"SchoolFrame/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:


*[[{{PAGENAME}} / പാഠ്യപ്രവർത്തനങ്ങൾ|പാഠ്യപ്രവർത്തനങ്ങൾ]]
*[[{{PAGENAME}} / പാഠ്യപ്രവർത്തനങ്ങൾ|പാഠ്യപ്രവർത്തനങ്ങൾ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[{{PAGENAME}} / ഭൗതിക സൗകര്യങ്ങൾ|ഭൗതിക സൗകര്യങ്ങൾ]]
*[[{{PAGENAME}} / സാമൂഹ്യ പശ്ചാത്തലം|സാമൂഹ്യ പശ്ചാത്തലം]]
*[[{{PAGENAME}} /കായികം|കായികം]]
* [[{{PAGENAME}} / സ്കൂൾ മാഗസിൻ.|സ്കൂൾ മാഗസിൻ.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി,സ്കൂൾ മാഗസിൻ.|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/മ്യൂസിക് ക്ലബ്.|മ്യൂസിക് ക്ലബ്]]
* [[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം 2016-17.|സ്വാതന്ത്ര്യദിനാഘോഷം 2016-17]]
* [[{{PAGENAME}}/ഒ.വി.വിജയൻ സ്‌മൃതിവനം.|ഒ.വി.വിജയൻ സ്‌മൃതിവനം]]
*[[{{PAGENAME}} / ക്രിയേറ്റീവ് ക്ലബ് പ്രവർത്തനം|ക്രിയേറ്റീവ് ക്ലബ് പ്രവർത്തനം]]
*[[{{PAGENAME}} / ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ|ഇംഗ്ലീഷ്. ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}} / ss ക്ലബ്ബ് പ്രവർത്തനങ്ങൾ|ss. ക്ലബ്ബ് പ്രവർത്തനങ്ങൾ]]
*[[{{PAGENAME}} / രാജാസ് ലിറ്റിൽ സയന്റിസ്റ്റ്'|രാജാസ് ലിറ്റിൽ സയന്റിസ്റ്റ്']]
*[[{{PAGENAME}} / ഹരിതസേന|ഹരിതസേന]]
*[[{{PAGENAME}} / മലയാളം വേദി പ്രവർത്തന‍ങ്ങൾ2016-17|മലയാളം വേദി പ്രവർത്തന‍ങ്ങൾ 2016-17]]
*[[{{PAGENAME}}/നീന്തലൽ പഠനം|നീന്തലൽ പഠനം]]
*[[{{PAGENAME}}/ബാലികാ ശാക്തീകരണ പരിപാടി|ബാലികാ ശാക്തീകരണ പരിപാടി]]
*[[{{PAGENAME}}/ചെസ്സ് പഠനം|ചെസ്സ് പഠനം]]
* [[{{PAGENAME}}/ഹരിത വിദ്യലയം റിയാലിറ്റി ഷോ.|ഹരിത വിദ്യലയം റിയാലിറ്റി ഷോ.]]
* [[{{PAGENAME}}/ടീചേഴ്സ് റോഡ് സേഫ്റ്റി ടീം.|ടീചേഴ്സ് റോഡ് സേഫ്റ്റി ടീം.]]
* [[{{PAGENAME}}/വാർത്തകളിലൂടെ .|വാർത്തകളിലൂടെ .]]
*[[{{PAGENAME}} / മലയാളം വേദി പ്രവർത്തന‍ങ്ങൾ2017-18|മലയാളം വേദി പ്രവർത്തന‍ങ്ങൾ 2017-18]]
* [[{{PAGENAME}}/ വാർത്തകളിലൂടെ 2017-18 .]]
*[[{{PAGENAME}}/ലോകപരിസ്ഥിതി ദിനം 2017-18 .]]


== മുൻ സാരഥികൾ==
== മുൻ സാരഥികൾ==

11:35, 24 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

SchoolFrame/Details
AboutDetailsPrimaryH SH S SActivitiesLocationRecognition2017-182016-17

ഭൗതികസൗകര്യങ്ങൾ

മലപ്പുറം ജില്ലയിൽ ഭൗതിക സാഹചര്യങ്ങൾ ഏറെ അനുകൂലമായ വിദ്യാലയമാണ് കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്ക്കൂൾ.13 ഏക്കർ സ്ഥലമാണ് ഈ വിദ്യാലയത്തിന് സ്വന്തമായി ഉള്ളത്.പുരാതനവും പ്രൗ‍ഢവുമായ പ്രധാന കെട്ടിടം ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.ദേശീയ പാതയിൽ നിന്നും മാനവേദൻരാജാ റോഡിൽ നിന്നും പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുണ്ട്. ജനപ്രതിനിധികളായ സർവ്വശ്രീ ഇ.അഹമ്മദ് എം.പി, എ.വിജയരാഘവൻ എം.പി, എം.പി. അബ്ദുസമദ് സമദാനി,എ.കെ.മുനീർ, എന്നിവരുടെ ലോക്കൽ ഏരിയാഡെവലപ്മെൻറ് പ്രോഗ്രാമിൻറെ കീഴിൽ അനുവദിച്ചുകിട്ടിയ ക്ലാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതി നിർമ്മിച്ചു നൽകിയ ക്ലാസ് മുറികളും എസ്.എസ്.എ അനുവദിച്ച ക്ലാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംമ്പ്യൂട്ടർ ലാബ്, രണ്ട് കളിസ്ഥലങ്ങൾ എന്നിവയും ഉണ്ട്. രണ്ടു മൈതാനങ്ങൾ ഉള്ളതിൽ ഒന്ന് ഏറെക്കാലം ജലാശയമായി മാറുകയാണ് പതിവ്.സമീപ പ്രദേശങ്ങളിലെ ജലനിരപ്പിനെ സ്വാധീനിക്കുന്നത് ഈ ജലാശയമാണെന്നറി‍ഞ്ഞതോടെ മൈതാനത്തിലെ ജലം ഒഴുക്കി കളയുകയോ വറ്റിച്ചു കളയുകയോ ചെയ്യുന്നില്ല.നീന്തൽ പരിശീലനം,മത്സ്യകൃഷി തുടങ്ങിയ പദ്ധതികളാണ് ഇവിടെ നടത്തി വരുന്നത്.അതേ സമയം കായിക പ്രതിഭകൾക്കായി മറ്റൊരു ഗ്രൗണ്ട് ശരിയാക്കിയെടുക്കുകയും ചെയ്തു.പൊതു പരിപാടികൾക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള ഒരു സ്റ്റേജ് ഈ വിദ്യാലയത്തിലുണ്ട്.കൂടാതെ ഒരു മിനി ഓഡിറ്റോറിയവും. വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.കൂടാതെ കോട്ടക്കൽ ആര്യവൈദ്യശാലയുമായി സഹകരിച്ചു കൊണ്ട് ഒരു ഔഷധോദ്യാനം രൂപകല്പ്പന ചെയ്തിട്ടുണ്ട്. ജില്ലയിൽ സ്വന്തമായി ലൈബ്രറി കെട്ടിടമുള്ള ഏക വിദ്യാലയമാണ് രാജാസ് ഹൈസ്ക്കൂൾ.വിശാലമായ ലൈബ്രറിയിൽ പി ടി എ യുടെ ചിലവിൽ പ്രത്യേക ലൈബ്രേറിയനെ നിയമിച്ചിട്ടുണ്ട്.ഈ ലൈബ്രറിയോടു ചേർന്നു കൗൺസിലിങ് സെന്ററും ഹെൽത്ത് സെന്ററും പ്രവർത്തിച്ചു വരുന്നു. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും പ്രത്യേകം ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കുളിന്റെ ലാബിൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്. ജില്ലയിൽ ഹയർ സെക്കണ്ടറിയ്ക്ക് ഏറ്റവും കൂടുതൽ ബാച്ചുകളുള്ള ഏക സർക്കാർ വിദ്യാലയമാണിത്.പി ടി എ യും ജനപ്രതിനിധിനികളും എസ് എസ് എ യുമൊക്കെ നിർമ്മിച്ചു നല്കിയ കെട്ടിട സമുച്ചയത്തിലാണ് ഹയർ സെക്കണ്ടറി പ്രവർത്തിച്ചു വരുന്നത്.സ്ക്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു.വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ അധ്യാപക ഭവൻ പ്രവർത്തിക്കുന്നു.അധ്യാപകർക്കുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഉതകുന്ന തരത്തിലുള്ള ഹാളുകളും സംവിധാനങ്ങളും ഇവിടെയുണ്ട്.ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികളും കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്.പ്രത്യേകം സജ്ജമാക്കിയ അടുക്കളയിൽ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചിട്ടുണ്ട്.പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്.അടുക്കളയിൽ നിന്ന് ലഭിക്കുന്ന വെണ്ണീരാണ് വാഴത്തോട്ടത്തിൽ വളമായി ഉപയോഗിക്കുന്നത്.പച്ചക്കറി തോട്ടത്തിലും ഔഷധോദ്യാനത്തിലും ജലസേചനത്തിന് പ്രത്യേകം സംവിധാനങ്ങൾ ഉണ്ട്.മണ്ണിര കമ്പോസ്റ്റ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കുമായി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.ഇതിൽ രണ്ടെണ്ണം നെറ്റ് വർക്ക് ചെയ്തിട്ടുണ്ട്.ബ്രോഡ് ബാന്റ് കണക്ഷൻ കമ്പ്യൂട്ടർ ലാബുകളിൽ ലഭ്യമാണ്.പ്രിന്ററുകൾ ഫോട്ടോസ്റ്റാറ്റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഓഫീസ് സംവിധാനം മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്നു.ശാസ്ത്രീയമായ ഫയലിങ് രീതി കൈകാര്യം എളുപ്പമാക്കുന്നു.ടി സി വിതരണം,അഡ് മിഷൻ എക്സ്റ്റ്രാക്ട് എന്നിവ കമ്പ്യൂട്ടർ വത്കരിച്ചിരിക്കുന്നു.ഹയർ സെക്കണ്ടറിയിൽ ഓൺ ലൈൻ സംവിധാനം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ട്.വിദ്യാലയത്തിന്റെ ജലാശയം ഒരു നല്ല ആവാസവ്യവസ്ഥയാക്കി മാറ്റിയിരിക്കുന്നു.ഇതിൽ എല്ലാ തരം ജലജീവികളും ഉണ്ട്.ജലജീവികളെ ഭക്ഷിക്കുന്ന പക്ഷികൾ സമീപത്തുള്ള മരങ്ങളിൽ കൂടുകൂട്ടിയിട്ടുണ്ട്.മത്സ്യ സമ്പത്തിന്റെ വിളവെടുപ്പ് ഡിസംബർ മാസത്തിൽ നടക്കുന്നു.ആസ്ട്രോണമി ക്ലാസ്,എൻ എസ് എസ്,സ്കൗട്ട് ഗൈഡ്, ഹരിതസേന, വിദ്യാരംഗം കലാ സാഹിത്യവേദി,സ്ക്കൂൾ പാർലമെന്റ്,റോഡ് സുരക്ഷാ പദ്ധതി,ഇശൽ ക്ലബ്ബ്,മ്യൂസിക് ക്ലബ്ബ്,ഗണിത ശാസ്ത്ര ക്ലബ്ബ്,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്,മലയാളം അസോസിയേഷൻ തുടങ്ങിയവ നല്ലരീതിയിൽ പ്രവർത്തിക്കുന്നു.ഹിമാലയൻ വുഡ് ബാഡ്ജ് നേടിയ അധ്യാപകനാണ് സ്കൗട്ടിന് നേതൃത്വം നല്കുന്നത്.ഹരിതസേനാ പ്രവർത്തനത്തിനുള്ള മികച്ച കോർഡിനേറ്റർക്കുള്ള മാതൃഭൂമി പുരസ്ക്കാരം ഈ വിദ്യാലയത്തിലെ അധ്യാപകന് ലഭിച്ചു.വിദ്യാരംഗം പ്രവർത്തനങ്ങൾക്കുള്ള മികവിന് ദേശീയ പുരസ്ക്കാരവും ശാസ്ത്ര വർഷത്തോടനുബന്ധിച്ച് നടന്ന ഗലീലിയോ ലിറ്റിൽ സയിന്റിസ്റ്റ് സംസ്ഥാന തലത്തിൽ മികച്ച വിജയവും നേടി.. ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഒ.വി.വിജയന്റെ സ്മരണയ്ക്കായി വിദ്യാർത്ഥികളും അധ്യാപകരും പി.ടി എ യും ചേർന്ന് നിർമ്മിച്ച ഓപ്പൺ ക്‌ളാസ് റൂം ഒ.വി.വിജയൻ സ്‌മൃതിവനം.

പൂർവ്വവിദ്യാർത്ഥി സംഗമം

രാജാസ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ (ROSA) എന്ന പേരിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രവർത്തിച്ചു വരുന്നു.എല്ലാ വർഷവും പൂർവ്വവിദ്യാർത്ഥികളുടെ സംഗമം നടത്തി വരുന്നു.രാജാസ് സ്‌കൂളിലെ ഹരിത വിദ്യാലയം വിക്ടറി ഹാളിന് ROSA കസേര വാങ്ങുന്നതിനുള്ള പൈസ നൽകി .

പാഠ്യപ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

3.6.1920-18.8.1920 കെ.സി.വീരരായൻരാജ
1920-1926 കെ.രയ്രുനായർ
1926-1930 കെ.സി.വീരരായൻരാജ
1930-1934 സി.എസ്.ശേഷഅയ്യർ
1934-1946 കെ.എൻ.ബാലകൃഷ്ണഅയ്യർ‍
1946-1947 കെ.സി.ചെറിയ കുഞ്ഞുണ്ണിരാജ
1947-1950 ഇ.രാമൻ മേനോൻ
1950-1964 കെ.എസ്.വിശ്വനാഥഅയ്യർ
1964-1965 കെ.സി.കുട്ടിയേട്ടൻ രാജ
1965-70 കെ.സി.ഉണ്ണിഅനിയൻരാജ
1970-1971 കെ.സി.കുഞ്ഞമ്മാമൻരാജ
1971-1972 കെ.സി.കുട്ടിയേട്ടൻരാജ
1972-1985 പി.രവീന്ദ്രൻ
1985-1988 എസ്.ശിവപ്രസാദ്
1988-1990 എൻ.തങ്കമണി
1990-1991 പി.രാമദാസ്
1991-1992 രാജേശ്വരിഅമ്മ
1992-1993 പങ്കജാക്ഷി.എം
1993-1994 വി.കെ.സരസ്വതിഅമ്മ
1994-1995 കെ.വി.സരോജിനി
1995-1996 സരോജിനിഅന്തർജനം
1996-1998‍ വി.എ.ശ്രീദേവി
1998-2001 എ.സി.നിർമല
2001-2006 പി.ഹംസ
2006-2007 കോമുക്കുട്ടി.വി
2007-2008 പി.രാധാകൃഷ്ണൻ
2008-2009 എം.പി.ഹരിദാസൻ
2009-2010 വീരാൻ.കെ
2010-2012 കെ.മുഹമ്മദ്.
2012-2014 കെ .രവീന്ദ്രൻ .
2014-17 മോളി.സി.ജി.
2017- ലത .കെ.വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജീവിതത്തിന്റ സമസ്തമേഖലകളിൽ പ്രവർത്തിച്ചവരും വിപുലവുമായ ഒരു പൂർവ വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടണ്ട്.

  • പത്മശ്രീ ഡോക്ടർ പി.കെ വാര്യർ - കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസറ്റി.
  • യു എ ബീരാൻ സാഹിബ് - മുൻ കേരള വിദ്യാഭ്യാസ മന്ത്രി.
  • പ്രൊഫ. സി.കെ. മൂസ്സത് - മുൻ കേരള ഭാഷാ ഇ൯സ്റ്റിറ്റ്യൂട്ട് ഡയറക്ടർ.
  • ഒ.വി. വിജയൻ - പ്രശസ്ത സാഹിത്യകാരൻ.
  • എം. കെ. വെള്ളോടി - മുൻ ഇന്ത്യൻ അംബാസിഡർ.
  • എം.എ വെള്ളോടി - മുൻ ഇന്ത്യൻ അംബാസിഡർ.
  • കെ.സി.കെ.ഇ. രാജാ - കേരള യൂണിവേഴ് സിറ്റിയുടെ ആദ്യത്തെ വൈസ് ചാൻസലർ.
  • കെ.സി.കെ.ഇ. രാജാ ഐ പി എസ് - റിട്ടയേഡ് കർണ്ണാടക ഡിജിപി.
  • മുരളീധരൻ - ഐ എ എസ്.
  • ഹംസ. പി -സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്

തുടങ്ങിയവർ ശിഷ്യസമ്പത്തിലെ അമൂല്യ രത്നങ്ങളാണ്.

"https://schoolwiki.in/index.php?title=SchoolFrame/Details&oldid=417464" എന്ന താളിൽനിന്ന് ശേഖരിച്ചത്