ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച് എസ് മുക്കുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsmukkudam (സംവാദം | സംഭാവനകൾ)
No edit summary
Ghsmukkudam (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 47: വരി 47:
കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഉള്‍പ്പെടെ ഉയര്‍ന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കി ഈ വിദ്യാലയത്തിന് മുന്നേറിക്കൊണ്ടിരിക്കുന്നു.
കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഉള്‍പ്പെടെ ഉയര്‍ന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കി ഈ വിദ്യാലയത്തിന് മുന്നേറിക്കൊണ്ടിരിക്കുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്‍റ് ==


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

20:28, 22 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എച്ച് എസ് മുക്കുടം
വിലാസം
മുക്കുടം

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-09-2017Ghsmukkudam




ചരിത്രം

ഇടുക്കി താലൂക്കിലെ കൊന്നത്തടി പഞ്ചായത്തിലെ കൊന്നത്തടി വില്ലേജില്‍ മുക്കുടം ടൗണില്‍നിന്നും 300 മീറ്റര്‍ അകലെയായാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. മുക്കുടം ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം കമ്മറ്റിയാണ് സ്കൂളിനാവാശ്യമായ സ്ഥലം വിട്ടുനല്‍കിയത്. അന്നത്തെ ക്ഷേത്ര കമ്മറ്റി പ്രസിഡന്‍റായിരുന്ന ശ്രീ ദാമോദരന്‍ നായരാണ് ഇതിനു നേതൃത്വം നല്‍കിയത്. 1973-ല്‍ യു.പി സ്കൂളിന് അനുമതി ലഭിച്ചെങ്കിലും 1974-ലാണ് അഞ്ചാം ക്ലാസ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 1975-ല്‍ ആറാം ക്ലാസ്സും 1976-ല്‍ ഏഴാം ക്ലാസ്സും പ്രവര്‍ത്തനം ആരംഭിച്ചു. 1981-82 അദ്ധ്യയന വര്‍ഷം ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തി. 1984-ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി കുട്ടികള്‍ പരീക്ഷയെഴുതി. റോഡുകളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാത്ത കുടിയേറ്റ കര്‍ഷകരുടെ മക്കളാണ് ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. വളരെയേറെ യാത്രാ ക്ലേശങ്ങള്‍ സഹിച്ചാണ് ഇവര്‍ സ്കൂളില്‍ എത്തിയിരുന്നത്. മുക്കുട‌ത്ത് തന്നെയുള്ള വിജ്ഞാനം എല്‍.പി. സ്കൂള്‍, മുതിരപ്പുഴ ഗവ. എല്‍. പി. സ്കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കിയത് ഈ സ്കൂളായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

ആദ്യകാലത്തെ മണ്‍കട്ടയും പുല്ലും മേഞ്ഞ ക്ലാസ്സ് മുറികളില്‍ നിന്നും കാലാകാലങ്ങളില്‍ ലഭ്യമായ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് ഓട് മേഞ്ഞ ക്ലാസ്സ് മുറികളും പിന്നീട് ഹൈ ടെക്ക് ക്ലാസ്സ് മുറി, ഓഫീസ് മുറി, സ്റ്റാഫ് മുറി, ഐ.ടി. ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് മുറി, ആയിരത്തിലേറെ പുസ്കങ്ങളാല്‍ സമ്പന്നമായ സ്കൂള്‍ ഗ്രന്ഥശാല, വായനാ മുറി എന്നീ ആധുനിക സൗകര്യങ്ങളിലേയ്ക്ക് ഈ വിദ്യാലയം ഉയര്‍ന്നുവെന്നത് എടുത്തുപറയേണ്ട ഒരു വസ്തുതയാണ്. എങ്കിലും ഈ വിദ്യാലയത്തിലെ കൊച്ചുകായിക താരങ്ങള്‍ക്ക് പരിശീലനത്തിന് ആവശ്യമായ കളിസ്ഥമില്ല എന്നുള്ളത് ഈ സ്കൂളിലെ കായികതാരങ്ങളുടെ മുന്നേറ്റത്തിന് വിലങ്ങുതടിയായി നില്‍ക്കുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ശുചിത്വമുള്ള ശൗചാലയങ്ങള്‍, പെണ്‍കുട്ടി സൗഹൃദ ശൗചാലയങ്ങളും, ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള ശൗചാലയങ്ങളും ഈ വിദ്യാലയത്തിന്‍റെ ഒരു മേന്മയാണ്. സ്കൂള്‍ വളപ്പിലുള്ള കിണറില്‍നിന്നാണ് വിദ്യാലയത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ശുദ്ധജലം ലഭിക്കുന്നത്. കുട്ടികളുടെ യാത്രാക്ലേശ്ശങ്ങള്‍ക്ക് പരിഹാരമെന്നോണം 2016-17 അദ്ധ്യയന വര്‍ഷം എം.പി. ഫണ്ടില്‍ നിന്നും ഒരു സ്കൂള്‍ ബസ്സ് ലഭിക്കുകയുണ്ടായി. ഇപ്പോള്‍ ഈ വിദ്യാലയം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നു.

പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ഉള്‍പ്പെടെ ഉയര്‍ന്ന ഗ്രേഡോഡുകൂടി നൂറ് ശതമാനം വിജയം കരസ്ഥമാക്കി ഈ വിദ്യാലയത്തിന് മുന്നേറിക്കൊണ്ടിരിക്കുന്നു.

മാനേജ്മെന്‍റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.951959,77.0101261| width=600px | zoom=13 }} |

"https://schoolwiki.in/index.php?title=ജി._എച്ച്_എസ്_മുക്കുടം&oldid=387535" എന്ന താളിൽനിന്ന് ശേഖരിച്ചത്