണോ സങ്കടത്തിന്റെ ഓഖിയാണോ വിജയത്തിന്റെ ഓഖിയാണോ പരാജയത്തിന്റെ ഓഖിയാണോ എനിക്ക് വേണ്ടി ആഞ്ഞടിക്കുന്നതെന്ന്.പക്ഷേ ഒന്നറിയാം മനുഷ്യർ ഒരു ചരടിന്റെ അറ്റത്ത് പാറിപ്പറക്കുന്ന പട്ടമാണ്, നിശ്ചയമായും അതിന്റെ അറ്റം ഒരാളുടെ കൈയ്യിലുണ്ട്. ഈശ്വരന്റെ കൈയിൽ. ഞാൻ ഞാനെന്ന അർത്ഥത്തിൽ എന്നിലേക്ക് പോയേക്കാം. സന്തോഷവും സങ്കടവും നിറഞ്ഞ ഒരു വിനോദയാത്രയ്ക്ക്. 1999 ഡിസംബർ 5-ന് കിഴക്കേതറവാട്ടിലെ രാധയ്ക്കും സുന്നത്ത് പള്ളിയുടെ പ്രസിഡന്റായ മുഹമ്മദ് ഖാനിനും ഐശ്വര്യലക്ഷി പോലുള്ള ഒരു മകൾ ജനിച്ചു. റേഷൻകടയിൽ അരി വാങ്ങുവാൻ വന്ന രാധ എന്നുപേരുള്ള അതിസുന്ദരവതിയായ യുവതിയെക്കണ്ട് റേഷൻകടയിൽ ഉപ്പയെ സഹായിക്കാൻ നിന്ന ഖാൻ എന്ന മുസല്മാനായ പയ്യന് പ്രണയം.അതാണ് അമ്മയും ഉപ്പയും. അവരുടെ കല്യാണത്തിന് എതിരുകളുണ്ടായിരുന്നെങ്കിലും വടക്കേത്തറവാട്ടിലെ രാമൻകുട്ടി, അവരുടെ വിവാഹം കഴിപ്പിച്ചുകൊണ്ട് കിഴക്കുകാരോടുള്ള പ്രതികാരം സഫലമാക്കി.ഐശ്വര്യലക്ഷ്മിയെപ്പോലുള്ള മകൾക്കവർ ഐശ്വര്യഖാൻ എന്നു പേരിട്ടു.ഉനി ഐശ്വര്യഖാനിന്റെ ജീവിതം അവളുടെ നാളുകൾ. കുട്ടിക്കാലത്തെ സൗഹൃതക്കൂട്ടുകളെ താഴിട്ട് പൂട്ടിയ നാളുകൾ. ജാതിയുടെ പേരിൽ കളിയാക്കലുകൾ നിറഞ്ഞ സ്കൂൾ ദിനങ്ങൾ. ജീവിതത്തോട് മടുപ്പുളവാക്കുന്ന രാവുകൾ.2016-ൽ ഞാൻ സ്വാതന്ത്യത്തിന്റെ ചിറകുയർത്തി പറക്കാൻ കൊതിക്കുകയാണ്. എന്റെ നാട് വിട്ട് പഠനാവശ്യമായി,തമിഴ്നാട്ടിലേക്ക്. നാട്ടിൽനിന്ന് മാറാനോ ,അമ്മയെയും, ഉപ്പയെയും പിരിഞ്ഞിരിക്കാനുള്ള ശക്തികൊണ്ടോ അല്ല എനിക്ക് സന്തോഷം തോന്നിയത്. പുതിയ നാടാകുമ്പോൾ എന്നെ പറ്റിയറിയില്ലായിരിക്കും.കളിയാക്കലിന്റെ മുഖംമൂടാൻ സാധിച്ചേക്കും.അത് മാത്രമായരുന്നു മനസ്സിൽ. അങ്ങനെ തിങ്കളാഴ്ച്ച വൈകുന്നേരം 5.00 മണിയ്ക്കുള്ള ട്രെയിനിൽ ഞാൻ പരിചയമില്ലാത്ത തമിഴ്നാട്ടിൽ എത്തി.ജീവിതത്തിന്റെ പല പേജുകളും കടന്നെങ്കിലും സന്തോഷത്തിന്റെ ആദ്യ പേജായിരുന്നു അത്. ആതിരയുമായി ചങ്ങാത്തത്തിലാവാൻ അത്രപാടില്ലായിരുന്നു. ഞങ്ങൾ രാവിലെ ഒരുമിച്ചായിരുന്നു കോളേജിൽ പോയത്. ഞാൻ ഏതോ ഒരു ജന്മത്തിൽ അനുഭവിച്ച സുഖം. കാറ്റുകൾ മുടിയിഴകളെ തഴുകുന്നു. നിശബ്ദത തെല്ലുമില്ലെങ്കിലും ഞാൻ പൂർണ്ണ നിശബ്ദത അനുഭവച്ചു.ആരുടെയോ മായാവലയത്തിൽ കുടുങ്ങിയതുപോലെ. ആതിര ആദ്യം തന്നെ കാന്റീനിൽ സ്വാഗതം ചെയ്കതു. നീണ്ടു പൊക്കം കുറഞ്ഞ ആ കാന്റീനെക്കാളും ഞാൻ അതിന്റെ പുറകിലുള്ള പച്ച മൈതാനത്തെ ആകർഷണത്തിലാക്കി.ആ സുന്ദര ലോകത്തേക്കുള്ള എന്റെ ആഗമനകത്തെ തടഞ്ഞെന്നവണ്ണം ആതിര പറഞ്ഞു. ‍ഡോണ്ട് ഗോ ദാറ്റ്സ് സൂയിസൈട് പോയിന്റ് എങ്കിലും കിളിപോയ മട്ടിൽ മുന്നോട്ടു ഗമിച്ചു. ആ ആഗമനം എന്റെ ജീവിതത്തിൽ നഷ്ടം വിതച്ചു. എന്നെ ജീവനോടെ കൊന്നു. കൈയിറക്കമുള്ള ഷർട്ടും തീരെ ചെറുതെന്ന് തോന്നുന്ന തൊപ്പിയും കാലുകൾ കഴിഞ്ഞ് എങ്ങോട്ടെന്നില്ലാതെ സഞ്ചരിച്ച പാന്റ്സും ധരിച്ച ഒരാൾ. ഒരു വെള്ള കടലാസ് ഇടയ്ക്കിടക്ക് പൊക്കിനോക്കി നെടുവീർപ്പിട്ടു കണ്ണുനീർമുത്തുകൾ പൊഴിക്കുന്നുണ്ട്. വസ്ത്രങ്ങൾ പോയ ശരീരത്തോടിണങ്ങാത്ത അയാൾക്ക് ഏകദേശം എന്റെ പ്രായം കാണും. അയാൾ കണ്ണുുതുടച്ചുകൊണ്ട് വലിയ പോക്കറ്റിൽ ആ കടലാസിട്ട് ഒരു സ്ത്രീയുടെ ഫോട്ടോ നോക്കി ആഞ്ഞുകരഞ്ഞു. അത് നെഞ്ചോടു ചേർത്ത് രണ്ടടി മുന്നോട്ടു പാദങ്ങൾ ചലിപ്പിച്ചു. ഇത്രയൊക്കെയായപ്പോൾ ഞാൻ വിളിച്ചു. ഹലോ വാട്ട് ആർ യൂ ഡൂയിങ് ഹിയർ? അയാൾ തിരിഞ്ഞു ആകാംഷയോടെ നോക്കി. അയാളുടെ പനിനീർ പൂ പോലെ ചുവന്ന ചുണ്ടുകൾ കുറച്ചുകൂടി ചുവക്കാൻ തുടങ്ങി. മേഘനിറമുള്ള അയാൾ ഒരു തമിഴനല്ലായിരുന്നു. മലയാളിയാണ്.പിന്നെ സിനിമാകഥ പോലെ ഞാനും അയാളും അവിടെ ഇരുന്നു.ഞാനൊന്നും അങ്ങോട്ടു ചോദിക്കാതെ തന്നെ ഇങ്ങോട്ട് ധാരധാരയായി പറയുവാൻ തുടങ്ങി. എന്റെ പേര് അർജ്ജുൻ അമ്മ ആവണി .. മുത്തശ്ശി കുറുമ്പിയാ........................................................ അങ്ങനെ ഒരുപാടൊക്കെ അർജ്ജുൻ പറഞ്ഞെങ്കിലും അവന്റെ അച്ഛൻ അതിലൊന്നുമില്ല . അവൻ മരണത്തിന്റെ വാതിൽ കൊട്ടിയതെന്തിനെന്നും പറഞ്ഞില്ല. ഞാനാ വിഷയം സൂചിപ്പിച്ചു. അർജ്ജുന്റെ അച്ഛൻ? അവന്റെ വെളുത്ത മുഖം ചുവന്നുതുടുത്തു. അച്ഛൻ ആ പേരിനൊരു അർത്ഥമില്ലേ? ആ സ്ഥാനം ആഗ്രഹിക്കാത്ത ആളുകളെ എന്തു വിളിക്കണം. ചതിയൻ! അതെ എന്റെ പാവം അമ്മയെ ചതിച്ചു നീചൻ!എന്നെപ്പോലെത്തന്നെ ചതിയന്റെ മകൻ കള്ളന്റെ കുഞ്ഞ് അങ്ങനെ ഒരുപാട് കേട്ട അവന്റെ ജീവിതം മടുത്തതാണ്. ഞാനും നിന്നെപ്പോലെയാണ് എന്നു തുടങ്ങി ഞാൻ വിസ്തരിച്ചു. ദിവസങ്ങൾ കഴിയുന്തോറും ഞങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് കടന്നുപോയി. നേരം പുലർന്നു. സൂര്യനന്ന് നേരത്തെ വന്നുണർത്തി . മുറ്റത്തിറങ്ങിയ ഞാൻ കണ്ടത് ജെൻസ് ഹോസ്റ്റലിൽ നിന്നൊരു മ‍ൃതദേഹം ആംബുലൻസിൽ കയറ്റുന്നതാണ്.എന്റെ അർജ്ജുന്റെ ഫോട്ടോ ചുമരിൽ. അവന്റെ ചുണ്ടിന്റെ നിറമുള്ള പനിനീർപൂവ്, സമീപത്ത് പനിനീർപൂ ഹാരവും. കൂടിനിന്നവർ‌ പിറുപിറുത്തു. രാത്രി സ്വർണ്ണമായുമായി വന്നകുട്ടിയെ കൊള്ളസംഘം കൊന്നു.അർജ്ജുൻ എനിക്കു തന്ന താലി എന്റെ ചങ്ങലയായി മനസ്സിൽ വിലങ്ങുവച്ചു.ഇപ്പോൾ ഞാൻ ഈ കടൽത്തീരത്ത്,ഈ നിശബ്ദതയെ മുറിക്കാൻ ആരുമില്ല,കടലമ്മയൊഴികെ.ഞാൻ മനസ്സിൽ ഉറപ്പിച്ചു എന്റെ ഹൃദയത്തിലെ ഒാഖി അത് ഇരമ്പന്ന കടലിനോടൊപ്പം തീരണം.എങ്ങോട്ടെന്നറിയാതെ കടലിലൂടൊരു യാത്ര. കടലമ്മ പറയുകയാണ് ചിതലരിച്ച ഹൃദയത്തിൽ ചിതകൂട്ടിയ നേരം,ചില ഒാർമ്മകൾ ബാക്കി. കാറ്റിന്റെ വേഗത കൂടി നിശബ്ദത കലങ്ങി...... സജ്ന .ആർ .എസ്