"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
[[പ്രമാണം:പി കെ ഭാസി.jpg|thumb|right|പി കെ ഭാസി]] | [[പ്രമാണം:പി കെ ഭാസി.jpg|thumb|right|പി കെ ഭാസി]] | ||
'''19-07-2017''' | |||
==ക്ലബുകളുടെ ഉദ്ഘാടനം== | |||
വിദ്യാരംഗം കലാസാഹിത്യവേദി ഉള്‍പ്പെടെയുള്ള സ്കൂള്‍തല ക്ലബുകളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട മൂന്നുമണിക്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചു നടന്നു.ഓടക്കുഴല്‍ , | |||
സാക്സഫോണ്‍ എന്നീ വാദ്യോപകരണ വാദനത്തില്‍ പ്രശസ്തനായ രാജേഷ് പനങ്ങാട് ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ധ്യക്ഷയായ | |||
ചടങ്ങില്‍ വിദ്യാരംഗം കണ്‍വീനറായ ഗോകുലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.ഉദ്ഘാടന പ്രസംഗത്തില്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കാനും രാജേഷ് മറന്നില്ല. | |||
നീണ്ട മുപ്പതുവര്‍ഷത്തെ കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ് ഈ നിലയില്‍ പ്രശസ്തനായ ഒരു കലാകാരനായതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.കലാരംഗം | |||
ഉള്‍പ്പെടെ എല്ലാ ക്ലബ് പ്രവര്‍ത്തനങ്ങളിലും എല്ലാകുട്ടികളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് ഉന്നതനിലവാരത്തില്‍ എത്തിച്ചേരാന്‍ ആശംസിക്കുകയും ചെയ്തു.കുട്ടികള്‍ക്കായി | |||
ഓടക്കുഴലിലും സാക്സഫോണിലും അവര്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ വാദനം ചെയ്യുകയും ചെയ്തു.സഫീര്‍ അഹമ്മദും സംഘവും അവതരിപ്പിച്ച നാടന്‍പാട്ട് പരിപാടിയുടെ | |||
കൊഴുപ്പ് കൂട്ടി.ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം കോഡിനേറ്ററായ മുഹമ്മദ് റാസിക്കിന്റെ കൃതജ്ഞത രേഖപ്പെടുത്തലോടെ ചടങ്ങ് പര്യവസാനിച്ചു. |
21:56, 19 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം
2017-2018
എന്‍.എം.എം.എസ്
2016-2017 വര്‍ഷത്തില്‍ നടത്തിയ നാഷണല്‍ മെറിറ്റ് കം മീന്‍സ് സ്കോളര്‍ഷിപ്പിന് എട്ടാം ക്ലാസ്സിലെ അശ്വിന്‍കുമാര്‍ കെ എസ് അര്‍ഹനായി.
വിദ്യാസാഹിതി 2017
കേരള സാഹിത്യ അക്കാദമിയുടേയും വിദ്യാരംഗം കലാസാഹിത്യവേദിയുടേയും ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച അദ്ധ്യാപക സാഹിത്യ ശില്പശാല മെയ് 14,15,16 തീയതികളില്‍ തിരുവനന്തപുരത്തെ അട്ടക്കുളങ്ങര സീമാറ്റില്‍ നടക്കുകയുണ്ടായി.കേരളത്തിലെ ഒരു ലക്ഷത്തിഎണ്‍പത്തയ്യായിരത്തോളം വരുന്ന അദ്ധ്യാപകരില്‍ നിന്നും രചനകള്‍ആവശ്യപ്പെടുകയും ലഭിച്ചവയില്‍ നിന്ന് നൂറെണ്ണം തെരെഞ്ഞെടുക്കുകയും അവരില്‍ എണ്‍പത്തൊമ്പത് പേര്‍ ക്യാമ്പില്‍ പങ്കെടുക്കുകയും ചെയ്തു. ഈ സ്കൂളിലെ ചിത്രകലാ അദ്ധ്യാപകനായ പി കെ ഭാസിക്ക് ഇതില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുകയുണ്ടായി.പെരുമ്പടവം ശ്രീധരന്‍ , സുഗതകുമാരി , എസ് വേണുഗോപന്‍, സതീഷ് ബാബു പയ്യന്നൂര്‍, മധുസൂദനന്‍ നായര്‍, ജോര്‍ജ്ജ് ഓണക്കൂര്‍, റഫീക്ക് അഹമ്മദ്, വി ജെ ജയിംസ് ,എെമനം ജോണ്‍ , ലിസി , വൈശാഖന്‍ തുടങ്ങി പ്രമുഖരായ സാഹിത്യകാരന്മാരുടെ സാഹിത്യ സമ്പത്തുകള്‍ അടുത്തറിയുവാനുള്ള അവസരവും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.കഥാകൃത്തുക്കളായ അദ്ധ്യാപകര്‍ അവിടെ അവതരിപ്പിച്ച കഥകളില്‍ മികച്ച അഭിപ്രായം അദ്ദേഹം രചിച്ച ഇരുള്‍ പരക്കുന്നു എന്ന ചെറുകഥയ്ക്ക് ലഭിക്കുകയുണ്ടായി. കഥ പ്രസിദ്ധീകരണ പാതയിലാണ്.
19-07-2017
ക്ലബുകളുടെ ഉദ്ഘാടനം
വിദ്യാരംഗം കലാസാഹിത്യവേദി ഉള്‍പ്പെടെയുള്ള സ്കൂള്‍തല ക്ലബുകളുടെ ഉദ്ഘാടനം ഇന്നു വൈകിട്ട മൂന്നുമണിക്ക് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചു നടന്നു.ഓടക്കുഴല്‍ , സാക്സഫോണ്‍ എന്നീ വാദ്യോപകരണ വാദനത്തില്‍ പ്രശസ്തനായ രാജേഷ് പനങ്ങാട് ആണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.ഹെഡ്മിസ്ട്രസ് ശ്രീദേവി അദ്ധ്യക്ഷയായ ചടങ്ങില്‍ വിദ്യാരംഗം കണ്‍വീനറായ ഗോകുലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു.ഉദ്ഘാടന പ്രസംഗത്തില്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കാനും രാജേഷ് മറന്നില്ല. നീണ്ട മുപ്പതുവര്‍ഷത്തെ കഠിന പ്രയത്നം ഒന്നുകൊണ്ടുമാത്രമാണ് ഈ നിലയില്‍ പ്രശസ്തനായ ഒരു കലാകാരനായതെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു.കലാരംഗം ഉള്‍പ്പെടെ എല്ലാ ക്ലബ് പ്രവര്‍ത്തനങ്ങളിലും എല്ലാകുട്ടികളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് ഉന്നതനിലവാരത്തില്‍ എത്തിച്ചേരാന്‍ ആശംസിക്കുകയും ചെയ്തു.കുട്ടികള്‍ക്കായി ഓടക്കുഴലിലും സാക്സഫോണിലും അവര്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ വാദനം ചെയ്യുകയും ചെയ്തു.സഫീര്‍ അഹമ്മദും സംഘവും അവതരിപ്പിച്ച നാടന്‍പാട്ട് പരിപാടിയുടെ കൊഴുപ്പ് കൂട്ടി.ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം കോഡിനേറ്ററായ മുഹമ്മദ് റാസിക്കിന്റെ കൃതജ്ഞത രേഖപ്പെടുത്തലോടെ ചടങ്ങ് പര്യവസാനിച്ചു.