"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 176: വരി 176:


                   [[ചിത്രം:AWA0009.jpg]]                  [[ചിത്രം:AWAAA0009.jpg]]                  [[ചിത്രം:A52822.jpg]]
                   [[ചിത്രം:AWA0009.jpg]]                  [[ചിത്രം:AWAAA0009.jpg]]                  [[ചിത്രം:A52822.jpg]]
ആർ. യു. എ. (റൗളത്തുൽ ഉലൂം അസോസിയേഷൻ) ആന്റ് അറബിക് കോളേജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഡിസംബർ 1, 2, 3, 4, 5 (വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ) ദിവസങ്ങളിലായി ഫാറൂഖ് കോളേജിൽ വച്ച് നടന്ന  പ്ലാറ്റിനേജ്  17 – ദി ഹെറിറ്റേജ് എക്സ്പോ - മെഗാ എക്സിബിഷൻ - യിൽ  ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം  സ്റ്റാളിൽ, വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും നിർമ്മിച്ച വിവിധ തരത്തിലുള്ള ഉൽപ്പന്നങ്ങളായിരുന്നു പ്രദർശിപ്പിച്ചത് എന്നതു കൊണ്ട് തന്നെ മറ്റുള്ള സ്റ്റാളുകളിൽ നിന്നും തികച്ചും വ്യത്യസ്ഥത പുലർത്തി.
വെള്ളിയാഴ്ച്ച രാവിലെ പത്ത് മണിക്ക് ശ്രീ. വി. കെ. സി. മമ്മദ്കോയ എം. എൽ. എ. ഫാറൂഖ് കോളേജിലെ യൂസുഫ് അൽ സഖാഫി  ഒാഡിറ്റോറിയത്തിൽ വച്ചാണ് പ്ലാറ്റിനേജ്  17 – ദി ഹെറിറ്റേജ് എക്സ്പോയുടെ ഉൽഘാടനം നിർവ്വഹിച്ചത്.
അദ്ധ്യാപകരായ യൂസുഫ്. എം, ജാസ്‌മിൻ, ആയിഷ രഹ്‌ന, റമീസ് ശിബാലി, കെ. മുനീർ, സിറാജ് കാസിം, പ്രവൃത്തി പരിചയ ക്ലബ്ബിലെ അംഗങ്ങളായ ഹുദ ഫാത്തിമ, ജഹാന ഷെറിൻ തു‍ങ്ങിയ വിദ്ധ്യാർത്ഥികളുടെയും നേതൃത്വത്തിലായിരുന്നു ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം സ്റ്റാൾ ഒരുക്കിയത്.
ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്നതരത്തിൽ പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂളിൽ വച്ച് പരിശീലനം നൽകി വരുന്ന വിവിധ തൊഴിൽ പരിശീലനത്തിന്റെ തൽസമയ നിർമ്മാണം സ്റ്റാളിൽ വച്ച് ജില്ല-സംസ്ഥാന തലങ്ങളിൽ സ്കൂൾ പ്രവൃത്തി പരിചയ മേളകളിൽ പങ്കെടുത്ത് വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ചെയ്തു കാണിക്കുന്നുണ്ടായിരുന്നു. മരത്തിൽ കൊത്തുപണി, എംബ്രോയ്ഡറി, ഫാബ്രിക് പെയ‌്ന്റിംഗ്, ചോക്ക്, കുട, പേപ്പർ ബാഗ്, വർണ്ണ കടലാസുകൊണ്ടുള്ള പൂക്കൾ, പൗച്ച്, തുണി സഞ്ചി, ഗ്രോ ബാഗ് എന്നീ ഇനങ്ങളിലായിരുന്നു തൽസമയ നിർമ്മാണപ്രവർത്തനങ്ങൾ പ്രധാനമായും നടന്നത്.
പ്ലാസ്റ്റിക്ക് ഉപഭോഗത്തിനെതിരെ കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗ്, തുണി സഞ്ചി, ചവിട്ടി, പൗച്ച്, ഗ്രോ ബാഗ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും,  അധ്വാനത്തോട് ആഭിമുഖ്യം വളർത്താനും അതിലുപരി വിദ്യാർത്ഥികൾക്ക് ജീവിതമാർഗ്ഗവുമാകാൻ വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നിർമ്മിച്ച എംബ്രോയ്ഡറി ചെയ്ത തലയിണക്കവറുകൾ, ടവ്വൽ, ചോക്ക്, ഫാബ്രിക് പെയ‌്ന്റ് ചെയ്ത ടവ്വൽ, തലയിണക്കവറുകൾ, കുട, വർണ്ണ കടലാസുകൊണ്ട് നിർമ്മിച്ച വിവിധ തരം പൂക്കൾ,  വിവിധ തരം വസ്ത്രങ്ങൾ, തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ ചിത്രകലാ അദ്ധ്യാപകൻ എം. യൂസുഫ് സാറിന്റെ  ബോൾപേന ഉപയോഗിച്ച് വരച്ച ചിത്രങ്ങൾ, കൊളാഷ്, ടൈലറിംഗ്  ടീച്ചർ നദീറ,  വർക്ക് എക്സ്പീരിയൻസ് ടീച്ചർ ജാസ്‌മിൻ, പ്രൈമറി വിഭാഗം അദ്ധ്യാപിക ആയിഷ രഹ്‌ന എന്നിവരുടെ എംമ്പോസിംഗ് പെയ‌്ന്റ് തുടങ്ങിയവയുടെ പ്രദർശനവും വില്പനയും സ്റ്റാളിൽ നടത്തുകയും ചെയ്തിരുന്നു.
സിറാജ് കാസിം സാറിന്റെ ഭാവനയിൽ രൂപം കൊണ്ട്,  റമീസ് ശിബാലി മാഷും, ബിഎഡ്ഡ് ട്രൈനീസും, പ്രൈമറി വിദ്ധ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ മെഗാ മാഗസിൻ പ്രദർശിപ്പിച്ചിരുന്നു. കൂടെ സ്കൂളിന്റെ മാഗസിന‍ുകളുടെ പ്രദർശനവും വില്പനയും സ്റ്റാളിൽ വച്ച് നടത്തിയിരുന്നു.
ആരംഭം മുതൽ 2017 നവംബർ വരെയുളള ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ചരിത്ര വിവരിക്കുന്ന, ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ആയിഷ രഹ്‌നയുടെ രചനയിലുള്ള വീഡിയോ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. ഡോക്യുമെന്ററിക്ക് ശബ്ദം നൽകിയത് ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകൻ തന്നെയായ കെ. മുനീർ ആയിരുന്നു.
പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ സ്കൂളിൽ നടത്തുന്ന ഔഷധ സസ്യങ്ങളുടെ പ്രദർശനവും സ്റ്റാളിൽ വച്ച് ഉണ്ടായിരുന്നു. സ്റ്റാളിന്റെ  മുൻവശം ഹൈസ്കൂളിന്റെ മുൻവശത്തിന്റെ  മാതൃകയിൽ രൂപകൽപന ചെയ്തത് പൂർവ്വ വിദ്ധ്യാർത്ഥികൾക്ക് ഗൃഹാതുരത്ത്വം തോന്നാൻ ഇടയാക്കി.
റൗളത്തുൽ ഉലൂം അസോസിയേഷൻന് കീഴിലെ പതിനൊന്ന് സ്ഥാപനങ്ങളിലെയും സ്റ്റാളുകൾക്ക് പുറമെ ജെ. ഡി. റ്റി.  നല്ലളം ഹാൻഡികെയ്പ്പ്ട് സ്കൂൾ തുടങ്ങിയ  സ്ഥാപനങ്ങളിൽ നിന്നും, പുറമെ  നിന്നുള്ള വ്യക്തികളുടേയും സ്റ്റാളുകൾ ഉണ്ടായിരുന്നു.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഇതേ ദിവസങ്ങളിൽ  തന്നെ (ഡിസംബർ 1, 2, 3, 4 - വെള്ളി, ശനി, ഞായർ, തിങ്കൾ) റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും, സമീപവാസികളുടെയും ഫുഡ്ഫെസ്റ്റ് 'തക്കാരം' എന്ന പേരിൽ നടത്തിയിരുന്നു. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന പോഷകവസ്തുക്കൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങളായിരുന്നു കൂടുതലും ഉണ്ടായിരുന്നത്.  ഫുഡ്ഫെസ്റ്റിനോടന‌ുബന്ധിച്ച്  പാചകമത്സരവും നടത്തി.
ശരീഫ ബീഗം, മെഹ്ഫിദ. വി, ബിന്ദു. എ. പി,  റാബിയ, എം. സി. സൈഫുദ്ദീൻ എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിലായിരുന്നു ഫാറൂഖ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം ഫുഡ്ഫെസ്റ്റ്  നടന്നത്.
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്ധ്യാർത്ഥികളും, അദ്ധ്യാപകരും, പ്രദേശവാസികളും, റൗളത്തുൽ ഉലൂം അസോസിയേഷനു കീഴിലെ പതിനൊന്ന് സ്ഥാപനങ്ങളിലെ പൂർവ്വ വിദ്ധ്യാർത്ഥികളും മറ്റും മെഗാ എക്സിബിഷൻ (പ്ലാറ്റിനേജ്  17 – ദി ഹെറിറ്റേജ് എക്സ്പോ)  വീക്ഷിക്കാൻ എത്തിയിരുന്നു.
ഡിസംബർ 4 തിങ്കളാഴ്ച വരെ തീരുമാനിച്ചിരുന്ന എക്സ്പോ ജനബാഹ‌ുല്യം മൂലം ഡിസംബർ 5 ചൊവ്വാഴ്ച്ചയിലേക്ക് കൂടി നീട്ടേണ്ടി വന്നു.
പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷനുകൾക്ക് വേണ്ടി ഫുഡ്ഫെസ്റ്റ്, പാചകമത്സരം, വിവിധ തരം കലാകായികമത്സരങ്ങൾ എന്നിവ നടത്തി. എല്ലാ ദിവസങ്ങളിലും വൈകീട്ട് മൂന്ന് മണി മുതൽ ആറ് മണി വരെ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു.




7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/419143" എന്ന താളിൽനിന്ന് ശേഖരിച്ചത്