"സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 13: വരി 13:
IMAGE:AAanjali.jpg|  ANJALI10B
IMAGE:AAanjali.jpg|  ANJALI10B
IMAGE:Ant.jpg|        ANTO9A
IMAGE:Ant.jpg|        ANTO9A
IMAGE:Ashi.jpg|ASHISHMON9A
IMAGE:Ashi.jpg|ASHWIN9A
IMAGE:Indu.jpg|INDUCHOODEN10A
IMAGE:Indu.jpg|INDUCHOODEN10A
IMAGE:Ishath.jpg| ISHATH10B
IMAGE:Ishath.jpg| ISHATH10B
വരി 22: വരി 22:
IMAGE:Subi.jpg|  SUBIN10B
IMAGE:Subi.jpg|  SUBIN10B
IMAGE:Vinee.jpg| VINEESH9A
IMAGE:Vinee.jpg| VINEESH9A
IMAGE:AAAX.jpg|ASHWIN9A
IMAGE:AAAX.jpg|ASHISHMON9A
</GALLERY>
</GALLERY>
കുട്ടിക്കൂട്ടം അംഗങ്ങള്‍ 2017-18
കുട്ടിക്കൂട്ടം അംഗങ്ങള്‍ 2017-18

20:13, 17 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടിക്കൂട്ടം പദ്ധതി

വിവരവിനിമയ സാങ്കേതികവിദ്യാധിഷ്ഠിത പഠനം പ്രാബല്യത്തില്‍ വന്നതോടെ ലോകത്താകമാനം വിദ്യാഭ്യാസപ്രക്രിയയുടെ ഘടനയും രീതിയും ഏറെ മാറ്റിമറിക്കപ്പെട്ടു. പാഠപുസ്തകത്തിലും ക്ലാസ്‌മുറിയിലും ചിട്ടപ്പെടുത്തിയിരിക്കുന്ന അറിവുകള്‍ക്കുമപ്പുറം അധ്യാപകന്റെയും വിദ്യാര്‍ത്ഥിയുടെയും സമ്പൂര്‍ണ്ണ പങ്കാളിത്വത്തോടെയുള്ള ഒരു വിദ്യാഭ്യാസ പ്രക്രിയയാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. കുട്ടിയുടെ മനസ്സ്സന്നദ്ധമായിരിക്കുമ്പോഴൊക്കെ, പഠനത്തിന് പരിധി നിശ്ചയിക്കാത്ത, ഏതുസമയവും അധ്യാപകരോടു ബന്ധപ്പെടുന്നതിനും, ആവശ്യമെങ്കില്‍ പുറമേ നിന്നുള്ള വിദഗ്ദ്ധരുമായിപ്പോലും ആശയവിനിമയം സാധ്യമാക്കുന്നതിനും ഉതകുന്ന തരത്തില്‍ വളരെ വിപുലമായ സൗകര്യങ്ങളാണ് വിവരവിനിമയ സാങ്കേതികവിദ്യ തുറന്നു തരുന്നത്. ഇത്തരമൊരു സാഹചര്യം നടപ്പിലാകുമ്പോള്‍ പഠനപ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതിക സൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാര്‍ഥികളെക്കൂടി സമുചിതമായി പങ്കാളികളാക്കേണ്ടത് ഈ പ്രക്രിയയുടെ ഫലപ്രദമായ നടത്തിപ്പിന്റെ അവശ്യഘടകങ്ങളിലൊന്നാണ്. ഇത്തരം ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് 2010 ല്‍ സംസ്ഥാനത്തെ എല്ലാ ഹൈസ്‌കൂളുകളിലും സ്‌കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍മാരുടെ കൂട്ടായ്‌മ രൂപപ്പെടുത്താനുള്ള ശ്രമം ഐ.ടി@സ്‍കൂള്‍ പ്രോജ‌ക്‌ട് ആരംഭിച്ചത്. കമ്പ്യൂട്ടര്‍, മൊബൈല്‍ഫോണ്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിലും പ്രയോഗത്തിലും വിദ്യാര്‍ഥികള്‍ക്കുള്ള പ്രത്യേക ആഭിമുഖ്യം പ്രസിദ്ധമാണല്ലോ. അവര്‍ പ്രകടിപ്പിച്ചുവരുന്ന ഈ സ്വാഭാവിക താത്പര്യത്തെ ശരിയായി വളര്‍ത്തിയെടുക്കുക, സാങ്കേതികവിദ്യയെ ക്രിയാത്മകമായ രീതിയില്‍ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തുമെന്നുറപ്പിക്കുക, വിദ്യാര്‍ഥികളില്‍ കാണുന്ന സാങ്കേതികവിദ്യാപ്രയോഗക്ഷമതയെ ഐ.സി.ടി. അധിഷ്ഠിത പഠനത്തിന്റെ വ്യാപനത്തിലൂടെ സ്കൂളിന്റെ മികവു വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചാലകശക്തിയാക്കാന്‍ സാധിക്കുക, സൈബര്‍ സുരക്ഷയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാന്‍ മാത്രമല്ല, അതിനെക്കുറിച്ച് സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്താനുള്‍പ്പെടെ വിദ്യാര്‍ഥികളെ സജ്ജീകരിക്കുക എന്നിവയും സ്‌കൂള്‍ സ്റ്റുഡന്റ് ഐ.ടി. കോര്‍ഡിനേറ്റര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവക്കുന്നു. ഇത്തരത്തില്‍ ഐ.സി.ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ‌്മകള്‍ സ്കൂളുകളില്‍ സംഘടിപ്പിക്കുന്നതിലൂടെ നിശ്ചിത പ്രവര്‍ത്തനപരിപാടികള്‍ വഴി അവരുടെ സര്‍ഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും ഐ.സി.ടി രംഗത്തു പഠന-പ്രവര്‍ത്തന താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും സാധിക്കുന്നു. കൂടാതെ ഈ രംഗത്തുള്ള വിദ്യാര്‍ഥികളുടെ അറിവും കഴിവും വളര്‍ത്തിയെടുക്കാനും പഠനപ്രവര്‍ത്തനങ്ങളിലുള്ള താത്‍‍പര്യം വളര്‍ത്താനും വിവിധ ഐ.സി.ടി അധിഷ്ഠിത തൊഴില്‍മേഖലകളേതൊക്കെയെന്ന് മനസ്സിലാക്കാനും ഈ കൂട്ടായ‌്മകള്‍ അവരെ സഹായിക്കുന്നു. സ്കൂള്‍ സ്റ്റുഡന്റ് ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ഐ.ടി@സ്കൂള്‍ പ്രോജക‌്ട് വിപുലമായ പരിശീലനപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയിരുന്നു. എസ്.എസ്.ഐ.ടി.സിമാര്‍ക്കുള്ള പ്രത്യേക ഐ.ടി.അധിഷ്‌ഠിത പരിശീലനം, 12,677 വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കിയ അഞ്ച് ദിവസത്തെ അനിമേഷന്‍ പരിശീലനം, 27,764 സ്റ്റുഡന്റ് ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കിയ ഹാര്‍ഡ്‌വെയര്‍ പരിശീലനം, സ്റ്റുഡന്റ് ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാരെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് ആകെ 1,74,603 രക്ഷിതാക്കള്‍ക്ക് നല്‍കിയ പ്രത്യേക ഐ.ടി. പരിശീലനം എന്നിവ സ്കൂളുകളിലെ ഈ ഐ.ടി. സന്നദ്ധസേനയുടെ വളര്‍ച്ചയിലെ നിര്‍ണയാക ചുവടുവയ്‌പുകളായിരുന്നു.

                                                           നമ്മുടെ സ്‌കൂളുകളില്‍ ഐ.സി.ടി. ശാക്തീകൃത ക്ലാസ്‍മുറികളും പഠനവും വ്യാപകമാകുന്നതോടെ സ്കൂള്‍ ഐ.സി.ടി. കൂട്ടായ്‌മക്കും അതുവഴിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ പ്രസക്‌തിയും പ്രാധാന്യവും കൈവരുകയാണ്. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ സ്റ്റുഡന്റ് ഐ.ടി. കോര്‍ഡിനേറ്റര്‍മാരുടെയും ഐ.സി.ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഐ.ടി@സ്കൂള്‍ പ്രോജ‌ക്‌ട് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സമഗ്ര നൂതനപദ്ധതിയാണ് 'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം'.
                                                                       അനിമേഷന്‍ സാങ്കേതിക വിദ്യയെക്കുറിച്ച് പൊതുവായി ധാരണയുണ്ടാക്കുക. ലഘുഅനിമേഷന്‍ സിനിമകള്‍ തയാറാക്കുക, ഭാഷാ കമ്പ്യൂട്ടിങ്ങിനെക്കുറിച്ച് സാമാന്യ ധാരണ നല്‍കുക, ഓണ്‍ലൈനില്‍ മാതൃഭാഷയിലുള്ള ഉള്ളടക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കമ്പ്യൂട്ടര്‍ അസംബ്ലിങ് വളരെ ലളിതമായ–അല്പം ധാരണ നേടിയാല്‍ ആര്‍ക്കും ആത്മവിശ്വാസത്തോടെ ചെയ്യാവുന്ന പ്രവര്‍ത്തനമാണെന്ന് ബോധ്യമാക്കുക, ഇലക്ടോണിക് കിറ്റ് ഉപയോഗിച്ചുള്ള ലഘുപ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ഥികളില്‍ ദൈനംദിന ജീവിതത്തില്‍ അവര്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവര്‍ത്തനക്രമം പരിചയപ്പെടുക, ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്തൊക്കെയെന്ന് തിരിച്ചറിയുക എന്നിവയാണ് ഈ മൊഡ്യൂളില്‍ വിവിധ സെഷനുകളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവിടെ അവതരിപ്പിച്ചിരിക്കുന്ന വഘു പ്രവര്‍ത്തനങ്ങള്‍ കുട്ടിക്കൂട്ടത്തിലെ എല്ലാ അംഗങ്ങള്‍ക്കും അടിസ്ഥാന പരിശീലനം നല്‍കുക എന്ന ലക്ഷ്യം വെച്ച് മാത്രം തയാറാക്കിയതാണ്. ഓരോ വിദ്യാര്‍ഥിയുടെയും കഴിവും അഭിരുചിയും തിരിച്ചറിഞ്ഞ് അവരവര്‍ക്ക് യോജിച്ച മേഖല സ്വയം കണ്ടെത്താന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക കൂടി ഈ പരിശീലനത്തിന്റെ ലക്ഷ്യമാണ്. അതിനനുസൃതമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി പരിശീലകര്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഈ മൊഡ്യൂളില്‍ പറഞ്ഞിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായും ഫലപ്രദമായും ചെയ്തു തീര്‍ത്തെങ്കില്‍ മാത്രമേ നാം വിഭാവനം ചെയ്ത രീതിയില്‍ 'ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം' പദ്ധതി പ്രയോഗത്തില്‍ വരികയുള്ളൂ. 
                                                                                                'ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം'.
    ഹായ്സ്കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് അവര്‍ തിരഞ്ഞെടുത്ത മേഖലയില്‍ വിവിധ തലത്തിലുള്ള പ്രായോഗിക പരിശീലനം ആവശ്യമാണ്.  സ്മാര്‍ട്ട് ക്ലാസ്‍ മുറികളുമായി ബന്ധപ്പെട്ടുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കുട്ടിക്കൂട്ടം അംഗങ്ങളുടെ പങ്കാളിത്തം അത്യാവശ്യമായി വരികയായതിനാല്‍ ആദ്യ ഘട്ടമെന്ന നിലയില്‍ എല്ലാ അംഗങ്ങള്‍ക്കും, ഈ പദ്ധതിയിലുള്‍പ്പെട്ട ഓരോ മേഖലയിലെയും സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിലുള്ള അടിസ്ഥാന അറിവുകള്‍ നല്‍കേണ്ടതുണ്ട്. ഇതിന് ഫലപ്രദമായ പരിശീലനം ആവശ്യമാണ്.

കുട്ടിക്കൂട്ടം അംഗങ്ങള്‍ 2016-17

കുട്ടിക്കൂട്ടം അംഗങ്ങള്‍ 2017-18