"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഹായ് കുട്ടിക്കൂട്ടം താൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 11: വരി 11:
<br />
<br />
ഈ ടീമിനുള്ള ആദ്യ പരിശീലന ക്യാമ്പ് ഐ.ടി അറ്റ് സ്കൂൾ ഡി.ആ.ജി. സെൻ്ററിൽ ഏപ്രിൽ 6, 7 തിയ്യതികളിൽ നടന്നു. സ്കൂളിൽ നിന്ന് 10 കുട്ടികൾ അഞ്ച് മേഖലകളിലെ രണ്ട് ദിവസത്തെ പരിശീലനം പൂർത്തിയാക്കി.
ഈ ടീമിനുള്ള ആദ്യ പരിശീലന ക്യാമ്പ് ഐ.ടി അറ്റ് സ്കൂൾ ഡി.ആ.ജി. സെൻ്ററിൽ ഏപ്രിൽ 6, 7 തിയ്യതികളിൽ നടന്നു. സ്കൂളിൽ നിന്ന് 10 കുട്ടികൾ അഞ്ച് മേഖലകളിലെ രണ്ട് ദിവസത്തെ പരിശീലനം പൂർത്തിയാക്കി.
<!--visbot  verified-chils->

21:59, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT പ്രവർത്തനങ്ങളിൽ അധ്യാപകരോടൊപ്പം വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ICT പ്രവർത്തനങ്ങൾ കൂടുതൽ ഫലവത്താക്കുന്നതിനും വ്യാപിപിക്കുന്നതിനും വിഭാവനം ചെയ്ത പുതിയ പദ്ധതിയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം. 8, 9 ക്ലാസിലെ തെരഞ്ഞെടുത്ത കുട്ടികൾകളെ ഉൾപ്പെടുത്തിയാണ് കുട്ടിക്കൂട്ടം രൂപീകരിക്കുന്നത് ഇതിൻ്റെ അടിസ്ഥാനത്തിൽ ഇരുമ്പുഴി ഗവ. ഹൈസ്കൂളിൽ ഓരോ ക്ലാസിൽനിന്നും കുട്ടികളെ കണ്ടെത്തുകയും അവരെ ഐ.ടി അറ്റ് സ്കൂൾ സൈറ്റിൽ ചേർക്കുകയും ചെയ്തു. എസ്.ഐ.ടി.സി, ജെ.എസ്.ഐ.ടി.സി എന്നിവരുടെ നേതൃത്വത്തിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുക. പ്രവർത്തനത്തിൻ്റെ മേൽനോട്ടത്തിനായി പ്രധാനാധ്യാപകൻ കൺവീനറും പി.ടി.എ പ്രസിഡണ്ട് ചെയർമാനുമായ രക്ഷാസമിതി രൂപീകരിച്ചു. സ്കൂളിൽ നിന്ന് 24 പേരാണ് ഇതിൽ അംഗങ്ങളായി ചേർന്നിട്ടുള്ളത്. കുട്ടിക്കൂട്ടത്തിൻ്റെ പ്രവർത്തനത്തിനായി അഞ്ച് മേഖലകൾ കണ്ടെത്തിയിട്ടുണ്ട്.

  1. ആനിമേഷൻ, മൾട്ടിമീഡിയ.
  2. ഹാർഡ് വെയർ
  3. ഇലക്ട്രോണിക്സ്
  4. മലയാള ഭാഷാ കമ്പ്യൂട്ടിങ്.
  5. ഇൻ്റർനെറ്റും സൈബർ സുരക്ഷയും

എന്നിവയാണ് കുട്ടികൾ പരിശീലനം നേടേണ്ട മേഖലകൾ, ആദ്യഘട്ടത്തിൽ ഇവർക്ക് എല്ലാ മേഖലയെയും സമഗ്രമായി പരിചയപ്പെടുത്തുന്ന പത്ത് മണിക്കൂർ ക്യാമ്പ് നടക്കും. അതിൻ്റെ മുന്നോടിയായി 10-03-2017 വെള്ളിയാഴ്ച സ്കൂൾ തലത്തിൽ കുട്ടികളെ പങ്കെടുപ്പിച്ച് പ്രധാനാധ്യാപകൻ്റെ മേൽനോട്ടത്തിൽ പി.ടി.എ പ്രസിഡണ്ടിൻ്റെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നു. പദ്ധതിയെക്കുറിച്ച് പ്രസൻ്റേഷൻ സഹായത്തോടെ സമഗ്രമായി കുട്ടികളെ പരിചയപ്പെടുത്തി. എട്ട്. ഒമ്പത് ക്ലാസുകളിൽ നിന്ന് രണ്ട് മേഖലകളിൽ പരിശീലനം നേടുകയും പത്താം ക്ലാസിൽ വെച്ച് ഒരു മേഖലയിൽ ഒരു പ്രൊജക്ട് അവതരിപ്പിക്കുയും ചെയ്യണം എന്നാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്.
ഈ ടീമിനുള്ള ആദ്യ പരിശീലന ക്യാമ്പ് ഐ.ടി അറ്റ് സ്കൂൾ ഡി.ആ.ജി. സെൻ്ററിൽ ഏപ്രിൽ 6, 7 തിയ്യതികളിൽ നടന്നു. സ്കൂളിൽ നിന്ന് 10 കുട്ടികൾ അഞ്ച് മേഖലകളിലെ രണ്ട് ദിവസത്തെ പരിശീലനം പൂർത്തിയാക്കി.