"INDEPENDENCE DAY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Kidangoor stmarys hss (സംവാദം | സംഭാവനകൾ)
'INDEPENDENCE DAY' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kidangoor stmarys hss (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
INDEPENDENCE DAY
                                        കിടങ്ങൂര്‍ സെന്റ് മേരീസിലെ സ്വാത‌ന്ത്ര്യദിനാഘോഷംയുദ്ധരംഗ ആവിഷ്‌ക്കാരത്തോടെ
 
കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഏവരിലും കൗതുകവും ആകാംക്ഷയും ഉളവാക്കി. മാസ് ഡ്രില്ലിന്റെ ഭാഗമായി കുട്ടികള്‍ അവതരിപ്പിച്ച ദേശീയ പതാക, വിടര്‍ന്നു നില്‍ക്കുന്ന താമര, എയ്റോബിക്‌ ഡാന്‍സ്, ഗാന്ധി, നെഹ്റു, അബ്‌ദുള്‍കലാം, NCC, SPC, SCHOOL BAND എന്നിവര്‍ ചേര്‍ന്ന് നടത്തിയ പ്രൗഡഗംഭീരമായ പരേഡ് എന്നിവയ്ക്കുു പുറമെ കനത്ത മഴയില്‍ അവതരിപ്പിച്ച യുദ്ധ രംഗത്തിന്റെ ആവിഷ്‌ക്കാരം കാണികളില്‍  അമ്പരപ്പും പുതുമയും ഉളവാക്കി. ഗ്രൗണ്ട് മുഴുവനും പുകയും വെടിയും തീര്‍ത്ത് എതിരാളികളെ ഒന്നൊന്നായി പരാജയപ്പെടുത്തി വിജയക്കൊടി പാറിക്കുന്ന രംഗം അവതരിപ്പിക്കുന്നതിന് പാലാ സെന്റ് തോമസ് കോളേജിലെ NCC  കേഡറ്റ്‌സ് നേതൃത്വം നല്‍കി.  ഒരു യുദ്ധം നേരിട്ടു കണ്ട പ്രതീതിയായിരുന്നു കുട്ടികളിലും രക്ഷിതാക്കളിലും.
സ്ക്കൂള്‍ മാനേജര്‍ റവ. ഫാ. എന്‍. ഐ മൈക്കിള്‍ അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേളനം കടുത്തുരുത്തി എം. എല്‍. എ അഡ്വ. മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിസി അബ്രാഹം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രിമതി ബെറ്റി റോയി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രി. പ്രകാശ് ബാബു, വാര്‍ഡ് മെമ്പര്‍ ശ്രി. അഖില്‍ കെ രാധാകൃഷ്ണന്‍, പാലാ DYSP  ശ്രി. വി.ജി വിനോദ്കുമാര്‍, പാലാ C I ശ്രി. ടോമി സെബാസ്റ്റ്യന്‍  , കിടങ്ങൂര്‍ സ്റ്റേഷന്‍ S I  ശ്രി. രവി പി. കെ വിമുക്ത ഭടന്മാരുടെ പ്രതിനിധി ശ്രി. ഫിലിപ്പ് മഠത്തില്‍ എന്നിവര്‍ സംസാരിച്ചു. പി.റ്റി. എ പ്രസിഡണ്ട് ശ്രി. സജി ജോണ്‍, പ്രന്‍സിപ്പല്‍, ഹെഡ്‌മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പങ്കെടുത്ത എല്ലാവര്‍ക്കും സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
"https://schoolwiki.in/INDEPENDENCE_DAY" എന്ന താളിൽനിന്ന് ശേഖരിച്ചത്